Posts

Showing posts from January, 2018

തൃവേണി സംഗമം

തൃവേണി സംഗമം ആ സെക്കന്റ് ക്‌ളാസ് എസി കുപ്പയുടെ സീറ്റിൽ അമർന്നിരിക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായിരുന്നു... മുഖം നിർവികാരവും. വലത് കൈ ഉയർത്തി നരച്ച തലമുടി പിന്നിലേക്ക് മാടി ഒതുക്കി ജനാലക്കരുകിൽ ഇരുന്ന് പുറത്തേക്ക് പാളി നോക്കി.പിന്നിലേക്ക് ഓടുന്ന വരണ്ട ദൃശ്യങ്ങളിൽ അയാളുടെ കണ്ണുകൾ ഉടക്കിയില്ല. എന്നാൽ അയാളുടെ അകക്കണ്ണിൽ ഒരു അഭ്രപാളിയിൽ എന്നപോലെ വർഷങ്ങൾക്ക് മുൻപുള്ള കാഴ്ചകൾ വിളിക്കാത്ത വിരുന്നുകാരെപ്പോലെ കടന്നു വരുന്നുണ്ടായിരുന്നു. കമ്മിഷൻഡ് ഓഫീസറായി സൈന്യത്തിൽ ചേരുമ്പോൾ.... ഇന്നത്തെ മേജർ. ബിനോയ് തോമസ് യൗവനത്തിലേക്ക് ചവുട്ടി കയറിയ സുന്ദരൻ. ട്രെയിനിങ് കഴിഞ്ഞു ആദ്യത്തെ പോസ്റ്റിങ് ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിൽ കിട്ടിയത് ബെസ്റ്റ് കേഡറ്റ് ആയത് കൊണ്ടായിരുന്നില്ല എന്ന് അയാൾക്ക്‌ നന്നായി അറിയാമായിരുന്നു. ഡെപ്യുട്ടേഷൻ എന്ന് മനോഹരമായി പറയുമായിരുന്നെങ്കിലും അന്നൊക്കെ ഏറ്റവും റിസ്കുള്ള ജോലി ആയിരുന്നു അത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന കലാപങ്ങൾ നേരിടാൻ ഐക്യരാഷ്ട്രസഭയുടെ കൊടിയും വഹിച്ചു പോകേണ്ട ചാവേറുകൾ. അത് യുദ്ധമുഖത്തേക്കാൾ ഭീകരമായിരുന്നു... ഭാഷ അറിയാത്ത എതിരാളികൾ....

ഹേ.... മാനിഷാദ.....* .

ഹേ.... മാനിഷാദ.....* . ചേർത്ത് വയ്ക്കട്ടെ എൻ ചെറിയ സ്വപ്നങ്ങളെ കരിനിഴൽ വീണ പൊൻ സന്ധ്യയിൻ താരകങ്ങളെ വിടപറഞ്ഞോടിയ വിണ്ണിൻ കരി മേഘശകലങ്ങൾ മുഴുക്കി നിൽക്കുന്നു വെളിച്ചവും ശബ്ദ ഘോഷങ്ങളും പനിമതി നിലാവിൻ ചേലയഴിഞ്ഞൊരാ രജനിയിൽ ഉതിരുന്ന നീർകണങ്ങളോ ചിതറുമാ ചിരി മുത്തുകൾ പെറുക്കി വയ്ക്കാനില്ല വർണ്ണ വളപൊട്ടിൻ കഷ്ണങ്ങളും വിടപറയുവാൻ വെമ്പും നിശീഥിനീ കുളിരിനാൽ തളരുന്നു. വിനീതനായി മണിപൊന്നിൻ തനുവിൻ തരംഗങ്ങൾ പുളകമായാദ്യ പരിരംഭണ നിറച്ചാർത്തിൽ പടരവെ. വിലയിക്കയാണതെന്നും ചുവട്ടിലെ ഊഷര ഭൂമിയിൽ വിടരുവാൻ വെമ്പും പുതുമുളയിലേ മലർ മണിമുത്തായ്‌ കാരിരുമ്പിന്റെ ശക്തി തേടും ആ വിളയാട്ടങ്ങൾ മൃദുകോമള ദേഹം ഏറ്റുവാങ്ങും നവപുലരി വെട്ടത്തിൽ വിടർന്നു പരിലസിക്കുന്നു മുന്നിലെ മലർവാടി തന്നിലും കതിരവന്റെ പ്രയാണം തുടരുന്ന വേളയിൽ നിത്യം പ്രപഞ്ചസത്യത്തെ തേടിയ ആത്മാക്കൾ നടന്നൊരു വഴികളിൽ പാഥേയം തേടി ഇന്ന് ഞാൻ നടക്കവേ എവിടെയോ ഒരശരീരി കേൾപ്പത് ഹേ.. മാനിഷാദ ആദികവിയുടെ വചനഘോഷമെ...

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ കേണൽ . രാജൻ ജോസഫ് വണ്ടിഓടിച്ചു കയറ്റിയത് കോടയുടെ വെള്ള കമ്പളം പുതച്ച , കാപ്പിമരങ്ങൾ അതിരിടുന്ന കുടകിന്റെ മലയടിവാരങ്ങളിലേക്ക് ആയിരുന്നു . നേരം പുലരാൻ ആപ്പോഴും വിനാഴികകൾ ബാക്കി . എങ്ങും കരിംപച്ചയിൽ വെള്ള ഇഴപാകിയ പ്രകൃതി . റോഡാണെങ്കിൽ അൻപത് മീറ്റർ പോലും കാഴ്ച തരുന്നുണ്ടായിരുന്നില്ല . പുലരിവെട്ടം കടന്നുവരാൻ മടിച്ചു നിൽക്കുന്നത് കണ്ടാൽ രാവിലെ ഉണരാൻ പറയുമ്പോൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു ചുരുണ്ട് കിടക്കുന്ന കുട്ടികളെപ്പോലെ തോന്നിച്ചു അയാൾക്ക് ‌.   ആ മഹീന്ദ്രയുടെ കമാൻഡർ ജീപ്പിൽ ഇടതുവശം ചേർന്ന് വശങ്ങളിലെ കാഴ്ചകളുടെ വിദൂരതയിലേക്ക് കണ്ണ് നട്ടിരിക്കയാണ് സീതമ്മ , അയാളുടെ പ്രാണസഖി ... ജോലിയിൽ നിന്ന് വിരമിച്ച് മധ്യതിരുവിതാംകൂറിലെ അയാളുടെ നാട്ടിൽ ഒതുങ്ങി കൂടാം എന്നതായിരുന്നു ഭാര്യയുടെ അഭിപ്രായം . എന്നാൽ ബാക്കിയുള്ള കാലം കൂടി കർമ്മ നിരതമായി ജീവിച്ചു തീർക്കണം എന്നത് അയാളുടെ തീരുമാനമായിരുന്നു . അതിന് അയാൾ തിരഞ്ഞെടുത്തത് കുടകിന്റെ സൗന്ദര്യം . കാപ്പിയും ഇഞ്ചിയും പിന്നെ മു...