സമർപ്പണം എന്റെ സാവിത്രി കുട്ടിക്ക്.
സമർപ്പണം എന്റെ സാവിത്രി കുട്ടിക്ക്.
ചുരം തൊട്ട് നീന്തുന്ന കോടമേഘങ്ങളുടെ വെണ്മയും വിണ്ണിനെ ചുംബിക്കുന്ന വടവൃക്ഷശിഖരങ്ങളുടെ ഗരിമയും നോക്കി കൊടും വളവുകൾ കയറി മുകളിലേക്ക് പോകുന്ന ബസ്സിന്റെ സൈഡ് സീറ്റിൽ അയാൾ ഇരുന്നപ്പോൾ മനസ്സ് ഒരു തീർത്ഥാടകന്റെത് ആയിരുന്നു. അതെ അവിടെ അയാൾ തീർത്ഥാടകൻ തന്നെ ഉറവവറ്റിയ മനസ്സിന്റെ ഊർവ്വരതയിൽ പുതുപുഷ്പത്തിന്റെ മുകുളത്തെ ജനിപ്പികാൻ കലാദേവതയുടെ അനുഗ്രഹം തേടുന്നവൻ. ഒരിക്കലും വറ്റാത്ത അക്ഷയഖനി ആയിരുന്നു അയാളുടെ മനസ്സ് എന്നാൽ അതിന്ന് ശുന്യം അവിടെ മറവിയുടെ മാറലകളും അലസതയുടെ ഏകാന്തതയും കൂട് കൂട്ടുന്നു, അതെല്ലാം തട്ടികളഞ്ഞ് മനസ്സിൽ ശുഭ്രതുടെ വെണ്പറ്റങ്ങളെ നിറച്ച് അവയുടെ ഇടയിൽ നിന്നും കഥയുടെ പൂന്പാറ്റകളെ നിരനിരയായി പറപ്പിക്കണം, അതിന് പറ്റിയ ഇടം എന്ന് മനസ്സ് പറഞ്ഞിടത്തെക്കാണി യാത്ര കുന്നുകയറി ബസ്സ് നിൽക്കാൻ പോകുന്നത് ആ പുണ്യ ഭുവിൽ തന്നെ മനുഷ്യന്റെ അധിനിവേശ ഭ്രാന്ത് ചുരം കുത്തിഒഴുകിഎങ്കിലും നൈർമല്യത്തിന്റെ കുറച്ചെങ്കിലും അവിടെ ഇപ്പഴും ബാക്കി നിൽക്കുന്നു, അവൻ സേതു മലയാള ചലച്ചിത്രത്തിലെ അഭിനവ താരോദയം,മുതൽ മുടക്കുന്ന നിർമ്മാതാവിന് മുടക്കിയ മുതൽ തിരിച്ച് കിട്ടും എന്നുറപ്പിക്കാവുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാൾ, കൂടാതെ കഥ തിരക്കഥ സംഭാഷണം ഒപ്പം വേണമെങ്കിൽ അഭിനയിച്ചും കളയുന്ന ബഹുമുഖ പ്രതിഭ, വർഷത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് കൂടുതൽ പടം ചെയ്യില്ല,പടം തുടങ്ങും മുൻപ് തിരകഥ റെഡി ആയിരിക്കും.എല്ലാം പ്ലാൻ ചെയ്തേ ഷൂട്ടിങ്ങ് തുടങ്ങു, പറയുന്ന ഷെഡ്യുളിൽ പടം തീരും നിർമ്മാതാവ് ഉദേശിച്ച സമയത്തും വിചാരിച്ചതിലും കുറഞ്ഞ തുകക്കും സിനിമ തീയറ്ററിൽ എത്തും. കഴിഞ്ഞ വർഷങ്ങൾ അയാൾ തീർത്ത ഹിറ്റുകൾ നിരവധി, കൂടുതലും ചർച്ച ചെയ്ത പ്രമേയം പ്രണയവും. അയാളുടെ കൂട്ടുകാർ പറയാറുണ്ട് പ്രയാണത്തെപറ്റി പറയുന്പോൾ ഒരിക്കലും അയാൾക്ക് മടുക്കില്ല എന്ന്, ഒരിക്കലും പ്രണയിക്കാത്ത പ്രണയത്തിനെ കാമുകൻ. എന്നാൽ അവന്റെ തൂലികകൾ യാഥാർത്ഥ്യമാക്കിയ കാവ്യങ്ങൾ വെറും മാംസ നിബദ്ധമായ രാഗങ്ങൾ ആയിരുന്നില്ല എന്നാലോ, കൌമാരത്തിന്റെ പ്രണയ കാല്പനികത യൌവനത്തിന്റെ പ്രണയ തീഷ്ണത മധ്യവയസിന്റെ കരുതലും വാർധക്യത്തിന്റെ സമാശ്വാസവും അയാൾ വിവിധ കോണ്കളിൽ നിന്നും അവൻ ജനമനസ്സുകളിലേക്ക് സന്നിവേശിപ്പിച്ചു അവർ അവയെ നെഞ്ചിലേറ്റി ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിച്ചു.
ഇന്ന് മലയാള സിനിമയിൽ സേതുനാഥ് വയൽവരന്പിൽ ഗ്യാരണ്ടിയുള്ള സംവിധായകൻ ആണ്, പോസ്റ്ററിൽ പേര് കണ്ടാൽ ജനം തീയറ്ററിൽ ഇടിച്ച് കേറും, അയാളുടെ കഥ സിനിമയാക്കാൻ നിർമ്മാതാക്കൾ മത്സരവും ആണ്, എന്നാലും ആധുനികതയുടെ നാട്യമോ ഉത്തന്ധധുനികതയുടെ ബഹളപരപ്പോ നവമാധ്യമ ഘോഷങ്ങലോ ഇല്ലാത്ത മണ്ണിന്റെ മണവും പ്രണയത്തിന്റെ ഊഷമളതയും ചാലിച്ച് കഥാതന്തുവിന്റെ സ്വാഭാവിക വളർച്ചയെ വളരാനും അതിന്റെ വളർന്നു പാകമായി വിടരാനുമാണ് അയാൾ ആഗ്രഹികുന്നത് അതാണ് അവന്റെ വിജയ സമവാക്യം. ഈ ഇടെയായി അയാൾക്ക് ഒന്നും എഴുതാൻ സാധിക്കുന്നില്ല, തിരക്കുകളിൽ നിന്നും തിരക്കുകളിലെക്കുള്ള മായികമായ ഒരു യാത്രയിലായിരുന്നു കഴിഞ്ഞ നാളുകൾ എല്ലാം ഒന്നവസനിച്ചു എന്ന് വന്നപ്പോൾ ആണ് അയാൾ അറിയുന്നത് മനസ് വെറും വെളുത്ത പേപ്പർ ആയി കഴിഞ്ഞു എന്ന്, എഴുതാൻ ഇരുന്നിട്ട് ഒന്നും വരുന്നില്ല പുറത്തേക്ക്. ആഴ്ചകളും മാസങ്ങളും കഴിഞ്ഞു, എല്ലാ തിരക്കുകളിൽ നിന്നും ഉൾവലിഞ്ഞു, എന്നിട്ടും കഥ മാറിയില്ല. എഴുതാൻ കഴിയാത്ത സേതു ഗാന്ധീവം കൈയിൽവച്ചു ശസ്ത്രവിദ്യ അറിയാത്ത അർജ്ജുനനെ പോലെയാണ്, ആ മാനസിക വിഭ്രാന്തി മദ്യത്തെ പുൽകാൻ പ്രേരിപ്പിച്ചു, പക്ഷെ അയാൾ പിടിച്ചു നിന്നു, അങ്ങനെ ഉറക്കം വരാത്ത ഒരു രാത്രിയാണ് അയാളെ ഇവിടുത്തെ അന്തരീക്ഷത്തെപ്പറ്റി ചിന്തിപ്പിച്ചത്, ഇവിടങ്ങളിൽ അയാൾ പലപ്പഴും വന്നിട്ടുണ്ട്, അവന്റെ പലചിത്രങ്ങളിലും പ്രണയ ഗാനങ്ങളുടെ ചിത്രീകരണം ഇവിടെയാണ് നടന്നിട്ടുള്ളത്, നിബിഡമായ വെളുത്ത കോടമഞ്ഞിൽ തോളുകൾ ഉരുമി ഇണകൾ നടന്നകലുന്ന കാഴ്ച മനുഷ്യമനസ്സിൽ പ്രണയ വികാരത്തെ അതിന്റെ എക്കാലത്തെയും ഉന്നതിയിൽ എത്തിക്കും, അത് മറ്റാരെക്കാളും അറിയാവുന്ന ഒരാളാണ് അയാൾ. ഒരിക്കലും പ്രണിയിക്കാത്തവനാണ്, പ്രണയത്തിന്റെ തീഷ്ണത അറിയുക എന്ന് ആരോ എവിടോ പറഞ്ഞത്പോലെ ഒരോർമ്മ. അയാൾ സീറ്റിൽ ഇളകിയിരുന്നു, ഈ കോടയും ഇവിടുത്തെ പ്രകൃതിയെയും ഞാൻ ഇനിയും പ്രേമിക്കും അവൻ മനസ്സിൽ ഓർത്തു. അടഞ്ഞ മനസ്സിന്റെ താക്കോൽ തേടുന്ന അപരിചിതനായ ഒരു സാധാരണക്കാരനായി അവൻ ആ ജനപഥത്തിൽ അലിയുകയായിരുന്നു പരിഷ്കൃത സമൂഹത്തിലെ പുറം ജാടകളിൽ നിന്നും അകന്നു നീട്ടിവളർത്തിയ താടിയും മുടിയും തലയിലെ തൊപ്പിയും അയാളുടെ രൂപത്തെ തന്നെ മാറ്റിയിരുന്നു. മുന്നിൽ കേറ്റത്തിൽ ഇറങ്ങിവന്ന വാഹനത്തെ കണ്ടു പെട്ടന്ന് ഡ്രൈവർ ബ്രേക്ക് പിടിച്ചതിനാൽ അയാളുടെ നെറ്റി മുന്നിലെ സീറ്റിന്റെ കന്പിയിൽ ഇടിച്ചു, അവൻ വലത് കൈ ഉയർത്തി നെറ്റി തടവി ചെറു പ്രായത്തിൽ പഴയ വീട്ട് തിണ്ണയിൽ ഇടിച്ചതിന്റെ തിരുശേഷിപ്പായ നെറ്റിയിലെ ചന്ദ്രകലരുപമാർന്ന വടുവിൽ അയാളുടെ വിരലുകൾ ഉടക്കി, അതിൽ തടവുന്പോൾ ഒരു പ്രത്യേക സുഖമാണ്, അതിൽ അവൻ വീണ്ടും തഴുകി, അവന് താമസിക്കാൻ ഉള്ള റിസോര്ട്ടിന്റെ ഗൈറ്റിൽ ബസ്സ് നിർത്താൻ പിന്നെ കുറച്ച് മിനുട്ടുകളെ ഉണ്ടായിരുന്നുള്ളു.
ഉദയസൂര്യന്റെ കിരണങ്ങളുടെ തീഷ്ണത കണ്ണിൽ ശക്തിയായി അടിച്ചപ്പോൾ അവൻ ഉണർന്നു, തലേ രാത്രിയിൽ എപ്പോഴാണ് ഉറങ്ങിയത് എന്നവനറിഞ്ഞില്ല, സന്ധ്യമയക്കത്തിൽ മുൻപേ ബുക്കുചെയ്ത റിസോർട്ടിൽ റുമിൽ എത്തിയതാണ്, ഭക്ഷണം കഴിച്ച് ജനൽ കർട്ടൻ നീക്കി അതിലുടെ വെളുത്ത മൂടൽ മഞ്ഞ് പെയ്യുന്നതും നോക്കി കിടന്നത് ഓർമ്മയുണ്ട്, പിന്നെ മുഖത്തേക്ക് വീണ ഈ സുര്യരശ്മിയാണ് ഓർമ്മ, കുറെ കാലമായി സുഖമായി ഉറങ്ങിയിട്ട്, ശരീരത്തിന്റെ ക്ഷീണമെല്ലാം പന്പകടന്നു, ഇനി ഒന്ന് റെഡി ആകണം, എന്നിട്ട് കോടമഞ്ഞ് തലോടുന്ന ഈ മലനിരകിളുടെ ഒരു തീർത്ഥാടനം, ആ അനുഭുതിയിൽ കുറച്ച് നാൾ അയാളോർത്തു, ഹോട്ടലിന്റെ റിസപ്ഷനിൽ നിന്നും വന്ന തുറിച്ച് നോട്ടങ്ങൾ കണ്ടില്ല എന്ന് നടിച്ചു അയാൾ മുന്നോട്ട് നടന്നു,ഒന്നുകിൽ അയാളുടെ മുട്ടോളം എത്തുന്ന ജൂബയും താടിയും ആകാം കാരണം അല്ലെങ്കിൽ മുഖത്തിന്റെ പരിചിതത്വം ഏതായാലും ഇപ്പോൾ ഇതൊന്നും തന്നെ അലട്ടുന്ന പ്രശ്നമേ അല്ല. എല്ലാ തിരിച്ചറിവുകളും മറക്കേണ്ട സമയമാണിത്,സ്വന്തം സ്വത്വത്തെ തേടുന്ന കാലം, അവിടെ കഴിഞ്ഞ കാലം അവസാനിക്കട്ടെ എന്നോർത്തു അയാൾ നടന്നു, കോടയിൽ അലിഞ്ഞു അലിഞ്ഞു തീരാൻ അതിൽനിന്നും ഒരു ഫിനികസ്സിനെ പോലെ പറന്നുയരാൻ, അനന്ത വിഹായസ്സിൽ പുതു പ്രണയത്തിന്റെ രാഗമാലിക തീർക്കാൻ. പ്രണയത്തിന്റെ പല കാവ്യങ്ങളും കവനങ്ങളും അയാൾ വായിച്ചിട്ടുണ്ട്,വിശ്വസാഹ്യത്തിൽ അങ്ങോളമിങ്ങോളം അതിൽ അയാളെ ആകർഷിച്ചത് മുനിവര്യനായ നിത്യചൈതന്യയതി, അദ്ദേഹത്തിൻറെ കൃതിയിൽ ഒളിപ്പിച്ച് വച്ചതാണ്, ഒരു പുസ്തകത്തിൽ ചേരിയിലെ മനശാസ്ത്രത്തെ പറ്റി പറയുന്പോൾ നിത്യവും രാത്രിയിൽ റാക്കും മോന്തി പരസ്പരം കലഹിച്ച് മർദ്ദന പർവ്വത്തിന്റെ അന്ത്യത്തിൽ കഠിന രതിയും കഴിഞ്ഞ് ഉറങ്ങി രാവിലെ മുട്ടിയുരുമ്മി ഇത്തരം രാത്രികൾ ആവർത്തിക്കാൻ നടന്നുപോന്ന ദന്പതിമാരെ പറ്റി അദ്ദേഹം പറയുന്നുണ്ട്, എന്നാൽ അദ്ദേഹം അവിടെ പറയാതെ പറഞ്ഞത് അവരുടെ പ്രണയത്തെ പറ്റിയല്ലേ? അതെ തീർച്ചയായും അതാണ് പ്രണയം അവരുടെ പ്രണയത്തെ പറ്റി ആരെഴുതാൻ രണ്ടുപേരുടെയും ജീവിത സംഘർഷങ്ങളെ സ്വയം പീഡയിലൂടെ കഴുകികളയുന്ന ഇണപ്രാവുകൾ, അവൻ നടത്തത്തിൽ ഒർത്തു, അവന്റെ ലക്ഷ്യം ആ വിശാലമായ കുന്നിൻ ചരുവാണ്, മുന്നിൽ ഉയർന്ന് നിൽക്കുന്ന മലനിരകൾ അവയെ തഴുകി കടന്ന് പോകുന്ന വെണ് മേഘങ്ങൾ താഴെ അഗാധമായ കൊക്കകൾ. അവിടെ അയാൾ എന്നും നോക്കി ഇരിക്കും മേഘങ്ങൾ മലനിരകളെ തൊട്ടുരുമ്മി കിന്നാരം ചൊല്ലി പോകുന്നത് കാണുന്പോൾ കടലിന്റെ പിണക്കവും കാറ്റിന്റെ കുസൃതികളും മലയോട് പറയും പോലെ തോന്നും, പിന്നിലെ ചെറിയ ഗ്രൗണ്ടിൽ സഞ്ചാരികളുടെ ചിലന്പലും സംസാരങ്ങളും അയാൾ ശ്രദ്ധിക്കാറെ ഇല്ല. കുറച്ച് ദിവസങ്ങൾ അങ്ങനെ കഴിഞ്ഞ് പോയി, ഇപ്പോൾ അയാളുടെ മനസ്സ് സ്വശ്ചന്തതയുടെ താഴ്വാരങ്ങളെ തഴുകി തുടങ്ങിയിരുന്നു, അയാളിൽ അത്മവിശ്വാസത്തിന്റെ തുരുത്തുകൾ പൊങ്ങി തുടങ്ങി. ഇപ്പോൾ സേതു ചുറ്റുപാടുകളെ ഒരു കഥാകാരന്റെ കണ്ണിൽ കണ്ട് തുടങ്ങി, മലനിരകളെ നോക്കിയുള്ള ഇരുപ്പുകൾ വിട്ട് അയാളുടെ കണ്ണുകൾ മൈതാനത്തെ കാഴ്ചകളിലേക്ക് അഭിരമിച്ചു. ഒറ്റയും കൂട്ടമായും സഞ്ചാരികൾ അവരുടെ ഇടയിൽ കുടുംബങ്ങളും ഇണകളും ഉണ്ട്, ചിലർ നവദന്പതികൾ, പ്രണയ ജോടികൾ ഒപ്പം യുവത്വം ആഘോഷിക്കുന്ന പച്ച പരിഷ്കാരികളും, ലോകത്തിന്റെ ഒരു പരിചേദം മുന്നിലൂടെ ഒഴുകും പോലെ. അയാൾ ഇപ്പോൾ ആസ്വദിക്കുന്നത് ആ കാഴ്ചകൾ അണ്. പിന്നിലൂടെ വന്ന ഒരു പെണ്കുട്ടിയുടെ ശബ്ദമാണ് അയാളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
മുന്നിൽ ഒരു കൌമാരക്കാരി പെണ്കുട്ടി വേഷം പാവാടയും ദാവണിയും അവൾ പറഞ്ഞ് തുടങ്ങി, മാഷേ, താങ്കളെ കുറെ നാളായി ഇവിടെ കാണാമല്ലോ, എന്താണ് ഇവിടെ സ്ഥിരതാമസമാണോ പ്ലാൻ, സുന്ദരിയായ പെണ്കുട്ടിയുടെ കുസൃതി നിറഞ്ഞ ചോദ്യം അവന് ഇഷ്ട്ടപെട്ടു, മുഖത്തെക്ക് തുറിച്ച് നോക്കിയ അവനോട് അവൾ പറഞ്ഞു ക്ഷമിക്കണം ചോദിച്ചത് അബദ്ധമായെങ്കിൽ ഞാൻ പോയേക്കാം, അവന്റെ മുഖത്തെ പുഞ്ചിരി അവളുടെ ഭയം മാറ്റി. അയാൾ പറഞ്ഞു ശരിയാണ് ഞാൻ കുറച്ചുകാലം ഈ നാട്ടിൽ താമസിക്കാൻ പോകുകയാണ് അത് സ്ഥിരമാണോ എന്നറിയില്ല, ആയാലും തെറ്റാവില്ലലോ? എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി, അവൾ അൽപം ലജ്ജയോടെ താഴോട്ട് നോക്കി പറഞ്ഞു അപ്പോൾ എവിടെയാണ് താമസം, ഹോട്ടലിന്റെ പേര് പറഞ്ഞപ്പോൾ അവൾ മൂക്കത്ത് വിരൽ വച്ചു, അവിടെ ഒരുപാട് പൈസ അവൂല്ലെ? മാഷിനെ കണ്ടാൽ അത്രക്ക് പൈസ ഉണ്ടാവും എന്ന് തോന്നുല്ലല്ലോ. അവൻ പറഞ്ഞു ശരിയാണ് അവിടെ ചെലവ് കൂടുതൽ തന്നെ പക്ഷെ ഈ സുന്ദരമായ സ്ഥലത്ത് വേറെ എന്താ ചെയ്കാ, അത്രേ ഉള്ളോ അവൾ വാചാലയായി, മൂന്നു നേരം സമൃദ്ധമായ ഭക്ഷണം പ്രകൃതി രമണീയമായ സ്ഥലത്ത് നിലാവും നോക്കി ശുദ്ധവായുവും ശ്വസിച്ചു ഔഷധ ഗുണമുള്ള വെള്ളത്തിൽ കുളിച്ച് സുഖമായ താമസം, പിന്നെ ഏസി ഉണ്ടാവില്ലന്നു മാത്രം ഇതിന്റെ മൂന്നിൽ ഒന്ന് പൈസ ആവില്ല, ഹോട്ടൽ താമസം അയാൾക്കും മടുത്ത് തുടങ്ങിയിരുന്നു, ഹോംലിഫുഡ് കിട്ടിയാൽ നോക്കാം എന്ന് തോന്നി, എവിടെ ആണ് അത് അവൻ ചോദിച്ചു, അവൾ പറഞ്ഞു, ആ കാണുന്ന കുന്നിന്റെ ചരുവിൽ കുടി ഇറങ്ങി അവിടെ ഒരു അരുവിയുണ്ട് അതുകടന്നാൽ ആ വീട്ടിൽ എത്തും വേണമെങ്കിൽ ഞാൻ വഴികാട്ടി തരാം, നിനക്ക് എന്താ കമ്മിഷൻ എന്നായി അവൻ. ഒന്നും വേണ്ട കാരണം അത് നടത്തുന്നത് ഞാൻ തന്നെയാണ്, എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ മുന്നേ നടന്നു അയാൾ പിന്നാലെയും, പോകുന്നതിനിടയിൽ അവൾ അവളെ പറ്റി പറഞ്ഞു വീട്ടിൽ അവളും പ്രായമായ അച്ഛനും അമ്മയും മാത്രം, രണ്ട് പേർക്കും പ്രായത്തിന്റെ അവശതയായി പഴയ നാലുകെട്ടിന്റെ മച്ചിൽ ആവിശ്യം പോലെ സ്ഥലമുണ്ട് അവിടെ സീസണാകുന്പോൾ സഞ്ചാരികൾ ഇങ്ങനെ ഹോമം സ്റ്റെ ആയി വരും അതാണ് ഇപ്പോൾ ഉള്ള വരുമാനം പിന്നെ കൃഷിയും, ഇതിൽ നിന്നുള്ള വരുമാനത്തിൽ നിന്നും വേണം എനിക്ക് എന്നെ കെട്ടിച്ച് വിടാനും പിന്നെ പ്രായമായ അച്ഛനെയും അമ്മേയും നോക്കാനും. അത് കേട്ടപ്പോൾ അയാൾക്ക് വിഷമം തോന്നി പിന്നെ ആ പെണ്കുട്ടിയുടെ ജീവിക്കാനുള്ള ത്വരയിൽ അഭിമാനവും, കൂട്ടത്തിൽ കഥയുടെ ഒരു വൈബ്രെഷനും അയാളിൽ പിറവി എടുത്തിരുന്നു.
അരുവിയും മുന്നിലെ ചെത്തുവഴിയും കടന്ന് അവർ ചെന്നെത്തിയത് മനോഹരവും വൃത്തിയുള്ളതുമായ വിശാല മുറ്റത്തെക്കാണ് അതിന് നടുവിൽ പ്രൗഡഗംഭീരവും പഴയതുമായ ഒരു മണിമാളിക കാഴ്ച്ചയിൽ തന്നെ പറയും ഇത് പഴയ കോവിലകമോ കൊട്ടാരമോ ആയിരുന്നു എന്ന്, സേതുവിൻറെ മനസ്സ് വായിച്ച പോലെ അവൾ പറഞ്ഞു, ഇത് കതിരല്ലുർ മന, ഒരുകാലത്തെ നാടുവാഴികളുടെ കോവിലകം. ഇന്ന് പുറത്ത് നിന്ന് നോക്കുന്നവർക്ക് പ്രേതഭവനം. കാലപ്രവാഹത്തിൽ എല്ലാം നശിച്ചു, ഇന്ന് ഇവിടെ ഇപ്പോഴോ പിന്നോ എന്ന മട്ടിൽ രണ്ടാത്മക്കളും ഞാനും അവളുടെ മുഖത്ത് കഠിനമായ ദുഃഖം നിഴലിച്ചു. വീടിന്റെ മട്ടുപാവിൽ തടിഏണി കയറി ചെല്ലുനിടത്ത് അവന് തൽപ്പം ഒരുക്കിയിരുന്നു, അവിടനിന്നും നോക്കിയാൽ ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ കാണാമായിരുന്നു. ഇവിടെ വന്നില്ലായിരുന്നെങ്കിൽ അതൊരു നഷ്ട്ടം തന്നെ എന്നവന് തോന്നി. കൈയിലുള്ള സാധനങ്ങൾ വച്ചിട്ട് അവൻ പുതിയ കഥയെപ്പറ്റി ആലോചിച്ചു. ആ മനോരാജ്യത്തിൽ ഇരുന്നവനെ ഉണർത്തിയത് അവളുടെ മനോഹരമായ ശബ്ദം ആണ്, എന്താ സ്വപ്പ്നം കാണുന്നത് പുതിയ കഥയാ? അതെ എന്ന അർത്ഥത്തിൽ അവൻ തലയാട്ടി, പ്രണയ കഥ ആണെങ്കിൽ ഒരു കഥ ഞാൻ പറഞ്ഞു തരാം വളരെ പഴയ കഥയാണ്, ഈ നാട്ടിൻ പുറത്ത് പറയുന്നത് ഞാൻ അറിയാവുന്ന രീതിയിൽ പറയാം, അതിൽ മാഷിന് പറ്റിയത് ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ മാഷേ എഴുതിക്കോ. അതിന് മുൻപ് ഭക്ഷണം കഴിക്കുക എന്ന് പറഞ്ഞ് അവൾ കൈയിൽ കൊണ്ടുവന്ന ഭക്ഷണ പാത്രം നിരത്തി ഭക്ഷണം വിളന്പി വച്ചു, എന്നിട്ട് അവൾ കഥ പറഞ്ഞു തുടങ്ങി.
അവൾ പറഞ്ഞത് അവിടുത്തെ പഴയ കുമാരിയുടെ കഥയാണ്, ആ കോവിലകത്തെ യുവ പടനായകനെ പ്രണയിച്ച കുമാരിയുടെ കഥ, യുവകോമളനും ധീരനും എല്ലാം തികഞ്ഞ അഭ്യാസിയും ആയിരുന്നു കുമാരൻ അവനെ തന്നെ രാജകുമാരി പ്രേമിച്ചു, അഗാധമായി, ഋതുക്കൾ കൊഴിഞ്ഞു കുമാരി യൗവനയുക്തയായി അച്ഛൻ തന്പുരാൻ വേളിയും നിശ്ചയിച്ചു, അപ്പോഴാണ് പെരുമ്പടപ്പ് സ്വരൂപത്തിൽ നിന്നും വാറോല വരുന്നത്, കൊട്ടാരം മറവപ്പട ആക്രമിക്കുന്നു, രാജാവിന് കതിരല്ലുർ പടയുടെ സഹായം വേണം. അച്ഛൻ തന്പുരാൻ സദസ്സ് വിളിച്ച്, പടയെ അയക്കാൻ തീരുമാനിച്ചു, പക്ഷേ പടയെ ആര് നയിക്കും വേളി നിശ്ചയിച്ച കുമാരൻ എങ്ങനെ പട നയിക്കും എന്നാൽ കുമാരൻ കുലുങ്ങിയില്ല ധീരന് യുദ്ധം അലങ്കാരം എന്ന് ചൊല്ലി പടയുമായി തേനരുവി കടന്നു പെരുംപടപ്പിനെ കാക്കാൻ പോയി, കുമാരി കുമാരനെ കാത്തിരുന്നു, എന്നാൽ ആ കാത്തിരിപ്പ് ഒരിക്കലും അവസാനിച്ചില്ല ഇന്നും കുമാരി കാത്തിരിക്കുന്നു എന്നാണ് നാട്ട് സങ്കല്പം. പക്ഷേ കുമാരനോരിക്കലും വന്നില്ല കുടെ പോയ പടയും, അവൾ ഒരു പുഞ്ചിരിയോടെ കഥ പറഞ്ഞു നിർത്തി. അവൻ ഭക്ഷണം കഴിക്കുകയായിരുന്നു എങ്കിലും അവന്റെ മനസ്സിൽ ഒരു പുതിയ തിരകഥ രൂപം കൊള്ളുകയായിരുന്നു. പെട്ടന്നാണ് ദിനങ്ങൾ ആഴ്ചകൾ ആയി മാറിയത്, അതിനുള്ളിൽ അവന്റെ കഥയുടെ അലകും പിടിയും മുറുകിയിരുന്നു, അവൾ പറഞ്ഞ കഥ ഭാവിയിലെ ഹിറ്റിന്റെ കഥയായി അവൻ മാറ്റി എഴുതി കഴിഞ്ഞിരുന്നു. സേതുവിൻറെ ദൈനംദിന കാര്യങ്ങൾ അവൾ ഭംഗിയായി നോക്കി, എഴുതുന്പോൾ അവൾ അവന് കൂട്ടായി ഇരിക്കും, ചിലപ്പോൾ അർദ്ധവിരാമം ആകുന്പോൾ അവൾ കഥയെ മുന്നോട്ട് നയിക്കും ഒരു കാര്യമേ അവനെ അലട്ടിയുള്ളൂ രാവേറെ ചെല്ലുന്പോൾ ഒരു സ്ത്രീയുടെയും പുരുഷന്റെയും നിലവിളി. ആദ്യം ചോദിക്കുന്പോൾ അവൾ പറയും മാഷ് അത് ശ്രദ്ധിക്കേണ്ട എന്ന്, നിർബന്ധിച്ചപ്പോൾ അവൾ ആ സത്യവും പറഞ്ഞു അത് അവളുടെ അച്ഛനും അമ്മയും ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിൽ നിലവിളിക്കുകയാണ് എന്ന്, അവന്റെ മനം വല്ലാതെ ആയെങ്കിലും അവൻ ഇപ്പോൾ പുതിയ തിരകഥയുടെ ലഹരിയിൽ ആണ്, പ്രണയ സമുദ്രത്തിലെ കുഞ്ഞോളങ്ങളിൽ തുഴയെറിയുന്ന അരയെന്റെ അനുപമാം ആ ലഹരിയിൽ.
അന്ന് സൂര്യാസ്തമനം കഴിഞ്ഞ പടിഞ്ഞാറെ ചക്രവാളത്തിനു അതിമനോഹരമായ ചുവപ്പായിരുന്നു, ആ പ്രഭയിൽ ആ ഗ്രാമമാകെ നവോഡയെപ്പോൾ തെളിഞ്ഞ് നിന്നു. ആ പ്രഭ മങ്ങുംപോളെക്കും കിഴക്കെ ചക്രവാളത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിച്ചുയർന്നിരുന്നു. ആ നിലാവെളിച്ചത്തിൽ അവിടമാകെ പ്രഭാപുരമായി. അയാൾ കഥയുടെ അന്ത്യരംഗം എഴുതി നിർത്തുക ആയിരുന്നു, അതിനാൽ അയാളുടെ മനം മഴ കണ്ട വെഴാന്പലിനെ പോൽ തുള്ളിച്ചാടി. ഈ സിനിമയും ഒരു സുപ്പേർ ഡുപ്പർ ഹിറ്റ് ആകും അയാൾക്ക് ഉറപ്പായിരുന്നു, അതിനുള്ള ചേരുവകൾ നന്നായി ചേർത്തിട്ടുണ്ട്. സമയം രാവിന്റെ രണ്ടാം യാമത്തിലേക്ക് അടുത്തു, താഴെ നിന്നും കോണി പടികൾ ചവുട്ടുന്നതിന്റെ അനക്കം കേട്ട് അവൻ മനസ്സിൽ സാവിത്രിയുടെ വരവെന്നുറപ്പിച്ചു, അത്താഴം കൊണ്ടുവരണ്ട സമയമായി. കോണികേറി വന്നവൾ പതിവിലും സുന്ദരിയായിരുന്നു, കേരളതനിമ വിളിച്ചോതുന്ന വേഷവിതാനം, വലം കയ്യിൽ ഓട്ടുരുളി ഉയർത്തിയും മറുകയ്യിൽ കിണ്ടിയുമായി സെറ്റും ഉടുത്ത് വരുന്നവളെ കണ്ടപ്പോൾ രവിവർമ്മ ചിത്രത്തിൻ...... എന്ന ഗാനമാണ് ചുണ്ടിൽ വന്നത്. ആഴികൾക്കിടയിലൂടെ വീഴുന്ന നിലാവെളിച്ചത്തിൽ അവൾ അപ്സരസ്സിനെ പോലെ ജ്വലിച്ചു, കൈ ഉയർന്നു നിൽക്കുന്നതിനാൽ അടിവയറിന്റെ പകുതി പുറത്ത് കാണാമായിരുന്നു, ഒപ്പം നാഭി ചുഴിയും, ഇന്നലെ വരെ തന്റെ ഒപ്പം വന്നിരുന്ന പെണ്കൊടി ഇവൾ തന്നെയോ എന്നവൻ ശങ്കിച്ചു. കാളിദാസൻ വർണ്നിച്ച പോലെ ഉടുരാജമുഖി മൃഗരാജമുഖി ഗജരാജ വിരാജിത മന്ദഗതിയായി അവൾ സാവിത്രി, അവന്റെ മുന്നിൽ വന്ന് നിന്നു. അവന്റെ ഇമയെടുക്കതുള്ള നോട്ടം കണ്ട് അവൾ ചോദിച്ചു എന്താ ഇതുവരെ കണ്ടിട്ടില്ലാത്തത് പോലെ നോക്കുന്നത്. ആ ചോദ്യത്തിൽ ചൂളി ജാള്യതയോടെ അവൻ പറഞ്ഞു ഇത്രയും നാൾ കാണാത്ത വേഷത്തിൽ കണ്ടപ്പോൾ ഒരു കൌതുകം അത്രന്നെ. മാഷേ ഇന്ന് ധുനുമാസത്തിലെ തിരുവാതിരയാണ്, കൂടാത്തത്തിന് പൗർണ്ണമിയും കന്യകമാർ മഞ്ഞളും ചന്ദനവും ദേഹത്ത് പൂശി, കുളത്തിൽ തുടിച്ച് കുളിച്ച് പാതിരാ പൂവും ച്ചുടി രാവെളുക്കും വരെ ശിവനെ ഭജിക്കണം എന്നാണ്. കുളിച്ചു പിന്നെ അന്പലത്തിൽ പോയി ഇവിടെ അത്ര തന്നെ അവൾ പറഞ്ഞു നിർത്തി. നെറ്റിയിൽ ചന്ദനവും കുങ്കുമവും അണിഞ്ഞിരുന്നു അവൾ അഴിച്ച് തുന്പ് കെട്ടിയ മുടിയിൽ മുല്ലപ്പുവും, അവൾ അടുത്ത് വന്നപ്പോൾ അവിടം നിറയെ സുഗന്ധം പരന്നു, എവിടുന്നോ നല്ല സ്പ്രേ കിട്ടിയിട്ടുണ്ടല്ലോ എന്നവൻ പറഞ്ഞപ്പോൾ എന്റെ മന്ദൻ മാഷേ പുറത്തേക്ക് നോക്ക് അവിടെ വലിയ പാല പൂത്ത മണമാണ്, എന്നുപറഞ്ഞ് അവൾ കുലുങ്ങി ചിരിച്ചു, അതും വളരെ വശ്യമായി. പെട്ടന്ന് സേതു ഓർത്തു ഇന്ന് തന്റെ പിറന്നാളല്ലേ, ധനു മാസത്തിലെ തിരുവാതിര, ഇതൊക്കെ ആരോർക്കാൻ. വീട്ടിലാണെങ്കിൽ അമ്മയൊർത്തുവെയ്ക്കും എന്നിട്ട് രാവിലെ അന്പലത്തിൽ പോകാൻ പറയും, ദേശാടനം തുടങ്ങിയതിൽ പിന്നെ ഇപ്പോഴാണ് ഓർക്കുന്നത്, എന്താണ് മാഷ് ആലോചിക്കുന്നത് എന്നായി സാവിത്രി. ഒന്നുമില്ല എന്നവൻ പറഞ്ഞപ്പോൾ ഞാൻ പറയാം ഇന്ന് അങ്ങയുടെ പിറന്നാളല്ലേ, സംശയിക്കേണ്ട ഞാൻ കുറച്ച് ജോൽസ്യവും കൈനോട്ടവും ഒക്കെ പഠിച്ചിട്ടുണ്ട് എന്നായി അവൾ. അന്പലത്തിൽ പോയപ്പോൾ ഒരു പുഷ്പഞ്ഞലിയും കഴിപ്പിച്ചു ഞാൻ എന്ന് പറഞ്ഞ് കൈയിലെ പാത്രങ്ങൾ കുനിഞ്ഞ് താഴെ വച്ചു.
കുനിഞ്ഞ അവളുടെ നെഞ്ചിലെക്കാണ് അവന്റെ ദൃഷ്ട്ടികൾ പോയത്, ഇറുകിയ ബ്ലൌസ്സിൽ നിന്നും പുറത്തു ചാടാൻ വെന്പുന്ന രണ്ട് കുചകുഭംങ്ങളിൽ അവന്റെ കണ്ണുകൾ ഉടക്കി, ആ കാഴ്ച അവന്റെ ശരീരത്തിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാക്കി. മുറുക്കിയുടുത്ത നേര്യതിനുള്ളിൽ അവളുടെ കൊഴുത്ത നിതംബങ്ങൾ തിരയിളക്കി. ആഹാരം എടുത്ത് നിവർന്ന് അവന്റെ അടുക്കലേക്ക് വന്ന അവളുടെ ആലിലവയർ ഇപ്പോൾ അവന് നന്നായി കാണാം, സ്വർണ്ണ വർണ്ണമാർന്ന അതിന്റെ നടുവിലേ നഭിച്ചുഴിയും അവിടുന്ന് ചെറു കരിനാഗങ്ങളെ പോലെ മുകളിലേക്കും താഴേക്കും പോകുന്ന രോമാരാജികളും ഇപ്പോൾ അവന് വ്യക്തം. സേതുവിന് തോണ്ടയിലെ വെള്ളം വറ്റിയപോലെ തോന്നി. വിറയാർന്ന കൈകളാൽ അവൻ അവൾ നീട്ടിയ ഭക്ഷണ പാത്രം വാങ്ങി കഴിക്കാൻ ശ്രമിച്ചു. പക്ഷെ അവളുടെ നോട്ടം അവന്റെ ശ്രദ്ധ തെറ്റിക്കുന്നതയിരുന്നു, അവന്റെ പരിഭ്രമം കണ്ടെപ്പോൾ ചിരിച്ചും കൊണ്ട് അവൾ പാത്രം തിരിച്ച് വാങ്ങി, എന്തായാലും ഇന്ന് മാഷിന്റെ പിറന്നാളല്ലേ ഞാൻ ഉരുട്ടി തരാം, അവർ രണ്ട് പേരും അന്ന് ഒരുപാത്രത്തിലാണ് ആഹാരം കഴിച്ചത്. കൈകഴുകാൻ വെള്ളം ഒഴിക്കുന്ന സാവിത്രിയുടെ മാറിലെ മുണ്ട് പതുക്കെ ഊർന്നുപൊയി. കണ്ണുകൾക്ക് മുന്നിലെ ആ കാഴ്ചയിൽ സേതുവിൻറെ എല്ലാ നിയന്ത്രണങ്ങളും വിട്ടുന്നതായിരുന്നു, അവളെ കടന്ന് പിടിച്ച് അവൻ തന്നിലേക്ക് അടുപ്പിച്ചു, അവളുടെ ചുമലിലുടെ കൈകൾ കടത്തി ഇറുക്കി പുണർന്നു. അവളും അത് ആഗ്രഹിച്ചിരുന്നു. പിന്നെ അവിടെ രണ്ടു മണിനാഗങ്ങൾ ഒന്നിച്ചു കിടക്കയിൽ പത്തിവിരിച്ചു പുളഞ്ഞു, ആ പുളച്ചിലിൽ മച്ചിലെ പഴയ കിടക്ക ഞരങ്ങി ഞരങ്ങി കരഞ്ഞു. അവരുടെ ക്രീഡ അവസാനിച്ചത് രണ്ട് പേരും തളർന്നതിനു ശേഷമാണ് അപ്പോൾ രാവേറെ ചെന്നിരുന്നു. രതിയുടെ തളർച്ചയിൽ കിടന്ന അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു, സാവീ എന്റെ ഇവിടുത്തെ നിയോഗം കഴിഞ്ഞു, നാളെ എനിക്ക് പട്ടണത്തിൽ പോകണം, എന്നാൽ ഇനിയും ഞാൻ വരും നിന്നെയും കൂട്ടി പോകാൻ, അവന്റെ സംസാരം അവൾ മൂളി കേട്ടു, അപ്പോഴാണ് വീടിന്റെ പിന്നാംപുറത്ത് ആരോ ഓടുന്ന ശബ്ദം നോക്കാൻ എഴുന്നേറ്റ അവനെ അവൾ വീണ്ടും ഇറുകെ പുണർന്നു, ആ ശക്തിയിൽ അവൻ വീണ്ടും അവളിലെക്കലിഞ്ഞു, ഭുമിയും സൂര്യനും പോലെ, ഉമയും ശിവനും, പോലെ കടലും കരയും പോലെ. അപ്പോഴും അവിടെ വീശിയ മന്ദമാരുതിയിൽ പാലപ്പുഗന്ധം അലിഞ്ഞ് ചേർന്നിരുന്നു.
സേതു രാവിലെത്തെ ആദ്യ വണ്ടിയിൽ തന്നെ നഗരത്തിലേക്ക് തിരിച്ചു. അവിടെ അവനെ കാത്തിരിക്കുകയായിരുന്നു നിർമ്മാതാക്കൾ. കൃത്യം പത്ത് ദിവസത്തിൽ തന്നെ അവന്റെ പുതിയ ചിത്രത്തിൻറെ പൂജ കഴിഞ്ഞു, സിനിമയുടെ പേര് സമർപ്പണം എന്റെ സവിത്രികുട്ടിക്ക്. മൂന്ന് മാസത്തെ ഒറ്റ ഷെഡ്യുളിൽ അവന്റെ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞു, ആവർഷത്തെ ഓണം റിലീസിൽ അവന്റെ പടവും ഉണ്ടായിരുന്നു, പടത്തിന്റെ പേര് തന്നെ സേൻസേഷനായി ആഴ്ചകൾ കഴിഞ്ഞപ്പോൾ അത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിച്ചു, ചാനലുകളും മാഗസിനുകളും അവരുടെ വിജയം ആഘോഷിക്കുകയായിരുന്നു, പ്രണയത്തിന്റെ മധുരവും ത്യാഗവും വേദനയും ഒന്നിച്ചനുഭവിച്ച പടം എന്നവർ വാഴ്ത്തി, സിനിമയുടെ അന്പതാം ദിവസം ഇപ്പഴും തീയറ്റർ നിറഞ്ഞ് കവിയുകയാണ്, ചാനലിന്റെ അന്തി ചർച്ചകൾ പൊടിപൊടിക്കുകയാണ്, അതിനിടയിൽ ഒരു വാർത്ത വായനക്കാരന്റെ ഒരു കുസൃതി ചോദ്യം ആരാണ് സാവിത്രി, ചോദ്യം സേതുവിനോട്, അവൻ ഞെട്ടി, താൻ അവളെ മറന്നിരിക്കുന്നു തന്റെ സാവിത്രിയെ, ചർച്ചയിൽ പിന്നെ എന്തുപറയണം എന്നറിയാതെ അയാൾ പരത്തി, എങ്ങിനെയോ ചർച്ച അവസാനിപ്പിച്ച് അവൻ ഇറങ്ങി നടന്നു. അവിടെ നിന്നും അവൻ പോയത് ആ ചുരം കയറി അവളുടെ അടുത്തേക്കാണ് അവന്റെ സ്വന്തം കാറിൽ തിരിച്ചു വരുന്പോൾ അവളും കുടെ ഉണ്ടാകും എന്നുറപ്പിച്ച്. അപ്പോൾ അവന്റെ നാസരന്ത്രങ്ങളിൽ അവളുടെ മണമായിരുന്നു സിരകളിൽ അവളെന്ന ലഹരിയും.
നേരം പുലർന്നപ്പോൾ അവൻ ചുരം കടന്നു പഴയ റിസോർട്ടിൽ എത്തി, അവിടെ റും എടുത്ത് ഫ്രഷ് ആയി വണ്ടിയുമായി അവളുടെ വീട്ടിലേക്ക് തിരിച്ചു. അവളെ ആദ്യമായി കണ്ട മൈതാനത്ത് എത്തി അവിടം വളരെ മാറിയിരിക്കുന്നു. സഞ്ചാരികൾക്കായി നിരവധി കടകൾ, വണ്ടിപാർക്കിങ്ങ് സ്ഥലം, പിന്നെ പുതിയ കാഴ്ചകൾ, പ്രകൃതി ഭംഗി ഇരുന്ന് കാണാൻ ബഞ്ചുകൾ, വിശ്രമകേന്ദ്രങ്ങൾ അങ്ങനെ. വണ്ടി ഒതുക്കി നിർത്തി അവൻ മുന്നോട്ട് നടന്നു. പഴയ ചെത്ത് വഴി തിരയുകയായിരുന്നു സേതു, പക്ഷേ എത്ര തിരഞ്ഞിട്ടും അവന് അത് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. ചുറ്റും നോക്കിയ അവന്റെ കണ്ണിൽ ഒരു ചെറിയ കോഫി ഷോപ്പ് കണ്ണിൽ പെട്ടു. ഇനി ഒരു കോഫി കുടിച്ചിട്ടാകാം തിരച്ചിൽ എന്ന് അവൻ മനസ്സിൽ കരുതി, കൂട്ടത്തിൽ സാവിത്രിയുടെ വീട്ടിലേക്കുള്ള വഴിയും തിരക്കാം. അവൻ കടയിൽ ചെന്നിരുന്നു കോഫി ഓഡർ ചെയ്തു, കടയുടമ കോഫി കൊടുത്തിട്ട് അവനോട് ചോദിച്ചു, സാറ് കുറെ നേരമായി എന്തോ തിരയും പോലെ തോന്നല്ലോ? എന്താണ്, അവൻ കാര്യങ്ങൾ പറഞ്ഞു, ഒപ്പം സാവിത്രിയെ പറ്റിയും. പെട്ടന്നയാൾ ചകിതനായി, സാറ് ആരെപ്പറ്റിയാണ് പറയുന്നത് എന്ന് എനിക്കറിയില്ല, ഇവിടെ സാവിത്രി എന്നൊരു പെണ്കുട്ടി അങ്ങനെ ഹോം സ്റ്റേ നടത്തുന്നില്ല. പിന്നെ ഈ കടയുടെ പിറകിൽ ഒരു വഴി ഉണ്ടായിരുന്നു, ഇവിടെ സർക്കാർ ഇങ്ങനെ സൌകര്യങ്ങൾ പണിയും മുൻപ്, അത് ചെന്നിറങ്ങിയിരുന്നത് അരുവിയിലും ആയിരുന്നു. അത് കടന്നാൽ ഘോര വനവും, അതിന്റെ നടുവിൽ ഒരു കരിന്പന ഉണ്ടായിരുന്നു, കഴിഞ്ഞ ധനുമാസത്തിൽ അത് കടപുഴകി വീണു, അത് ശരിക്കും ഒരു യക്ഷിയുടെ ആവാസം ഉണ്ടായിരുന്നതയിരുന്നു, അവളെ പലരും കണ്ടിട്ടും ഉണ്ട്. പലമാന്ത്രികരും അവളെ പിടിച്ചുകെട്ടാൻ നോക്കി എന്നാൽ മന്ത്രവാദികൾ ഓടിയതല്ലാതെ ഒന്നും സംഭവിച്ചില്ല അവളുടെ പേരും സാവത്രി എന്ന് തന്നെ. ഈ സാവിത്രി കതിനല്ലുർ ദേശത്തെ രാജകുമാരി ആയിരുന്നു, അവളുടെ കാമുകൻ പടക്ക് പോയി ചതിയിൽ മരിച്ചു, എന്നാൽ രാജാവോ കൊട്ടരവാസികളോ ഒരിക്കലും അവളോട് അത് പറഞ്ഞില്ല, രാജ്യം ക്ഷയിച്ചു വന്നു, അങ്ങനെ ഒരു അതിവൃഷ്ട്ടി ഉണ്ടായ കാലത്ത് ശക്തിയായി ഉരുൾപൊട്ടി കൊട്ടാരവും അവിടുത്തെ മനുഷ്യരും കൂട്ടത്തിൽ കുമാരിയും ഒലിച്ചുപോയി. അങ്ങനെ ഉണ്ടായതാണ് ആ കാട്ടരുവി പോലും. അന്ന് മുതൽ ആശ അടങ്ങാതെ കുമാരി യക്ഷിയായി മാറി പോലും. അവസാനം അവളെ പിടിച്ചു കെട്ടാൻ വന്നത് മഹമന്ത്രികൻ ത്രിവിക്രമൻ മൂസ്സ് ആണ് അദ്ദേഹം പറഞ്ഞത് അവളെ കെട്ടുന്നത് അസാദ്യമാണ് എന്നാ. പക്ഷേ ഒരേ ഒരു വഴിയെ ഉള്ളു ആ പന നശിക്കണം, അതിന് നെറ്റിയിൽ ചന്ദ്രകല ഉള്ള തിരുവാതിര നക്ഷത്രത്തിൽ ജനിച്ച ഒരു കലാകാരൻ അവന് മാത്രമേ അതിന് കഴിയൂ എന്നും പറഞ്ഞു. ഏതായാലും അതൊന്നും വേണ്ടി വന്നില്ല, അത് തനിയെ വീണു. ദേ അവിടെ നോക്ക് അടുക്കളയിൽ നിൽക്കുന്ന ആ പ്രായമായ സ്ത്രീയും പുരുഷനും അവർ ആ കൊട്ടാരത്തിലെ പരിചാരകരുടെ അവസാന കണ്ണികൾ ആണ് അവർ മാസങ്ങളോളം അവളുടെ തടങ്കലിൽ ആയിരുന്നു, കരിന്പന വീണ രാത്രിയിൽ അവർ ഓടി രക്ഷപെട്ടു, സേതു ചായ കുടിച്ചെന്ന് വരുത്തി പെട്ടന്ന് എഴുന്നേറ്റു, അയാളുടെ കൈ നെറ്റിയിലേക്ക് നീണ്ടു എങ്കിലും ആ പാട് അവിടെ ഉള്ളവർ കാണാതെ തൊപ്പി താഴ്ത്തി വച്ചു. അയാൾക്ക് ആ നാട് വിടാൻ ധൃതി ഉള്ളപോലെ തോന്നി, അതിവേഗം ചുരമിറങ്ങിയ കാറിൽ അപ്പോഴും പാലപ്പുവിന്റെ രൂക്ഷ ഗന്ധം തങ്ങി നിന്നു ഒപ്പം അവന്റെ സാവിത്രിയുടെ വശ്യമായ ചിരിയും.
Comments
Post a Comment