Posts

Showing posts from September, 2018

ഓം ശാന്തി ഓശാന..... പാടിപതിയുന്ന ഈരടികൾ....

ഓം ശാന്തി ഓശാന..... പാടിപതിയുന്ന ഈരടികൾ.... നമ്മൾ കാഴ്ചപ്പാടുകൾ രൂപപ്പെടുന്നതിനെപ്പറ്റി ചർച്ച ചെയ്തിരുന്നു... അതിന്റ സാംഗത്യവും. ചുരുക്കി പറഞ്ഞാൽ ജനിച്ച.... ജീവിച്ച..... വളരുവാൻ ഉർജ്ജമേകിയ ചുറ്റുപാടുകളും ഒപ്പം ഏർപ്പെടുന്ന തൊഴിലും ഒരാളുടെ കഴ്ചപ്പാടുകളെ നിരന്തരം സ്വാധീനിക്കുന്നു എന്ന് വ്യക്തം. അത് തന്നെ ആണ്, അവന്റെ ചിന്താസരണിയെ അല്ലെങ്കിൽ യുക്തിയെ രൂപപ്പെടുത്തുന്നത് എന്നും നിസംശയം പറയാം. അതിന്റെ സ്വാധീനത്തിന്റെ ഏറ്റക്കുറച്ചിലുകൾ അല്ലെങ്കിൽ ജനിച്ച, ജനിതക ചോദനയുടെ സ്വാഭാവിക തേടലുകൾ അവനെ അല്ലെങ്കിൽ അവളെ ജീവിതാന്ത്യം വരെ പിന്തുടരും എന്നും പറയാം. അപ്പോൾ ഇവിടെ നെറ്റി ചുളിയുന്നത് സ്വാഭാവികം.. അങ്ങനെ വാദിക്കാനുള്ള തെളിവ് എന്ത്? അങ്ങനെ എങ്ങനെ നിങ്ങൾ പറഞ്ഞു പോകും...? ഇവിടെ നിങ്ങൾ ഉയർത്തുന്ന ചിന്തയുടെ ഇടയിൽ ഉയരുന്ന സ്വാഭാവിക ചോദ്യം..? അത് തീർച്ചയായും യുക്തിവാദികളും (ഇന്നത്തെ അർത്ഥത്തിൽ) ദൈവ വിശ്വാസികളും അതല്ലങ്കിൽ അന്ധവിശ്വാസികളും ചോദിക്കുന്നത് തന്നെ. അവിടെ മാത്രമേ ഇവർ തമ്മിൽ സാമ്യത ഉണ്ടാവൂ... അവിടെയും ഞാൻ ഒരു കഥ പറയാം... ഒരു കർഷകൻ അവന്റെ വീട്ടിൽ കോഴിയെ മുട്ടവിരിയാനായി അട വച്ചു (എന്റെ നാട്ടി...

വിശുദ്ധ തിരുനിലവിളികൾ അഥവാ തിത്തലാട്ടം...

വിശുദ്ധ തിരുനിലവിളികൾ അഥവാ തിത്തലാട്ടം... ചില യുക്തിചിന്തകളിൽ കുരുങ്ങി മനസ്സിനെ മേയാൻ വിട്ടപ്പോൾ ആണ് ആ സംഭവം ഓർമ്മ വന്നത്.. അത് ഭക്തിയെയും വിഭക്തിയേയും ചേർത്ത് യുക്തിയുടെ മുശകളിലേക്ക് ഒഴിക്കണം എന്ന് തോന്നി... അവിടെ ആണല്ലോ നേരത്തെ പറഞ്ഞു നിർത്തിയത്... ഭാഷ മനസിലാക്കുക എന്നാൽ അത് ആശയത്തിനോടൊപ്പം സഞ്ചരിക്കുക എന്നതറിയാത്ത ആശയസംവാദികളുടെ ലോകത്ത് യുക്തിയെപ്പറ്റി പറയുന്നത് ലളിതമാക്കുക അൽപ്പം ബുദ്ധിമുട്ട് തന്നെ... യുക്തി തന്നെ പിടിച്ചാൽ കിട്ടാത്തതും കടിച്ചാൽ പൊട്ടാത്തതും ആകുമ്പോൾ അജമാംസരസായനം ഉണ്ടാക്കുക പച്ചക്കറി കൊണ്ടല്ലേ എന്ന് ചോദിക്കും പോലെ എന്ന് തിരിച്ചറിയണം. ഏതായാലും ആ സംഭവത്തിൽ നിന്ന് തുടങ്ങാം. ഒരിക്കൽ ഒരു മാനേജ്‌മെന്റ് കോഴ്സിൽ ഇരിക്കുകയായിരുന്നു. അതാണ് എങ്കിൽ അന്ന് ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ആദ്യമായി തുടങ്ങിയതും ആ ക്‌ളാസ് തന്നെ ആദ്യമായി നടത്തുന്നതും. പങ്കെടുക്കുന്നവരോ... അവരവരുടെ ശാഖയിൽ തങ്ങളുടെ പ്രതിഭാപാടവം തെളിച്ചവരും.. കൂട്ടത്തിൽ വഴിതെറ്റിയ കുഞ്ഞാടിനെപ്പോലെ ഈ ഉള്ളവനും. ഇൻസ്‌ട്രുക്ടർ സുന്ദരൻ സുമുഖൻ... അദ്ദേഹത്തിന്റെ ആഗലേയ പാണ്ഡിത്യം,... ഇനി അത് കട്ടി ആണെങ്കിൽ പുകിലാവും....

ഭക്തിയും യുക്തിയും പിന്നെ വിഭക്തിയും ചില വിരുദ്ധ ചിന്തകൾ .

ഭക്തിയും യുക്തിയും പിന്നെ വിഭക്തിയും ചില വിരുദ്ധ ചിന്തകൾ . നിരീശ്വരവാദികളായ ചിലരെങ്കിലും വിശ്വസിക്കുന്നു, തങ്ങൾ യുക്തിവാദികൾ ആണ് എന്ന്. അല്ലെങ്കിൽ നിരീശ്വരവാദികൾ തന്നെ ആണ് യുക്തിവാദികൾ എന്ന് സമൂഹം ചില തിട്ടൂരങ്ങൾ ചാർത്തികൊടുക്കുന്നു. എന്നാൽ ഇത് സത്യമാണോ? അപ്പോൾ ഈ ഭക്തർ യുക്തി ഇല്ലാത്തവരാണോ?. അതും അല്ലെങ്കിൽ ഭക്തിയും യുക്തിയും വിരുദ്ധ ധ്രുവങ്ങളിൽ ചരിക്കേണ്ട ചിന്താശകലങ്ങളോ? ഇതെല്ലാം സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങൾ തന്നെ. എന്നാൽ എനിക്ക് തോന്നുന്നത് വേറെ ഒരു കോണിൽ നിന്നുള്ള കാഴ്ചയാണ്... ഭക്തിയും ഭൗതികവാദവും. അല്ലെങ്കിൽ ഈശ്വരചിന്തയും നിരീശ്വര ചിന്തയും എല്ലാം യുക്തി ചിന്തയുടെ ഭാഗമാണ് എന്നതാണ് അത്. സ്വന്തം മുന്നിൽ ഒരു വസ്തു അല്ലെങ്കിൽ കാഴ്ച അതും അല്ലെങ്കിൽ ഒരു സംഭവം ഗോചരമായാൽ, അതിന്റെ സാംഗത്യത്തെ പറ്റി പറയുക അല്ലെങ്കിൽ ചിന്തിക്കുക എന്നത് സാധാരണം. അൽപ്പം കഴിയുമ്പോൾ അത് വാമൊഴിയായും പിന്നെ വരമൊഴിയായും പകരുകയും അതിൽ അതിശോക്തിയുടെ വിവിധ തലങ്ങളിലേക്ക് ഉയർത്തപ്പെടുകയും ചെയ്യപ്പെടും. ഇതിന്റെ ഓരോ ഘട്ടങ്ങളും കടന്നു പോകുന്നത് അതിന്റെ മാധ്യമമായ വ്യക്തിയുടെ അല്ലെങ്കിൽ സമൂഹത്തിന്റെ ആകെത്...