ജ്വാലയായ് പടരുക

ജ്വാലയായ് പടരുക

ജ്വാലാമുഖി നീ നിൻ കർമ്മ  കാണ്ഡമാം
ജീവിത സന്ദേശ ഗാഥയക്കുന്നുവോ?
ജീവന്റെ പശിയടക്കുന്ന കർമ്മത്തെ
ജീവിനകലയുടെ നാദമാക്കുന്നുവോ?

നിന്നിലെ സത്യത്തിൻ ഗാനപീയുഷം
നന്മ മരത്തിന്റെ ശിഖരപഞ്ചാക്ഷരി
നറുതേൻ നുകരുന്ന കുഞ്ഞ് കുരിവിയായ്
നഭസ്സിൽ വിരിയട്ടെ നവോറ് പാട്ടുകാർ

അമ്മതൻ കൈയിലെ അമൃത് പങ്ക്കിട്ട്
അമ്മിഞ്ഞ പാലിളം കുഞ്ഞുങ്ങളെപ്പോലെ
അരവയർ നിറക്കുന്ന തെരുവിന്റെ കുഞ്ഞുങ്ങൾ
ആലയം അറ്റവർ അവർ നിന്റെ വിധേതാക്കൾ

നിന്റെ നന്മതൻ പാണവീണാ ഗാനങ്ങൾ
നിറഞ്ഞ് കവിയട്ടെ ഭാരതഭുവിതിൽ
നിന്ന് കത്തട്ടെ ഈ കെടാവിളക്കിന്റെ
നിറശോഭമാം പ്രകാശം പരക്കട്ടെ

വിണ്ണിലെ കാറിന്റെ നിറമാർന്ന ജിവിതം
വേണ്മയാം പുഞ്ചിരിയിൽ തേച്ചുമിനുക്കുന്പോൾ
വേപധുപൂണ്ടില്ല നിനമ്മതൻ മനതാര്
വീഥിയിൽ നിന്നൊപ്പം ഏകുന്നു തണലായി

കുഞ്ഞേ അറിയുക നിന്റെ മനസ്സിന്റെ നേരിലും
കുന്നായ്മ നിറക്കുന്ന മനുഷ്യന്റെ വെൻപലിൽ
കുതറി തെറിക്കാതെ മരുവുക മുന്നോട്ട്
കരുതുക നിൻ സുകൃതങ്ങൾ പരന്പരക്കായി

അഗ്നിതൻ പ്രഭാവത്തിൽ വിടരട്ടെ കർമ്മങ്ങൾ
അഗ്നിപുത്രി നിൻ പുണ്യസാഗരവർണ്ണങ്ങൾ
അടരിലെ ധർമ്മംപോൽ പരക്കട്ടെ വിന്ധ്യനിൽ
അഗ്നിശുദ്ധമായി ഉയരട്ടെ ഭാരതേ നഭസ്സിതിൽ

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ