അരിപ്രാഞ്ചിമാരുടെ ലോകം അദ്ധ്യായം ഒന്ന് ഭാഗം എട്ട്
അരിപ്രാഞ്ചിമാരുടെ ലോകം അദ്ധ്യായം ഒന്ന് ഭാഗം എട്ട് ==================== നാളുകൾ ആഴ്ചകൾ ആയും മാസങ്ങൾ ആയും കടന്ന് വർഷങ്ങൾ ആയി. മനസ്സിൽ പ്രിയപ്പെട്ടവർ അതിലും കുടുതൽ പ്രിയപ്പെട്ടവരായി. ഏതോ കവി പറഞ്ഞു അകലം മനുഷ്യമനസ്സുകളെ കൂടുതൽ അടുപ്പിക്കും എന്ന് അയാൾക്ക് ഇപ്പോൾ അത് സത്യം ആയി തോന്നി. തന്റെ പ്രിയപ്പെട്ടവളെ കാണാൻ അവളുടെ ചാരെ ഇരിക്കാൻ അയാൾക്ക് അടങ്ങാത്ത ആഗ്രഹം തോന്നി തുടങ്ങി. നാൾക്കു നാൾ അത് കുടി വന്നു. അത് ഭ്രാന്തമായ ലഹരിയായി സിരകളിൽ പടരുന്നു. കാലങ്ങളായി അവളെ പ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ട് അവൾ ഇപ്പോൾ എന്തെടുക്കയായിരിക്കും അയാൾ ഓർത്തു. ഇനി സഹിക്കാൻ വായ്യ, നാളെ മുരിയോട് നാട്ടിൽ പോകുന്നതിനു സാവകാശം ചോദിക്കണം. അയാൾ ഉറച്ചു.ഇത്ര കാലത്തെ ശബളം മുഴുവൻ അയാളുടെ കൈയ്യിൽ ആണ് ഉള്ളത്. താൻ വാങ്ങിയാൽ തന്നെ എന്ത് ചെയ്യാൻ, അതിനാൽ വാങ്ങിയില്ല. ഒരിക്കൽ ചോദിച്ചപ്പോൾ അയാൾ പറഞ്ഞതും ഇതുതന്നെ. എല്ലാം കുടി ഒരു വലിയ തുക കാണും. അതുവച്ച് അവൾക്ക് എന്തെങ്കിലും ഒക്കെ വാങ്ങണം. ബോംബയിൽ ചെന്ന് അവളുടെ അച്ഛനോട് പറഞ്ഞ് അവളെ സ്വന്തമാക്കണം. ആദ്യം ചില നീരസം കാണിക്ക...