അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പന്ത്രണ്ട്
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പന്ത്രണ്ട്
-----------------------------------
കബീറിന്റെ കൂടെ അങ്ങനെ നടക്കുന്പോൾ അയാൾക്ക് എന്തെനില്ലാത്ത ഒരു ആത്മവിശ്വാസം തോന്നി തനിക്കും ആരൊക്കെയോ ഈ ദുനിയാവിൽ ഉണ്ടെന്നപോലെ. എല്ലാവരും ഉണ്ടായിട്ടും സ്വയം അനാഥനാക്കപെട്ടവന്റെ അല്പ്പനിമിഷികമായ ആത്മാവിഷ്ക്കാരം അല്ലേ എന്ന ചിന്ത വന്നപ്പോൾ അയാൾ മനസിനെ ശാസിച്ചു. എല്ലാം കടലമ്മ തരുന്ന അനുഗ്രഹം, അങ്ങനെ ആണ് അയാൾക്ക് വിശ്വസിക്കാൻ തോന്നിയത്.അതിന് അയാൾക്ക് ന്യായീകരണവും ഉണ്ട്.പണ്ട് എല്ലാം വിട്ടെറിഞ്ഞ് ഈ നാട്ടിൽ വന്ന് പട്ടിണി കിടന്നപ്പോൾ ഇതോപോലത്തെ ഈ കടപ്പുറ സായാഹ്നം ആണ് അയാളെ തിരിച്ച് ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്.അതുപോലെ ഇന്നും ജീവിതവഴിയിൽ എവിടെയോ കയറി വന്ന അവൾക്കു വേണ്ടി അന്ന് കിട്ടിയ ജീവിതവും കളഞ്ഞ് വെട്ടിപിടിക്കാൻ പോയപ്പോൾ നഷ്ട്ടപെട്ടത് ഒരു ആയസ്സിലെ നല്ല കാലങ്ങളിൽ കുറെയും ഒപ്പം അവളെയും. പോട്ടെ എല്ലാം മറക്കാൻ പഠിക്കണം കബീറിന്റെ ചോദ്യം ആണ് ചിന്തയിൽ നിന്നും ഉണർത്തിയത്. ഇക്ക പിന്നെ ഇങ്ങള് നാട്ടിലേക്ക് പോയിയിനിയോ? ഇല്ല എന്ന് അയാൾ ഒറ്റ വാക്കിൽ മറുപടി ഒതുക്കി. അടുത്ത സ്റ്റേഷനിൽ നിന്നും ട്രെയിൻ പിടിച്ച് അവർ കബീറിന്റെ താമസ സ്ഥലം ലക്ഷ്യമാക്കി യാത്ര തുടർന്നു. വണ്ടിയിൽ തിരക്കയതിനാൽ മൌനം അവർക്കിടയിൽ ചിലംന്തിവല നെയ്തുകൊണ്ടേ ഇരുന്നു, ആ യാത്രയുടെ അവസാനം വരെ പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലാത്തതിനാൽ അയാൾ യാത്രയുടെ നീളത്തെ പറ്റിയോ ലക്ഷ്യത്തെ പറ്റിയോ തികച്ചും ചിന്താധീനൻ ആയിരുന്നില്ല.നിസംഗത അയാളിൽ കുടിയേറിപ്പാർപ്പ് എപ്പഴേ തുടങ്ങിയിരുന്നു.
വണ്ടി കല്യണിനുമുൻപ് താർക്കുളി എന്ന ചെറിയ സ്റ്റെഷനിൽ നിർത്തിയപ്പോൾ കബീർ അയാളെയും വിളിച്ച് പുറത്തെറങ്ങി. സ്റ്റെഷന്റെ കിഴക്ക് ഭാഗത്തേക്കുള്ള വഴിയിലുടെ അവർ മുന്നോട്ട് നടന്നു. അയാൾ പണ്ട് പലതവണ അതിലുടെ നടന്നിട്ടുണ്ട്, ആ യാത്ര വലിയ വെള്ള ടാങ്കും അന്തിച്ചന്തയും സ്കുളും കടന്നു മുന്നോട്ട് പോയി തണൽ വിരിച്ച് നിൽക്കുന്ന വലിയമരങ്ങൾ കടക്കുമ്പോൾ ചേക്കേറിയ പക്ഷിക്കുട്ടങ്ങളുടെ കൂജനങ്ങൾ അയാളെ വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോയി കൊച്ചുകേരളത്തിലെ അയാളുടെ ഗ്രാമത്തിലേക്ക്. ഉമ്മ എന്നും വൈകിട്ട് മീൻ വാങ്ങാൻ ചന്തയിലേക്ക് പറഞ്ഞ് വിടുമായിരുന്നു. അവിടെ പോയി വരുന്ന വഴിക്ക് രണ്ട് വശത്തും ഇതുപോലെ മഹാമേരുക്കൾ തണൽ വിരിച്ച് നിന്നിരുന്നു.അതിൽ നിറയെ പലതരം പക്ഷികളും സായാഹ്നങ്ങൾ അവിടെ എന്നും ശബ്ദമുഖരിതമായിരുന്നു. ശരിക്കും ആ ഗ്രാമത്തിന്റെ സംഗീതം. അതിനും ഒരു താളവും ലയവും ഉണ്ടായിരുന്നു. കബീർ അപ്പോൾ ചോദിച്ചു ഇക്കാ ഇങ്ങൾക്ക് എന്തെങ്ങിലും ഓർമ്മ വന്നിക്കണോ? ഉത്തരവും അവൻ തന്നെ പറഞ്ഞു. നമ്മുടെ നാട് മാതിരി ഇല്ലേ, അയാൾ തല ആട്ടി. അതിനാൽ നമ്മൾക്ക് ഇവിടം ശരിക്ക് പിടിച്ച്ക്കണ് ഉമ്മാക്കും. പെട്ടന്ന് അയാൾക്ക് തോന്നിയത് ഇതുവരേ അവനോട് അവനെപ്പറ്റി ഒന്നും ചോദിച്ചില്ല എന്ന്. എടാ കബീറെ അപ്പോൾ നിന്റെ കൂടെ ഉമ്മയും കൂടെ ഉണ്ടോ? പിന്നെ അല്ലാതെ അവൻ പറഞ്ഞ് തുടങ്ങി. ഉപ്പ മരിക്കുന്പോൾ ഞാൻ പഠിച്ചു തീർന്നിട്ടെ ഉണ്ടായിരുന്നുള്ളു. അധികം താമസിക്കാതെ ഈ പണികിട്ടി പുരയിൽ ഉമ്മയും സൈനബയും മാത്രം ട്രെയിനിങ്ങ് കഴിഞ്ഞ ഉടനെ ഇവിടെ ക്വാർട്ടെർസ് കിട്ടി പിന്നെ താമസിച്ചില്ല അവരെയും ഇങ്ങട്ട് കൂട്ടി. അന്ത്രുമാനിക്കക്ക് എന്ത് പറ്റി, വലിയ ചന്തയിൽ ച്ചുമെടെടുപ്പയിരുന്നു പണി സാധു പകലന്തിയോളം പണിയെടുത്തു കുടുംബം നടത്തിയിരുന്ന മതവിസ്വസിയായ മനുഷ്യൻ ഒന്നും ഇല്ലായിരുന്നു ജോലിക്കിടയിൽ തലച്ചുറ്റുന്നു എന്നുപറഞ്ഞു കുടെയുള്ളവർ കുറച്ച് ഇരിക്കാൻ പറഞ്ഞു. പണി കഴിഞ്ഞ് എല്ലാരും വന്നപ്പോൾ എല്ലാം കഴിഞ്ഞിരുന്നു അവൻ പറഞ്ഞ് നിർത്തി. അപ്പോൾ നിനക്ക് എന്താ പണി. റെയിൽവേയിൽ, ഇവിടെ. പറഞ്ഞു തീർന്നതും അവർ ക്വാർട്ടെർസിന്റെ മുൻപിൽ എത്തി. ഡോർബെല്ലും മുഴക്കി അവർ കാത്ത് നിന്നു.
---------------------------------
( തുടരും )
Comments
Post a Comment