Posts

Showing posts from 2015

ജ്വാലയായ് പടരുക

ജ്വാലയായ് പടരുക ജ്വാലാമുഖി നീ നിൻ കർമ്മ  കാണ്ഡമാം ജീവിത സന്ദേശ ഗാഥയക്കുന്നുവോ? ജീവന്റെ പശിയടക്കുന്ന കർമ്മത്തെ ജീവിനകലയുടെ നാദമാക്കുന്നുവോ? നിന്നിലെ സത്യത്തിൻ ഗാനപീയുഷം നന്മ മരത്തിന്റെ ശിഖരപഞ്ചാക്ഷരി നറുതേൻ നുകരുന്ന കുഞ്ഞ് കുരിവിയായ് നഭസ്സിൽ വിരിയട്ടെ നവോറ് പാട്ടുകാർ അമ്മതൻ കൈയിലെ അമൃത് പങ്ക്കിട്ട് അമ്മിഞ്ഞ പാലിളം കുഞ്ഞുങ്ങളെപ്പോലെ അരവയർ നിറക്കുന്ന തെരുവിന്റെ കുഞ്ഞുങ്ങൾ ആലയം അറ്റവർ അവർ നിന്റെ വിധേതാക്കൾ നിന്റെ നന്മതൻ പാണവീണാ ഗാനങ്ങൾ നിറഞ്ഞ് കവിയട്ടെ ഭാരതഭുവിതിൽ നിന്ന് കത്തട്ടെ ഈ കെടാവിളക്കിന്റെ നിറശോഭമാം പ്രകാശം പരക്കട്ടെ വിണ്ണിലെ കാറിന്റെ നിറമാർന്ന ജിവിതം വേണ്മയാം പുഞ്ചിരിയിൽ തേച്ചുമിനുക്കുന്പോൾ വേപധുപൂണ്ടില്ല നിനമ്മതൻ മനതാര് വീഥിയിൽ നിന്നൊപ്പം ഏകുന്നു തണലായി കുഞ്ഞേ അറിയുക നിന്റെ മനസ്സിന്റെ നേരിലും കുന്നായ്മ നിറക്കുന്ന മനുഷ്യന്റെ വെൻപലിൽ കുതറി തെറിക്കാതെ മരുവുക മുന്നോട്ട് കരുതുക നിൻ സുകൃതങ്ങൾ പരന്പരക്കായി അഗ്നിതൻ പ്രഭാവത്തിൽ വിടരട്ടെ കർമ്മങ്ങൾ അഗ്നിപുത്രി നിൻ പുണ്യസാഗരവർണ്ണങ്ങൾ അടരിലെ ധർമ്മംപോൽ പരക്കട്ടെ വിന്ധ്യനിൽ അഗ്നിശുദ്ധമായി ഉയരട്ടെ ഭാരതേ നഭസ്സിതിൽ

രക്ത സാക്ഷികൾ

രക്ത സാക്ഷികൾ   ചിതറി തെറിക്കുന്ന ഓർമ്മക്ക് മീതെ   കുതറി തിരിച്ചെത്തും പിൻകാല ചിത്രം   തുതപ്പുഴതൻ മാറിനെ ചുവപ്പിച്ച ഹൃത്ത്    കുത്തി തുരന്ന വെടിയൊച്ച കാതിൽ    ദിഗന്തം പൊട്ടുമാറുച്ചത്തിൽ  മുഴക്കിയ ഖട്ഗ ശോഭയാം വാക്യത്തിൻ ശക്തിയിൽ   മൃഗ തൃഷ്ണയാർന്ന വഞ്ചക കൂട്ടങ്ങൽ   സോഗ്രഹ ശാന്തിക്ക് ആയുധധാരികൾ മാതൃഭുമിയെ രക്ഷിക്കാൻ പിറന്നവർ  പിതൃശക്തിയിൽ ഊറ്റം കൊണ്ടവർ   കൃത്യനിർവഹ യോദ്ധാവിൻ കൂട്ടങ്ങൾ  നിത്യമാം സത്യത്തിൻ ലക്ഷ്യത്തെ പൂകി രക്തസാക്ഷി നീ വെട്ടിയ വഴികളിൽ നിത്യം   വ്യക്തമാക്കുന്ന ആദർശ ശക്തിയിൽ      ശക്തമായും വിടരുന്നു കുസുമങ്ങൾ   മുക്തമാക്കാൻ നിൻ മാതാവിൻ മാറിനെ  ആയുധങ്ങൾ മാമാങ്ക പെരുമകൾ   ആടിതീർക്കും ചാവേറുപാഠങ്ങൾ   ആയിരങ്ങൾ ഈ നിണത്തിൽ പിറക്കുന്നു    ആ മനോഹര സ്വപ്പ്നങ്ങൾ തീർക്കാൻ  രക്ത പങ്കില വാതായങ്ങളെ  കത്തിഅമരും അരക്കില്ലങ്ങളെ  കുത്തികവരും മാനാപമാനങ്ങൾ   പത്തിതാഴത്താൻ പരിചാസമരല്ല   കുലം കുത്തി വിടരും രാക്ഷസ ജന്മങ്ങൾ  കാലം തീർക്കും കുടില സർപ്പങ്ങൾ ...

ഒറ്റപ്പെട്ടവർ

              ഒറ്റപ്പെട്ടവർ                   കണ്ണ് തുറന്ന് അയാൾ ചുറ്റിലും നോക്കി പച്ച വിരിച്ച  മൈതാനം, മുകളിൽ സുര്യൻ തെളിഞ്ഞ് കത്തുന്നു, ജുണ് മാസത്തിലെ പകലിലും നല്ല കുളിർമ്മ, പിൻ കൈകുത്തി നിവർന്നിരുന്നു, പച്ചപുല്ലുകൾ മെത്ത വിരിച്ച തറയിൽ കിടക്കുന്പോൾ  നക്ഷത്ര ഹോട്ടലിന്റെ ബെഡിന്റെ പതുപതുപ്പ്, അയാൾ കാലിൽ നിവർന്നു നിന്നു. താൻ എവിടെ ആണ് എന്ന് സ്വയം ചോദിച്ചു, ആരാണന്നുള്ള ചോദ്യം മനസ്സിന്റെ വിഹായസ്സസിൽ കിടന്ന് ചുറ്റി, തലച്ചോറിന്റെ നാഡി ഞരന്പുകളിൽ അതിന്റെ വിദ്യുത്പ്രവാഹങ്ങൾ ദ്രുതചലനങ്ങൾ തീർത്തു. എല്ലാത്തിലും ഒരുമന്ദത, കൈകൾ മുഖത്ത് ചേർത്ത് തിരുമി, തലയുടെ പിന്നിൽ പതിയെ അടിച്ചു, എങ്കിലും കഴിഞ്ഞ കാല ഓർമ്മ തിരികെ വന്നില്ല, നീണ്ട് നിവർന്നകിടക്കുന്ന ആ മൈതാനവും കഴിഞ്ഞ് ചുറ്റിലുമുള്ള മരക്കുട്ടം ഒരു ഗോൾഫ് ഗ്രൌണ്ട്ന്റെ പ്രതീതി ഉണർത്തി, ഗോൾഫ് ഗ്രൌണ്ട്  അതെന്താണ്  അയാൾ ഓർത്തു, പിന്നെയും ഓർമ്മ പണിമുടക്കി, എന്തോ ഒന്ന് എന്ന് പിറുപിറുത്ത് കൊണ്ട് അയാൾ ആ മരകൂട്ടം ലക്ഷ്യമാക്കി നടന്നു, അയാൾക്ക് നല്ല വിശപ്പുണ്ടായ...

കവനമൊരു കാലത്തിൻ കവനം.

             കവനമൊരു കാലത്തിൻ കവനം.  കനലിന്റെ  ജ്വലനത്തിൽ കനം വീണ വാക്കുകളിൽ കിരണത്തിൻ കാരുണ്യം ഒളിചിന്നെ   കവിതതൻ ജാലകം കർണ്നത്തിൽ വീഴുന്പോൾ നവകാമനകൾ ഒന്നന്നൊയ് കളിചിന്നെ   കതരമാകുന്ന ജൽപ്പന സൌകുമാര്യം  വീണയിൻ തന്ത്രിയിൽ രാഗം മീട്ടിടുന്പോൾ   കാന്യാവനങ്ങളിൽ ജപമാല കവചങ്ങൾ യുവതയെ  ചിറകിൽ ഒതുക്കിടുന്പോൾ    യാന്ത്രികമായ മദിരാചഷകങ്ങൾ അധരത്തിൻ മാന്ത്രികം തേടിവന്നു, അവർ ഓടിവന്നു യാവനസൌന്ദര്യ മിയന്നരൂപങ്ങൽ അവരുടെ ഉടലിലിൽ ചിത്രങ്ങൾ രചിച്ചിരുന്നു      യവനന്റെ മദനത്തിൻ മാധുര്യം മായുന്പോൾ മമ സഖിയെന്തേ എല്ലാം മറന്നിരുന്നോ   യവനികമാറുന്പോൾ മനതാരിൻമധുവോക്കെ,  മാന്പൂകണക്കെ പൊഴിഞ്ഞിരുന്നോ   പ്രിയമായതെല്ലാം തേടുന്ന മനസ്സ്  വർണ്ണങ്ങൾ വാനിൽ കനവുകണ്ട്, പിന്നെ രമിച്ചിരുന്നു  പ്രായത്തിൻ തരുവെന്നു തനുവിന്റെ തേങ്ങലിൽ തളരുന്പോൾ ചാരെ കരഞ്ഞ് നിന്നു  പ്രോക്തങ്ങളിൽ നിന്ന്  കന്മദപൂക്കൾ പലവട്ടം ഒരുവിട്ട് പഴമനസ്സും കുടെ പറഞ്ഞു നിന്നു   പ്രേതങ്ങൾ നിറയും കബന്ധങ്ങൾ ഒഴുകും പുഴയും താളത്തിൽ പ...

ഉത്തിഷ്ടത ജാഗ്രത പ്രാപ്തി വരാൻ നിബോധത

ഉത്തിഷ്ഠത ജാഗ്രത പ്രാപ്തി വരാൻ നിബോധത   അമ്മേ.... സിന്ധൂ നിൻ മടിത്തട്ടിലും ഗംഗാ മയ്യതൻ തീര ദന്ദ്വങ്ങളിലും ബ്രന്മപുത്രതൻചാരേ നിറയുന്ന അഭയഗഹ്വരവീഥികളിലും നിത്യം മന്വന്തരങ്ങളായ് പിറന്നവർ ഈ ഏഴകൾ, മാനവർ, കേഴുന്നു സ്വജീവനായ് മണ്ണിതിൽ ഉയരുന്ന തീ വിഴുങ്ങിക്കുട്ടം ആണയുമീയാമമോ അതികഠിനം   പിന്നിട്ട കാലഗണനകൾ നശ്വരം ഇന്നിന്റെ നാഴിക ഭീതിതം ഭയാനകം കനലുകൾ എരിയുന്ന മാനവ ചേതന, ഇരവുകൾ തോറും ജീവിതം ഭീകരം കാതിൽ മുഴങ്ങുന്ന പെരുമ്പറ ശബ്ദങ്ങൾ, ചീറി അടുക്കുന്ന രാക്ഷസ ദംഷ്ട്രകൾ മുന്നിൽ പിടയുന്ന ആത്മാക്കൾ, ഉയിർക്കുന്ന ദീനരോധന വേദന തുടരുന്നു   ഞങ്ങൾ ദ്രാവിഡർ, നിന്നുടെ പ്രിയർ, പാലായനം ചെയ്തു ഒഴിഞ്ഞ ആമടിത്തട്ട് ആര്യവർത്തന്മാർ അശ്വാരൂഡരായ് കൊന്നൊടുക്കാൻ വന്ന കീചക യോദ്ധാക്കൾ കാരുണ്യമന്യയെ കീഴടക്കി.... പിന്നെ ഗാന്ധാര ത്രിഗർത്തവും,  മഗധകേകേയവും ആര്യന്മാരവർ യാഗ യജമാനർ.. കവർന്നു നളന്ദയും തക്ഷശില ഒപ്പം ഭാരതസംസ്കാരം   കുത്തി കവർന്നു വേദവും ഉപകർമ്മങ്ങളും കൈയിൽ ഉയർത്തി ഭാരത ചേതന കത്തിയാൽ വാളാൽ നിഷ്ഠുരകർമ്മത്തിൽ ശരവേഗം, തകർത്ത് പൈതങ്ങളെ ചിത്ത ഭയത്താൽ വിറക്കുന്ന ചേതന വിന്ധ്യനെ കടന്ന് സഹ്യനെ പുണർന്നപ്പോൾ...

നയന കേരളം

നയന കേരളം   """"""""""""""""" ബീഫേ മടങ്ങുക നിന്റെ സ്വസ്ഥിക്കായി ഹൃദയത്തിൽ ഇന്ന് കുറിക്കും ഗീതം  ആഴ്ചകൾ മാസങ്ങൾ ദിനങ്ങൾ നിത്യമായ് കേൾക്കുന്നു നിന്നുടെ ചൊല്ലെഴും അപദാനങ്ങൾ   നീ ഇന്ന് മാതാവായ് അന്ന ഊട്ടുന്ന വിധാതാവായ്  വിളങ്ങുന്ന കാഴ്ചകൾ  മലയാളത്തിൽ   കണ്ണേ മടങ്ങുക സോദര സുഹൃത്തുക്കൾ  തമ്മളിൽ തല്ലുന്ന കാഠിന്യ കാലുഷിതമാം യാമമല്ലോ  ചെഞ്ചോര ചിതറുന്നു  നിൻ പീയൂഷ പാനിത കായ ബലത്തിനാൽ ഉരുവായ ശക്തിയിൽ പോന്നെ നീ മടങ്ങ്   മാതാവിൻ  നന്മകൾ ഉണർത്തുന്ന നാവിൽ  സ്വമാതാ സാമർക്കു നിറയെ  ഭർസനങ്ങൽ കേട്ടാൽ അറക്കും  കർണ്ണം തകർക്കും വാക്കുകൾ വാചക തിരുവിളയാട്ടം  ഇനിയും മടങ്ങുക ബീഫേ ഞങ്ങൾ തിരയട്ടെ മറ്റൊരു നവ സംഭവങ്ങൾ   പാദുക പൂജക്ക്  നാൾ കിട്ടും  ശേഷം ആകാം തിരഞ്ഞെടുപ്പ്. 

മനസ്സുകൊണ്ട് മാനത്തെ തൊടുന്നവർ

                                      മനസ്സുകൊണ്ട് മാനത്തെ തൊടുന്നവർ                       സമയം സന്ധ്യയോട് അടുക്കുന്നു  അവൻ വല്ലാതെ അസഹിഷ്ണൻ ആയി ആ കോഫീ ഷോപ്പിൽ ഇരിക്കയാണ്, നഗരത്തിലെ വലിയ തിരക്കില്ലാത്ത സ്ഥലം ആണ് അത് നഗരത്തിന്റെ പ്രാന്തം തുടങ്ങുന്ന ഇടം. അവിടെ അവന്റെ സുഹൃത്തും ഉണ്ട് ഇവിടെ വന്നത് പോലും അവന് വേണ്ടി ആണ്. അവൻ ആ നഗരത്തിൽ എത്തിയിട്ട് അധിക നാൾ ആയിട്ടില്ല. നഗരത്തിലെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുക ആണ് അവൻ. ഒപ്പം അമ്മയും ഇളയ പെങ്ങളും ഉണ്ട്. അച്ഛൻ വിദേശത്താണ് ആണ്ടിൽ വന്നു പോകുന്ന പ്രവാസി. അമ്മക്ക് ആ നഗരത്തിലേക്ക് മാറ്റം കിട്ടിയപ്പോൾ അവനും കുടെ പോരേണ്ടി വന്നു. നഗരത്തിൽ എത്തിയപ്പോൾ ദിവസങ്ങൾ വല്ലാതെ വിരസങ്ങൾ ആയി, പഴയ നാട്ടിലെ ബന്ധങ്ങളും കൂട്ടും ഒന്നും ഇവിടെ ഇല്ലല്ലോ. ആദ്യം ഒക്കെ പെങ്ങളെ വിടാനാണ് അവൻ കോളേജിൽ പോയി തുടങ്ങിയത് പിന്നെ  ആണ്  അമ്മ പറയുന്നത് നിനക്കും ഇടക്ക് മുടങ്ങിയ പഠനം തുടർന്ന് കുടെ എന്ന്,ആലോച്ചിച്ചപ്പോൾ ശ...

മെക്സിക്കൻ തിരമാല

ഇത് ചെഎന്ന പോരാളിക്ക് സമർപ്പിക്കുന്നു,                         മെക്സിക്കൻ തിരമാല   നിങ്ങ ഞങ്ങടെ വയറ്റിനുള്ളിലെ തീ വിഴുങ്ങിയെ തച്ചു കൊന്നില്ലേ   നിങ്ങ ഞങ്ങള്ക്കായി അവരുടെ പത്തായവാതില്  തുറന്നു തന്നില്ലേ  നിങ്ങ ഞങ്ങളുടെ മനസ്സിലെ അന്ധകാരം ആട്ടി അവിടെ വെട്ടമേകിയില്ലേ  നിങ്ങ ഞങ്ങൾക്ക് താമസിക്കാൻ  പറന്പും വീടും നല്കിയില്ലേ   ഞങ്ങ നിങ്ങൾക്ക് ഒളിച്ചിരിക്കാൻ ചാളഒരുക്കി നൽകിയില്ലേ  ഞങ്ങ ഞങ്ങടെ മുളം കഞ്ഞി പകരം ഒഴിച്ച് നല്കിയില്ലേ   ഞങ്ങ എന്നും പാതിരാവിൽ പുതു വഴികളിൽ നിങ്ങക്ക് രക്ഷയെകിയില്ലേ  ഞങ്ങ ഞങ്ങടെ അവകാശം നേടി നൽകാൻ കുടെ നിന്നില്ലേ   ഇന്ന് ഞങ്ങ പുതിയ വസ്ത്രം തുന്നി കൂട്ടി നാണം മറക്കുന്നു  ഇന്ന് ഞങ്ങടെ  പിഞ്ച് കുട്ടികൾ ദിവസം തോറും സ്കൂളിൽ പോകുന്നു    ഇന്ന് ഞങ്ങൾ ജോലിക്കെല്ലാം കൂലി കണക്ക് പറഞ്ഞ് വാങ്ങുന്നു  ഇന്ന് ഞങ്ങൾ ജീവിതത്തിൽ എല്ലാം നേടി നിൽക്കുന്നു  നിങ്ങ പിന്നെയും ദേശം തോറും  പുതിയ മർദ്ദിതരെ തേടി പോയില്ലേ   നിങ്ങ എന്നും പുതിയ മേച്ച...

നജീബ് നീ മുൻപേ പറന്ന പക്ഷി

  പഴയ അഫഗാനിസ്താൻ  ഭരണാധികാരി നജീബിന്  എന്റെ ശ്രദ്ധാഞ്ജലി.   നജീബ് നീ മുൻപേ പറന്ന പക്ഷി  അന്ന് നീ തെരുവിലെ വിളക്ക് മാടത്തിൽ തൂങ്ങി ആടിയപ്പോൾ  അവിടുത്തെ കുഞ്ഞുങ്ങൾ അതുകണ്ട് കരഞ്ഞപ്പോൾ  ഇല്ല ഞാൻ  അറിഞ്ഞില്ല   അത് എന്റെ നാടിന്റെയും വിധി നീ നൽകിയ ജീവന്റെ വിലയാണ്   അമ്മയാം നാടിൻറെ മുലപ്പാല് നുകരുന്ന വർഗ്ഗിയവാദിതൻ പാശത്തിൻ കേട്ട്.  നജീബ്, നീകാത്ത നാടിന്റെ  സ്വാംശീകരണ പതാകകൾ  കീറിയ   നരാധമർ അങ്ങ് സാമ്രാജിത്വ കിന്ങ്ക്കരർ ഇന്ന് എന്റെ നാടിനെയും   നരികളെപ്പോൾ നിന്ന്  കടിച്ചു കീറാൻ നോക്കുന്നു ചുര മാന്തുന്നു,  നജീബ് ഇന്ന് ഞാൻ അറിയുന്നു ഇന്ന് തീ വിഴുങ്ങി പക്ഷി പാറുന്ന യാമമാണ്   ജാതി വർണ്ണ വെറിപൂണ്ട രാക്ഷസർ ജിഹ്വകൾ മുഴക്കുന്ന വീഥികൾ  ജനിക്കാത്ത കുഞ്ഞിന്റെ ജാതക ചീട്ടുകൾ കുത്തികവരുന്ന തേറ്റങ്ങൾ   ജാതി ചോദിക്കരുതെന്ന്  പറോഞ്ഞൊരു പുമാന്റെ  നാമത്തെ കവരുന്നു,  ജീമൂതവാഹന തേരേറി വന്നിട്ട് കൊള്ളതരങ്ങൽക്ക് ആലയം തീർക്കുന്നു. നാടിന്റെ രക്ഷയ്ക്ക് റഷ്യയെ കൂട്ടി നീ  നാട്ടാരെ മൊത്തമായ് ചിറകിൽ ഒതുക്ക...

കനൽവീണ നടവഴികളിൽ അഗ്നിസ്പുലിഗംങ്ങളുടെ അകന്പടിയോടെ

കനൽവീണ നടവഴികളിൽ അഗ്നിസ്പുലിഗംങ്ങളുടെ അകന്പടിയോടെ          അയാൾ എന്നും തനിച്ചായിരുന്നു  കർമ്മ വഴികളിലും ജീവിത വഴികളിലും  ജനിച്ചുവീണുടനെ  കാശിയുടെ പുണ്യം തേടിയിറങ്ങിയ അച്ഛനും ആ അച്ഛന്റെ കാൽപെരുമാറ്റത്തിനായി എന്നും പൂച്ചയുറക്കം മാത്രം ഉറങ്ങിയ അമ്മയും അതിന്റെ തുടർച്ചയിൽ രോഗതുരയായി ആയുസ്സ് നഷ്ട്ടമാക്കി അകാലത്തിൽ കടന്നുപോയ അമ്മയും പിന്നെ അമ്മാവനെ മേൽനോട്ടത്തിൽ അമ്മായിയുടെ പുച്ഛം കലർന്ന സ്നേഹമഴ വീട്ടുജോലിയായി പരിണമിച്ഛപ്പോഴും അവൻ അവന്റെ ജീവിത വഴിയിൽ ഒറ്റക്കായിരുന്നു, അതിലെ ശാരീരിക ബുദ്ധിമുട്ടുകൾ മാനസിക ആക്രമണങ്ങൾ ഒന്നും അവന്റെ പാഥേയം തടുക്കാൻ കെൽപ്പുള്ളവ ആയിരുന്നില്ല, ആ കനൽ വഴിയിൽ ചവുട്ടുന്പോൾ വേന്ത് നീറിയ പാദങ്ങൾ അവന്റെ ശരീരപീഡാനുഭവങ്ങളുടെ തിരുശേഷിപ്പായി ഇന്നും അവനോടൊപ്പം സഞ്ചരിക്കുന്നു.അവക്കൊന്നും അവനെ അവന്റെ വഴികളിൽ നിന്നും അവന്റെ നിശ്ചയ ദാർഡ്യംങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല  അയാൾ ഇന്നും തുടരുന്നു ആ യാത്ര തുടക്കം അറിയുന്ന ഒടുക്കം അറിയാത്ത യാത്ര, ആറടി മണ്ണിന് അവകാശി ആക്കാൻ ഉള്ള യാത്ര. അവിടെ കൂട്ടിന് പ്രവാചകരുണ്ട്, മതഭ്രാന്തരുണ്ട്, ബു...

വിഭാര്യന്മാർ

       അയാൾ ആ മഹാനഗരത്തിലെ  രാജവീഥിയുടെ ഓരങ്ങളിലൂടെ നടക്കുകയായിരുന്നു, വർഷങ്ങൾ കഴിഞ്ഞുള്ള ഗ്രഹാതുരവും പേറിയുള്ള നടത്തം. സതീഷ് അതായിരുന്നു അയാളുടെ പേര്, ആ നഗരത്തിലെ നക്ഷത്ര ഹോട്ടലിന്റെ സ്യുട്ട് റൂമിൽ അയാളുടെ കുടുംബം ഉണ്ട്, അവരെ അവിടെ വിട്ടിട്ടാണ്  ഒറ്റക്കുള്ള ഈ നടത്തം. ബിസ്സിനസ്സിന്റെ തിരക്കുകളും പ്രയാസങ്ങളും മാറ്റി സ്വയം ഒന്ന് പുനരവതരിക്കാൻ അയാൾ നടത്തുന്നതാണ് ഇത്തരം ഒറ്റപെടലുകൾ, അതറിയാവുന്ന ഭാര്യയും മക്കളും അയാളെ തടയാറും ഇല്ല. രാവിലെ ദുബായിൽ നിന്നും നഗരത്തിൽ എത്തി നേരത്തെ ബുക്ക് ചെയ്ത മുറിയിൽ കുടുംബത്തെയും ആക്കി അയാൾ സായാഹ്നത്തിനായി കാത്തിരുന്നു, ഈ ചടഞ്ഞിനായ്, ഫൈനാർസ്സ്ഹാളിന്റ മുന്നിൽ നിന്നും ഹൈക്കോടതി വരെയുള്ള റോഡിന്റെ ഓരം ചേർന്നുള്ള ആ നടത്തിനായി, പിന്നെ മറൈൻഡ്രൈവിലും സുഭാഷ്പാർക്കിന്റെ സൈഡിലും കായലിലെ  ഓളങ്ങൾ കണ്ട് അസ്തമനസൂര്യന്റെ വിടവാങ്ങലും അതിന് ആകാശം ഒരുക്കുന്ന വർണ്ണ വിസ്മയവും ചേർത്ത്  ഒരുസന്ധ്യ, ഇങ്ങനെ പല വട്ടുകളും ഉള്ള ഒരു വേദനിക്കാത്ത കോടീശ്വരൻ ആണ് അയാൾ. അയാളുടെ വട്ടുകൾക്കും ബിസ്സിനസ്സിന്റെ തിരക്കുകൾക്കും ഒക്കെ സഹായവും മനസ്സും നൽകുന്ന ഭാര്...