അർദ്ധവിരാമങ്ങളുടെ അപരാഹ്നങ്ങൾ
അർദ്ധവിരാമങ്ങളുടെ അപരാഹ്നങ്ങൾ അയാൾ ആ പുലരിയിൽ , ഒരു ഫോൺ വിളി പ്രതീക്ഷിച്ചുകൊണ്ട് എയർപോർട്ടിലെ പുറത്തേക്കുള്ള വഴിയുടെ ഓരത്ത് അയാളുടെ ടാക്സികാർ പാർക്ക് ചെയ്തു ഇരുന്നു . വണ്ടിയുടെ സ്റ്റീരിയോയിൽ നിന്ന് എഫ് എം പൊഴിക്കുന്ന ഭക്തിഗാനങ്ങൾക്ക് ഒരു വല്ലാത്ത വശ്യത തോന്നി . റോഡിൽ ചീറിപോകുന്ന വാഹനങ്ങൾ അതിൽ പലതും പ്രൈവറ്റ് വണ്ടികൾ . ഡിക്കിയിലും പുറത്തും കെട്ടുകൾ നിറച്ചവ ആണ് കൂടുതൽ . അകത്ത് തിങ്ങി നിറഞ്ഞ് യാത്രക്കാർ . മിക്കവാറും വണ്ടികൾ പ്രവാസികളെ സ്വീകരിക്കാൻ വന്നത് തന്നെ . ചുരുക്കം ചിലത് അയാളെപ്പോലെ സവാരിക്കാരെ യാത്ര അയക്കാൻ വന്നതും . അയാളുടെ സവാരിക്കാരൻ സൗദിയിലേക്കുള്ള ആളാണ് . അകത്ത് കയറിയിട്ട് വിളിക്കുന്നതും കാത്തിരിക്കയാണ് അയാൾ . മുന്നിലൂടെ പായുന്ന വണ്ടികളെ നോക്കി കുറെ നേരം അയാൾ അങ്ങനെ ഇരുന്നു , പെട്ടന്നാണ് അയാളുടെ മൊബൈൽ റിംഗ് ചെയ്തത് . അയാളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച വിളി ആണ് അത് . അതിൽ അൽപ്പം സന്തോഷത്തോടെയും , തലേ രാത്രിയിലെ ഉറക്കച്ചവിടിന്റെ അവശതയോടയും അയാൾ...