ലഹരിവിരുദ്ധദിനം
ലഹരിവിരുദ്ധദിനം ഇന്നുപഞ്ചനക്ഷത്രബാറിന്റെ അൽപ്പപ്രകാശത്തിലഭിരമിക്കും അവിടെയെനിക്കൊപ്പംമെൻ സ്നേഹിതൻമാർവന്നുകൂടും കുടിക്കുംകഴിക്കും പാട്ടുപാടും പാതിരാക്കോഴി കൂവും വരെ വലിച്ചുവിടുംധൂമച്ചുരുളുകൾ അന്തരീക്ഷത്തേ മലിനമാക്കും കുപ്പികൾ കഴുത്തുഞെരിച്ചിട്ട് ഉയർന്നമരും ശബ്ദവീച്ചികളെ താർസന്റെ വീണാനാദമായ് ആഘോഷിച്ചാർപ്പു വിളിക്കും ഗ്ലാസ്സുകൾ മുട്ടിയുരുമ്മുന്നസംഗീതം ബിഥോവന്റെസിംഫണിയാക്കീടും ഡസ്കിന്റെമുകളിലടിച്ചുംകൊണ്ട് ലഹരിയുടെദോഷത്തേഘോഷിക്കും അതിനന്ത്യത്തിൽ ലഹരിക്കു ചരമോപചാരമർപ്പിച്ച്കൂത്താടും അവിടുത്തേതെരുവോരങ്ങളിൽ ഹുക്കവലിച്ചാനന്ദനടനമാടും എല്ലാകഴിഞ്ഞാവിയർപ്പിൽകുഴയും എന്റെയുടൽനിറഞ്ഞ വീര്യമേ രതിയുടെ കാണാകയങ്ങളിൽ വേശ്യയോടോപ്പംസഞ്ചരിക്കും അവളുടെയുടലിലെപലവിയർപ്പ് ഗന്ധങ്ങളെനാസികയിൽചാലിച്ച് എൻവിയർപ്പുഗന്ധത്തേയലിയിച്ചു പുതുമണത്തിൽവിലയിച്ചിടും ഇന്നുമെൻആത്മാവിനെരമിപ്പിച്ച് ഞാനോരുനീച്ചനെന്നാർമാദിക്കും പുലർച്ചിൽ തെരുവുവിളക്കുകാലിനെ പുൽകികാനഗന്ധത്തിൽലുറങ്ങും അറിയുകലോകമേ ഇന്ന് ലഹരി വിരുദ്ധദിനാഘോഷം പിന്നെ എങ്ങനെയാഘോഷിക്കും