വിഷുചിന്തകൾ



മരമതിലണിഞ്ഞ പട്ട് തോൽക്കും സുമങ്ങളും
മരതകശോഭനിറയും ഘനശ്യാമവർണ്ണവും
കരതലമതിൽ വിളങ്ങും മുരളീരവങ്ങളും
പീതാംബര നിറമാർന്ന വൽക്കവും ചുറ്റി

കണിഒരുങ്ങി നിൽക്കും കണ്ണാ നിൻ കാഴ്ച
അകതാരിൽ നിറക്കും പോയകാല സമൃദ്ധി
മുഖകമലങ്ങളിൽ മമ വരുംകാല പ്രത്യാശയും
കനവിൽ ബാല്യകൌമാര സുന്ദരകാണ്ഡവും

തുടിക്കും നെഞ്ചിൽ  ദാവണിതൻ പൊലിമ
നാസികാഗ്രം അറിയുന്നു കോടി മണവും
ചാരെ വർണ്ണകാന്തിതൻ കൌമാര സ്വപ്നങ്ങൾ
വിരിയും വക്ഷസിൽ അഭിമാനസതിരുകളും

അറിയുന്നു ഞാൻ ഈ യൌവന തൃഷ്ണകളെ
ഓർമ്മകൾ അതിരിടും ആകാശവേഗങ്ങളെ
വഴുതിമാറുന്ന ജീവിതവസന്ത സത്യങ്ങളെ
മുന്നിൽ തെളിയും വാർദ്ധക്യയാത്ഥാർത്യത്തേ

പാടട്ടെ ഞാൻ ഈ വീണയിൽ വസന്തഗാനം
തേടട്ടെ നവജീവ രാഗമാലികാഗീതകങ്ങൾ
വിടരട്ടെ നവകുസുമങ്ങൾ പാരിലെ ജീവകമായ്
ഉയരട്ടെകോകില കണ്ഠത്തിൽ ദുന്ദിഭികൾ 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ