Posts

Showing posts from April, 2016

വിഷുചിന്തകൾ

Image
മരമതിലണിഞ്ഞ പട്ട് തോൽക്കും സുമങ്ങളും മരതകശോഭനിറയും ഘനശ്യാമവർണ്ണവും കരതലമതിൽ വിളങ്ങും മുരളീരവങ്ങളും പീതാംബര നിറമാർന്ന വൽക്കവും ചുറ്റി കണിഒരുങ്ങി നിൽക്കും കണ്ണാ നിൻ കാഴ്ച അകതാരിൽ നിറക്കും പോയകാല സമൃദ്ധി മുഖകമലങ്ങളിൽ മമ വരുംകാല പ്രത്യാശയും കനവിൽ ബാല്യകൌമാര സുന്ദരകാണ്ഡവും തുടിക്കും നെഞ്ചിൽ  ദാവണിതൻ പൊലിമ നാസികാഗ്രം അറിയുന്നു കോടി മണവും ചാരെ വർണ്ണകാന്തിതൻ കൌമാര സ്വപ്നങ്ങൾ വിരിയും വക്ഷസിൽ അഭിമാനസതിരുകളും അറിയുന്നു ഞാൻ ഈ യൌവന തൃഷ്ണകളെ ഓർമ്മകൾ അതിരിടും ആകാശവേഗങ്ങളെ വഴുതിമാറുന്ന ജീവിതവസന്ത സത്യങ്ങളെ മുന്നിൽ തെളിയും വാർദ്ധക്യയാത്ഥാർത്യത്തേ പാടട്ടെ ഞാൻ ഈ വീണയിൽ വസന്തഗാനം തേടട്ടെ നവജീവ രാഗമാലികാഗീതകങ്ങൾ വിടരട്ടെ നവകുസുമങ്ങൾ പാരിലെ ജീവകമായ് ഉയരട്ടെകോകില കണ്ഠത്തിൽ ദുന്ദിഭികൾ 

തടവറ

മനുഷ്യർ തിങ്ങിനിറഞ്ഞിരുന്നെങ്കിലും അവിടെ മൌനം തളംകെട്ടി നിന്നു, വെറുക്കപ്പെട്ടവരുടെ കൂട്ടം അതായിരുന്നു അവരെ വിശേഷിപ്പിക്കാൻ പറ്റിയ പദം, സമൂഹം എന്നും മറക്കാൻ ആഗ്രഹിക്കുന്ന കുറെ കഥകൾ ഉണ്ട് അവർക്ക്, എന്നും വെറുക്കാൻ മാത്രം വിധിക്കപ്പെട്ടവരുടെ പൈശാചികമായ കഥകൾ, കരുണയും സ്നേഹവും ഒരിക്കലും നൽകാൻ പാടില്ലാത്തവരുടെ അതിജീവന കഥകൾ. അവർ ഒന്നിച്ച് കനത്ത ചുവരുകളാലും ഇരുന്പ് വാതിലുകളാലും വേർതിരിക്കപെട്ട മുറികൾക്കുള്ളിൽ കൂട്ടമായി കഴിയുന്പോഴും അവരുടെ മനസ്സുകൾ ചെറിയ ചെറിയ ഏകാന്തതയുടെ താഴ്വാരങ്ങൾ ആയിരുന്നു. ആരും കടന്ന് ചെല്ലാത്ത നിബിഢ കന്യാവനങ്ങൾ, അവിടെ നായും നരിയും ത്വരയുടെ ചുരങ്ങൾ മാന്തിയിരുന്നു, കടുവയും കാട്ടുപോത്തുകളും ചോരയാൽ ശ്ലഥചിത്രങ്ങൾ വരച്ചിരുന്നു, പക്ഷേ ഇന്നവ ശാന്തമാണ്, ചിലത് ചാരംമൂടിയ അഗ്നിപർവ്വതങ്ങൾ ആണെങ്കിൽ ചിലവ എന്നെന്നേക്കുമായി മരിച്ചുവീണ പരേതാത്മാക്കളുടെ കുടീരങ്ങൾ. അത് തിരിച്ചറിയണമെങ്കിൽ അവിടേക്ക് ഇറങ്ങിചെല്ലണം, ആര്? ഇന്നവർ മനൂഷ്യർ അല്ലല്ലോ, സ്വന്തം ജൻമം ചില അക്കങ്ങളിൽ ഒതുക്കിയ, രേഖകളിൽ മാത്രം ജീവിച്ചിരിക്കുന്ന ആത്മാക്കൾ, തെളിവിന്റെ മാത്രം ബലത്തിൽ ദേഹവും ദേഹിയും വേർപെടുത്തേണ്ടിവരുന്ന കൊടുംക...

കേരനിരകൾ ആടും മലയാളം

  മേദിനിയുടെ മിഴിനീർ തടയും വിപിനങ്ങൾ, കണ്ണ് പീലിയായ് വീഴ്ത്തും കപോലത്തിൽ  അമൃത് ധാരയായ് നിപതിക്കും നെഞ്ചകത്തിൽ  ക്ഷീരമായ്പടരുന്നു മക്കൾക്ക് പാനത്തിനായ്. വാരിധിയെ തേടുന്ന വഴികളിൽ നനക്കുന്നു  വാരിജം വിടരും തടങ്ങളിൽ വിസ്മയം  പുലരുന്ന നാടിന്റെ ജീവന സുകൃതമായ്  പരിലസിക്കട്ടെ പാരിൽ ദേവി മനോഹരി  അടവികൾ നിറക്കുന്ന അവളുടെ ജടാഭാരം  അവിടെ അലസഗമനരായ് സഹ്യപുത്രർ  പുലരുന്ന വേളകൾ ആമോദ സതിരുകൾ  വിടരുന്ന  അനാഘ്രാത കുസുമമോഹിതങ്ങൾ    നിന്നുടെ കൊങ്കയിൽ നിറയും അമൃതധാര പീയുഷമാക്കി മദിക്കും സത്തുക്കൾ അമരന്മാർ അവരുടെ ചരണങ്ങൾ മോഹനം കൃതുപക്ഷം   ഭദ്രയെ തേടും നാളും സുകൃതമാം മോക്ഷമാർഗ്ഗം  ഇന്നിലെ ദാനവർ,  ദുരമൂത്ത ദുഷ്ട്ടാത്മാക്കൾ കവരുന്നു മാതയുടെ അമൃതിനെ നിണംപോലെ  ആർക്കുന്ന ശബ്ദങ്ങൾ പെരുമ്പറ ദുന്ദുഭിയായ്,  പതിക്കുന്നു കർണ്ണങ്ങളിൽ, കഠോരമാം ഗീതംപോലെ  വരുമോ ഇവിടെ വീണ്ടും ഈ നാട്ടിൻ മഹാബലി   തരുമോ നമുക്കിനി പൊയ്പോയ നല്ലകാലം  കള്ളപറകൾക്കും ചെറുനാഴി പൊളികൾക്കും  കാണുമോ ഇനിയോരവസാന കാലമീ ഭുമിതന്നിൽ ...

വിധിതേ സ്വസ്തി

വർണ്ണ വിസ്മയങ്ങൾ ചാലിച്ചഴുതിയ പടിഞ്ഞാറെ ചരുവിലെ സായന്തനങ്ങൾ  ശരത്കാല സന്ധ്യകൾ പൂചുടി വിരിയിച്ച  കാല കല്പനയുടെ തീര സമതലങ്ങളിൽ  വിടരുന്ന ജീവിത സ്വപ്ന സഞ്ചാരങ്ങൾ  വിരലാൽ കോറുന്ന ശ്ലഥ ചിത്രങ്ങളെ  മിഴികളെ ഭ്രമിപ്പിക്കും ക്ഷണപ്രഭാചഞ്ചല വിസ്മയ രൂപ നിറച്ചാർത്തുകളേ  വേനലിൻ മദ്ധ്യത്തിൽ ആരയോതേടുന്ന  മാരീച്ചന്മാരാകും ജല വിഹ്വലതകളെ  തമ്മിൽ പുണരുന്ന സാഹോദര്യത്തിൻ  ആലിംഗനത്തിൻറെ നവകപടതകളെ  വന്ദനമാകേണ്ട കരദ്വന്ദങ്ങളിൽ ആരും  കാണാതോളിപ്പിക്കും മൃതിയുടെ ഞടുക്കങ്ങളെ  നിങ്ങളെ പുണരുന്ന കണ്ണുനീർതുള്ളിയിൽ   വീണ്ടും വിടരുന്ന ജീവനകലയുടെ പ്രത്യാശകളെ  അവയിൽ മിഴിയുടക്കാത്ത അധികാര ഗർവ്വിൻ  അന്പ്ഒടുങ്ങാത്ത തുണീരമഴകളെ  വരയിൽ വിഷപുഷ്പം ഒളിപ്പിക്കും കലയുടെ  നേരതിരയുന്ന മുൻപേ പറക്കും പക്ഷികൂട്ടങ്ങളെ  ഇരയുടെ മാറിൽ കനകം തേടുന്ന ഭോഗാലസനായ നീചജന്മങ്ങളെ,  ഉണ്മതിരയും കാലസത്യത്തിൽ ഖഡ്ഗധാരിയാം നവ യൗവനങ്ങളെ, പ്രപഞ്ച വിധാതാവിൻ അക്ഷരകൂട്ടങ്ങളേ  എല്ലാർക്കും സ്വസ്തി, ശാന്തി തൻ സ്വസ്തി !!!!!!!