Posts

Showing posts from July, 2020

വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം

വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം          മുന്നിലെ ടീവി സ്‌ക്രീനിൽ വാർത്തകൾ മിന്നി തെളിയുമ്പോൾ സുധാകരൻ നിർവികാരനായിരുന്നു. മറ്റൊന്നിലും താൽപ്പര്യം ഇല്ലാത്തതിനാൽ ആണ് അയാൾ വാർത്താചാനലിൽ അഭയം തേടിയത്. ലോകകാര്യങ്ങൾ എന്നേ അയാളുടെ മുന്നിൽ നിരർത്ഥകങ്ങൾ ആയി മാറിയിരിക്കുന്നു. ഈ രണ്ടാം ജന്മത്തിൽ അയാളുടെ ലോകം മറ്റെന്തൊക്കെയോ ആണ്. ഇന്ന് ആ വലിയ എസ്റ്റേറ്റിൽ അയാൾ ഒറ്റക്കായിരുന്നു. അതിന്റെ നടുവിലെ നൂറ്റാണ്ടിന്റെ പഴക്കം ബാക്കിയായ എസ്റ്റേറ്റ് ബംഗ്ലാവിൽ തനിച്ച്. നിശബ്ദത അരിച്ചിറങ്ങുന്ന ഭയമായതിനാൽ മാത്രമാണ് ടീവിയെ അഭയംപ്രാപിച്ചത് തന്നെ. ഒരു പക്ഷേ.. പ്രായം മരണഭയം കൊണ്ടുവന്നിരിക്കാം.. പിന്നിലൂടെ നിശബ്ദമായി കടന്നു വരുന്ന അവനെ തുറിച്ചു നോക്കി എത്ര രാവുകൾ, താൻ തെരുവോരങ്ങളിൽ ഉറക്കം വരാത്ത രാത്രികളിൽ ഇരുന്ന് വെളിപ്പിച്ചിരിക്കുന്നു.    അതോർത്തപ്പോൾ അയാൾ പിന്നിട്ട കാലങ്ങളിലേക്ക് ഓർമ്മകളെ തിരികെ കൊണ്ടുപോയി. തനിക്കും ഉണ്ടായിരുന്നല്ലോ വർണ്ണശബളമായ ഒരു പഴയ കാലം. ആൾക്കൂട്ടത്തിന്റെ നടുവിൽ സമൃദ്ധിയുടെ ധാരാളിത്വത്തിൽ, ആധുനികത പണിതുയർത്തിയ മണിമേടകളിൽ അഭിരമിച്ചിരുന്ന ഒരു വസന്തകാലം....

കാലം ഉണക്കാത്ത മുറിവുകൾ

കാലം ഉണക്കാത്ത മുറിവുകൾ     അയാൾ നടന്ന് പോകുമ്പോൾ ആ ഇടവഴി വളരെ ഏറെ മാറിയിരുന്നു . പെൺ കൈതകൾ കോട്ട തീർത്തിരുന്ന അതിന്റെ ഇരുവശവും ഇന്ന് വർണ്ണ മതിലുകൾക്ക് വഴിമാറിയിരുന്നു . പഴയ ചെമ്മണ്ണ് കുഴഞ്ഞ പശിമരാശി വെട്ടുവഴി കറുത്ത ടാറിനും ടാർ തേഞ്ഞു തെളിഞ്ഞ മെറ്റൽ കഷ്ണങ്ങൾക്കും . എങ്കിലും കൗതുകം നഷ്ടമാകാത്ത അയാൾ മിഴികൾ രണ്ടും ആ കാഴ്ചകൾ ഒപ്പിയെടുക്കുകയാണ് . ആ ചെറിയ ഇടവഴി ഇന്ന് രാജവീഥിയാണ് . ഇരുവശങ്ങളിലും വലിയ മേടകളും ഇരുനില മാളികകളും ആ നാടിന്റെ പ്രൗഢി വിളിച്ചൊതുക്കുകയാണ് എന്ന് അയാൾ മനസ്സിനോട് പറഞ്ഞു .      ജന്മനാട്ടിലെ റെയിൽവേ സ്റ്റേഷനിൽ   ഇറങ്ങി വെളിയിലേക്ക് വന്നപ്പോൾ അയാളെ സ്വീകരിക്കാൻ ബന്ധുക്കൾ ആരും വന്നില്ലെങ്കിലും ( പറയത്തക്കതായി ആരും ബാക്കിയില്ല .. അഥവാ ഉള്ളവർ അയാളെ അറിയുമോ എന്ന് തന്നെ സംശയം )   അവിടുത്തെ ഓട്ടോ റിക്ഷക്കാരും ടാക്സിക്കാരും ഓടിയെത്തി . കൊറ്റിയെപോലെ ഒറ്റക്കാലിൽ ഉള്ള കാത്തിരിപ്പിന് ശേഷം കിട്ടിയ ഇരയെ ദാഹാർത്തമായി വീക്ഷിച്ച് ഓടി വന്നവരുടെ കണ്ണുകൾ ഉടക്കിയത്...