ഇന്ദുലേഖമാർ ക്രൂശിക്കപ്പെടുന്ന ഹസ്തനീപുര സദസ്സുകൾ
ഇന്ദുലേഖമാർ ക്രൂശിക്കപ്പെടുന്ന ഹസ്തനീപുര സദസ്സുകൾ രണ്ടായിരത്തി പതിനാറിൽ ആണ് എന്റെ ആദ്യപുസ്തകമായ ഈയാംപാറ്റകൾ ഞാൻ എഴുതുന്നത്. തികച്ചും ഒറ്റപ്പെടലിൻറെ നീറ്റലിൽ നിന്ന് പുറത്തേയ്ക്ക് വന്ന എഴുത്ത്. തൊഴിലിട ഭീകരതയുടെ ഉൽപ്പന്നമായിരുന്നു അത്. അന്ന് നിലനിന്ന ചുറ്റുപാടുകളിൽ സ്വയം ബഹിഷ്കൃതനാകേണ്ടി വന്ന ഒരു പ്രവാസിയുടെ ആത്മരോദനമെന്നോ , ഉള്ളിലെ അഗ്നി ലാവയായി പുറത്തേയ്ക്ക് ഒഴുകിയെതെന്നോ ഒക്കെ പറയാമെങ്കിലും തീർച്ചയായും സൃഷ്ടിപരമായതിനാൽ അതിനെ സ്വാഗതം ചെയ്യുന്നതാണ് അഭികാമ്യം എന്നതാണ് എന്റെ മതം. ഇന്ന് ഭൂരിപക്ഷം മലയാളി , നീറ്റലായി മാത്രം കാണുന്ന പ്രവാസത്തിന്റെ (അതിൽ കൂടുതലും മനുഷ്യന്റെ സ്വാഭാവിക ആവാസവ്യവസ്ഥയായ കുടുംബജീവിതത്തിൽ നിന്ന് അകറ്റി , ആത്മരതിയുടെ ഉൾപിരിവുകളിലേയ്ക്ക് ഒതുക്കപ്പെടുന്നവർ ആകുമ്പോൾ പ്രത്യേകിച്ചും) ആ ആത്മപീഡനങ്ങൾ എനിക്ക് സമ്മാനിച്ചത് ഭൂരിപക്ഷം മലയാളികളും അതിന് നേതൃത്വം കൊടുത്തവൻ ഒരു മലയാളി തന്നെ ആയിരുന്നു എന്നതും ഇത്തരുണത്തിൽ ഞാൻ സ്മരിക്കുകയാണ്. അതിൽ അവർ കണ്ടെത്തിയ ലഹരി എനിക്ക് നൽകിയത് മലയാള മനസുകളിൽ സാഹിത്യകാരൻ എന്ന സ്ഥാനവും അതിന് ഉപോല്ബലകമേകാൻ ഒരുപിടി പുസ്തക...