Posts

Showing posts from 2014

എങ്ങ് നീ നിലാപക്ഷി

Image
എങ്ങ് നീ നിലാപക്ഷി   ------------------------- എങ്ങ് പോയ് എങ്ങ് പോയ് നീ മറഞ്ഞു   വിങ്ങുന്ന ഹ്രത്തുമായ് നീ  നിലാപക്ഷി എങ്ങ് നിന്നുഉയരുന്ന ഓർമ്മതൻ നീശിധിനി  വിങ്ങുന്ന കരളിന്റെ  കയറ്റിറക്കങ്ങളോ  ചാരെ മുഴങ്ങുന്ന പയ്യര പാട്ടുകൾ  ചിതറി തെറിക്കുന്ന മഴപാട്ടുതുള്ളികൾ   കുതറുന്ന ഓർമ്മതൻ  മിന്നോളി  വീഥിയിൽ   കുതുഹുലത്തോടുള്ള  മിഴിയുടെ ചലനവും   എവിടെയോ മറയുന്ന  കളിയുഞ്ഞാൽ  ഇളക്കങ്ങൾ  എറിഞ്ഞു വീഴത്തുന്ന കുഞ്ഞ് മാങ്ങ കുലകളും  കണ്ണാരം പൊത്തുന്ന കമുകിൻ ചുവടുകൾ  കാണ്മു ഞാൻ എൻ അകതാരിൻ താളങ്ങളിൽ  കിനാവിൻ കാലങ്ങളിൽ മറഞ്ഞുവോ നീയെൻ നിലാപക്ഷി   ചിറകുകൾ വിരിച്ച് നീ പറക്കും നേരത്തഹോ  പറഞ്ഞില്ല ഒരുനാളും ചക്രവാളത്തിലെ ബിന്ദുവായ്  പറന്നകലുന്ന ദിനത്തിനായ് നീ പോരുന്നിരുന്നന്നു നിത്യം എന്ന്  ഓമലെ നീയുള്ള ബാല്യകൗമാര്യങ്ങൾ   വിരുന്ന് വരുന്നിന്ന് മനതാരിൻ  വശങ്ങളിൽ   കുരുന്ന് സ്നേഹത്തിന്റ്റെ വശ്യത  പറവതിൻ എളുതോ വാക്കിന്റെ  വർണ്ണങ്ങളിൽ  എങ്കിലും വാനംന്പാടി കുറിക്കട്ടെ ഈ വർണ്ണ കുസ...

ഭക്തന്റെ മനസ്സ്.

    ഭക്തന്റെ  മനസ്സ്.  ================ കണ്ണിന് കണ്ണായ കണ്ണാ നിൻമേനി   കണ്ണിന് കുളിരായി തൊഴുത് നിൽക്കെ  കാർമുകിൽ വർണ്ണാ നീയെന്നിൽ പുണ്യ   കർമ്മ പനിമതി ചീളായി പെയ്ത് ഇറങ്ങിയില്ലേ   നന്മതൻ ചീന്തുകൾ തേടി ഞാൻ യുഗങ്ങളായി   ഉന്മതൻ പുവിതൾ പാദത്തിൽ അർപ്പിച്ചു   രാധയായ് മീരയായി രാഗത്തിൽ ഗാനത്തിൻ    രാഗമാലികൾ കാളിന്ദിയിൽ ഓളമായി ഉയർത്തിയില്ലേ   കാനന ഛായയിൽ കാലികൾ മേയുന്പോൾ   കാളിയമർദ്ധനാ നിന്നുടെ ലീലകൾ  എന്നും   കണ്ണിന് ഇന്പമായി കണ്ടുനിന്നീടട്ടെ  കാലികൾ ആമോദത്തിൽ ആറാടിടട്ടെ കാർത്തിക നക്ഷത്രം വാനിന്പം തീർക്കുന്പോൾ   കന്മദരൂപത്തിൽ നിന്നുടെ ദർശനം സാന്നിധ്യം   കനക പ്രഭയാർന്നു മനസ്സിൽ നിറഞ്ഞീടുന്നു കണ്ണിണരണ്ടും അഞ്ജലിബദ്ധമായി വിളങ്ങീടുന്നു. കാരുണ്യരൂപ  മോഹനവർണ്ണാ നിന്നുടെ ചരണങ്ങൾ  കർമ്മത്തിൻ  കുസുമത്താൽ സുരഭിലമോ   കുന്തിതൻ ഭാഗിനാ പാർഥന്റെ മിത്രമേ   കാമിനിമാരുടെ കനവിൻ വസന്തമേ. ആദിമധ്യയാന്തം അവർണനീയാ മാം   ആദിപ്രപഞ്ചത്തിൽ  ഉയിർകൊണ്ട  ഹുങ്കാരമേ  അവിടുത്തെ ചരണങ്ങൾ ...

ചുംബനം

ചുംബനം  ========= കഥപറയുന്ന കണ്ണുകളുടെ  സമർപ്പണം  സ്നേഹനിശ്വാസത്തിന്റെ  അർപ്പണം  തൻറെ അംശവല്ലരിയുടെ ആശ്ലേഷസാമീപ്യം  അമ്മതൻ അമ്മിഞ്ഞപ്പാലിൻ മണമിയും ഓർമ്മതൻ ആലിംഗനം    അച്ഛന്റെ സംരക്ഷണകവച്ചത്തിൻ  മൂർദ്ദാവിൻ മുദ്രണം  സാഹോദര്യസ്നേഹമാം  സംരക്ഷണ സമർപ്പണം  ലോകസമസ്ത് സന്തോഷ സമ്മേളനസംവേദനം  എന്നാൽ ഇന്നോ?   യുവചേതനതൻ കലാപഘോഷണം   കാക്കിതൻ കർത്തവ്യ ഉദ്ദ്ഘോഷണം  മാധ്യമവീറിൻ മധുരമസ്രണം പിന്നെ ഉദരപുരണം  അവസാനം പാവംജനത്തിൻ  കർണ്ണ നയന പീഡനം 
 വരണ്ടതും വിശാലവുമായ  മരുഭുവുകളും  മണൽകാടുകളും   താണ്ടി, വിശപ്പും ദാഹവും  സഹിച്ച് മുന്നിൽ കാണുന്ന പർവ്വതതുല്യമായ കുന്ന് കയറുന്നവന്  ഉള്ളിൽ ഒരു പ്രതീഷ ഉണ്ട്, എന്തെന്നാൽ  അതിന്റെ മറുപുറത്ത്  അതിവിശാലവും  പച്ചപ്പുകളാലും  സസ്യലതാതികളാലും  ജലസമ്യദ്ടിയിലും അനുഗ്രഹിക്കപ്പെട്ട  ഒരു ദൈവദത്തമായ ലോകം  ഉണ്ട്. അവിടെ അവനും അവന്റെ വരും തലമുറക്കും സന്തോഷമായ  ഒരു  നല്ല കാലം അതാണ് അവനെ ഈ പ്രതികൂലമായ  അവസ്ഥയിലും  മുന്നോട്ട് നയിക്കുന്നത്. എന്നാൽ  ആ സ്വപ്പ്ന സമ്യർദ്ദിയിൽ മയങ്ങി കുടിച്ചും കഴിച്ചും കുത്താടുന്ന  മദിക്കുന്ന, പൂർവ്വികർ  നേടികൊടുത്ത  എല്ലാ പുണ്യത്തെയും  മാർവാടിയുടെ മലംചരക്ക് കടയിൽ വിറ്റ് തുലക്കുന്നവൻ ഒരിക്കലും പ്രതീഷിക്കുന്നുല്ല നാളെ അവൻ ഭാവി തലമുറയിൽ നിറക്കുന്നത് വറുതിയുടെ  കൊടും കാലമാണ്  എന്ന്.എല്ലാവർക്കും അഭിവാദനങ്ങൾ . 

മനസ്സ്

                മനസ്സ്   മനസ്സിന്റെ മതിലിൽ മാധുരമായ്  വിരിയും  മനുവന്മ്ന്ധരത്തിൻ  മനുസ്മ്ര്തമം  വർണ്ണങ്ങൾ   ആർക്കെന്ദുബിംബത്തിൻ ആർദ്രമാം ചമയങ്ങൾ   ആനന്ദ ദീർഘമാം ആമോദചിന്ഹങ്ങൾ   കാണുന്ന കണ്ണിൻ കാവ്യ കുതുഹലം  കുടുന്നു അഹോ നവ്യ നവോ അനുഭുതികൾ  

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം പതിനഞ്ച്.

Image
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും  അദ്ധ്യായം ഒന്ന്  ഭാഗം പതിനഞ്ച്. ~~~~~~~~~~~~~~~~~~~~~~~       കൂകി പാഞ്ഞ് കിതച്ച് വന്ന് നിന്ന കരിവണ്ടി നോക്കിയാൽ ഒരു വലിയ പേരുംപാന്പിനെ പോലെ തോന്നിച്ചു.അതിൽ കയറുകയും ഇറങ്ങുകയും ചെയുന്ന ജനത്തിനെ ഭക്ഷണത്തെ പൊതിയുന്ന ഈച്ചകുട്ടത്തെ പോലയും. അത് അവർക്ക് ഇറങ്ങാനുള്ള സ്ഥലം ആയിരുന്നു.സുലൈമാൻ വർഷങ്ങൾക്കുശേഷം പിറന്ന മണ്ണിലേക്ക് കാലുകുത്തുകയായിരുന്നു.അയാളിൽ ഒരു വല്ലാത്ത വൈദ്യുതി പ്രവാഹം ഉണ്ടായത് പോലെ. പിറന്ന മണ്ണിലേക്കുള്ള പ്രവാസിയുടെ താൽകാലിക മടക്കം.അതോ അവസാനിക്കാത്ത യാത്രയുടെ  ഇടത്താവളമോ? അയാൾ സ്വയം ചോദിച്ചു.ഉത്തരം കാലത്തിന് മാത്രം അറിയാമായിരുന്നുള്ളൂ. പടപ്പുകൾ എന്നും കാലത്തിന്റെ കൈയിലെ കളിപ്പാട്ടങ്ങൾ മാത്രമല്ലോ, പടച്ചവൻ കാലത്തിന്  കളിക്കാൻ പടക്കുന്ന കോപ്പുകൾ അയാൾ മനസ്സിൽ ഓർത്തു. ഇപ്പോൾ താൻ ഒരു തത്വചിന്തകനെപോലെ ചിന്തിച്ചു തുടങ്ങിയോ?അയാൾ സന്ദേഹിച്ചു,അനുഭവങ്ങൾ ഏതുമനുഷ്യനെയും ചിന്തകൻ ആക്കിയേക്കാം. അയാൾ നെടുവീർപ്പിട്ടു. അവർ നാല് പേരും അവിടെ ഇറങ്ങി. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും ഗാർഡ് കൊടി വീശി ആ പാന്പ് പതുക്കെ ഇഴഞ്ഞ് തുടങ്ങി അകത്താക്...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും.അദ്ധ്യായം ഒന്ന്. ഭാഗം പതിനാറ്

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും.അദ്ധ്യായം ഒന്ന്. ഭാഗം പതിനാറ്  ~~~~~~~~~~~~~~~~~~~~  വീടിൻറെ മുറ്റത്ത് എത്തിയതും  അവിടെനിന്നും പടിക്കകത്തേക്ക് കയറിയതും ഒന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളായിരുന്നു. ഉപ്പയും ഉമ്മയും സലീമും സുഹറയും റഹീമും മറ്റു എളയവരും വിങ്ങി വിങ്ങി കരയുകയായിരുന്നു. അതുകണ്ട് താനും കരഞ്ഞുപോയി  ഒപ്പം താത്തയും കബീറും സൈനബയും. ഈ ഉറ്റവരെയും പിരിഞ്ഞാണല്ലോ ഇത്രയും കാലം ഈ ദുനിയാവിൽ ഏകനായി അലഞ്ഞത് എന്നോർത്തപ്പോൾ മനസ്സ് വല്ലാതെ നോന്പരപ്പെട്ടു. കൗമാര ചപലത.  ഇനിയും ഈ സ്നേഹ തണലിൽ ഇനിയുള്ള കാലം, തീരുമാനമെടുക്കുകായയിരുന്നു മനസ്സ്. സുഹറയുടെ കല്യാണം നടന്നിരുന്നില്ല. അതാണ് ആദ്യ ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളിൽ  അയാൾ അവതരിപ്പിച്ചു എല്ലാരുടെയും മുൻപിൽ. എല്ലാവർക്കും സന്തോഷമായി. ഉപ്പ പറഞ്ഞു എന്നാൽ നീ തന്നെ മുൻപിൽ നിന്ന് നടത്തുക എനിക്ക് വയസ്സായില്ലേ. അതിൽ അയാൾക്കും എതിർപ്പില്ലായിരുന്നു, അയാൾ അത് ആഗ്രഹിച്ചിരുന്നു. അപ്പോൾ ആണ് ഉമ്മ പറഞ്ഞത് എങ്കിൽ അതോടോപ്പം നിന്റെയും നിക്കാഹു നടക്കട്ടെ, അയാൾ ഒഴിഞ്ഞു മാറാൻ നോക്കി പക്ഷേ മറ്റുള്ളവർ സമ്മതിച്ചില്ല. പിന്നെ ...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും.അദ്ധ്യായം ഒന്ന്. ഭാഗം പതിനാറ്

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും.അദ്ധ്യായം ഒന്ന്. ഭാഗം പതിനാറ്  ~~~~~~~~~~~~~~~~~~~~  വീടിൻറെ മുറ്റത്ത് എത്തിയതും  അവിടെനിന്നും പടിക്കകത്തേക്ക് കയറിയതും ഒന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളായിരുന്നു. ഉപ്പയും ഉമ്മയും സലീമും സുഹറയും റഹീമും മറ്റു എളയവരും വിങ്ങി വിങ്ങി കരയുകയായിരുന്നു. അതുകണ്ട് താനും കരഞ്ഞുപോയി  ഒപ്പം താത്തയും കബീറും സൈനബയും. ഈ ഉറ്റവരെയും പിരിഞ്ഞാണല്ലോ ഇത്രയും കാലം ഈ ദുനിയാവിൽ ഏകനായി അലഞ്ഞത് എന്നോർത്തപ്പോൾ മനസ്സ് വല്ലാതെ നോന്പരപ്പെട്ടു. കൗമാര ചപലത.  ഇനിയും ഈ സ്നേഹ തണലിൽ ഇനിയുള്ള കാലം, തീരുമാനമെടുക്കുകായയിരുന്നു മനസ്സ്. സുഹറയുടെ കല്യാണം നടന്നിരുന്നില്ല. അതാണ് ആദ്യ ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളിൽ  അയാൾ അവതരിപ്പിച്ചു എല്ലാരുടെയും മുൻപിൽ. എല്ലാവർക്കും സന്തോഷമായി. ഉപ്പ പറഞ്ഞു എന്നാൽ നീ തന്നെ മുൻപിൽ നിന്ന് നടത്തുക എനിക്ക് വയസ്സായില്ലേ. അതിൽ അയാൾക്കും എതിർപ്പില്ലായിരുന്നു, അയാൾ അത് ആഗ്രഹിച്ചിരുന്നു. അപ്പോൾ ആണ് ഉമ്മ പറഞ്ഞത് എങ്കിൽ അതോടോപ്പം നിന്റെയും നിക്കാഹു നടക്കട്ടെ, അയാൾ ഒഴിഞ്ഞു മാറാൻ നോക്കി പക്ഷേ മറ്റുള്ളവർ സമ്മതിച്ചില്ല. പിന്നെ ...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം പതിനാല്

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന്   ഭാഗം പതിനാല്  ^^^^^^^^^^^^^^^^^^^^   നാട്ടിലെക്കുള്ള ജയന്തി ജനതയിൽ കയറി ഇരിക്കുമ്പോൾ ശരിക്കും അയാൾ നിസംഗൻ ആയിരുന്നു.കാലങ്ങൾക്ക് ശേഷമുള്ള ഒരു മടക്കയാത്ര ഒരിക്കലും അത് മനസ്സിൽ കണക്ക് കൂട്ടിയിരുന്നില്ല  അതിനാൽ അത് എങ്ങനെ നേരിടണം എന്ന ഒരു രൂപവും ഇല്ലായിരുന്നു.ജീവിതം മറ്റാരോ നിയന്ത്രിക്കും പോലെ  ഒഴുക്കിനനുസരിച്ചുള്ള ഒരു പ്രയാണം, എതിരെ നീന്താൻ ശ്രമിച്ചപ്പോൾ എല്ലാം ശക്തമായ ഓളങ്ങൾ തന്നെ കീഴ്പ്പെടുതിയിയൂന്നു. ഇനി കുറച്ച് അതിന് അനുകുലമായി  കുടാം. മനസ്സ് അയാൾ പകപ്പെടുതുകയായിരുന്നു. ട്രെയിൻ കൂപ്പയിൽ ഒന്നിച്ചായിരുന്നു സീറ്റ്, കബീർ റെയിൽവേ ജോലിയിൽ ആയതിനാൽ അതിന് ഒരു പ്രയാസവും ഇല്ലായിരുന്നു. താത്ത അടുത്ത് തന്നെ ഇരുന്നു എതിരെ സൈനബയും കബീറും. താത്തക്ക് തന്നെ കണ്ട് കൊതിത്തീർന്നില്ലപോൽ സൈനബയും കബീറും പറയുകയും ചെയ്തു കളിയായി ആദ്യപുത്രനെ കണ്ടപ്പോൾ ഇപ്പോൾ ഞങ്ങളെ വേണ്ടാതായി എന്നാ മട്ടിൽ അതുകേൾക്കുമ്പോൾ  താത്ത ഒരു ചെരുപുഞ്ചിരിയിൽ മറുപടി  ഒതുക്കി.       അയാൾ എതിരെ ഇരുന്ന സൈനബയെ  ശ്രദ്ദിക്കുകയായിരു...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പന്ത്രണ്ട്

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പന്ത്രണ്ട്   ----------------------------------- കബീറിന്റെ കൂടെ അങ്ങനെ നടക്കുന്പോൾ അയാൾക്ക് എന്തെനില്ലാത്ത ഒരു ആത്മവിശ്വാസം തോന്നി തനിക്കും ആരൊക്കെയോ ഈ ദുനിയാവിൽ ഉണ്ടെന്നപോലെ. എല്ലാവരും ഉണ്ടായിട്ടും സ്വയം അനാഥനാക്കപെട്ടവന്റെ  അല്പ്പനിമിഷികമായ ആത്മാവിഷ്ക്കാരം അല്ലേ എന്ന ചിന്ത വന്നപ്പോൾ അയാൾ മനസിനെ ശാസിച്ചു. എല്ലാം കടലമ്മ തരുന്ന അനുഗ്രഹം, അങ്ങനെ ആണ് അയാൾക്ക് വിശ്വസിക്കാൻ തോന്നിയത്.അതിന് അയാൾക്ക്  ന്യായീകരണവും ഉണ്ട്.പണ്ട് എല്ലാം വിട്ടെറിഞ്ഞ്  ഈ നാട്ടിൽ വന്ന് പട്ടിണി കിടന്നപ്പോൾ  ഇതോപോലത്തെ  ഈ കടപ്പുറ സായാഹ്നം ആണ് അയാളെ തിരിച്ച് ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്.അതുപോലെ ഇന്നും ജീവിതവഴിയിൽ എവിടെയോ കയറി വന്ന അവൾക്കു വേണ്ടി അന്ന് കിട്ടിയ ജീവിതവും കളഞ്ഞ് വെട്ടിപിടിക്കാൻ പോയപ്പോൾ നഷ്ട്ടപെട്ടത് ഒരു ആയസ്സിലെ നല്ല കാലങ്ങളിൽ കുറെയും ഒപ്പം അവളെയും. പോട്ടെ എല്ലാം മറക്കാൻ പഠിക്കണം കബീറിന്റെ ചോദ്യം ആണ് ചിന്തയിൽ നിന്നും ഉണർത്തിയത്. ഇക്ക പിന്നെ ഇങ്ങള് നാട്ടിലേക്ക് പോയിയിനിയോ? ഇല്ല എന്ന് അയാൾ ഒറ്റ വാക്കിൽ മറുപടി ഒതു...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പതിമൂന്ന്

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പതിമൂന്ന്  ****************************              വാതിൽ തുറന്നത് ഒരു പെണ്കുട്ടിയായിരുന്നു. കബീറിനെ മാത്രമാണ് അവൾ പ്രതീക്ഷിച്ചത് എന്ന് തോന്നുന്നു. തലയിൽ നിന്നും ഊർന്നു വീണ തട്ടം ശരിയാക്കി പെട്ടന്നവൾ അകത്തേക്ക് പോയി.കബീറിനൊപ്പം അയാൾ വീട്ടിലേക്ക് കടന്നിരുന്നു. ഉമ്മാ കബീർ നീട്ടി വിളിച്ചു. അകത്തുനിന്നും മറുവിളിയും ശകാരവും ആയി  ഫാത്തിമാതാത്ത അങ്ങനെയാണ് പണ്ട് അയാൾ വിളിച്ചിരുന്നത്, കടന്ന് വന്നു. ഇജ്ജു എവിടെയാണ് ഈ ചുറ്റി തിരിയുന്നത് അവധി ദിവസത്തിൽ മകൻ ചുറ്റി തിരിയുന്നതിന്റെ പരിഭവം ആണ്.ഇവിടെ ഒരു ബാല്യകാരി പെണ്ണ് ഉണ്ട് എന്ന വല്ല വിചാരവും ഒണ്ട ആനക്ക്? പിന്നെ ഈ ബയസ്സായ  തള്ളയും ബലാലേ?, താത്തക്ക് ഒരു വ്യത്യാസവും വരുത്തിയിട്ടില്ല കാലം രൂപത്തിലും സംസാര രീതികളിലും പ്രായത്തിന്റെ ചില ചുരുക്കം മാർക്കുകൾ മുഖത്തും പിന്നെ മുടികളിലും ഒഴിച്ചാൽ. അയാൾ ആശ്ചര്യത്തോടെ നോക്കി ഇരുന്നു.ആരാണ്ട ഇത്, ഇന്ന് ബിരുന്നുകാരൻ ഉണ്ട് നീ പറഞ്ഞില്ലല്ലോ? അങ്ങനെ പോയി അവരുടെ സംസാരം. തങ്ങൾ ഇരിക്കുന്നതിന് എതിർവശത്തെ  കസേരയിൽ അ...

അണ്ണാറ കണ്ണൻ

മാവിൻചില്ലയിൽ ഓടിക്കളിക്കും  അണ്ണാറകണ്ണാ വായോ പൊൻഅണ്ണാറകണ്ണാ വായോ മാധുര്യമുറുംമാന്പഴതേൻ ഉണ്ണാൻ   കുഞ്ഞികണ്ണാ വായോ എൻ പൊന്നുണ്ണികണ്ണാ വായോ മാരിവില്ലിന്റെ ചെലേഴും വാലുമായ്   ചിൽചിലം മോഴിയുമായി വായോ   നീ കുറുന്പുമായി ചാരെ വായോ മച്ചിൻപുറത്തുള്ള മാനത്തിൻ കീഴേ കോച്ചേരി പല്ലുമായ് വായോ പയ്യാരം ചൊല്ലാൻ വായോ 

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം-- പതിനൊന്ന്‌

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും  അദ്ധ്യായം ഒന്ന്  ഭാഗം-- പതിനൊന്ന്  ###################    അടുത്ത ദിവസം രാവിലെ ഉണർന്ന് അയാൾ ഗേളിയുടെ വിടും ലക്ഷ്യമാക്കി യാത്ര തുടർന്നു. ഒരിക്കൽ മാത്രമേ പോയിരുന്നുള്ളൂ, അതിനാൽ ക്യത്യമായി വഴി അറിയില്ലായിരുന്നു. ആവശ്യം കണ്ടുപിടുത്തങ്ങളുടെ  മാതാവ് എന്ന അപ്തവാക്യം അയാളുടെ മനസ്സിൽ മുഴങ്ങി. എങ്ങനെ എങ്കിലും അവളെ കണ്ടുപിടിക്കും  എന്ന ഒറ്റ ലക്ഷ്യമേ തന്റെ ജീവിതത്തിനുള്ളൂ എന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു അയാൾ. കഴിഞ്ഞ വർഷങ്ങൾ  എല്ലാം സഹിച്ച് കഴിഞ്ഞത് അതിന് വേണ്ടി മാത്രം. ആ ദ്യഡ നിശ്ച്യയവുമായി  അയാൾ യാത്ര തുടർന്നു. താമസ സ്ഥലം ഒരു ഏകദേശ ധാരണയെ ഉണ്ടായിരുന്ന ഉള്ളു. ട്രെയിൻ ഇറങ്ങി പോകണം അത്രമാത്രം അറിയാം അന്ന് നടന്നു പോയ വഴികളും.കാലം കോറിയിട്ട മനസിലെ ചില അടയാളങ്ങൾ അയാളെ മുന്നോട്ട് നയിച്ച് കൊണ്ടേ ഇരുന്നു. വർഷങ്ങൾ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും. അവസാനം അയാളുടെ മനസ്സിന്റെ ലക്ഷ്യബോധവും കാലുകളും അയാളെ ശരിയായ സ്ഥലത്ത് എത്തിച്ചു.അതെ അത് തന്നെ ആണ് ഗേളിയുടെ വീട്.താനും അവളും ഒന്നിച്ച് കുറെ മണിക്കുർ ചിലവഴിച്ച ആ  സ്ഥലം തന്റെയും അവളു...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും. അദ്ധ്യായം ഒന്ന് ഭാഗം- പത്ത്‌

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും. അദ്ധ്യായം ഒന്ന് ഭാഗം- പത്ത്  #####################    വീണ്ടും ഒരു വിമാനയാത്രാ അത് മനസ്സിനെ പഴയതിലും കൂടുതൽ  വികാരവിക്ഷോഭത്തിൽ ആക്കി കർക്കിടക മാസത്തിലെ പടിഞ്ഞാറൻ കടൽ പോലെ. അതിനുള്ളിൽ  വികാരത്തിരകൾ   ഭീമാകാരം പൂണ്ട് ആർത്തലക്കുക ആയിരുന്നു. അവിടെ ആത്മ സംഘർഷം മനസ്സിൻ വിഹായസ്സിൽ കാർമേഘ  മുടുപടം നൽകിയിരുന്നു. പ്രവാസത്തിൻ ആ ദുരിത പർവ്വം എനിക്ക് ലക്ഷ്യത്തിന്റെ പാനത്തിൽ നിന്നും ഒരുപാട് ദുരത്ത് ആയിരുന്നു എങ്കിലും  സഹനത്തിന്റെ  അനുഭവത്തിന്റെ   കരുത്ത് ശരീരത്തിനും മസസിനും ശക്തമായ രക്ഷകവചങ്ങൾ തീർത്തിരുന്നു. കൂടാതെ സ്നേഹത്തിന്റെയും വിരഹത്തിന്റെയും നിശ്വാസച്ചുട് പ്രിയപ്പെട്ടതിലേക്ക്  പാഞ്ഞ് അടുക്കാൻ പ്രേരിപ്പിച്ചിരുന്നു. അന്ന് ഞാൻ തീരുമാനിച്ചു ഇനി സത്യത്തെ തിരിച്ചറിഞ്ഞ് തന്റെ പ്രിയപ്പെട്ടവളെ  സ്വന്തമാക്കി വിരഹരാവുകളെ  ആട്ടിഓടിച്ചുള്ള ഒരു ജീവിതം  അതുമതി. ഇനി കാണാപോന്നിനും, കിട്ടാകനാവിനും  തേടിയുള്ള യാത്ര ഇല്ല. ബോംബെ സാന്തക്രുസ്സിലെ ആകാശ കാഴ്ചകൾ ആയിരുന്നു ചിന്തകളിൽ നിന്നും ഉണർത്തിയത്. പുലരി കതിരവ...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും ********************ജീവിതം നദിപോലെ

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും   *******************************  ജീവിതം  നദിപോലെ  ---------------------------            ആ രാത്രി  ജീവിതത്തിൽ  ഇന്നും  വല്ലാതെ പിന്തുടരുന്നു. വർഷങ്ങൾ അടിമയെപ്പോലെ  ജോലി ചെയിതിട്ട് പ്രിയപ്പെട്ടവളെ കാണാൻ അവധി ചോദിച്ഛപ്പോൾ അതിധാരുണവും ക്രുരവുമായി തല്ലി ചതച്ച മൂരിയെ മമ്മതിനെ  പലതവണ അയാൾ മനസ്സിൽ കുത്തി കൊന്നിട്ടുണ്ട് അന്ന് എന്തേ അങ്ങനെ ചെയാഞ്ഞു എന്ന് പലതവണ സ്വയം ചോദിച്ചിട്ടും ഉണ്ട്.ഒരുപക്ഷേ ഗേളിയുടെ മുഖം തന്നെ തടഞ്ഞതാവാം.എന്നാലും തന്നോട് അയാൾ അങ്ങനെ ചെയ്തല്ലോ. അവിടെ ദൈവം അയച്ചപോലെ ആണ് സുൽത്താൻ എത്തിയത് ആ രാത്രി മാത്രമല്ല പിന്നെ ആ നാടുവിടും വരെ അദ്ദേഹത്തിൻറെ  ബംഗ്ലാവിന്റെ പുറം പുരയിൽ ആയിരുന്നു താൻ അന്തി ഉറങ്ങിയിരുന്നത്. അദ്ദേഹം ശരിക്കും സുൽത്താൻ തന്നെ ആയിരുന്നു. പേരിൽ മാത്രമല്ല പ്രവർത്തിയിലും സന്പത്തിലും. വലിയ വീടും നിരവധി വാഹനങ്ങളും ഒപ്പം ഒട്ടേറെ വേലക്കാരും. അതിൽ ഇന്ത്യക്കാരും ഫിലിപ്പയ്നികളും  കുടാതെ മലെഷ്യൻസും ഇന്ദൊനെഷ്യൻസും ഒക്കെ  ഉണ്ടായിരുന്നു. വളരെ വലിയ തൊടി അതിൽ ...

അരിപ്രാഞ്ചിമാരുടെ ലോകം അദ്ധ്യായം ഒന്ന് ഭാഗം എട്ട്

അരിപ്രാഞ്ചിമാരുടെ ലോകം  അദ്ധ്യായം ഒന്ന് ഭാഗം എട്ട്  ====================         നാളുകൾ ആഴ്ചകൾ  ആയും മാസങ്ങൾ ആയും കടന്ന് വർഷങ്ങൾ ആയി. മനസ്സിൽ പ്രിയപ്പെട്ടവർ അതിലും കുടുതൽ പ്രിയപ്പെട്ടവരായി. ഏതോ കവി പറഞ്ഞു അകലം മനുഷ്യമനസ്സുകളെ  കൂടുതൽ അടുപ്പിക്കും എന്ന് അയാൾക്ക് ഇപ്പോൾ അത് സത്യം ആയി തോന്നി. തന്റെ പ്രിയപ്പെട്ടവളെ കാണാൻ അവളുടെ ചാരെ ഇരിക്കാൻ അയാൾക്ക് അടങ്ങാത്ത ആഗ്രഹം തോന്നി തുടങ്ങി. നാൾക്കു നാൾ അത് കുടി വന്നു. അത് ഭ്രാന്തമായ ലഹരിയായി സിരകളിൽ പടരുന്നു. കാലങ്ങളായി അവളെ പ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ട് അവൾ ഇപ്പോൾ എന്തെടുക്കയായിരിക്കും അയാൾ ഓർത്തു. ഇനി സഹിക്കാൻ വായ്യ, നാളെ മുരിയോട് നാട്ടിൽ പോകുന്നതിനു  സാവകാശം ചോദിക്കണം. അയാൾ ഉറച്ചു.ഇത്ര കാലത്തെ ശബളം  മുഴുവൻ അയാളുടെ കൈയ്യിൽ  ആണ് ഉള്ളത്. താൻ വാങ്ങിയാൽ തന്നെ എന്ത് ചെയ്യാൻ, അതിനാൽ വാങ്ങിയില്ല. ഒരിക്കൽ ചോദിച്ചപ്പോൾ അയാൾ പറഞ്ഞതും ഇതുതന്നെ. എല്ലാം കുടി ഒരു വലിയ തുക കാണും. അതുവച്ച് അവൾക്ക് എന്തെങ്കിലും ഒക്കെ വാങ്ങണം. ബോംബയിൽ ചെന്ന് അവളുടെ അച്ഛനോട് പറഞ്ഞ് അവളെ സ്വന്തമാക്കണം. ആദ്യം ചില നീരസം കാണിക്ക...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും ====================== മുരി മമ്മതും പ്രവാസപർവ്വവും

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും ====================== മുരി മമ്മതും പ്രവാസപർവ്വവും  ======================         പതിവ് പോലെ ഉള്ള സായാഹ്നം,ചായക്കട-ഹോട്ടലിൽ കച്ചവട തയ്യാറെടുപ്പിൽ  ആയിരുന്നു. മമ്മത് എത്തിയിരുന്നില്ല. അതിന് പിന്നെയും സമയം ഉണ്ടായിരുന്നു. ഞാനും കുഞ്ഞഹമ്മതും അന്നെത്തെ കാര്യങ്ങൾ ഒരുക്കുന്ന തിരക്കിൽ പതിവുപോലെ മജ്രയിൽ നിന്നും എത്തി വെള്ളം ചൂടാക്കൽ കട വ്യർത്തിയാക്കൽ കസേരകൾ നേരാംവണ്ണം ഇടൽ  അറബികൾക്ക് വലിക്കാനുള്ള ശീശ ശരിയാക്കൽ മുതൽ രാത്രി വെട്ടത്തിനുള്ള ശരറാന്തൽ എണ്ണ ഒഴിക്കൽ തുടങ്ങിയ കലാപരിപാടിയിൽ  ആയിരുന്നു.  അപ്പോൾ അവിടേക്ക് മലബാറിആയ ഒരാൾ വന്നു, സാധാരണ എല്ലാ മലയാളിയെയും  മലബാറി എന്നാണ് അവിടെ പറയാറ്.   അയാൾ ചോദിക്കുകയാണ്  മുരി  ഇവിടെ ഇല്ലേ? ഞാൻ കുഞ്ഞഹമ്മതിന്റെ മുഖത്തേക്ക് നോക്കി ചെറുചിരിയോടു അവൻ പറഞ്ഞു ഇല്ല ബരാൻ സമയമെടുക്കും. അപരിചിതൻ അവിടെ ഇരിപ്പുറപ്പിച്ചു. ചായയും കുടിച്ച് കാത്തിരിപ്പായി. അവൻ ചെവിയിൽ പറഞ്ഞു മമ്മതിനെ അറിയപ്പെടുന്നത് മൂരി എന്നാണ് ബാക്കി പിന്നെ പറഞ്ഞ് തരാം എന്ന്. അന്ന് ആ മനുഷ്യൻ അവിടെ ഇരുന്നു ...

ആരാണ് നീ

ആരാണ് നീ   ====================   ആരാണ് നീ എന്ന് ആദ്യമായി  കണ്ടപ്പോൾ ആതിര നിന്ന് പുലന്പി   ആദ്യസമാഗമവേളയിൽ ആയമ്മ  അതാരന്നു ആചര്യം കുറി നിൽക്കേ  എൻ മനതാരിലും പിന്നെ മുഖതാവിലും  ഞാൻ ആരെന്ന ചോദ്യം  ഉയർന്നു. സഹപാഠികൾ എൻ സതീർത്ഥ്യർ  മുന്നിലും ആ ചോദ്യത്തിൻ ഗന്ധം  പരക്കേ  സന്ദേഹമെന്ന മന്ദമാരുതൻ ചന്തം ചിന്തയിൽ മെല്ലേ തഴുകി. കരിരുമ്പാർന്ന അകതാരിൻ  അധിപനാം ഗുരുനാഥൻ മുന്നിൽ നിൽക്കെ  അവിടുത്തേ നെറ്റിയിൽ ആ കേൾവിതൻ തുണീര ബിന്ദുക്കൾ  തിണിർപ്പു. ധരിത്രിതൻ  വെളിച്ചത്തെ ആദ്യമായ് പുൽകുന്പോൾ എൻ മാതാവിൻ കുരലിലും കുരുങ്ങിയാ  വചനം   ജന്മത്തിൻ പകുതിയാം താതന്റെ നാവിലും  ആദ്യദർശനകാവ്യം. എന്നും എന്നിലും നിറയുന്ന  ആ ചോദ്യം ആരുനീ  ആരുനീ അല്ലോ? ഹേ മനുജാനീ നിന്നോട് ചോദിപ്പു ആരാണ് നീയെന്ന സത്യം. ആദ്യജന്മം മുതൽ തേടുന്ന ഉണ്മയെ നിയതി നീ എവിടെയോ വൈയപ്പു  നചികേതസ്സ് മാർ നര,നാരി രൂപങ്ങൾ കലാന്തരങ്ങളായ് തേടേ. നാരായണരുപൻ നന്മതൻ ആൾരുപൻ മന്ദഹാസത്താൽ വിളങ്ങെ  പിന്നയും പിന്നയും സ്വത്വത്തേ തേടുന്ന ആത്മാക്കൾ  വിങ്ങുന്നി...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന്, ഭാഗം ആറ്‌.

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും  അദ്ധ്യായം ഒന്ന്, ഭാഗം ആറ്.  ______________________   പുലരി വെട്ടം വല്ലാതെ കണ്ണിലേക്ക് അടിച്ചപ്പോൾ ആണ് ഉണർന്നത്, പെട്ടന്ന് സ്ഥലജലഭ്രമം ഉണ്ടായി എവിടെയെന്നോ  എങ്ങനെ എന്നോ അറിയാത്ത അവസ്ഥ  പിന്നെ ഓർമ്മ വന്നു സ്വപ്നങ്ങളുടെ വലിയ കെട്ടും താണ്ടി പ്രവാസി ആയതും  മമ്മതിന്റെ കൊടുംചതിയും എല്ലാം. താൻ പെട്ട കുഴിയിൽ നിന്നും അത്ര പെട്ടന്ന് പുറത്ത് വരാൻ കഴിയില്ല എന്ന് കുഞ്ഞഹമ്മതിൽ നിന്നും മനസിലായി, തേനേ പാലെ എന്ന് പറഞ്ഞ് കുടുക്കിയത അവനെ അകന്ന ചര്ച്ചക്കാരനായ  അവൻ നാട് കണ്ടിട്ട് നാല് വർഷമായി പോലും. നാട്ടുവിവരം പോലും അറിയാൻ പറ്റണില്ല. റൂമിൽ ഇരുന്ന് കഥ പറഞ്ഞ് അവസാനം കാരഞ്ഞു തുടങ്ങി അവൻ. തലേന്നത്തെ കാര്യങ്ങൾ ഓർത്തപ്പോൾ അയാൾക്കും കരച്ചിൽ വരുമോ എന്ന് തോന്നി എന്തോ ഉമ്മയെ കാണണം  എന്ന് മനസ്സ് പറയും പോലെ ഇനി അതിന് കഴിയുമോ എന്നറിയില്ല. ശരിക്കും ജയിൽ എത്തപ്പെട്ട അവസ്ഥ. രാവിലെ മുതൽ തോട്ടത്തിൽ ജോലികൾ കിളയും നനയും വിളവെടുപ്പും. പത്തു പതിനൊന്ന് മണിയാവുമ്പോൾ കങ്കാളി മമ്മത് എത്തും. ആരെങ്കിലും വെറുതെ ഇരിക്കുന്നത് കണ്ടാൽ പിന്നെ അറിയാവുന്ന ഭാഷകളിൽ എല്ലാ...

അരിപ്രഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം അഞ്ച്

അരിപ്രഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന്   ഭാഗം   അഞ്ച്  ---------------------------------        ആ വണ്ടി  യാത്ര ഏകദേശം മുന്നു നാലുമണിക്കൂർ  തുടർന്നു, അവർക്കിടയിൽ മൌനം തളം കെട്ടിനിന്നു. കാരണങ്ങൾ പലതും ഉണ്ടായിരുന്നു, സുലൈമാൻ  പുതിയതായി  കിട്ടാൻ പോകുന്ന മനോഹരലോകത്ത് ഗേളിയുമായി പറന്ന് നടക്കുകയായിരുന്നു. അവിടെ അവനും അവളും അവരുടെ സുന്ദര നിമിഷങ്ങളും മാത്രം. അതിനാൽ അവന് പരിസരബോധം  നഷ്ട്ടപ്പെട്ടിരുന്നു. മമ്മതിക്ക വണ്ടി ഓടിക്കുന്ന തിരക്കിലും  തന്റെ ബിസ്സിനസ്സ്  സുലുവിനെ വച്ച് വിപുലികരിക്കുന്ന  ചിന്തയിലും. പെട്ടന്ന്  വണ്ടി വളവ് തിരിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞ മണ്പാതയിലേക്ക് ഇറങ്ങി ആ കുലുക്കം സുലുവിനെ ചിന്തയിൽ നിന്നും ഉണർത്തി. രണ്ട് സൈഡും നിരന്ന് നിൽക്കുന്ന ഈന്ത പനകൾ  അവയുടെ നിൽപ്പുകണ്ടാൽ അറിയാം നന്നായി പരിച്ചരിക്കുന്നുണ്ടന്നു. വ്യത്തിയുള്ള  തടങ്ങൾ  ചുവട്ടിൽ നല്ല നനവും വിളവെടുപ്പ് കാലം അടുക്കുന്ന സുചന നല്കി പരുവമായി വരുന്ന പഴങ്ങൾ. കുടുതൽ പോയപ്പോൾ പിന്നെ കാണായി നാരകമരങ്ങളും ഓറഞ്ചും ഒപ്പം...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും- നാലാം ഭാഗം

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും- നാലാം ഭാഗം   _____________________            വിമാനതാവളത്തിന്റെ  പുറത്ത് ഇന്നുകാണുന്ന  പകിട്ടൊന്നും അന്ന് ഇല്ലായിരുന്നു  നോക്കെത്താദുരത്തോളം ആഡംബര കാറുകളോ ടൈൽസ്സിട്ട നടപ്പാതകളോ നീണ്ടുകിടക്കുന്ന  ഇരവിഴുങ്ങിയതിനാൽ  അങ്ങാൻ പറ്റാത്ത പെരുംന്പാപിനെ പോലെ  കറുത്ത് നീണ്ട  രാജവീഥികളോ ഒന്നും  അന്നില്ലയിരുന്നു.  വല്ലപ്പോഴും വന്നിറങ്ങുന്ന  വിമാനങ്ങളും  അതിൽ ഇറങ്ങി കയറുന്ന വിരലിൽ എന്നാവുന്ന യാത്രക്കാരും, അതിൽ കുടുതലും  സ്വപ്പ്നങ്ങളുടെ  ഭാരവും പേറി വീട്ടുകാരുടെ നല്ലനാളെക്കായി  എന്തെങ്കിലും  സംന്പാതിച്ചു എത്രയും പെട്ടന്ന് മടങ്ങന്കൊതിച്ചു  എത്തുന്ന  നിശാശലഭങ്ങൾ.     തനിക്കും ഉണ്ട് കുറച്ച് സ്വപ്പ്നങ്ങൾ, കുറച്ചു സംന്പാതിക്കണം തിരിച്ച് ബോംബയിൽ  ചെന്ന് ഗേളിയെ ഔപചാരികമായി സ്വന്തമാക്കണം എന്നിട്ട് ലോകത്തിന്റെ ഏതെങ്കിലും ഒരുകൊണിൽ താനും അവളും തങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളുമായി  ഒരു കൊച്ചു ജീവിതം.ആ സ്വപ്പനമാണ്  യാഥാര്ത്യമാകാൻ ...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും. അദ്ധ്യായം ഒന്ന് ഭാഗം-- 3

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും.  അദ്ധ്യായം ഒന്ന്           ഭാഗം-- 3 """""""""""""""""""""""""""""""""""""     ആദ്യ വിമാന യാത്രയുടെ കുതുഹുലതയെയും  ജിജ്ഞാസ  യെയും  കടന്ന് അയാളുടെ മനസ്സിനെ മദിച്ചതും ആലോരസപ്പെടുത്തിയതും  ഗേളിയുടെ വിരഹം ആയിരുന്നു അത് അയാളെ വല്ലാതെ മുറിപ്പെടുത്തുന്നുണ്ടായിരുന്നു. എന്തോ അരുതാത്തത്  നടന്നപോലെ, താൻ ചെയ്തപോലേ. വീടും തനിക്ക് അന്നുവരെ പ്രിയപ്പെട്ടതെല്ലാം, ഉമ്മയും സഹോദരങ്ങളും ഉൾപ്പെടെ എല്ലാം വിട്ടുപോന്നപ്പോൾ മനസിനെ ഭരിച്ചിരുന്നത് ഒരുതരം നിസ്സംഗത ആയിരുന്നു. എന്നാൽ ഇന്ന് എന്തോ അകതാരിൽ കൊത്തി വലിക്കും പോലെ.എവിടെയോ എന്തോ വിങ്ങുന്നു. ആലോചനകളുടെ ഇടക്ക് മണിക്കുറുകൾ കടന്നത് അറിഞ്ഞില്ല. ഫ്ലൈറ്റ് അനൗണ്സ്മെന്റ് വന്നു എയർപോർട്ടിൽ ഇറങ്ങുന്നതിന്റെയും അവിടുത്തെ സമയത്തെപ്പറ്റി ഒക്കെ.  ചിന്തകൾ പാതിവഴിയിൽ വിട്ട് അയാൾ മറ്റ് യാത്രക്കാർ ഒപ്പം പുറത്തേക്ക് ഇറങ്ങി. അതൊരു ജൂലൈ മാസത്തിലെ പ്രഭാതം. സ്വപ്നങ്ങ...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും. അദ്ധ്യായം ഒന്ന് ഭാഗം-- 2

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും.  അദ്ധ്യായം ഒന്ന്           ഭാഗം-- 2 =======================   കാലം  പിന്നെയും  മുന്നോട്ട്ട്, പൊടിമീശക്കാരൻ സുലൈമാൻ  കറുത്ത മീശക്കാരൻ ആയി  ഗേളി വെറും സുഹൃത്തിൽ നിന്നും ഗേൾഫ്രണ്ട് പിന്നെ കാമുകിയും ആയി  അവരുടെ സ്വപ്നങ്ങൾ ഒറ്റക്ക് വിദേശത്തിൽ നിന്നും ഒന്നിച്ച് എന്നായി അവർ അങ്ങനെ ജുഹുവിലും ഇന്ത്യഗേറ്റിലും  ജഹാംഗീർ ആർട്ട് ഗ്യലറിയിലും ഒക്കെ  കൊക്കുരുമി  മെയ്ഉരുമി സ്വപ്നങ്ങൾ കണ്ടുതുടങ്ങി. അവൾ നല്ല കുട്ടിയായിരുന്നു, സുലൈമാനോ  മുഹബത്തിന്റെ  അല്കകടലിൽ  ജെന്നത്തുൽ ഫിർദൌസ്സിന്റെ  ലഹരിയിൽ  അങ്ങനെ ഒഴുകി നടന്നു. അങ്ങനെ ഒരുദിവസ്സം അവരുടെ ഒഫീസ്സിലേക്ക്  ഒരാൾ കടന്നു വന്നു, ഒരു 40 വയസ്സിനടുത്ത് പ്രായം വരും വട്ടത്താടി ബെൽബോട്ടം പാന്റും പട്ടിനാക്ക് ഷർട്ടും മുഖത്ത് പെട്രോൾ ഗ്ലാസും.പുതിയ ജയൻ പടമായ ശരപഞ്ചരം ലുക്ക്.പച്ചപരിഷ്കാരി. മുറിയിലേക്ക് കടന്നു വന്നപ്പോൾ  നല്ല അത്തറിന്റെ മണം.കാഴ്ചയിൽ തന്നെ അറിയാം ഗൾഫിൽ നിന്നും വന്ന ഒരു മലയാളി ആണ് എന്ന് പക്ഷെ അയാൾ എന്ത്തിനു ഇവിട...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും.

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും.  ~~~~~~~~~~~~~~~~~~~~~~~ ഒരുപാട് ഒരുപാട് പണ്ടാണ്  എഴുപതുകളുടെ തുടക്കം  കേരളത്തിൽ  കംമ്യുണിസം കൊടുംപിരി കൊള്ളുന്ന കാലം നെല്ല് ക്യഷി ചെയ്യാൻ ആളില്ലാതായി  വന്നാൽ തന്നെ  കിട്ടുന്നത്  പണിക്കാർക്ക് കൊടുക്കാൻ തികയാതെ  ഉടമസ്ഥൻ പകച്ചുനില്ക്കേണ്ടി  വരുന്ന അവസ്ഥ വീട്ടിൽ ഉള്ള കിടാങ്ങൾ  നാല് ക്ല്ലാസ്സ് പഠിച്ച് കഴിഞ്ഞാൽ പിന്നെ  മുറിയിൽ നിന്നും പുറത്തിറങ്ങുകില്ല പിന്നല്ലേ പാടത്തെ പണിക്ക്. അത്തരം വലിയ മോശമില്ലാത്ത ഒരു ഇടത്തരം തറവാട്ടിൽ  നിന്നും ഇനന്റ്റെർ വരെ പഠിച്ചവൻ സുലൈമാൻ അത്യവശ്യം ഇംഗ്ളിഷ് അറിയാം  പിന്നെ മലയാളം കുടാതെ ഹിന്ദിയും  പിന്നെ സുലുവേങ്ങനെ ബാപ്പയെ സഹായിക്കും. ബാപ്പ ആണെക്കിൽ എന്നും വിളിക്കും ഇജജുവന്ന് എന്നെ ഒന്ന് സഹായിക്ക് എന്ന്, സുലൈമാന് അതു കേൾക്കുന്നത് കലിയാണ്. തന്നെപ്പോൽ പഠിച്ചവൻ പാടത്തോ?ലജ്ജാകരം. വൈകുന്നേരങ്ങൾ അത്തറും പുശി വെള്ളയും ഇട്ട് ഇറങ്ങും അങ്ങാടിയിൽ. കുറെ നാളുകൾ അങ്ങനെ അങ്ങട്ട് കഴിഞ്ഞു.  ഒരു നാൾ ഉഴവും ഞാറ് നടീലും ഒക്കെയായി വലിയ തിരക്കിൽ ആയിരുന്നു ബാപ്പ അന്ന് തന്നെ അത്യാവി...

ഭുമി നിൻ അമ്മ

  ഭുമി  നിൻ അമ്മ    ~~~~~~~~~~~~~~~ വർണ്ണം ചാലിച്ച വാനത്തിൻ തുണ്ടിൽ  മിന്നും പൊൻപ്രഭയാൽ  നഭസ്സാകെഞൊടിയിൽ  കണ്ണിൽ വിളയുന്ന മോഹന വിരുന്നാൽ  ദിഗന്തങ്ങൾ വിറയുന്നു വേനലിൻ  അന്ത്യേ പുളയുന്നു  മലയാളം ഉഷ്ണത്താൽ  ഇന്നും  കാളുന്നു വെയിലിൻ  കാഠിന്യം ഘോരം  കളിന്ദി തീരത്തും ഗോക്കൾക്ക്  ദാഹം  ഗോപരും കേൾക്കുന്നു  ഉന്മതൻ ഗീതം  വേനലിൻ വെയിലിന് ഒരു വേദാന്തമില്ല   പാരിധിൽ മാനുജൻ മരുവുന്നു  ഖിന്നം  ചാരെ വിളങ്ങുന്ന ഓട്ടുരുളി തന്നിൽ  പീയുഷമായി അൽപ്പം സംഭാരം  നിത്യം   ആകുലത നിറയും കർമ്മത്തിൽ എന്നും  കാണാൻ  ഒന്നന്നായി  ലോകാന്ത്യ കേളി  മർത്ത്യന്റെ കാമനകൾ  വികസനമല്ലോ   അവനിൽ കാരുണ്യം എങ്ങോ മറഞ്ഞു കർമ്മത്തിൻ ധർമ്മങ്ങൾ നിന്നേ തിരയും കുർമ്മമായി അതെന്നും  നിന്നുടെ പിന്നെ  കാണ്മു നീയത് അകതാരിൽ  സത്യം  ദുരയാൽ നിൻമിഴി മുടി  ഇരിപ്പു  ഇനിയും മരിക്കാത്ത നമ്മുടെ ധരിത്രി  കാണ്മു അകകണ്നാൽ വ്രണിതമാം മേയ്യേ  അ...

റോബർട്ടോ നീ എവിടെ?

Image
 റോബർട്ടോ നീ എവിടെ? ആ മരങ്ങൾ മഞ്ഞ് പെയ്യിക്കുന്ന ഡിസംബറിലെ  വൈകുന്നേരങ്ങൾ, ക്രിസ്മസ് രാവിൻറെ വരവറിയിക്കുന്ന  മനോഹാരിത  എടുത്ത് അണിഞ്ഞിരുന്നു. മുകളിൽ മാനത്ത് നിലവിന്റെ  ശോഭയിൽ  ചന്ദ്രൻ തിളങ്ങി നിന്നിരുന്നു. തെരുവ് ഓരങ്ങൾ  ആഘോഷങ്ങളുടെ  വരവറിയിച്ചു  വിളങ്ങിയിരുന്നു. ഇരുവശങ്ങളിലെയും  വീടുകളിൽ നക്ഷത്ര കുഞൻമാർ തിരുപിറവിയുടെ ഓർമ്മയിൽ  അങ്ങനെ വിരാജിച്ചു നിന്നു. റോമിലെയും  മിലാനിലെയും  വെനിസ്സിലെയും  രാജവീഥികൾ ആഘോഷത്തിർപ്പിൽ  ആറാടാൻ ദൈവപുത്രന്റെ  തിരുപ്പിറവി ദിനത്തിനായി  കാത്തിരുന്നപ്പോൾ  എന്റ്റെ കണ്ണുകൾ മറ്റൊരു മനുഷ്യപുത്രന്റെ,  ഒരു നായകന്റെ  നേർക്കഴ്ചക്കായി വെന്പിനിന്നു. മനസ്സ് പേർത്തും പേർത്തും പുലന്പി റോബർട്ടോ നീ എവിടെ.  ലോകം റോമിലേക്ക് പോക്കുന്നത്  പ്രത്യേകിച്ചു ഡിസംബറിൽ തീർത്ഥാടനത്തിനാണ്, ഞാനും  തീർത്ഥയാത്രയിൽ ആയിരുന്നു. അത് മറ്റൊരു മനുഷ്യ പുത്രനെ തേടി ആയിരുന്നു എന്ന് മാത്രം. ആ മഹാന്റെ പാദം പതിഞ്ഞ പുൽമേടുകൾ  തേടി ആയിരുന്നു,  മിലാനിലേയും വെനിസ്സിലെയും  റോമയിലെയും...