Posts

Showing posts from December, 2016

തിരിച്ച് വരവുകൾ

തിരിച്ച് വരവുകൾ അയാൾ അപ്പോൾ എയർ പോർട്ടിലെ ബോഡിങ് പാസ്സിനുള്ള വരിയിൽ ആയിരുന്നു, അന്നത്തെ തിരുവനന്തപുരത്തേക്കുള്ള അവസാന വിമാനം. വരിയിൽ അധികം പേര് ഉണ്ടായിരുന്നില്ല, പെട്ടന്നുള്ള തിരിച്ചുപോക്കായതിനാൽ അയാളുടെ കൈകൾ ശൂന്യമായിരുന്നു, ഹാൻഡ് ബാഗോ, വലിയ പെട്ടികളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ഭാരമില്ലാത്ത ഇല്ലാത്ത യാത്ര, അയാൾ ആലോചിച്ചു. ഡിപ്പാർച്ചർ ലോഞ്ചിൽ ഇരിക്കുന്പോൾ അയാൾ ചുറ്റിലും നോക്കി, കൈനിറയെ സാധനങ്ങളുമായി കടന്നു വരികയാണ് സഹയാത്രികർ. ബോഡിങ് സ്ഥലത്ത് കയറ്റിവിട്ട അധിക ഭാരത്തിന് ചാർജ്ജ് കുറക്കാൻ കെഞ്ചുന്ന പലരെയും അയാൾ കണ്ടിരുന്നു, കൗണ്ടറിൽ ഇരുന്നവർ നൽകിയ ഇളവിന് ശേഷം ബാക്കി പണം എയർ പോർട്ടിൽ അടച്ചിട്ട്, ഡ്യൂട്ടി ഫ്രീയിൽ നിന്നും പിന്നെയും വാങ്ങി കൂട്ടി വരുകയാണ് അവർ.  അയാൾ അപ്പോൾ ഓർത്തത് അയാളുടെ പഴയ യാത്രകൾ ആണ്, പത്തുമുപ്പതു വർഷമായി അയാൾ കാണുന്നതാണ് ഇത്, പ്രവാസിയുടെ വരവ് പോക്കുകൾ. കഴിഞ്ഞ പ്രാവിശ്യം വരെ അയാളും അങ്ങനെ തന്നെ ആയിരുന്നു, തിരിച്ചു വരവ് തീരുമാനിക്കും മുൻപേ കേട്ട് നിറ തുടങ്ങും, വീട്ടിൽ നിന്ന് വരുന്ന നീണ്ട ലിസ്റ്റിന് പുറമെ കൂട്ടുകാരുടെയും അയലത്തുകാരുടെയും ബന്ധുക്കളുടെയും ലിസ്റ്റു...

പിൻവിളികൾ

പിൻവിളികൾ           രവി കൈകൾ തലയിൽ താങ്ങി, ആ വലിയ കുളത്തിന്റെ പടവുകളിൽ ഇരുന്നു. നാലുപാടും കല്ലൊതുക്കുകളാൽ കെട്ടിതിരിച്ച ആ വലിയ മനയ്ക്കലെ കുളത്തിന്റെ മനോഹാരിത പഴയകാല പ്രതാപത്തിന്റെ പ്രൗഢി വിളിച്ചോതുന്നവ ആയിരുന്നു. പക്ഷേ ഇപ്പോൾ അതിന്റെ വക്കുകൾ പൊട്ടി പൊളിഞ്ഞും കല്ല് വിടവുകളിൽ പഴ്ച്ചെടികൾ വളർന്നതും കരിംന്പായലിന്റെ വഴുക്കുകളാൽ നിറഞ്ഞും വക്കുപൊട്ടിയ കരിപ്പാത്രം പോലെ തോന്നി രവിക്ക്. ഒരുകാലത്ത് കണ്ണുനീർ പോലെ തെളിമയാർന്ന കുളത്തിലെ ജലപ്പരപ്പ്‌ പച്ചപായലിന്റെ കൊഴുപ്പിലും അഴുകി നിറഞ്ഞ അഴുക്കിനെ  ധാരാളിത്വത്തിലും ദുർഗന്ധപൂരിതമായിരുന്നു. അതിന്റെ ഘോരത നാസികയെ അസ്വസ്ഥമാക്കിയെങ്കിലും അവൻ പഴയ ഓർമ്മയുടെ സമൃദ്ധിയിൽ മുഴുകി പിടിച്ചിരുന്നു.    പ്രവാസം നൽകിയ അനാരോഗ്യത്തിന്റെ അസ്കിത അവനെ അലട്ടിയിരുന്നു, ചായം പൂശിയ പഴയ സുന്ദരമായ താടി രോമങ്ങൾ വിരലുകൊണ്ട് താലോലിച്ച്, ചുവട്ടിൽ പ്രത്യക്ഷമായ വെള്ള നിറത്തെയും അതിന്റെ മുകളിലെ തവിട്ടുനിറത്തെയും അവൻ അവഗണിച്ചു. നരയും ജാരയും ബാധിച്ച ശിരസ്സിനെ മൂടാൻ തൊപ്പി ധരിച്ചു. പിന്നിൽ ഉയർന്നു നിൽക്കുന്ന ആ വലിയ മന ഭാർഗവി നിലയത്തിന്റെ പ്രതീതി ...

വഴിയറിയാതെ........

വഴിയറിയാതെ............. നാണ്വേ, നീ എന്താണ് പകൽകിനാവ് കാണ്വണോ?……….. ചെവിയിൽ വല്യമ്മാവന്റെ ഗംഭീരശബ്ദം ചിലന്പിച്ചു വീണപ്പോൾ നാണുനായർ കോസടിയിൽ നിന്നും ഞെട്ടി എഴുനേറ്റ് ചുറ്റിലും നോക്കി………. ആരെയും കണ്ടില്ല, പിന്നെ മുറ്റത്തും പര്യംപറത്തും ഒക്കെ പരതി, എല്ലാ സ്ഥലവും ശൂന്യം തന്നെ, അയാൾ പൂമുഖ വാതിലിൽ കടത്തി അകത്തേക്ക് നോക്കിയിട്ട്, ഭാര്യയെ ഉറച്ചു വിളിക്കാൻ നോക്കി, അമ്മുക്കുട്ടി... എന്നുള്ള വിളി തൊണ്ട കുഴിയിൽ നിന്നും പുറത്ത് വരാൻ തുടങ്ങുന്നതിന് മുൻപ് അയാൾക്കോർമ്മ വന്നു. അമ്മുക്കുട്ടി വീട്ടിൽ ഇല്ല എന്ന്. അവൾ അമേരിക്കക്ക് പോയിട്ട് മാസം ഒന്നായി, മൂത്ത മകളുടെ മകൾ പ്രസവിക്കാറായപ്പോൾ അവളുടെ അമ്മക്ക് നിർബന്ധം അമ്മയും അച്ഛനും വന്നേ മതിയാകു. നാണുനായർ തറപ്പിച്ചു പറഞ്ഞു, ഈ നാട് വിട്ട് എങ്ങോട്ടും ഇല്ല, അമ്മുക്കുട്ടിയും മകൾ സരോജവും മരുമകനും മറ്റ് മക്കളും ആവതു പറഞ്ഞു നോക്കി, ജീവിതത്തിൽ ഇനി ഒരവസരം ഉണ്ടായെന്ന് വരില്ല, അമേരിക്ക സ്വപ്പ്നം കാണുക തന്നെ അസാധ്യം, അപ്പോൾ ഒന്ന് ചുറ്റിയടിക്കാൻ അവസരം കിട്ടിയാലോ. അയാൾ തീർത്ത് പറഞ്ഞു, എനിക്ക് എന്റെ നാട് കണ്ടാൽ മതി, ഇവിടുത്തെ ശീലങ്ങളും………. നാരായണൻ നായർ ആ നാട്ടിലെ...

ഒറ്റകുളന്പന്മാർ

ഒറ്റകുളന്പന്മാർ          ഹൈദ്രോസ് ആ കടവിൽ കുഞ്ഞിനിരുന്നു കയ്യിൽ ഇരുന്ന വാക്കത്തിയിലെ ചോരക്കറ കഴുകി കളഞ്ഞു, അയാളുടെ ശരീരമാകെ ചുടുചോരയുടെ ചൂര് വ്യാപിച്ചിരുന്നു. വാക്കത്തി വൃത്തിയാക്കി കരയിൽ വച്ചിട്ട്, വസ്ത്രം മാറി തോർത്ത് ഉടുത്ത്, വെള്ളത്തിലേക്കിറങ്ങി. ശരീരത്തും  നിറഞ്ഞ ചോര കഴുകി, വെള്ളത്തിൽ പലവുരു മുങ്ങി നിവർന്നു. അപ്പോൾ ശരീരവും മനസ്സും നന്നായി തണുത്തു. പിന്നെ വസ്ത്രങ്ങൾ ഒന്നായി അതിലെയും ചോരക്കറകൾ കഴുകി. കിഴക്ക് സൂര്യൻ അവധി ദിനത്തിന്റെ ആലസ്യം പേറി ഉയർന്നു വരുന്നേ ഉണ്ടായിരുന്നുള്ളു.        അന്ന് ഞായറാഴ്ച ആയിരുന്നു, ഗ്രാമത്തിലെ പ്രശസ്തമായ പരിശുദ്ധ ഫിലോമിന ചർച്ചിൽ പുലർച്ചെ കുർബാന കഴിഞ്ഞു ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങി തുടങ്ങി. അടുത്ത പടി അവധി ദിവസത്തേക്കുള്ള പോത്തിനെ വാങ്ങുക എന്നതാണ്. കരീമിന്റെ ഇറച്ചിക്കടയിൽ തൊലിയുരിച്ച പോത്തിന്റെ തുട അവകാശികളെ നോക്കി തുങ്ങി കിടക്കുകയാണ്, പതിവുകാർക്ക് വേണ്ട പൊതികൾ കരീമും സഹായിയും പൊതിഞ്ഞു കൊടുക്കുന്നുണ്ട്. കവലയിലെ കടകളും പാതയും അവധി ദിവസത്തെ ആലസ്യം ഉൾക്കൊണ്ടുകൊണ്ട് ചൂടുപിടിച്ചു തുടങ്ങി. എല്ലാത്...