കാരീകറുന്പൻ
കാരീകറുന്പൻ അവൻ ആ പഞ്ച നക്ഷത്ര ഹോട്ടലിന്റെ മുകളിലത്തെ മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി, മുന്നിൽ വിശാലമായ പച്ച പുൽതകിടി, ഇപ്പോൾ അവ തികച്ചും വിജിനമാണ്, അവിടെ ഇവിടെയായി ചില പക്ഷിക്കുട്ടങ്ങൾ ചിക്കിപെറുക്കുന്നു, അല്ലാതെ ഒന്നുമില്ല. ഗാലറികൾ എല്ലാം തയാറാക്കി ഇട്ടിരിക്കുന്നു, അവസാന മിനുക്കുപണികൾക്കായി നിയോഗിക്കപ്പെട്ടവർ ഓടി നടക്കുകയാണ്, രണ്ടുനാൾ കഴിഞ്ഞാൽ പൂരത്തിന്റെ വർണ്ണ വിസ്മയങ്ങൾ വാരിവിതറുന്ന കലാശപോരാട്ടം. കഴിഞ്ഞ ഒരുമാസമായി ലോകം കാത്തിരിക്കുന്ന അടുത്ത നാല് വർഷത്തെ ഇരുപത്തിരണ്ട് വാര കളിയുടെ, കുട്ടി ക്രിക്കറ്റിന്റെ പുതു രാജകുമാരന്മാരുടെ കിരീട ധാരണം നടക്കേണ്ട മൈതാനം. ഇന്നലെകൾ കയറ്റത്തിന്റെയും ഇറക്കത്തിന്റെയും ദിനങ്ങൾ ആയിരുന്നു, നേട്ടത്തിന്റെ വിസ്മയങ്ങൾ തീർത്ത പുതു നാന്പുകളാൽ സമൃദ്ധമായിരുന്നു മാമാങ്കം ഇന്നുവരെ അവർ പുതു ഉയരങ്ങളുടെ ബാലികേറാമലകൾ തീർത്തുമുന്നേറി, ചരിത്ര വിസ്മയങ്ങളായ ഇന്നലകളുടെ കൊടിമുടി തകർത്ത് പുതിയ റണ് മലകൾ തീർത്ത്, ഒപ്പം യുവത ആ ഇരുപത്തിരണ്ട് വാരകളിൽ പന്ത് കൊണ്ട് തീ ഉണ്ടകളും ചതികുഴ...