കേരനിരകൾ ആടും മലയാളം


 
മേദിനിയുടെ മിഴിനീർ തടയും വിപിനങ്ങൾ,
കണ്ണ് പീലിയായ് വീഴ്ത്തും കപോലത്തിൽ 
അമൃത് ധാരയായ് നിപതിക്കും നെഞ്ചകത്തിൽ 
ക്ഷീരമായ്പടരുന്നു മക്കൾക്ക് പാനത്തിനായ്.


വാരിധിയെ തേടുന്ന വഴികളിൽ നനക്കുന്നു 
വാരിജം വിടരും തടങ്ങളിൽ വിസ്മയം 
പുലരുന്ന നാടിന്റെ ജീവന സുകൃതമായ് 
പരിലസിക്കട്ടെ പാരിൽ ദേവി മനോഹരി 


അടവികൾ നിറക്കുന്ന അവളുടെ ജടാഭാരം 
അവിടെ അലസഗമനരായ് സഹ്യപുത്രർ 
പുലരുന്ന വേളകൾ ആമോദ സതിരുകൾ 
വിടരുന്ന 
അനാഘ്രാത കുസുമമോഹിതങ്ങൾ 
 

നിന്നുടെ കൊങ്കയിൽ നിറയും അമൃതധാര
പീയുഷമാക്കി മദിക്കും സത്തുക്കൾ അമരന്മാർ
അവരുടെ ചരണങ്ങൾ മോഹനം കൃതുപക്ഷം  
ഭദ്രയെ തേടും നാളും സുകൃതമാം മോക്ഷമാർഗ്ഗം 


ഇന്നിലെ ദാനവർ,  ദുരമൂത്ത ദുഷ്ട്ടാത്മാക്കൾ
കവരുന്നു മാതയുടെ അമൃതിനെ നിണംപോലെ 
ആർക്കുന്ന ശബ്ദങ്ങൾ പെരുമ്പറ ദുന്ദുഭിയായ്, 
പതിക്കുന്നു കർണ്ണങ്ങളിൽ, കഠോരമാം ഗീതംപോലെ 


വരുമോ ഇവിടെ വീണ്ടും ഈ നാട്ടിൻ മഹാബലി  
തരുമോ നമുക്കിനി പൊയ്പോയ നല്ലകാലം 
കള്ളപറകൾക്കും ചെറുനാഴി പൊളികൾക്കും 
കാണുമോ ഇനിയോരവസാന കാലമീ ഭുമിതന്നിൽ  

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ