തറവാടിന്റെ കാവൽക്കാർ

                              തറവാടിന്റെ കാവൽക്കാർ  

              ആ നടവരന്പിൽ നിന്ന് അനന്തൻ നായർ ചുറ്റുമുള്ള കാഴ്ച്ചകൾ കണ് കുളിർക്കെ കാണുകയായിരുന്നു. രണ്ട് വരന്പുകൾക്കിടയിൽ കുടി പരന്നൊഴുകുന്ന തോടും അവയിലെ താമരപ്പുക്കളും ആന്പലും മനത്തുകണ്ണികൾ ഓടിഒളിക്കും സമൃദ്ദമായ ജലസന്പത്തും ആ തോട് ഒഴികി തീരുന്ന വലിയ കുളവും അതിലെ കാരി,കൂരി, പള്ളത്തി, വരാൽ തുടങ്ങിയ മത്സ്യങ്ങളും പിന്നെ പച്ച വിരി മാറിൽ പുതച്ചു വിശാലമായി നിവർന്ന് കിടക്കുന്ന  ആ പാട ശേഖരങ്ങളും. അവിടെ പാടി തീർത്ത കൊയ്ത്ത് പാട്ടിൻ ഈണങ്ങളും  കൊയ്ത്തു കെട്ടിയ കറ്റ ചുമടും തലയിൽ താങ്ങി കൊയ്തരിവാൾ അരയിൽ തിരുകി അസ്തമന സൂര്യന് അഭിമുഖംമായി താളത്തിൽ നടന്ന് നീങ്ങിയ തരുണീമണികളും കൊയ്ത്തുകഴിഞ്ഞ പാടത്തെ മെതികളങ്ങളും  മെതിച്ച് കൂട്ടിയ കച്ചി കുനകളുടെ മറവിൽ വിയർത്ത് വിട്ട ദീർഘനിശ്വാസങ്ങളും അതിന്റെ അവസാനത്തിലെ പച്ചമാങ്ങ പുളിയും പുതുവർഷ രാത്രികളിലെ തവളതൻ സംഗീതവും എള്ള് പാകി പറിച്ച പാട മൈതാനത്തെ വാനത്തിൽ പട്ടം പാറി വർണ്ണം കൊടുത്ത ബാലകൌമാരങ്ങളും ഇനി ഓർമ്മതൻ ചെപ്പിൽ സുവർണ്ണ ബിന്ദുക്കളായി  പടുമഴ പെയ്യുന്ന കാലത്തിന് ഇനി കാതങ്ങൾ മാത്രം ബാക്കി, ഈ തലമുറക്കും കുടി പയ്യാരം പറയാൻ ഈ ഓർമ്മകൾ കാണും പിന്നെയോ? അതോർത്തപ്പോൾ  അയാളുടെ കണ് കോണിൽ നിന്നും അശ്രുബിന്ദുക്കൾ ഇറ്റു വീണു. അയാളുടെ ബോധ മനസ്സ് അയാളെ ശാസിച്ചു, പാരന്പര്യത്തിന്റെ പ്രൗഡിയും പുർവികതയുടെ ഡെൻഭും പറഞ്ഞിരിന്നാൽ  തറവാട് പട്ടിണി മരണം എന്ന യാഥാർത്ഥ്യത്തെയും കടക്കാരുടെ ദാർഷ്ട്ട്യത്തേയും പേറേണ്ടി വരും. മദ്ധ്യതിരുവിതാംകൂറിന്റെ കാർഷിക സംസ്കാരം മരിക്കുകയാണ് ഒപ്പം തനായി ഉണ്ടാക്കിയ ബാധ്യതകളും ഇനി പിടിച്ച് നിൽക്കാൻ വയ്യ, ഒഴുക്കിനെതിരായി നീന്താനും, പ്രായം ഇത്തിരി ആയില്ലേ, എല്ലാം അറിയുന്ന കുലദൈവമായ ദേവിയും പൂർവികരും ക്ഷമിക്കുമായിരിക്കും, അല്ലെങ്കിൽ കുലധർമ്മം പാലിക്കാതെ താൻ നരക തീയിൽ വെന്ത് ഉരുകുമായിരിക്കും,അയാൾ നെടുവീർപ്പിട്ടു. മൂന്നാം തലമുറ വിവാഹ പ്രായത്തിലേക്ക് ചുവട് വച്ച് തുടങ്ങി എന്നാൽ അവിടയും ഇല്ല ഒരാന്തരി, സുകൃത ക്ഷയം തന്നെ, അമ്മാവൻ മാർ മൂത്ത അനിന്തരവനിൽ ചുമതല എല്പ്പിക്കുന്പോൾ ഓർത്തിടുണ്ടാവില്ല ഇങ്ങനെ ഒരുവിധി. വരും കാലത്തിന്റെ  കൊടുംകാറ്റിൽ കടപുഴകി വീഴുന്ന ബിംബങ്ങളെയും വ്യവസ്ഥിതിയെയും പറ്റി.

അവർ ഏൽപ്പിച്ച് പോകുന്പോൾ തറവാട്ടിൽ സമൃദ്ധിയുടെ ഉച്ചസ്ഥായി ആയിരുന്നു, ഇരുപൂ പൂത്തു പത്തായം നിറക്കുന്ന വയലേലകൾ  ജോലിക്കാർ നിറയുന്ന കളപ്പുരകൾ ഒരുവശത്തുനിന്നും തുടങ്ങി മറു വശത്തെത്തുന്പോൾ  വീണ്ടും വെട്ടാൻ  തയാറാകുന്ന തെങ്ങിൻ പറന്പുകൾ,അകായിൽ പേറും പിറവിയുമായി ഐശ്വര്യത്തിന്റെ നിറകുടമായ തറവാട് മങ്കമാർ, ഉരപ്പുര എന്നും മരുന്ന് ഇടിയാലും ഗന്ധത്തലും നിറഞ്ഞു നിന്നു. തൊടിയിൽ കളിക്കുന്ന ബാല കൌമാരങ്ങൾ അവരുടെ പിന്നാലെ ഓടുന്ന തറവാട്ടമ്മമാരും പരിചാരകരും, തൊഴുത്തിൽ നിറയുന്ന കാമാധേനുക്കളും ഉഴവ് കാളകൾ ഒപ്പം വിത്തുകാളയും. തറവാട്ട് ക്ഷേത്രത്തിൽ നാൾ തോറും ഉൽസവം പുരങ്ങളും  സർപ്പബലിയും കളമെഴുത്തും പാട്ടും, വിശേഷ നാളുകൾ അടിയാന്മാരും  അവരുടെ ചാർച്ചക്കരും കാഴ്ചയുമായി എത്തും. എല്ലാം തകിടം മറിഞ്ഞത് പെട്ടന്നായിരുന്നു, ആദ്യം മക്കത്തായ ബില്ല്, എല്ലാർക്കും വീതം വേണം അത് ഒരുമാതിരി ശരി ആക്കിയപ്പോൾ ദാ വരുന്നു കാർഷിക ബില്ല്, അവിടയും പിടിച്ചു നിന്നു. എന്നാൽ ആ അവസാന ദുരന്തം എല്ലാം തകിടം മറിച്ചു, തന്റെ പിടിവള്ളി ആയിരുന്ന ചിട്ടി കന്പനി,കൂടുതൽ പലിശ കിട്ടും എന്ന് കാര്യസ്ഥൻ പറഞ്ഞപ്പോൾ അത് ഇങ്ങനെ പരിണമിക്കും എന്നൊർത്തില്ല. അനന്തൻ നായർ ആ പടവരന്പിൽ നിന്നും പോയകാലത്തിന്റെ നൻമ തിന്മകളിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തി. പിന്തിരിഞ്ഞ് നോക്കുന്പോൾ നാല് പതിറ്റാണ്ടുകൾ നാട്ടിൽ വരുത്തിയ ചടുലമായ മാറ്റങ്ങൾ അത് പ്രകൃതിയെ മാത്രമല്ല മനുഷ്യ മനസ്സിനെ പ്പോലും കീഴുമേൽ മറിച്ചു കളഞ്ഞു, ഇപ്പോൾ സംസ്കാരത്തെയും ഇതിനായിരിക്കാം കലികാലം എന്ന് പറയുന്നത്, അയാൾ പടിഞ്ഞാറെ ചാരുവിലേക്ക് നോക്കി അവിടെ അസ്തമന സൂര്യൻ ചെഞ്ചായത്തിൽ മുങ്ങി തുടങ്ങിയിരുന്നു, അയാൾ പതുക്കെ തന്റെ കൈയ്യിലെ കാലൻ കുടയും ഊന്നി  വീട്ടിലേക്ക് നടന്നു. 
       
             അയാൾ കയാല കയറി തറവാട്ട് മുറ്റത്തേക്ക് കയറി, അവിടെ നിന്നാൽ വടക്ക് വശത്ത് ചോർന്നൊലിക്കുന്ന ഊട്ടുപുര കാണാം,ഒരു കാലത്ത് വെപ്പും വിളന്പും ഒഴിയുമായിരുന്നില്ല അവിടെ. കിഴക്ക് പെരുമീൻ പുലരും മുൻപ് തന്നെ തറവാട്ട് അടുക്കള ഉണരും പിന്നെ അവിടുത്തെ അടുപ്പ് അണയാൻ രാവേറെ കഴിയും. ഊട്ടുപുരയിൽ വിളന്പി കഴിയാൻ പിന്നെയും സമയം പിടിക്കും. ഇന്ന് അവിടം വിജിനമാണ്, അടുക്കളയിൽ സഹായത്തിന് പോലും ആളെ കിട്ടാനില്ല, ഇനി തിരക്കി ഇറങ്ങാം എന്നായാൽ ശന്പളം കേട്ടാൽ നാവിറങ്ങി പോകും. അതും പോരാഞ്ഞ് അവറ്റകളെ വേലക്കാരി എന്ന് പറയാൻ പാടില്ല പോലും ഹോംനേഴ്സ് അങ്ങനെ വിളിക്കണം,അവർക്കും ഉണ്ട് സംഘടന. പഴയകാലത്ത് വെറും ശാപ്പടിന് മാത്രം എത്ര പേരാണ് വടക്കിനി മുറ്റത്ത് വന്നിരുന്നത്. അതിൽ പലരെയും ഓർമ്മ പോലും ഇല്ല. ആ നാട്ടിൽ  ഈ തറവാട്ടിൽ ജോലികിട്ടുക എന്നത് ഒരുകാലത്ത് സർക്കാർ ജോലിയിലും പ്രൗഡി ഉള്ളതായിരുന്നു. അങ്ങനെ നിരവധി സ്ത്രീകൾ പലതരം പ്രായക്കാർ  നിറഞ്ഞ വടക്കിനി, ജോലിക്ക് പ്രാപ്തിയുള്ളതും അല്ലാത്തതും അതിന് യോഗ്യത കൂറ് മാത്രം. അതിൽ യൌവന യുക്തകളും സുന്ദരികളും നിരവധി. ചിലരുടെ ആങ്ങളമാരും അച്ഛൻ മാരും  ഭർത്താക്കന്മാരും അവിടെ തന്നെ പണി എടുത്തിരുന്നു. കണക്കിപിള്ളമാരായും കൃഷിക്കാരായും  ചുമട്ടുകാരയും മറ്റും എന്നും അവിടെ ഒരു ഉത്സവ അന്തരീക്ഷം. ഇതിനിടയിൽ ചിലരിൽ തറവാട്ട് ആണുങ്ങൾ നോട്ടമിടും എന്നാലോ പിന്നെ അവർക്ക് കരമൊഴിവായി സ്ഥലം കിടക്കാൻ വീട്,ഒപ്പം  സ്ഥിരം പണിയും. കുളിക്കുളത്തിലും ഇരുട്ടിന്റെ മറവിലും ചെറിയമ്മാവൻ മാരുടെ ലീലാവിലാസങ്ങൾ പലതും താൻ കണ്ടിട്ടുണ്ട്.  അപ്പോഴാണ് അന്ന് ഒന്നും തോന്നിയിരുനില്ല എങ്കിലും ഇന്നും മനസിന്റെ കോണിൽ ഒരു ഖിന്നതയായി അവശേഷിക്കുന്ന ആ സംഭവം. വലിയമ്മയുടെ പ്രത്യേക പരിചാരിക വിശാലത്തിന്റെ മകൻ തന്റെ ഏറ്റവും പ്രിയ സ്നേഹിതനെ അവിടുന്ന് അമ്മയോടൊപ്പം ക്രുരമായി  മർദ്ദിച്ചു ഇറക്കി വിടുന്നത്, അമ്മാമയെ ഒളിഞ്ഞിരുന്ന് അച്ഛാ എന്ന് വിളിച്ച് പോലും, അതും അമ്മായി കേൾക്കെ, തനിക്കുണ്ടാകാത്ത കുട്ടി വേലക്കരിക്കോ എന്നലറി അമ്മായി, പിന്നെ വല്യക്കാരുടെ ക്രുരമായ മർദ്ദനമായിരുന്നു ഇന്നവൻ എവിടെയാണോ?ആവൊ? അയാൾ ഒർമ്മയുടെ ഇടനാഴികളിൽ സഞ്ചരിച്ചു.  എനാൽ അവിടുത്തെ പണിക്കാരെ എന്തെങ്കിലും പറയാൻ പോലീസുകാർക്കും ഭയമായിരുന്നു ആ കാലങ്ങളിൽ. എല്ലാം മാറിയത് വളരെ പെട്ടന്നായിരുന്നു, മാറ്റത്തിന്റെ കൊടുംകാറ്റ് കമ്യുണിസത്തിന്റെയും സമരങ്ങളുടെ മട്ടിൽ കടന്ന് വന്നത് വളരെ പെട്ടന്നാണ്, അതിൽ മുന്നിൽ അയാളുടെ അച്ഛൻ അനിയൻ ആയിരുന്നു എന്നത് വിധി വൈപരീത്യം ആയി അയാൾക്ക് ഇന്നും തോന്നുന്നു.  ശീമയിൽ വലിയ പഠിപ്പ് കഴിഞ്ഞ് വന്നത് മറ്റൊരാളയാണ്, അച്ഛൻ വീട്ടിൽ വരുന്പോൾ അമ്മാവനോട് പറയുന്നത് താൻ കേൾക്കാറുണ്ട്, അവനിപ്പോൾ തറവാട്ടിൽ വരാറേ ഇല്ല എന്ന്. ചെറുപ്പത്തിലെ കളികുട്ട് കാരനായിരുന്നു,ഒരുവയസ്സിന്റെ മൂപ്പുമാത്രം, ഒന്നുങ്കിൽ അച്ഛന്റെ  കൈയിൽ  തുങ്ങി താൻ അങ്ങോട്ട്,അല്ലെങ്കിൽ ചെറിയച്ചൻ തിരിച്ചും, പ്രായത്തിന് വലിയ വ്യത്യാസം  ഇല്ലങ്കിലും വിളി മുറപോലെ അല്ലങ്കിൽ നല്ല കിഴുക്ക് തരും അന്നേ ഒരു പ്രത്യേക സ്വഭാവം ആയിരുന്നു,അതുതന്നെ ആണ് ഈ കൊടുകാറ്റിന്റെ നായക സ്ഥാനത്ത് എത്തിച്ചത്. അന്ന് തറവാട്ട് വക റാക്ക് ഷാപ്പിൽ നിന്നു റാക്ക് മോന്തി ഭോഷ്ക്കു പറഞ്ഞ് പോകുന്നവൻ തന്പുരാക്കൻ മാരെ കാണുന്പോൾ തലയിലെ കേട്ട് അഴിച്ച് പഞ്ചപുച്ചം അടക്കി നിന്നവർ ഇന്ന് മിണ്ടാതെ തന്നെ തിരിഞ്ഞ് നിൽക്കാൻ തുടങ്ങി, നാട്ടില്ലേക്ക് തറവാട്ടിലെ പെണ്കുട്ടികളെ തനിച്ച് വിടാൻ തന്നെ ഭയമായിരിക്കുന്നു. 

             പ്രഭാത ഭക്ഷണവും കഴിഞ്ഞ് നായർ പൂമുഖത്ത് കോസടിയിൽ വിശ്രമിക്കുകയായിരുന്നു, കീഴെ പടിയിൽ ശങ്കു ഇരിപ്പുണ്ട്, അവനാണ് ആകെയുള്ള വാല്യക്കാരൻ അയാളുടെ സന്തത സഹചാരി. ബുദ്ധിക്ക് അസാരം പ്രശനമുണ്ട് അതിനാൽ സംബന്ധവുമുണ്ടായില്ല കുടുബവും. കയറി ചെല്ലാൻ ഇടമില്ലാത്തത് കൊണ്ട് ഇന്നും അവിടെ ചുറ്റിപറ്റി നടക്കുന്നു, നല്ല സഹായി ആണ് ഒപ്പം ഒരു കൂട്ടും. നായർ അവിടെ കിടന്ന് മനോരാജ്യം കണ്ടു, പഴയത് പോലെ ഇപ്പം എല്ലാത്തിനും പണം വേണം  വിളകൾക്കും തേങ്ങക്കും വില ഒട്ടുകിട്ടുനുമില്ല, രണ്ട് അറ്റവും മുട്ടിക്കുക അത്ര എളുപ്പമല്ല. പലവ്യഞ്ജനം കടം കിട്ടും എന്നാൽ എത്ര നാൾ പിന്നെ ആയാലും പണം കൊടുക്കേണ്ടേ, പിന്നെ അകായിലുള്ളവരെയുടെയും തന്റെയും ചികിൽസാ ചിലവുകൾ പണ്ട് നാട്ട് വൈദ്യം മതിയായിരുന്നു എന്നാൽ ഇന്ന് അത് പോരാ അപ്പോത്തികിരി, അതല്ലേ  നാട്ട് നടപ്പ്. അവരെ കാണാൻ ഫീസ് വേണം, പിന്നെ മറ്റുള്ളവ. അങ്ങനെ ഇരിക്കുന്പോൾ ആണ് അവരുടെ വരവ്, ഒപ്പം പഴയ കാര്യസ്ഥന്റെ മകൻ ഗോപനും. താൻ പ്രതീഷിച്ചതിൽ കൂടുത്തൽ അവർ പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല, ഇന്നത്തെ പ്രതിസന്ധിയിൽ നിന്നും കരകേറാൻ ഇതുതന്നെ വഴി അയാൾ ഉറപ്പിച്ചു. അവരുടെ നോട്ടം തന്റ്റെ പൊന്ന് വിളയുന്ന ആ പാട ശേഖരമായിരുന്നു 25 ഏക്കർ ഒന്നിച്ച് കിട്ടും അതിന് മോഹ വിലയും കൂട്ടത്തിൽ ആവര് പറഞ്ഞ ഒരുകാര്യം അയാൾക്ക് 'ക്ഷ' ബോധിച്ചു. ആ നാട്ടിൽ അവർക്ക് സ്കൂൾ തുടങ്ങണം പോൽ, അതിന് ഒന്നിച്ച് ഇത്ര സ്ഥലം അനന്തൻ നായരുടെ കൈയിൽ അല്ലേ ഉള്ളു  ആ പുകഴ്ത്തലും അയാൾക്ക് പിടിച്ചു,  ഇന്നാണ് അവർ വരാം എന്ന് പറഞ്ഞത്, വണ്ടികളുടെ ശബ്ദവും ശങ്കുവിന്റെ വിളിയും ആണ് അയാളെ മനോരാജ്യത്തിൽ നിന്നും ഉണർത്തിയത്. ഗോപൻ പറഞ്ഞ കൂട്ടർ തന്നെ ആദ്യം മാനേജർ മാരാണ് വന്നത്, ഇപ്പോൾ കൂടുതൽ വണ്ടികൾ ഉണ്ട് മുന്നിലെ വണ്ടിയിൽ നിന്നും ഗോപനും പിന്നെ മനേജർ മാരും കൂട്ടത്തിൽ വിലകൂടിയത് എന്ന് തോന്നിക്കുന്നതിൽ നിന്നും കറുത്ത കൊട്ടും കഴുത്തിൽ ഒരു കൌപീനവും അണിഞ്ഞ ഒരു സുമുഖനും കൂട്ടത്തിൽ രജിസ്റാർ പട്ടരും ഇറങ്ങി. അവർ തയാർ ആയി തന്നെ ആണ് ഇന്നലെ ബാങ്കിൽ നിന്നും മാനേജർ വിളിച്ചിരുന്നു ആരോ ഒരു വലിയ തുക തന്റെ പേരിൽ നിക്ഷേപിച്ചിരിക്കുന്നു എന്ന് പറയാൻ മുംബയിൽ നിന്നും ആണ് എന്നും പറഞ്ഞു, ആദ്യം ഒന്നന്പരന്നു,അധികം താമസിയാതെ ഗോപൻ വിളിച്ചപ്പോൾ അന്പരപ്പ് മാറി,പിന്നെ തോന്നി  പാടം ഒന്ന് കാണണം എന്ന്.  കയറി വന്നവരെ അവൻ പരിചയപ്പെടുത്തി, കോട്ടുകാരൻ സുരേഷ് കർത്താ, മുംബയിൽ വലിയ വ്യവസായി ലോകത്ത് പലഭാഗതേക്കും വൈരവും മുത്തുകളും പിന്നെ ഇന്ത്യൻ കോട്ടനും കയറ്റിയക്കുന്ന കർത്ത അസ്സോസിയെറ്റിസിന്റെ  ചെയർമാൻ ഈ നാട്ടിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണം അതാണ് പോലും സ്വപ്പ്നം. എന്തിന് ഈ ഗ്രാമത്തിൽ തന്നെ എന്ന ചോദ്യം മനസ്സിൽ തികട്ടിയെങ്കിലും ചോദിച്ചില്ല,അപ്പം തിന്നാ പോരെ എന്തിനാ കുഴി എന്നുന്നത്, തനിക്ക് പണം വേണം അവർക്ക് ഭുമിയും പിന്നെ എന്ത്? പണം ആഗ്രഹിച്ചതിന്റെ പല ഇരട്ടി കൈയിൽ എത്തി. പക്ഷേ ഗോപന്റെ കണ്ണിൽ എവിടെയോ ഒരു വിശന്ന കഴുകന്റെ ദൃഷ്ട്ടി  ദൃശ്യമായോ, ഓ അതെല്ലാം തന്റെ പഴമനസ്സിന്റെ സംശയങ്ങൾ മാത്രം, രജിസ്ട്രാർ പട്ടർ എല്ലാ തയ്യരെടുപ്പോട് കൂടിയാണ് വന്നത് എല്ലാം വളരെ പെട്ടന്ന് തന്നെ കഴിഞ്ഞ്, കാര്യങ്ങൾ ഇവിടെ നടക്കുന്പോൾ തെക്കേ അന്പലകാവിൽ  കടവാതിലുകൾ  വല്ലതെ ശബ്ദം ഉണ്ടാക്കിയിരുന്നു, എല്ലാം കഴിഞ്ഞ് അവർ ഇറങ്ങാൻ നേരം കാവിലെ വലിയ അരയാലിന്റെ ഒരുകന്പ് ഘോര ശബ്ദത്തോടെ ഒടിഞ്ഞ് നിലം പതിച്ചു ഒപ്പം അവിടെ ഉണ്ടായിരുന്ന വവ്വാലുകൾ ഇളകി ചുറ്റും പറന്നു,ഇതുകണ്ട് അന്പരന്ന തന്നെ നോക്കി പട്ടർ പറഞ്ഞു കൈമൾ പരിഭ്രമിക്കേണ്ട എല്ലാം ശുഭ സൂചന തന്നെ ഈ തറവാടിനെ ഗ്രഹിച്ച ശനി കടന്ന് പോകുകയാണ്  ഇനി നല്ല കാലം തന്നെ. അനന്തൻ നായർ ആശ്വസിച്ചു പട്ടർ അറിവുള്ളവൻ തന്നെ അപ്പോൾ തെറ്റില്ല. പക്ഷേ പരദേവത തേങ്ങുന്നതും അതിന്റെ അലയൊലിയും ആണ് അത് എന്ന് മനസിൽ കാണാനുള്ള ഉൾക്കാഴ്ച എന്നോ അയാൾക്ക് നഷ്ട്ടപെട്ടിരുന്നു. 

              ആ മനോഹരമായ ഗ്രാമത്തിന്റെ ജാതകക്കുറിപ്പ് അതിവേഗം മാറി മറിയുകയായിരുന്നു, അതിന്റെ രംഗഭേരിയായിരുന്നു ആ പ്രഭാതത്തിൽ മുഴങ്ങിയത്. ആ രമണീയമാർന്ന പ്രകൃതിയുടെ അന്ത്യരംഗം അഭ്രപാളികളിൽ ഒപ്പിയെടുക്കുകയായിരുന്നു അവിടെ ഗ്രാമത്തിന്റെ നെഞ്ചിലുടെ രുധിര ചാലിന്റെ വർണ്ണത്തിൽ രാജവീഥി കീറിയെടുത്തു അതിലൂടെ ആ നിണ പാനത്തിനായി കൂറ്റൻ യന്ത്രങ്ങൾ ചീറിയടുത്തു  അവയുടെ കാലുകൾ അമർത്തി ചവുട്ടി അവറ്റകൾ പൈലുകൾ ധരയുടെ മാറിലേക്ക് ആഞ്ഞ് ആഞ്ഞ് കുത്തിയിറക്കി, അന്നേരമുയരുന്ന ഹുങ്കാര ശബ്ദത്തിൽ ആ ഗ്രാമം വിറച്ചു, രാത്രികളിലെ കൂമന്റെ കൂകലും ചീവീടിന്റെ സിംഫണിയും രാപക്ഷികളുടെ  കലകൂജനങ്ങളും അപ്രത്യക്ഷമായി, ഇരുട്ടിന്റെ ക്യാൻവാസിൽ മിന്നാമിന്നികൾ വരചുകൂട്ടിയ  വർണ്ണ ചിത്രങ്ങൾ ആ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അന്യമായി, പാടവരന്പത്തെ സൌഹൃദങ്ങളും  സാർത്ഥവാഹക യാത്രകളും  നിന്നു. അവരുടെ രാത്രികൾ കൂറ്റൻ ഹാലജൻ ലൈറ്റുകളും  മോട്ടോറിന്റെ ചിലന്പലും കൈയടക്കി, അവിടെ ഉയരുന്ന കോണ്ക്രീറ്റിൻ കാടുകൾക്കായി അവർ ഇരവും പകലും പണിയെടുത്തു. കൈനിറയെ പണത്തിന്റെ മഞ്ഞളിപ്പിൽ അവർ നാടിനെ മാറന്നു വരും തലമുറയെ മറന്നു,ഭാവിക്കായി അവർ മാലിന്യത്തിന്റെ കൂന്പാരം കൊണ്ട് കൊത്തളങ്ങൾ തീർത്തു, അങ്ങനെ അവർ അവരുടെ പൂർവികർ അന്നമൂട്ടിയ വയലേലകൾ കൊണ്ട് അവർക്ക് ശ്രാദ്ധമൂട്ടി എന്നാൽ വരുംതലമുറക്ക് പശിയടക്കാൻ ഒരു നെൽക്കതിർ പോലും ബാക്കിവച്ചില്ല. അങ്ങനെ കാണെ കാണെ ആ പുണ്യ ഭുമി അഭിനവ വനമായി പരിണയിച്ചു. അവിടെ പിന്നെ ദേശാടന പക്ഷികൾ പ്രജനനത്തിനായി വന്നില്ല. സന്ധ്യകളിൽ കലപിലകൂട്ടി ചേക്കേറാൻ വരുന്ന കാക്ക കൂട്ടങ്ങൽ അവിടം ഉപേക്ഷിച്ച് എങ്ങോ പോയിമറഞ്ഞു. പുലരിയിൽ നനുത്ത മഞ്ഞിൻ കണങ്ങൾ മാറിൽ അണിഞ്ഞ് പുതുമണവാട്ടിയെപ്പോൾ നിനിരുന്ന ഗ്രാമം ഇന്ന് എതോകശ്മാലൻ മാരാൽ പിചിചിന്തിയ കന്യകയെ പോലെ തകർന്നു നിന്നു. ഇന്ന് ഗ്രാമത്തിലെ ഇടവഴി കറുത്ത നീളൻ പെരുംപാന്പിനെ പോലെ നീണ്ട് ആ പാട മൈതാനത്തിൽ വന്നു നിന്നു. ആ ചുറ്റുമതിലിന്റെ നടുവിലെ കൂറ്റൻ ഗൈറ്റിൽ  സ്ഥാപിച്ച ബോഡിൽ ഇങ്ങനെ എഴുതിയിരുന്നു,അംബ കണ്സ്ത്രക്ഷൻ, അംബ ഗ്രൂപ്പ് എഡ്യുകേഷനൽ ഇനിസ്ടിടുഷൻസ്.  ഈ മാറ്റങ്ങൾ അനന്തൻ നായർ സ്വന്തം വീടിന്റെ ഇറയത്ത് നിന്നു നിർനിമേഷനായി കാണുന്നുണ്ടായിരുന്നു. പോന്നു വിളഞ്ഞിരുന്ന പാടങ്ങൾ ഇന്ന് മെഡിക്കകോളേജും മറ്റു കോളേജുകളും അവയുടെ ഹോസ്ടലുകളും അവയുടെ അനുബന്ധ സ്ഥാപനങ്ങളും ആയി മാറി കഴിഞ്ഞിരുന്നു. ഒരുകാലത്ത് വിതച്ച വിത്തുകൾ വളർന്നു മൂപ്പെത്തുന്പോൾ തിളങ്ങുന്ന കൊയ്തരിവാളിൻ വയ്തലയിൽ മുറിഞ്ഞു വീഴുമായിരുന്നെങ്കിൽ ഇവിടെ മൂപ്പെത്താത്ത മനുഷ്യ കുഞ്ഞുങ്ങൾ വിദ്യാഭ്യാസ കച്ചവടത്തിന്റെ വാൾ തലക്കൽ ആണ് അറ്റ് വീഴുന്നത് എന്ന് മാത്രം. പേരോ കൽപിത സർവകലാശാല. പണത്തിന്റെ തിളക്കത്തിൽ അധികാരവർഗ്ഗം പോലും പഞ്ചപുച്ചമടക്കി നില്ക്കുന്നു. അവിടെ മഴ പിന്നെയും പെയ്തു, മൂടിപ്പോയ ചാലുകൾ മറന്ന് വെള്ളം പുതു വഴികലിലൂടെ  മാനത്തുകണ്ണിയെയും നീർകോലിയെയും തേടി ദ്രുതഗതിയിൽ കടലിനെ ലക്ഷ്യമാകി പോയി, എന്നാൽ വഴിയിലെങ്ങും അവറ്റകളെ കണ്ടില്ല. വേനലിന്റെ കാലം കുടി വന്നു, കിണറുകളും കുളങ്ങളും വറ്റി. വറുതിയുടെ സത്വം അവന്റെ ദ്രുംഷ്ട കാട്ടിയപ്പോൾ മടിശീലയിലെ പണവുമായി ഗ്രാമീണർ അന്യനാട്ടിലെ വിഷകായ് തേടി പോയി, ഇനി രോഗങ്ങൾ വന്നാൽ വലിയ അപ്പോത്തികിരി വാഴും കോളേജുകൾ നാട്ടിൽ ഉണ്ടല്ലോ. കുപ്പി വെള്ളങ്ങളും പ്ലാസ്റ്റിക്കിൽ പോതിഞ്ഞ ഭക്ഷണവും അവര് ശീലമാക്കിയപ്പോൾ അവരുടെ പുതു തലമുറ ഒന്നരയും മുണ്ടും കളഞ്ഞ് റ്റു പീസിൽ അഭയം പ്രാപിച്ചു,മുൻതലമുറ മാറ് മറക്കാൻ സമരം ചെയ്തങ്കിൽ ഇവർ മാർകച്ച ആഴിക്കാനായി സമരത്തെ പുൽകുന്നു. ഇന്നവർ പുതുയുഗ കവനങ്ങളും കഥകളുമായി സൃഷ്ട്ടിയുടെ ഊർവരതയെ തന്നെ വെല്ലുവിളിക്കയാണ്.    

           കാലത്തിന്റെ കുത്തോഴുക്കിൽ പെട്ട് അനന്തൻ നായരുടെ ഗരിമയും  പ്രതാപവും ഒക്കെ മാറി. ജരയും നരയും ബാധിച്ചു അയാൾ വാർദ്ധക്യത്തിന്റെ അടയാളങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പഴയ മാടന്പി ഭൂസ്വാമിയുടെ നിഴലും ഒപ്പം നഷ്ട്ടപെട്ട അധികാര അംഗ ചിന്ഹങ്ങളും  മാത്രം സഹചാരിയായി മാറിയിരുന്നു.  ചുറ്റിലും നടക്കുന്ന മാറ്റങ്ങളെ ആ പൂമുഖ തിണ്ണയിൽ ഇരുന്ന് അയാൾ മനസിലാക്കുന്നുണ്ടായിരുന്നു.  പൂർവിക സ്വത്തിലും ആ തറവാട്ടിൽ തന്നെയും ജരാനരകൾ കാണുന്നുണ്ടായിരുന്നു. ആ തറവാടിന്റെ ചുറ്റതിരുകൾ ലോപിച്ച് കൊണ്ടേ ഇരുന്നു. ശിഷ്ട്ട ഭാഗത്തിനും അകത്തുള്ള ഭാര്യക്കും അവരുടെ രണ്ടുമക്കൾക്കും അതിലൊരാളുടെ മകൾക്കും കാവലാളായി അയാൾ അവിടെ നിന്നു. മൂന്നാം തലമുറയിലും അയാൾക്ക് ഒരു ആണ് പിന്തുടർച്ച ഈശ്വരൻ അയാൾക്ക് നൽകിയില്ല. ഇത്രയും ദൂരം ചുമന്ന് നടന്ന ഭാരം ഇനിയെവിടെ താഴത്ത് വയ്ക്കും എന്നറിയാതെ അയാൾ നെടുവീർപ്പിടരുണ്ടായിരുന്നു. ആ വിദ്യാലയ വർഷം കഴിഞ്ഞ് ഫലങ്ങൾ വന്നു തുടങ്ങി, രാവിലെ പന്ത്രണ്ടാം ക്ലാസ്സിന്റ്റെ ഫലവും വന്നു, അയാളുടെ കൊച്ചുമകൾക്ക് ഉന്നത വിജയം ഉണ്ടായിരുന്നു, കതവിന് പുറകിൽ മുരടനക്കം കേട്ട് അയാൾ തിരിഞ്ഞ് നോക്കി, ഇളയമകൾ ആണ്, എന്താ എന്ന ചോദ്യത്തിന് അവിടെ നിന്നും അവൾ മറുപടി പറഞ്ഞ് തുടങ്ങി. തറവാട്ടിൽ പെണ്ണുങ്ങൾ പൂമുഖത്തു വരാറില്ല, പണ്ടേ ഉള്ള ശീലമാണ്, അയാൾക്ക് ഇഷ്ട്ടവും അല്ല. കുട്ടിയെ തുടർന്ന് പടിപ്പിക്കെണ്ടേ? മകൾ, ഞങ്ങൾക്കോ അതിന് ഭാഗ്യം ഉണ്ടായില്ല, അത് അവൾക്കു വരാൻ പാടില്ലല്ലോ,അവൾ പറഞ്ഞു നിർത്തി. അതൊരു കുത്ത് വാക്കാണ്,കാരണം മക്കളെ തുടർന്ന് പഠിപ്പിക്കാഞ്ഞത് താനാണ്, അന്ന് കാലം ഇങ്ങനെ മാറും എന്ന് കരുതിയില്ല.ഇവിടെ അത് സംഭവിക്കാൻ പാടില്ല, അയാൾ ഒന്ന് ഇരുത്തി മൂളി. അവൾക്ക് ഡോക്ടർ ഭാഗം പഠിക്കണമെന്നാണ് മകൾ പറഞ്ഞു. ദുരെ പോകുകയും വേണ്ടല്ലോ നടന്നാൽ കോളേജിൽ എത്താം, അടുത്ത് അംബാ കോളേജില്ലേ,  അവൾ പറഞ്ഞു നിർത്തി. അപ്പോൾ എല്ലാവരും കുടി തീരുമാനിച്ചിട്ടാണ്,ഇനി തന്റെ ജോലി അത് നടത്തുക തന്നെ, പോരാത്തതിന് കൊച്ചുമകളുടെ ആഗ്രഹത്തിന് അയാൾ എതിര് നിൽക്കാറില്ല, അതിന് കഴിയാറില്ല. ശരി അപ്പോൾ അങ്ങനെ ആകട്ടെ, നാളെ തന്നെ കോളേജിൽ പോയി അനോഷിക്കം, രാവിലെ തന്നെ കുട്ടിയേയും കൂട്ടി ഒരുങ്ങിക്കൊള്ളൂ എന്ന് പറഞ്ഞു അയാൾ കോസടിയിൽ മലർന്ന് കിടന്ന് മയങ്ങാൻ തുടങ്ങി.                  

                  മുന്നിൽ മാനത്തെ മഴവില്ലിൻ ചാരുതയിൽ ഉയർന്ന് വിരാജിക്കുന്ന അംബ എഡ്യുകേഷൻ ട്രസ്റ്റ്ന്റെ വലിയ കമാനമാണ് അവരെ ആ അംഗണത്തിലേക്ക് സ്വീകരിച്ചത്, രാജവീഥിയുടെ വളരെ ദൂരത്തുനിന്നും ഉയർന്നു നിൽക്കുന്ന അതിന്റെ വിതാനങ്ങൾ ദൃശ്യമാകും  കവാടത്തിൽ കാവൽ നിന്നിരുന്ന നീലവേഷക്കാരിൽ ഒരുവൻ കൈമളൾ അദ്ദേഹം എന്നാ വിളിയുമായി എത്തിയപ്പോൾ അയാൾ സുക്ഷിച്ച് നോക്കി, അത് സോമശേഖരൻ ആയിരുന്നു പഴയ പതിറ്റാട്ടി ശാന്തയുടെ മകൻ, നീ പട്ടാളത്തിൽ ആയിരുന്നെന്നണല്ലോ കേട്ടിരുന്നത്,പിന്നെ? അയാൾ അർതഥോക്തിയിൽ നിർത്തി. അത് ആദ്യം അവിടുന്ന് അടിത്തുണ് വാങ്ങി പിരിഞ്ഞപ്പോൾ പിന്നെ ജീവിത മാർഗ്ഗം, മും എന്ന് നായർ ഇരുത്തി മൂളി. എന്താ ഇവിടെ എന്നായി സോമശേഖരൻ, കൊച്ചുമകളുടെ പഠിത്ത കാര്യം കേട്ടപ്പോൾ അവൻ അവരെ വേഗം മാനേജരുടെ ഒഫീസിനടുത്ത് എത്തിച്ചു. സുന്ദരമായി  അലംങ്കരിച്ച വലിയ ഓഫീസ് തന്നെ അതിൽ സുമുഖനായ ചെറുപ്പക്കാരൻ,അഗമാനോദ്യേശം അറിയിച്ചപ്പോൾ  പണം കൊടുവന്നോ?എന്നായി ചോദ്യം, അതുകേട്ടപ്പോൾ മുഖത്തെ അന്പരപ്പ് കണ്ടിട്ടാവും മാനേജർ വീണ്ടും ആവർത്തിച്ചു കാർന്നോരെ ഇവിടെ പഠിക്കണമെങ്കിൽ പണം വേണം പണം, അപ്പോൾ മാർക്കിന് ഒരു വിലയും ഇല്ലേ?എന്നായി അയാൾ, അവൻ ചിരിച്ചിട്ട്  കാളിങ്ങ് ബെല്ലിൽ വിരലമർത്തി, പെട്ടന്ന് ഒരാൾ അവിടെ എത്തി, ഗോപൻ അവന്റെ മുഖത്ത് നിത്യ സാനിദ്ധ്യമായ ആ വഷളൻ ചിരി അപ്പോഴും ഉണ്ട്. കൈമൾ അദ്ദേഹം ഇവിടെ? ആ ചോദ്യം കേട്ടതും മാനേജർ ചോദിച്ചു, അപ്പോൾ ഗോപനിദ്ദേഹത്തെ അറിയുമോ? എങ്കിൽ കാര്യം എളുപ്പമായി, അദ്ദേഹത്തിൻറെ കുട്ടിക്ക് ഇവിടെ മെഡിസിന് അഡ്മിഷൻ വേണം പോലും ഗോപൻ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുക. വന്നാട്ടെ എന്ന് പറഞ്ഞ് ഗോപൻ അയാളെ പുറത്തേക്ക് വിളിച്ചു. അദ്ദേഹം ഇവിടെ അഡ്മിഷൻ വേണം എന്നുണ്ടങ്കിൽ മിനിമം ഒരു അൻപത് ലക്ഷം വേണം. പിന്നെ പഠന കാലത്തെ ചിലവും,അങ്ങയുടെ ഇന്നത്തെ അവസ്ഥയിൽ അതുവേണോ? കൊക്കിൽ ഒതിങ്ങിയത് പോരെ? പിന്നെ അതുതന്നെ വേണം എന്നുണ്ടങ്കിൽ ആകാം എനിക്കുള്ള സ്വധീനത്തിൽ ഒരു അഞ്ചോ പത്തോ കുറപ്പിക്കാം, പക്ഷെ? നായരുടെ മനസ്സ് കലിപൂണ്ട കാലവർഷ കടൽ പോലെ അർത്തിരന്പി. എന്താ ചെയുക കുട്ടി ഒരുപാട് ആഗ്രഹിച്ചു,അച്ഛനില്ലാത്ത കുട്ടിയാണ് ഇന്ന് വരെ ഒരാഗ്രഹവും പറഞ്ഞിട്ടില്ല,എന്നാൽ പറഞ്ഞത് ഇതും, അതുകൂടി നടത്താൻ കഴിഞ്ഞില്ലങ്കിൽ അയാൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. അയാളുടെ ചിന്തകളുടെ മുകളിൽ ഗോപന്റെ ശബ്ദം ഉയർന്നു, ഒരു വഴിയുണ്ട്  അങ്ങ് വിചാരിച്ചാൽ,അവൻ പറഞ്ഞു, ബാക്കിയുള്ള തറവാട് അങ്ങ് വിൽക്കുക, ഇവിടുത്തെ ചെലവ് കഴിഞ്ഞുള്ള ബാക്കി പണം കൊണ്ട് ഒരു ചെറിയ വീട് വാങ്ങി ബാക്കി ബാങ്കിൽ ഇട്ടാൽ ശേഷം കാലം ബുദ്ധിമുട്ടില്ലാതെ കഴിയാം. നായർ അവന്റെ മുഖത്തേക്ക് സുക്ഷിച്ച് നോക്കി എന്നിട്ട് തിരിഞ്ഞു നടന്നു, അയാളുടെ മുഖഭാവം ഒരുഉറച്ച തീരുമാനത്തിന്റ്റെ കാറും കോളും ആവാഹിച്ചിരുന്നു.    

         അനന്തൻ നായർ പുതിയ വീടിന്റെ എല്ലാ മുലകളും അസ്വദിച്ചു കാണുന്ന തിരക്കിൽ ആയിരുന്നു.  അംബ കാൻസ്ട്രക്ഷന്റെ  ആഡംബര ഫ്ലാറ്റുസമുച്ചയത്തിന്റെ  നടുവിൽ പുഴയ്ക്ക് ദർശനമായി അയാളുടെ അപ്പർട്ടുമെന്റു, പണക്കാരുടെ കോളനി, തറവാടും ബാക്കിയുള്ള പറന്പുകളും വിറ്റ് കൊച്ചുമകളുടെ പഠിത്തത്തിനും ഭാവിക്കുമുള്ള കരുതൽ കഴിഞ്ഞു ബാക്കിക്ക് ഈ വീടും ഒരുകാറും ഒപ്പം മാസം ചിലവിന് ഒരു വലിയ തുകയും, ഇപ്പോൾ മനസ്സിൽ അയാൾക്ക് ഒരാശ്വാസം തോന്നി, പാരന്പര്യവിഴുപ്പിന്റെ മണം തന്നെ പിന്തുടരുന്നില്ല, ഇവിടെ ഒരുവീട്ടുകാർ മറ്റൊരു വീട്ടുകാരെ അറിയുന്നില്ല. ഇവിടെ കല്യാണ മാമാങ്കങ്ങലില്ല ഉത്സവ പേക്കുത്തുകളില്ല, ഉള്ളവനും ഇല്ലാത്തവനും ഇല്ല, എല്ലാം ഏകം. ഗോപന് നന്ദി പറയണം എല്ലാം ശരിയാക്കിയത് അവനാണ്, അവനോട് ഓകേ പറയുന്പോൾ ഇത്ര പെട്ടന്ന് സുരേഷ് കർത്തയെയും കൂട്ടി വരും എന്ന് നിരീച്ചില്ല, ഈ കൈമാറ്റങ്ങൾ എല്ലാം ദ്രുത ഗതിയിൽ,അകത്തുള്ളവർക്കും സന്തോഷമായി,പിന്നെ ഒന്നും ആലോചിച്ചില്ല എല്ലാം നന്നായേനെ ഇപ്പം തോന്നുന്നുള്ളൂ. അയാൾ പണ്ട് പൂമുഖത്ത് ഇരിക്കും പോലെ ബാൽക്കണിയിൽ പുഴയെ നോക്കി കോസടിയിൽ കിടന്നു. കിങ്ങിണി പുഴ കളകള ശബ്ദത്തിൽ കിണിങ്ങി കൊണ്ട് കുഞ്ഞോളങ്ങളും ചെറുചുഴികുത്തുകളും ആയി മുന്നോട്ട്  അയാളെ നോക്കി ചിരിച്ചും കൊണ്ട് മുന്നോട്ട് ഒഴുകി. ഇപ്പോൾ എല്ലാം ശാന്തമാണ്, നായരുടെ ജീവിതവും വല്ലപ്പഴും പുറത്ത് പോകും കൂടുതലും ഭരദേവതയെ തൊഴാൻ, ആ പോക്കിന് വേറൊരു ഉദ്ദേശ്യവും ഉണ്ട് ദൂരത്തുനിന്നെങ്കിലും കാലങ്ങൾ കഴിച്ച തറവാട് ഒന്ന് കാണാമല്ലോ. എല്ലാം വിറ്റെങ്കിലും ഭര ദേവത ഇന്നും തങ്ങൾക്ക് സ്വന്തം തന്നെ. തറവാട് ആകെ മാറി പഴമയുടെ പ്രൗഡിയിൽ പുതുമയുടെ കരകൌശലം ചാലിച്ചു ഒരു പുതിയ കവിതയെ പോലെ അത് നിലകൊള്ളുന്നു. അതിനെ ഇങ്ങനയും മാറ്റം എന്ന് കണ്ടെപ്പോൾ നായർ അൽഭുതം കൂറി ഇത്തിരി അസൂയയും. അവിടെയും കർത്തയുടെ കച്ചവട മനസ്സ് അതിന്റെ കർമ്മ കുശലത വെളിവാക്കും പോലെ പൂർവ്വധികം ഭംഗിയോടെ വർത്തിച്ചു. ആ നാടിൻറെ പുതു ഭാവത്തിന്റെ ഗരിമയെ കുറെ കുടി  ശോഭയാക്കും വിധം പ്രശോഭിച്ചു. അനന്തൻ നായരുടെ തറവാട് ഇപ്പോൾ കേരളത്തിലെ തന്നെ അറിയപ്പെടുന്ന റിസോർട്ട് ആണ്, അയൂർവേദ ചികിത്സക്കും ഒഴിവുകാല ആസ്വാദനത്തിനും എല്ലാം പേരുകേട്ട സ്ഥലം, അവിടുത്തെ ഹൊസ്പിറ്റലിറ്റ്യും  ഒപ്പം തറവാട്ട് പേരിന്റെ പഴമയും സമഞ്ജസം സമ്മേളിപ്പിച്ച പെരുമ.
  
          നായരുടെ പുതിയ താമസം നാളുകളിൽ നിന്നും മാസങ്ങളിലേക്ക് നീണ്ടു, കൊച്ചുമകളുടെ പഠനവും, മാസാവസാനം ആയിരുന്നു ഉച്ചയുറക്കിത്തിന്റെ ആലസ്യത്തിൽ നിന്നും മകൾ കൊടുത്ത ചായയുടെ ആസ്വാദനത്തിൽ ഇരിക്കുന്പോൾ പുറത്തെ കാളിങ്ങ് ബെല്ല് ചിലച്ചു,നായർ എഴുനേറ്റു വസ്ത്രം ശരിയാക്കി വാതിൽ തുറന്നു, മുന്നിൽ സോമശേഖരൻ, നീ എന്താ ഇവിടെ നായർ ചോദ്യമെറിഞ്ഞു, എനിക്ക് ഇവിടാ ഡ്യുട്ടി, ഇങ്ങോട്ട് മാറ്റി, ഇവിടുത്തെ ഫ്ലാറ്റുകളുടെ മൊത്തം സെക്യുരിറ്റി ചുമതലയിൽ, രണ്ട് മാസമായി. എന്നിട്ട് ഇവിടെ ഇതുവരെ കണ്ടില്ല എന്നായി നായർ. ഞാൻ രാത്രി ജോലിയിൽ ആയിരുന്നു, അങ്ങുന്ന് ഇവിടെ വന്നതും, തറവാട് വിറ്റതും എല്ലാം അറിഞ്ഞു, പക്ഷെ താമസിച്ചു പോയി. എല്ലാം കഴിഞ്ഞില്ലേ ഇനി പറഞ്ഞിട്ടെന്താ? എന്നായി അവൻ അവന്റെ സ്വരത്തിൽ ഒരു ദുസ്സുചന പോലെ  സോമൻ വരിക അകത്തോട്ട് ഇരിക്കാം എന്നായി നായർ. ഇല്ല അങ്ങുന്നേ!! പോകണം കൂടാതെ ഞാങ്ങൾക്ക് അകത്ത് അനാവിശ്യമായി ജോലി സമയത്ത് കയറാൻ പാടില്ല, അതാണ് ഇവിടുത്തെ നിയമം. ഞാൻ വരാം വൈകിട്ട് എന്ന് പറഞ്ഞ് അവൻ പോയി, അവന്റെ സംസാരത്തിലെ  അസ്വാഭാവികത അയാളെ അലട്ടികൊണ്ടേ ഇരുന്നു വൈകും വരെ, അന്ന് സമയം എവിടെയോ തടഞ്ഞ് നിൽക്കും പോലെ അയാൾക്ക് തോന്നി, അത് മാറിയത് വാതിൽക്കൽ സോമനെ കണ്ടപ്പോൾ മാത്രമായിരുന്നു. പുഴക്കഭിമുഖമായി ഇരുന്ന് അവർ സംസാരിക്കാൻ തുടങ്ങി, കിങ്ങിണി പുഴ പറയാൻ വച്ച കാര്യങ്ങൾ സോമനിലൂടെ അയാൾ കേൾക്കുകയായിരുന്നു. അങ്ങുന്നെ അങ്ങയുടെ കാര്യസ്ഥനും മകൻ ഗോപനും അങ്ങയെ ചതിക്കുകയായിരുന്നു വർഷങ്ങളായി, ആ തറവാടിനെ അങ്ങയെ തകർക്കാൻ എല്ലാ ചതികുഴികളും ഒരുക്കിയത് അവരാണ്, നായർ ചോദിച്ചു  എന്തിന്? അതിന് ഞാനും തറവാട്ടുകാരും ഒരിക്കലും അവരോട് ഒരിക്കലും ഒരു തെറ്റും ചെയിതില്ലല്ലോ, പിന്നെ? അയാൾ സോമന്റെ മുഖത്തേക്ക് സുക്ഷിച്ച് നോക്കി. അവർ അങ്ങയെ ചതിച്ചത് പണത്തിന് വേണ്ടിയാണ് പിന്നെ കർത്താക്ക് വേണ്ടിയും. അങ്ങനെ പറഞ്ഞാൽ അങ്ങക്ക് മനസിലാവില്ല, സുരേഷ് അല്ല വലിയ കർത്താ, ശരിക്കും പറഞ്ഞാൽ വിശ്വനാഥൻ കർത്താ, അങ്ങയുടെ കളികൂട്ടുകാരൻ വിശു. അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല,അപ്പോൾ സുരേഷ്? വിശ്വനാഥൻ കർത്തായുടെ മകൻ ഒരേ ഒരു മകൻ  മകന്റെ മറയിൽ അയാൾ പ്രതികാരം ചെയ്യുകയാണ്, അപ്പോഴും നായർക്ക് ഒരെത്തും പിടിയും കിട്ടിയില്ല അയാൾ ചോദിച്ചു എങ്ങനെ? സോമശേഖരൻ പറഞ്ഞു തുടങ്ങി. 
  
             അനന്തൻ നായർ പണ്ട് ഡിഗ്രി കഴിഞ്ഞ് സർക്കാർ ജോലിക്ക് രാജാവിന്റെ തിട്ടുരം വാങ്ങിയ അളായിരുന്നു, അമ്മാവൻ മാർ സമ്മതിച്ചില്ല, തറവാട്ടിലെ അടുത്ത അധികാരി കൂലി പണിക്ക് പോകുകയോ ചിന്തിക്കാൻ പറ്റാത്ത കാര്യം. എന്നാൽ നായർ വെറുതെ ഇരുന്നില്ല, ചെറിയ രീതിയിൽ ചിട്ടി കമ്പനി തുടങി, അതിന്റെ വളർച്ച ശര വേഗത്തിൽ ആയിരുന്നു. ദിവസ പിരിവ് സതീർത്ഥയനും വിശ്വസ്തനും ആയ അന്നത്തെ കര്യസ്ഥന്റെ മകൻ ഗോപന്റെ അച്ഛൻ. സോമൻ,  നായരുടെ ഓർമ്മ വർഷങ്ങളുടെ പിന്നിലേക്ക് കോണ്ടുപോയി
സോമശേഖരൻ വിശദമായി പറഞ്ഞു, തറവാട് വിറ്റ് ഒരാഴ്ച കഴിഞ്ഞപ്പോൾ കോളേജു ഗസ്റ്റ് ഹൌസിൽ പ്രത്യേക പാർട്ടി ഉണ്ടായിരുന്നു, അതിന്റെ പൂർണ്ണ ചുമതല സോമനും, അതിൽ വിശിഷ്ട്ട അതിഥിയായി  ഒരാൾ വന്നിരുന്നു, മുംബയിൽ നിന്നും സാക്ഷാൽ വിശ്വനാഥൻ കർത്താ, ഒപ്പം നാട്ടിൽ നിന്നും ഗോപനും അവന്റെ അച്ഛനും. കൂടാതെ  സുരേഷും വിളന്പാൻ സോമനും. പാർട്ടി മദ്ധ്യത്തിൽ എത്തിയപ്പോൾ വിശ്വനാഥൻ ആരെന്ന് ഗോപനും അച്ഛനും അറിയുന്നത്, മദ്യ ലഹരിയുടെ ഉച്ചസ്ഥായി എത്തിയിരുന്നു അപ്പോൾ കൈമളെ ഞാൻ വഞ്ചിച്ചു എന്ന് പറഞ്ഞു കരയുകയായിരുന്നു ഗോപന്റെ അച്ഛൻ. കൈമൾ എന്ന് പറഞ്ഞപ്പോഴാണ് സോമശേഖരൻ ശ്രദ്ടിക്കുന്നത്, വർഷങ്ങൾക്കുമുന്പിലെ  ചതി അയാൾ പറയുകയായിരുന്നു, ചിട്ടി കമ്പനിയിലെ മൊത്തം പണവുമായി വന്ന പണിക്കർ, എന്നും കാവലാളായ ശങ്കുവിനെ തറവാട്ട് മില്ലിലേക്ക് പറഞ്ഞയച്ചു, അന്ന് സാധാരണയിലും താമസിച്ചു വന്ന അയാളെ കാത്ത് വഴിയിൽ വിശ്വനാഥന്റെ ആൾക്കാർ ഉണ്ടായിരുന്നു, അയാൾ നിരപരാധിയാണെന്ന് വരുത്താൻ ക്രുരമായി മർദ്ദിച്ചിരുന്നു, അടുത്ത ദിവസം ചിട്ടി പിടിക്കാൻ വന്നവരെ തഞ്ചത്തിൽ ഒതുക്കി അനന്തൻ നായർ കൈകാശ്ശിൽ  പിടിച്ചുനിന്നു, കൊടും ചതി പിന്നെ ആയിരുന്നു. നഷ്ട്ടപ്പെട്ട പണം പലിശയിൽ തിരിച്ച് പിടിക്കാം എന്നുപറഞ്ഞ് നായരുടെ ബാക്കി നീക്കിയിരുപ്പുകൂടി കർത്തായുടെ കള്ള ബാങ്കിൽ നിക്ഷേപിപിച്ചു പണിക്കർ, അതിൽ നിന്നും പിന്നെ ഒരിക്കലും അനന്തൻ നായർ തിരിച്ച് വന്നില്ല, ആ തകർച്ചയുടെ അന്ത്യം ആയിരുന്നു, ആ പാർട്ടിയുടെ കാരണവും. പണിക്കരുടെ കരച്ചിലിന്റെ അന്ത്യത്തിൽ കർത്താ താൻ ആരെന്നും എന്തിന് ഇത് ചെയ്തു എന്ന് വെളിപെടുത്തി,  ആഅറിവ് സോമനെയും ഞെട്ടിച്ചു, എന്നാൽ എല്ലാം വൈകിപോയിരുന്നു, കഥ പറഞ്ഞു നിർത്തിയ സോമൻ പ്രതീക്ഷിച്ചത് പ്രതികാര രുദ്രനാകുന്ന അനന്തൻ നായരേ ആണ്.  പക്ഷേ  അവൻ കണ്ടത് പുഞ്ചിരി ഒളിപിച്ച ശാന്ത മുഖകാരനായ നായരേ ആണ്, സോമാ ഇന്നുവരെ എനിക്ക് ഒരു മനസ്താപമുണ്ടായിരുന്നു തറവാട് അന്യം നിന്ന് എന്ന്, സമാധാനമായി  ഇനി അവന്റെ കാലമാണ് വിശുവിന്റെ, സന്തോഷം നായർ പറഞ്ഞിട്ട് എഴുനേറ്റു, ഒപ്പം സോമനും.  അടുത്ത ദിവസം രാവിലെ  ആ കെട്ടിട സമുച്ചയങ്ങളുടെ മദ്ധ്യത്തിൽ കുറെ പോലീസ് വാഹനങ്ങൾ വന്നു നിന്നു അതിൽ നിന്നും വയോധികനെങ്കിലും ഇപ്പഴും ദൃഡഗാത്രനായ ശങ്കു കൈയിൽ വിലങ്ങുമായി ഇറങ്ങി, അനന്തൻ നായർ ആയിരുന്നു അവരുടെ ലക്ഷ്യം, നായരേ കണ്ടതും അവൻ നിലവിളിയുമായി കാൽക്കൽ വീണു, അയാൾക്കൊന്നും മനസിലായില്ല. കൈമളദ്ദ്യം പൊറുക്കണം പട്ടിണി കിടന്ന് വയ്യണ്ടായി അതിനാൽ അടിയൻ അതങ്ങ് ചെയ്തു, ഇനി മരിക്കും വരെ പട്ടിണി കിടക്കെണ്ടല്ലോ. അന്തം വിട്ട് നോക്കി നിന്ന അയാളുടെ മുന്നിലുടെ അവനെ പോലീസ് ബലമായി പിടിച്ച് കൊണ്ട് പോയി, അപ്പോൾ അകത്തെ ടീ വീയിൽ  പ്രാദേശിക ചാനൽ കാട്ടികൊണ്ടിരുന്നത് അതിക്രുരമായി കൊല്ലപ്പെട്ട ഗോപന്റെ മൃതശരീരത്തിന്റെ മുന്നിൽ ഇരുന്ന് കരയുന്ന  പണിക്കരെ ആയിരുന്നു. 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ