ഭ്രാന്തി
ഭ്രാന്തി " വരദരാജൻ മരിക്കണം ", കയ്യിൽ കിട്ടിയ ചീട്ടുകൾ അടുക്കുന്നതിനിടയിൽ നാരായണകൈമൾ പിറുപിറുത്തപ്പോൾ , ആദ്യം ആരും ഒന്നും പറഞ്ഞില്ല ... പ്രതികരണം മോശമാണ് എന്ന് തോന്നിയപ്പോൾ അയാൾ അൽപ്പം ഉച്ചത്തിൽ പറഞ്ഞു , " വരദരാജനെ കൊല്ലണം " അതുവരെ ചിരികളി നിറഞ്ഞ ആ ചങ്ങാതിക്കൂട്ടം പെട്ടെന്ന് നിശബ്ദമായി , ചിലരുടെ കൈകളിൽ ചീട്ട് കെട്ടുകൾ ഇരുന്ന് വിറച്ചു ... ആ മൗനം കുറച്ചേറെ നീണ്ടു .. അൽപ്പം കഴിഞ്ഞപ്പോൾ അതിനെ കീറിമുറിച്ച് ബഷീറിന്റെ ശബ്ദം ഉയർന്നു , കൈമൾ പറഞ്ഞതിൽ കാര്യമുണ്ട് .. പക്ഷേ .. എങ്ങനെ ? അഥവാ അങ്ങനെ സംഭവിച്ചാൽ പ്രഭാകരകൈമളിന്റെ പ്രതികരണം എന്താവും , അയാൾ അടങ്ങിയിരിക്കുമോ ? ആ ചോദ്യം വ്യക്തമായിരുന്നു , അതിന്റെ അലയൊലി കാതങ്ങൾക്ക് അപ്പുറം സഞ്ചരിക്കാൻ വീര്യമുള്ളതും .. കളിച്ചുകൊണ്ടിരുന്നവരും കളികണ്ടുകൊണ്ടിരുന്നവരും മൗനം മുറിക്കാതെ പരസ്പരം നോക്കി .. ആർക്കും മറുപടി ഉണ്ടായിരുന്നില്ല .. അൽപ്പസമയത്തിന് ശേഷം വക്കീൽ ശാർങ്ഗധരൻ , നാരായണകൈമളിനോട് എന്നരീതിയിൽ പറഞ്ഞു .. ചിറ്റപ്പാ .. വരദരാജന് എന്തെങ്കിലും സംഭവിച്ചാൽ പ്രഭാ...