വിഡ്ഡിപ്പെട്ടിയും കുഞ്ഞമ്മമാരും.. ഒരു തിരിഞ്ഞു നോട്ടം.
വിഡ്ഡിപ്പെട്ടിയും കുഞ്ഞമ്മമാരും.. ഒരു തിരിഞ്ഞു നോട്ടം. ഇപ്പോൾ ഓർക്കുന്നത് പണ്ടത്തേ കാലമാണ്... ആയിരത്തിത്തൊള്ളായിരത്തി എൺപതുകൾ. ടി. വി കേരളത്തിൽ അവതരിച്ച കാലം. അന്ന് പന്ത്രണ്ടടിയുടെ മൂന്ന് നാല് പൈപ്പുകൾ ആകാശത്തേക്ക് ഉയർത്തി അതിൽ ചിലന്തിവലകെട്ടുന്നപോലെ നീളത്തിൽ ഒരു സാധനം വച്ചാലേ വിഡ്ഡിപ്പെട്ടിയിൽ എന്തെങ്കിലും കാണു. അന്ന് എന്റെ നാട്ടിൽ ഒരു കട ഉണ്ടായിരുന്നു... റേഡിയോയും ടേപ്പ് റിക്കാർഡറും ഒക്കെ റിപ്പയർ ചെയ്യുന്ന കട. ഞാൻ പഠിച്ചിരുന്ന സ്‌കൂളിന്റെ അടുത്തായിരുന്നു അത്. ഡൽഹി ഏഷ്യാഡ് നടക്കുന്ന സമയം. ലോകം എത്തി നോക്കുകയാണ് അവിടേക്ക് കൂടുതൽ ഉയരം, കൂടുതൽ ദൂരം, കൂടുതൽ വേഗത എന്ന മുദ്രാവാക്യവുമായി. ഭാരതം ഭരിക്കുന്നത് ഉരുക്ക് വനിത.. അവരുടെ സ്വപ്‌നമായിരുന്നു... ആ ഏഷ്യാഡ്.. അതിന്റെ കൂടെ ഇന്ദ്രപ്രസ്ഥത്തിൽ ഉണ്ടായിവരുന്ന ഇൻഫ്രാസ്ട്രക്ക്ടർ. ഒപ്പം ഈ നാട്ടിലെ ജനകോടികളുടെയും. അതിലൂടെ കായികമായും ശാസ്ത്രീയമായും വികസനപരമായും നമ്മൾ ലോകത്തെ വെല്ലുവിളിക്കുന്നത് എല്ലാരും സ്വപ്നം കണ്ടു. അവർ ഇന്ത്യ, ഇന്ദിര എന്ന് ആർത്തു വിളിച്ചു. എന്നാൽ പന്ത്രണ്ട് വയസ്സ് കാരന് കാഴ്ചകൾ എല്ലാം കൗതുകമാകുന്ന കാലമാണ്. വൈകിട്ട് സ്‌കൂൾ...