Posts

Showing posts from December, 2014

എങ്ങ് നീ നിലാപക്ഷി

Image
എങ്ങ് നീ നിലാപക്ഷി   ------------------------- എങ്ങ് പോയ് എങ്ങ് പോയ് നീ മറഞ്ഞു   വിങ്ങുന്ന ഹ്രത്തുമായ് നീ  നിലാപക്ഷി എങ്ങ് നിന്നുഉയരുന്ന ഓർമ്മതൻ നീശിധിനി  വിങ്ങുന്ന കരളിന്റെ  കയറ്റിറക്കങ്ങളോ  ചാരെ മുഴങ്ങുന്ന പയ്യര പാട്ടുകൾ  ചിതറി തെറിക്കുന്ന മഴപാട്ടുതുള്ളികൾ   കുതറുന്ന ഓർമ്മതൻ  മിന്നോളി  വീഥിയിൽ   കുതുഹുലത്തോടുള്ള  മിഴിയുടെ ചലനവും   എവിടെയോ മറയുന്ന  കളിയുഞ്ഞാൽ  ഇളക്കങ്ങൾ  എറിഞ്ഞു വീഴത്തുന്ന കുഞ്ഞ് മാങ്ങ കുലകളും  കണ്ണാരം പൊത്തുന്ന കമുകിൻ ചുവടുകൾ  കാണ്മു ഞാൻ എൻ അകതാരിൻ താളങ്ങളിൽ  കിനാവിൻ കാലങ്ങളിൽ മറഞ്ഞുവോ നീയെൻ നിലാപക്ഷി   ചിറകുകൾ വിരിച്ച് നീ പറക്കും നേരത്തഹോ  പറഞ്ഞില്ല ഒരുനാളും ചക്രവാളത്തിലെ ബിന്ദുവായ്  പറന്നകലുന്ന ദിനത്തിനായ് നീ പോരുന്നിരുന്നന്നു നിത്യം എന്ന്  ഓമലെ നീയുള്ള ബാല്യകൗമാര്യങ്ങൾ   വിരുന്ന് വരുന്നിന്ന് മനതാരിൻ  വശങ്ങളിൽ   കുരുന്ന് സ്നേഹത്തിന്റ്റെ വശ്യത  പറവതിൻ എളുതോ വാക്കിന്റെ  വർണ്ണങ്ങളിൽ  എങ്കിലും വാനംന്പാടി കുറിക്കട്ടെ ഈ വർണ്ണ കുസ...