Posts

Showing posts from May, 2015

തറവാടിന്റെ കാവൽക്കാർ

                              തറവാടിന്റെ കാവൽക്കാർ                 ആ നടവരന്പിൽ നിന്ന് അനന്തൻ നായർ ചുറ്റുമുള്ള കാഴ്ച്ചകൾ കണ് കുളിർക്കെ കാണുകയായിരുന്നു. രണ്ട് വരന്പുകൾക്കിടയിൽ കുടി പരന്നൊഴുകുന്ന തോടും അവയിലെ താമരപ്പുക്കളും ആന്പലും മനത്തുകണ്ണികൾ ഓടിഒളിക്കും സമൃദ്ദമായ ജലസന്പത്തും ആ തോട് ഒഴികി തീരുന്ന വലിയ കുളവും അതിലെ കാരി,കൂരി, പള്ളത്തി, വരാൽ തുടങ്ങിയ മത്സ്യങ്ങളും പിന്നെ പച്ച വിരി മാറിൽ പുതച്ചു വിശാലമായി നിവർന്ന് കിടക്കുന്ന  ആ പാട ശേഖരങ്ങളും. അവിടെ പാടി തീർത്ത കൊയ്ത്ത് പാട്ടിൻ ഈണങ്ങളും  കൊയ്ത്തു കെട്ടിയ കറ്റ ചുമടും തലയിൽ താങ്ങി കൊയ്തരിവാൾ അരയിൽ തിരുകി അസ്തമന സൂര്യന് അഭിമുഖംമായി താളത്തിൽ നടന്ന് നീങ്ങിയ തരുണീമണികളും കൊയ്ത്തുകഴിഞ്ഞ പാടത്തെ മെതികളങ്ങളും  മെതിച്ച് കൂട്ടിയ കച്ചി കുനകളുടെ മറവിൽ വിയർത്ത് വിട്ട ദീർഘനിശ്വാസങ്ങളും അതിന്റെ അവസാനത്തിലെ പച്ചമാങ്ങ പുളിയും പുതുവർഷ രാത്രികളിലെ തവളതൻ സംഗീതവും എള്ള് പാകി പറിച്ച പാട മൈതാനത്തെ വാനത്തിൽ പട്ടം പാറി വർണ്ണം കൊടുത്ത ബാലക...