ഭക്തന്റെ മനസ്സ്.
ഭക്തന്റെ മനസ്സ്. ================ കണ്ണിന് കണ്ണായ കണ്ണാ നിൻമേനി കണ്ണിന് കുളിരായി തൊഴുത് നിൽക്കെ കാർമുകിൽ വർണ്ണാ നീയെന്നിൽ പുണ്യ കർമ്മ പനിമതി ചീളായി പെയ്ത് ഇറങ്ങിയില്ലേ നന്മതൻ ചീന്തുകൾ തേടി ഞാൻ യുഗങ്ങളായി ഉന്മതൻ പുവിതൾ പാദത്തിൽ അർപ്പിച്ചു രാധയായ് മീരയായി രാഗത്തിൽ ഗാനത്തിൻ രാഗമാലികൾ കാളിന്ദിയിൽ ഓളമായി ഉയർത്തിയില്ലേ കാനന ഛായയിൽ കാലികൾ മേയുന്പോൾ കാളിയമർദ്ധനാ നിന്നുടെ ലീലകൾ എന്നും കണ്ണിന് ഇന്പമായി കണ്ടുനിന്നീടട്ടെ കാലികൾ ആമോദത്തിൽ ആറാടിടട്ടെ കാർത്തിക നക്ഷത്രം വാനിന്പം തീർക്കുന്പോൾ കന്മദരൂപത്തിൽ നിന്നുടെ ദർശനം സാന്നിധ്യം കനക പ്രഭയാർന്നു മനസ്സിൽ നിറഞ്ഞീടുന്നു കണ്ണിണരണ്ടും അഞ്ജലിബദ്ധമായി വിളങ്ങീടുന്നു. കാരുണ്യരൂപ മോഹനവർണ്ണാ നിന്നുടെ ചരണങ്ങൾ കർമ്മത്തിൻ കുസുമത്താൽ സുരഭിലമോ കുന്തിതൻ ഭാഗിനാ പാർഥന്റെ മിത്രമേ കാമിനിമാരുടെ കനവിൻ വസന്തമേ. ആദിമധ്യയാന്തം അവർണനീയാ മാം ആദിപ്രപഞ്ചത്തിൽ ഉയിർകൊണ്ട ഹുങ്കാരമേ അവിടുത്തെ ചരണങ്ങൾ ...