വിഭാര്യന്മാർ
അയാൾ ആ മഹാനഗരത്തിലെ രാജവീഥിയുടെ ഓരങ്ങളിലൂടെ നടക്കുകയായിരുന്നു, വർഷങ്ങൾ കഴിഞ്ഞുള്ള ഗ്രഹാതുരവും പേറിയുള്ള നടത്തം. സതീഷ് അതായിരുന്നു അയാളുടെ പേര്, ആ നഗരത്തിലെ നക്ഷത്ര ഹോട്ടലിന്റെ സ്യുട്ട് റൂമിൽ അയാളുടെ കുടുംബം ഉണ്ട്, അവരെ അവിടെ വിട്ടിട്ടാണ് ഒറ്റക്കുള്ള ഈ നടത്തം. ബിസ്സിനസ്സിന്റെ തിരക്കുകളും പ്രയാസങ്ങളും മാറ്റി സ്വയം ഒന്ന് പുനരവതരിക്കാൻ അയാൾ നടത്തുന്നതാണ് ഇത്തരം ഒറ്റപെടലുകൾ, അതറിയാവുന്ന ഭാര്യയും മക്കളും അയാളെ തടയാറും ഇല്ല. രാവിലെ ദുബായിൽ നിന്നും നഗരത്തിൽ എത്തി നേരത്തെ ബുക്ക് ചെയ്ത മുറിയിൽ കുടുംബത്തെയും ആക്കി അയാൾ സായാഹ്നത്തിനായി കാത്തിരുന്നു, ഈ ചടഞ്ഞിനായ്, ഫൈനാർസ്സ്ഹാളിന്റ മുന്നിൽ നിന്നും ഹൈക്കോടതി വരെയുള്ള റോഡിന്റെ ഓരം ചേർന്നുള്ള ആ നടത്തിനായി, പിന്നെ മറൈൻഡ്രൈവിലും സുഭാഷ്പാർക്കിന്റെ സൈഡിലും കായലിലെ ഓളങ്ങൾ കണ്ട് അസ്തമനസൂര്യന്റെ വിടവാങ്ങലും അതിന് ആകാശം ഒരുക്കുന്ന വർണ്ണ വിസ്മയവും ചേർത്ത് ഒരുസന്ധ്യ, ഇങ്ങനെ പല വട്ടുകളും ഉള്ള ഒരു വേദനിക്കാത്ത കോടീശ്വരൻ ആണ് അയാൾ. അയാളുടെ വട്ടുകൾക്കും ബിസ്സിനസ്സിന്റെ തിരക്കുകൾക്കും ഒക്കെ സഹായവും മനസ്സും നൽകുന്ന ഭാര്...