Posts

Showing posts from June, 2014

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം പതിനഞ്ച്.

Image
അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും  അദ്ധ്യായം ഒന്ന്  ഭാഗം പതിനഞ്ച്. ~~~~~~~~~~~~~~~~~~~~~~~       കൂകി പാഞ്ഞ് കിതച്ച് വന്ന് നിന്ന കരിവണ്ടി നോക്കിയാൽ ഒരു വലിയ പേരുംപാന്പിനെ പോലെ തോന്നിച്ചു.അതിൽ കയറുകയും ഇറങ്ങുകയും ചെയുന്ന ജനത്തിനെ ഭക്ഷണത്തെ പൊതിയുന്ന ഈച്ചകുട്ടത്തെ പോലയും. അത് അവർക്ക് ഇറങ്ങാനുള്ള സ്ഥലം ആയിരുന്നു.സുലൈമാൻ വർഷങ്ങൾക്കുശേഷം പിറന്ന മണ്ണിലേക്ക് കാലുകുത്തുകയായിരുന്നു.അയാളിൽ ഒരു വല്ലാത്ത വൈദ്യുതി പ്രവാഹം ഉണ്ടായത് പോലെ. പിറന്ന മണ്ണിലേക്കുള്ള പ്രവാസിയുടെ താൽകാലിക മടക്കം.അതോ അവസാനിക്കാത്ത യാത്രയുടെ  ഇടത്താവളമോ? അയാൾ സ്വയം ചോദിച്ചു.ഉത്തരം കാലത്തിന് മാത്രം അറിയാമായിരുന്നുള്ളൂ. പടപ്പുകൾ എന്നും കാലത്തിന്റെ കൈയിലെ കളിപ്പാട്ടങ്ങൾ മാത്രമല്ലോ, പടച്ചവൻ കാലത്തിന്  കളിക്കാൻ പടക്കുന്ന കോപ്പുകൾ അയാൾ മനസ്സിൽ ഓർത്തു. ഇപ്പോൾ താൻ ഒരു തത്വചിന്തകനെപോലെ ചിന്തിച്ചു തുടങ്ങിയോ?അയാൾ സന്ദേഹിച്ചു,അനുഭവങ്ങൾ ഏതുമനുഷ്യനെയും ചിന്തകൻ ആക്കിയേക്കാം. അയാൾ നെടുവീർപ്പിട്ടു. അവർ നാല് പേരും അവിടെ ഇറങ്ങി. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും ഗാർഡ് കൊടി വീശി ആ പാന്പ് പതുക്കെ ഇഴഞ്ഞ് തുടങ്ങി അകത്താക്...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും.അദ്ധ്യായം ഒന്ന്. ഭാഗം പതിനാറ്

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും.അദ്ധ്യായം ഒന്ന്. ഭാഗം പതിനാറ്  ~~~~~~~~~~~~~~~~~~~~  വീടിൻറെ മുറ്റത്ത് എത്തിയതും  അവിടെനിന്നും പടിക്കകത്തേക്ക് കയറിയതും ഒന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളായിരുന്നു. ഉപ്പയും ഉമ്മയും സലീമും സുഹറയും റഹീമും മറ്റു എളയവരും വിങ്ങി വിങ്ങി കരയുകയായിരുന്നു. അതുകണ്ട് താനും കരഞ്ഞുപോയി  ഒപ്പം താത്തയും കബീറും സൈനബയും. ഈ ഉറ്റവരെയും പിരിഞ്ഞാണല്ലോ ഇത്രയും കാലം ഈ ദുനിയാവിൽ ഏകനായി അലഞ്ഞത് എന്നോർത്തപ്പോൾ മനസ്സ് വല്ലാതെ നോന്പരപ്പെട്ടു. കൗമാര ചപലത.  ഇനിയും ഈ സ്നേഹ തണലിൽ ഇനിയുള്ള കാലം, തീരുമാനമെടുക്കുകായയിരുന്നു മനസ്സ്. സുഹറയുടെ കല്യാണം നടന്നിരുന്നില്ല. അതാണ് ആദ്യ ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളിൽ  അയാൾ അവതരിപ്പിച്ചു എല്ലാരുടെയും മുൻപിൽ. എല്ലാവർക്കും സന്തോഷമായി. ഉപ്പ പറഞ്ഞു എന്നാൽ നീ തന്നെ മുൻപിൽ നിന്ന് നടത്തുക എനിക്ക് വയസ്സായില്ലേ. അതിൽ അയാൾക്കും എതിർപ്പില്ലായിരുന്നു, അയാൾ അത് ആഗ്രഹിച്ചിരുന്നു. അപ്പോൾ ആണ് ഉമ്മ പറഞ്ഞത് എങ്കിൽ അതോടോപ്പം നിന്റെയും നിക്കാഹു നടക്കട്ടെ, അയാൾ ഒഴിഞ്ഞു മാറാൻ നോക്കി പക്ഷേ മറ്റുള്ളവർ സമ്മതിച്ചില്ല. പിന്നെ ...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും.അദ്ധ്യായം ഒന്ന്. ഭാഗം പതിനാറ്

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും.അദ്ധ്യായം ഒന്ന്. ഭാഗം പതിനാറ്  ~~~~~~~~~~~~~~~~~~~~  വീടിൻറെ മുറ്റത്ത് എത്തിയതും  അവിടെനിന്നും പടിക്കകത്തേക്ക് കയറിയതും ഒന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളായിരുന്നു. ഉപ്പയും ഉമ്മയും സലീമും സുഹറയും റഹീമും മറ്റു എളയവരും വിങ്ങി വിങ്ങി കരയുകയായിരുന്നു. അതുകണ്ട് താനും കരഞ്ഞുപോയി  ഒപ്പം താത്തയും കബീറും സൈനബയും. ഈ ഉറ്റവരെയും പിരിഞ്ഞാണല്ലോ ഇത്രയും കാലം ഈ ദുനിയാവിൽ ഏകനായി അലഞ്ഞത് എന്നോർത്തപ്പോൾ മനസ്സ് വല്ലാതെ നോന്പരപ്പെട്ടു. കൗമാര ചപലത.  ഇനിയും ഈ സ്നേഹ തണലിൽ ഇനിയുള്ള കാലം, തീരുമാനമെടുക്കുകായയിരുന്നു മനസ്സ്. സുഹറയുടെ കല്യാണം നടന്നിരുന്നില്ല. അതാണ് ആദ്യ ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളിൽ  അയാൾ അവതരിപ്പിച്ചു എല്ലാരുടെയും മുൻപിൽ. എല്ലാവർക്കും സന്തോഷമായി. ഉപ്പ പറഞ്ഞു എന്നാൽ നീ തന്നെ മുൻപിൽ നിന്ന് നടത്തുക എനിക്ക് വയസ്സായില്ലേ. അതിൽ അയാൾക്കും എതിർപ്പില്ലായിരുന്നു, അയാൾ അത് ആഗ്രഹിച്ചിരുന്നു. അപ്പോൾ ആണ് ഉമ്മ പറഞ്ഞത് എങ്കിൽ അതോടോപ്പം നിന്റെയും നിക്കാഹു നടക്കട്ടെ, അയാൾ ഒഴിഞ്ഞു മാറാൻ നോക്കി പക്ഷേ മറ്റുള്ളവർ സമ്മതിച്ചില്ല. പിന്നെ ...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം പതിനാല്

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന്   ഭാഗം പതിനാല്  ^^^^^^^^^^^^^^^^^^^^   നാട്ടിലെക്കുള്ള ജയന്തി ജനതയിൽ കയറി ഇരിക്കുമ്പോൾ ശരിക്കും അയാൾ നിസംഗൻ ആയിരുന്നു.കാലങ്ങൾക്ക് ശേഷമുള്ള ഒരു മടക്കയാത്ര ഒരിക്കലും അത് മനസ്സിൽ കണക്ക് കൂട്ടിയിരുന്നില്ല  അതിനാൽ അത് എങ്ങനെ നേരിടണം എന്ന ഒരു രൂപവും ഇല്ലായിരുന്നു.ജീവിതം മറ്റാരോ നിയന്ത്രിക്കും പോലെ  ഒഴുക്കിനനുസരിച്ചുള്ള ഒരു പ്രയാണം, എതിരെ നീന്താൻ ശ്രമിച്ചപ്പോൾ എല്ലാം ശക്തമായ ഓളങ്ങൾ തന്നെ കീഴ്പ്പെടുതിയിയൂന്നു. ഇനി കുറച്ച് അതിന് അനുകുലമായി  കുടാം. മനസ്സ് അയാൾ പകപ്പെടുതുകയായിരുന്നു. ട്രെയിൻ കൂപ്പയിൽ ഒന്നിച്ചായിരുന്നു സീറ്റ്, കബീർ റെയിൽവേ ജോലിയിൽ ആയതിനാൽ അതിന് ഒരു പ്രയാസവും ഇല്ലായിരുന്നു. താത്ത അടുത്ത് തന്നെ ഇരുന്നു എതിരെ സൈനബയും കബീറും. താത്തക്ക് തന്നെ കണ്ട് കൊതിത്തീർന്നില്ലപോൽ സൈനബയും കബീറും പറയുകയും ചെയ്തു കളിയായി ആദ്യപുത്രനെ കണ്ടപ്പോൾ ഇപ്പോൾ ഞങ്ങളെ വേണ്ടാതായി എന്നാ മട്ടിൽ അതുകേൾക്കുമ്പോൾ  താത്ത ഒരു ചെരുപുഞ്ചിരിയിൽ മറുപടി  ഒതുക്കി.       അയാൾ എതിരെ ഇരുന്ന സൈനബയെ  ശ്രദ്ദിക്കുകയായിരു...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പന്ത്രണ്ട്

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പന്ത്രണ്ട്   ----------------------------------- കബീറിന്റെ കൂടെ അങ്ങനെ നടക്കുന്പോൾ അയാൾക്ക് എന്തെനില്ലാത്ത ഒരു ആത്മവിശ്വാസം തോന്നി തനിക്കും ആരൊക്കെയോ ഈ ദുനിയാവിൽ ഉണ്ടെന്നപോലെ. എല്ലാവരും ഉണ്ടായിട്ടും സ്വയം അനാഥനാക്കപെട്ടവന്റെ  അല്പ്പനിമിഷികമായ ആത്മാവിഷ്ക്കാരം അല്ലേ എന്ന ചിന്ത വന്നപ്പോൾ അയാൾ മനസിനെ ശാസിച്ചു. എല്ലാം കടലമ്മ തരുന്ന അനുഗ്രഹം, അങ്ങനെ ആണ് അയാൾക്ക് വിശ്വസിക്കാൻ തോന്നിയത്.അതിന് അയാൾക്ക്  ന്യായീകരണവും ഉണ്ട്.പണ്ട് എല്ലാം വിട്ടെറിഞ്ഞ്  ഈ നാട്ടിൽ വന്ന് പട്ടിണി കിടന്നപ്പോൾ  ഇതോപോലത്തെ  ഈ കടപ്പുറ സായാഹ്നം ആണ് അയാളെ തിരിച്ച് ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്.അതുപോലെ ഇന്നും ജീവിതവഴിയിൽ എവിടെയോ കയറി വന്ന അവൾക്കു വേണ്ടി അന്ന് കിട്ടിയ ജീവിതവും കളഞ്ഞ് വെട്ടിപിടിക്കാൻ പോയപ്പോൾ നഷ്ട്ടപെട്ടത് ഒരു ആയസ്സിലെ നല്ല കാലങ്ങളിൽ കുറെയും ഒപ്പം അവളെയും. പോട്ടെ എല്ലാം മറക്കാൻ പഠിക്കണം കബീറിന്റെ ചോദ്യം ആണ് ചിന്തയിൽ നിന്നും ഉണർത്തിയത്. ഇക്ക പിന്നെ ഇങ്ങള് നാട്ടിലേക്ക് പോയിയിനിയോ? ഇല്ല എന്ന് അയാൾ ഒറ്റ വാക്കിൽ മറുപടി ഒതു...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പതിമൂന്ന്

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടേയും അദ്ധ്യായം ഒന്ന് ഭാഗം പതിമൂന്ന്  ****************************              വാതിൽ തുറന്നത് ഒരു പെണ്കുട്ടിയായിരുന്നു. കബീറിനെ മാത്രമാണ് അവൾ പ്രതീക്ഷിച്ചത് എന്ന് തോന്നുന്നു. തലയിൽ നിന്നും ഊർന്നു വീണ തട്ടം ശരിയാക്കി പെട്ടന്നവൾ അകത്തേക്ക് പോയി.കബീറിനൊപ്പം അയാൾ വീട്ടിലേക്ക് കടന്നിരുന്നു. ഉമ്മാ കബീർ നീട്ടി വിളിച്ചു. അകത്തുനിന്നും മറുവിളിയും ശകാരവും ആയി  ഫാത്തിമാതാത്ത അങ്ങനെയാണ് പണ്ട് അയാൾ വിളിച്ചിരുന്നത്, കടന്ന് വന്നു. ഇജ്ജു എവിടെയാണ് ഈ ചുറ്റി തിരിയുന്നത് അവധി ദിവസത്തിൽ മകൻ ചുറ്റി തിരിയുന്നതിന്റെ പരിഭവം ആണ്.ഇവിടെ ഒരു ബാല്യകാരി പെണ്ണ് ഉണ്ട് എന്ന വല്ല വിചാരവും ഒണ്ട ആനക്ക്? പിന്നെ ഈ ബയസ്സായ  തള്ളയും ബലാലേ?, താത്തക്ക് ഒരു വ്യത്യാസവും വരുത്തിയിട്ടില്ല കാലം രൂപത്തിലും സംസാര രീതികളിലും പ്രായത്തിന്റെ ചില ചുരുക്കം മാർക്കുകൾ മുഖത്തും പിന്നെ മുടികളിലും ഒഴിച്ചാൽ. അയാൾ ആശ്ചര്യത്തോടെ നോക്കി ഇരുന്നു.ആരാണ്ട ഇത്, ഇന്ന് ബിരുന്നുകാരൻ ഉണ്ട് നീ പറഞ്ഞില്ലല്ലോ? അങ്ങനെ പോയി അവരുടെ സംസാരം. തങ്ങൾ ഇരിക്കുന്നതിന് എതിർവശത്തെ  കസേരയിൽ അ...

അണ്ണാറ കണ്ണൻ

മാവിൻചില്ലയിൽ ഓടിക്കളിക്കും  അണ്ണാറകണ്ണാ വായോ പൊൻഅണ്ണാറകണ്ണാ വായോ മാധുര്യമുറുംമാന്പഴതേൻ ഉണ്ണാൻ   കുഞ്ഞികണ്ണാ വായോ എൻ പൊന്നുണ്ണികണ്ണാ വായോ മാരിവില്ലിന്റെ ചെലേഴും വാലുമായ്   ചിൽചിലം മോഴിയുമായി വായോ   നീ കുറുന്പുമായി ചാരെ വായോ മച്ചിൻപുറത്തുള്ള മാനത്തിൻ കീഴേ കോച്ചേരി പല്ലുമായ് വായോ പയ്യാരം ചൊല്ലാൻ വായോ 

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും അദ്ധ്യായം ഒന്ന് ഭാഗം-- പതിനൊന്ന്‌

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും  അദ്ധ്യായം ഒന്ന്  ഭാഗം-- പതിനൊന്ന്  ###################    അടുത്ത ദിവസം രാവിലെ ഉണർന്ന് അയാൾ ഗേളിയുടെ വിടും ലക്ഷ്യമാക്കി യാത്ര തുടർന്നു. ഒരിക്കൽ മാത്രമേ പോയിരുന്നുള്ളൂ, അതിനാൽ ക്യത്യമായി വഴി അറിയില്ലായിരുന്നു. ആവശ്യം കണ്ടുപിടുത്തങ്ങളുടെ  മാതാവ് എന്ന അപ്തവാക്യം അയാളുടെ മനസ്സിൽ മുഴങ്ങി. എങ്ങനെ എങ്കിലും അവളെ കണ്ടുപിടിക്കും  എന്ന ഒറ്റ ലക്ഷ്യമേ തന്റെ ജീവിതത്തിനുള്ളൂ എന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു അയാൾ. കഴിഞ്ഞ വർഷങ്ങൾ  എല്ലാം സഹിച്ച് കഴിഞ്ഞത് അതിന് വേണ്ടി മാത്രം. ആ ദ്യഡ നിശ്ച്യയവുമായി  അയാൾ യാത്ര തുടർന്നു. താമസ സ്ഥലം ഒരു ഏകദേശ ധാരണയെ ഉണ്ടായിരുന്ന ഉള്ളു. ട്രെയിൻ ഇറങ്ങി പോകണം അത്രമാത്രം അറിയാം അന്ന് നടന്നു പോയ വഴികളും.കാലം കോറിയിട്ട മനസിലെ ചില അടയാളങ്ങൾ അയാളെ മുന്നോട്ട് നയിച്ച് കൊണ്ടേ ഇരുന്നു. വർഷങ്ങൾ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും. അവസാനം അയാളുടെ മനസ്സിന്റെ ലക്ഷ്യബോധവും കാലുകളും അയാളെ ശരിയായ സ്ഥലത്ത് എത്തിച്ചു.അതെ അത് തന്നെ ആണ് ഗേളിയുടെ വീട്.താനും അവളും ഒന്നിച്ച് കുറെ മണിക്കുർ ചിലവഴിച്ച ആ  സ്ഥലം തന്റെയും അവളു...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും. അദ്ധ്യായം ഒന്ന് ഭാഗം- പത്ത്‌

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും. അദ്ധ്യായം ഒന്ന് ഭാഗം- പത്ത്  #####################    വീണ്ടും ഒരു വിമാനയാത്രാ അത് മനസ്സിനെ പഴയതിലും കൂടുതൽ  വികാരവിക്ഷോഭത്തിൽ ആക്കി കർക്കിടക മാസത്തിലെ പടിഞ്ഞാറൻ കടൽ പോലെ. അതിനുള്ളിൽ  വികാരത്തിരകൾ   ഭീമാകാരം പൂണ്ട് ആർത്തലക്കുക ആയിരുന്നു. അവിടെ ആത്മ സംഘർഷം മനസ്സിൻ വിഹായസ്സിൽ കാർമേഘ  മുടുപടം നൽകിയിരുന്നു. പ്രവാസത്തിൻ ആ ദുരിത പർവ്വം എനിക്ക് ലക്ഷ്യത്തിന്റെ പാനത്തിൽ നിന്നും ഒരുപാട് ദുരത്ത് ആയിരുന്നു എങ്കിലും  സഹനത്തിന്റെ  അനുഭവത്തിന്റെ   കരുത്ത് ശരീരത്തിനും മസസിനും ശക്തമായ രക്ഷകവചങ്ങൾ തീർത്തിരുന്നു. കൂടാതെ സ്നേഹത്തിന്റെയും വിരഹത്തിന്റെയും നിശ്വാസച്ചുട് പ്രിയപ്പെട്ടതിലേക്ക്  പാഞ്ഞ് അടുക്കാൻ പ്രേരിപ്പിച്ചിരുന്നു. അന്ന് ഞാൻ തീരുമാനിച്ചു ഇനി സത്യത്തെ തിരിച്ചറിഞ്ഞ് തന്റെ പ്രിയപ്പെട്ടവളെ  സ്വന്തമാക്കി വിരഹരാവുകളെ  ആട്ടിഓടിച്ചുള്ള ഒരു ജീവിതം  അതുമതി. ഇനി കാണാപോന്നിനും, കിട്ടാകനാവിനും  തേടിയുള്ള യാത്ര ഇല്ല. ബോംബെ സാന്തക്രുസ്സിലെ ആകാശ കാഴ്ചകൾ ആയിരുന്നു ചിന്തകളിൽ നിന്നും ഉണർത്തിയത്. പുലരി കതിരവ...

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും ********************ജീവിതം നദിപോലെ

അരിപ്രാഞ്ചിമാരുടെ ലോകം നമ്മുടെയും   *******************************  ജീവിതം  നദിപോലെ  ---------------------------            ആ രാത്രി  ജീവിതത്തിൽ  ഇന്നും  വല്ലാതെ പിന്തുടരുന്നു. വർഷങ്ങൾ അടിമയെപ്പോലെ  ജോലി ചെയിതിട്ട് പ്രിയപ്പെട്ടവളെ കാണാൻ അവധി ചോദിച്ഛപ്പോൾ അതിധാരുണവും ക്രുരവുമായി തല്ലി ചതച്ച മൂരിയെ മമ്മതിനെ  പലതവണ അയാൾ മനസ്സിൽ കുത്തി കൊന്നിട്ടുണ്ട് അന്ന് എന്തേ അങ്ങനെ ചെയാഞ്ഞു എന്ന് പലതവണ സ്വയം ചോദിച്ചിട്ടും ഉണ്ട്.ഒരുപക്ഷേ ഗേളിയുടെ മുഖം തന്നെ തടഞ്ഞതാവാം.എന്നാലും തന്നോട് അയാൾ അങ്ങനെ ചെയ്തല്ലോ. അവിടെ ദൈവം അയച്ചപോലെ ആണ് സുൽത്താൻ എത്തിയത് ആ രാത്രി മാത്രമല്ല പിന്നെ ആ നാടുവിടും വരെ അദ്ദേഹത്തിൻറെ  ബംഗ്ലാവിന്റെ പുറം പുരയിൽ ആയിരുന്നു താൻ അന്തി ഉറങ്ങിയിരുന്നത്. അദ്ദേഹം ശരിക്കും സുൽത്താൻ തന്നെ ആയിരുന്നു. പേരിൽ മാത്രമല്ല പ്രവർത്തിയിലും സന്പത്തിലും. വലിയ വീടും നിരവധി വാഹനങ്ങളും ഒപ്പം ഒട്ടേറെ വേലക്കാരും. അതിൽ ഇന്ത്യക്കാരും ഫിലിപ്പയ്നികളും  കുടാതെ മലെഷ്യൻസും ഇന്ദൊനെഷ്യൻസും ഒക്കെ  ഉണ്ടായിരുന്നു. വളരെ വലിയ തൊടി അതിൽ ...