Posts

Showing posts from 2013

അടിമത്ത്വം പല രൂപത്തിൽ

എന്താണ് അടിമത്ത്വം, ജനിച്ച് വീഴുന്ന കുഞ്ഞ് അടിമയാണ്  അവന്റെ അല്ലെങ്കിൽ അവളുടെ അമ്മയുടെ, അച്ഛന്റെ  ബന്ധുകളുടെ  അവിടെ സ്നേഹം എന്ന കയർ അവനെ ബന്ധിക്കുന്നു, അത് മാത്രമോ? അവന്റെ ആവശ്യങ്ങളും  വിശപ്പും ഒക്കെയാകാം കുടാതെ പേടിയും. ഇവിടെ ആ അടിമത്ത്വം പോസിറ്റീവ്  ആകുന്നു. സംസ്കരിക്കപ്പെട്ട  ഒരു സമുഹത്തിൽ  സമൂഹ നിയമവും  സ്വന്തം സംസ്കാരവും പഠിക്കുകയും  അവനവന്റെ  ചിന്താസരണി  രുപീകരിക്കവാനും  ഇത് അനിവാര്യമാണ്. ഇതിനിടയിലെക്കുള്ള  കടന്നു കയറ്റമാണ്  സാംസക്കര്കമായ  അടിമത്ത്വം അടിചെപ്പിക്കാൻ  ശ്രമിക്കുന്ന  നവധാര മാധ്യമ അടിമത്ത്വം.അത് ഇന്ന്  വളരെ അപകടകരമായ  അവസ്ഥയിലേക്ക്  വളരുകയാണ് , നമ്മളുടെ കുടുബത്തിന്റെ  ഉള്ളറയിലേക്ക് കടന്ന്  ചെന്ന്  നമ്മളെയും  നമ്മുടെ വരും തലമുറെയും കാർന്ന് തിന്നുകയാണ്. നവധാര മാധ്യമ മുതലാളൻമാർ എല്ലാ സാമുഹ്യ പ്രതിബധതയും  മാറ്റി വച്ച് പണംമാണ് ദൈവം  എന്ന മന്ത്രം പേർത്തും പേർത്തും ചോല്ലി സംസ്കാരിക കേരളത്തിന്റെ  ആകാശത്തെ  മലിമസമാക്കുന്നു. പണ്ടോക്കെ അവിടെയ...

അടിമത്ത്വം കാലങ്ങളിലുടെ

നമ്മളും  നമ്മളുടെ നേതാക്കളും ദിനംപ്രതി  ഘോര ഘോരം  പറയുന്നു,  പ്രസംഗിക്കുന്നു  നമ്മൾ സ്വാതന്ത്രറർ ആണ്  എല്ലാ അടിമത്വത്തിൽ  നിന്നും നമ്മൾ  മോചിതർആയി  എന്നും  അത് സാങ്കേതികമായി ശരിയും ആണ് എന്നാൽ സത്യം എന്താണ്, നമ്മൾ എന്നും അടിമകൾ തന്നെ ഒന്നിൽ അല്ല പലതിൽ, ഇനി ഞാൻ പറയുന്നതിൽ പലർക്കും എതിരഭിപ്രായം  ഉണ്ടാകാം  ഞാൻ ഇവിടെ അവതരിപ്പിക്കുന്നത്  എന്റെ കാഴ്ചപ്പാട്  ആണ്  അത് എന്റെ വ്യൂവിൽ നിന്നും ഉണ്ടായത് അത് തെറ്റ് ആകാം, തുറന്ന ചർച്ചയും അഭിപ്രായപ്രകടനപരതയും  ആണ് നല്ല മാറ്റത്തിന്റെ  അടിസ്ഥാനശില എന്ന് ഞാൻ വിശ്വസിക്കുന്നു ഒളിഞ്ഞിരുന്നു  കല്ലെറിയൽ ഒന്നിനും പരിഹാരമാവുകയും  ഇല്ല.  കുറെ പിന്നോട്ട് പോകുക  19- നുറ്റാണ്ടിൽ ഇൻഡ്യൻ നാഷനൽ കൊണ്ഗ്രെസ്സ്  രൂപികരിച്ച  A.O. ഹുമിനോട് വിശദീകരണം  ബ്രിട്ടിഷ് മേലാളൻ മാരോട്  അദ്ദേഹം പറഞ്ഞത്  ഇത് ഇൻഡ്യൻ സ്വാതന്ത്രിയ സമരത്തിന്റ്റെ മർദ്ദകുറയിനി വാൽവ് എന്നാണ് എന്തെന്നാൽ  ഇത് മതി എന്നും നമ്മെ അടിമത്ത്വത്തിൽ  നിർത്താൻ എന്ന് ചുരുക്കം. നമ്മുടെ ...

അശ്വത്ഥാമാവ്‌

Image
               ഉലകിൻ വിഴുപ്പുകൾ എല്ലാം തിരഞ്ഞ്പെറുക്കി  കൊണ്ട്  നാടും വീടും വീഥിയും കൊത്തി പിരണ്ട് അലഞ്ഞും തിരിഞ്ഞും പാറും ഈ  ചിരഞ്ജീവി ദരിദ്രമാം ബാല്യത്തിൽ പാലെന്ന് മാവ്,പാർത്ത് താതനൊ ഖിന്നനായ്  തേടിസൌഹ്ര്ദ തണൽ തൻ സതീർത്ഥ്യനിൽ  അവനോചൊല്ലുന്നു നീയെൻ സമനല്ല ആന്തണാ  അഭിമാനഭംഗനായി അണയുന്ന ശിരസ്സുമായി യാത്ര തുടർന്ന ബ്രാഹ്മണൻ  പൂകി ഹസ്തിനാപുരംത്തന്നിൽ  ഏകി അദ്ധ്യപനമഹത്ത്വം  കുരുതനയർക്കായി ക്രതാർത്ഥനയഹോ  ആ രാമവിദ്യർത്ഥി എന്നന്നും  പാർത്ഥനും ഭീമനും ഗുരുവായ് സുയോധാനും  നൽകി ധനുർധരാവിദ്യകൾ  ക്രമമായി   സ്നേഹത്തിൻ ആഴിയിൽ  അലിഞ്ഞസുയോധനൻ  ഏകി ആ അമർ ധാര ആവോളം ഈഎഴാക്കായി  എന്നും ഉണ്ടും കുടിച്ചും നിറഞ്ഞ  ബാല്യ കൌമാരങ്ങൾ  ഒരിക്കലുംവറ്റാത്തപാശപുഴയുമായ് ദുര്യോധനും  ആ ഛായിൽ കർണ്ണനും ഭ്രാതൻ തന്നെ അതിനന്ത്യമായ് ആസന്ധ്യയിൽ കുരുക്ഷേത്രത്തിൽ വിധിതൻ വിളയാട്ട വാരിധി കണ്ടുഞ്ഞാൻനടുങ്ങുംന്പോൾ കത്തിപ്രതികാര അഗ്നി നീറിനിശ തന്നിൽ  എടുത്തു ഖട്ഗ്ഗം കരത്തിനാൽ ഒടുക്കി പാണ്ഡവ പടഒന്...

പ്രൊഫഷനലിസം

ഇന്ന് എന്ത് കുത്ത് കാണിക്കാൻ സംവിധയകൻ പറഞ്ഞാലും കാട്ടുന്ന നടികൾ അല്ലെങ്കിൽ നടൻമാർ പ്രോഫെഷനലുകൾ  അല്ലാത്തവർ  അഭിനയിക്കാൻ കൊള്ളത്തവർ ഇനി ഇവരുടെ കുട്ടുകാർ ക്കുട്ടികൊടുപ്പുകാർ  ക്രിമനലുകൾ, കള്ളകടത്തുകാർ, ഈ ഉള്ളവരുടെ കുട്ടുകിടപ്പുകാരോ? പൊതുപ്രവർത്തകർ  പോലീസുകാർ  കാണാൻ കൊള്ളാവുന്ന പെണ്പിള്ളേർ, എല്ലാരും നല്ല പ്രോഫഷനുകൾ, അപ്പോൾ ആവാക്കിന്റെ അർഥം എന്താ? ആവോ  ഇംഗ്ലീഷിൽ നല്ല പണി അറിയാവുന്നവർ  അതിന് കൂലി ചോദിച്ച് വാങ്ങിക്കുന്നവർ അവർക്ക് പണത്തിനോട് പോലും കടപ്പാടില്ല ഉണ്ടാവാൻ പാടുംഇല്ല.  അതിനു അർഥം മനസ്സിലായോ? എന്നുവച്ചാൽ അച്ഛൻ അമ്മ സഹോദരങ്ങൾ  നാട് വീട് ഒന്നും  അവനെ തടയാൻ പാടില്ല അവൻ നില്ക്കകുയും ഇല്ല അപ്പോൾ അവൾക്കും അല്ലെങ്കിൽ അവനും ഇണയോടും കടപ്പാട് വരുമോ? ഉണ്ടാകാൻ പാടില്ലാലോ? നമ്മൾ ധ്വരക്ക് പഠിക്കുകയല്ലേ? ഇവിടെയാണ്  നാളയുടെ, ഇന്നിന്റെ ചിന്ത നമ്മളിൽ വരേണ്ടത്.ആധുനിക മനുഷ്യൻ, അഥവാ പരിഷ്കാരി  എന്നവകാശം   സ്ഥാപിക്കാൻ വെന്പൽ കൊള്ളുന്ന ഇവർക്ക് സഹജീവിയോടു തോന്നുന്ന വികാരം ഒന്നുകിൽ വെട്ടകാരന്  ഇരയോടോ  അല്ലെങ്കിൽ തിരിച്ചോ ഉള്ള വികാരം മ...

ഇന്നിന്റെ ചുണ്ടുപലക

ഇന്നത്തെ സമൂഹ്യ അവസ്ഥ  എന്തിലെക്കാണ് വിരൽ ചുണ്ടുന്നുത് ആരെങ്ക്കിലും ആലോചിച്ചുട്ടുണ്ടോ? ആലോചിക്കണം പുഴുത് നാറി അളിഞ്ഞ  പാശ്ചാത്യ സംസ്കാരത്തിന്റ്യ എല്ലാ അഴുക്കുകളും പോകപോകെ  നമ്മളെ വരും തലമുറയെ വിഴുങ്ങും. ഇനിയെങ്ക്കിലും അത് തിരിച്ച് അറിഞ്ഞില്ല എങ്കിൽ  നാം നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന കൊടും കൃരതയാണ്.  നമുക്ക് എന്താ പറ്റിയത്,അന്ധമായി പടിഞ്ഞറിനെ പിന്തുടർന്നു, എങ്ങനെ എന്നല്ലേ, സാധാരണ ധ്വര ബലപ്രയോഗത്തിൽ  ആണ് എല്ലാം തനിക്കക്കുന്നത്  ഭാരതത്തെ 400 വർഷം ശ്രമിച്ചിട്ടും പറ്റിയില്ല  നമ്മുടെ മണ്ണും പെണ്ണും വഴാങ്ങിയില്ല, മാത്രമല്ല  നമ്മൾ തിരിച്ചടിക്കാനും തുടങ്ങി അവസാനം  അവന്റെ കൊട്ടാരത്തിൽ അവന്റ്റെ പെണ്ണിനെപിടിക്കാൻ തുടങ്ങിയപ്പോൾ  അവന് തിരിങ്ങോടാതെ  തരമില്ലതെയായി. തിരിഞ്ഞോടിയ  അവൻ ആദ്യം ചെയ്തത് നമ്മളുടെ മനസ്സിനെ  പിരിക്കുക എന്നതാണ്. അതിന് ഗീബൽസിനെ വരെ കുട്ടുപിടിച്ചു. കള്ളങ്ങൾ  തുടർച്ചയായി പറയുക, പിന്നെ വെടക്കാക്കുക, അതാണ്  ഇപ്പം നടക്കുന്നത്, ആദ്യം മണ്ണ് പിന്നെ പെണ്ണ്  അത് കഴിഞ്ഞാൽ  വംശപന്പര. അതിൽ മണ്ണ്  ലഭ...

ഭാരതസംസ്കാരവും പടിഞ്ഞാറും

മുൻപൂള്ള എഴുത്തിൽ  ഭാരതത്തിൽ സ്ത്രീ ആര് അവളുടെ സ്ഥാനം  എന്ത് എന്ന് ചർച്ജ ചെയ്തല്ലോ, പടിഞ്ഞാറുകാർ  എങ്ങനെ എല്ലാം  മുഖ്യമായി സ്ത്രീയെ കാണുന്നു അല്ലെങ്കിൽ  അവരുടെ കാഴ്ചപ്പാട്  എങ്ങനെ രൂപപ്പെട്ടു  എന്ന് നോക്കാം. ആദ്യം ഒന്ന് മനസിലാക്കണം, അവരുടെ  അഭിപ്രായത്തിൽ  ലോകസംസ്കരത്തിന്റ ഈറ്റില്ലം  ഭാരതമാണ്, അവരുടെ ആദ്യസാങ്കേതിക വിദ്യ പ്രകാരം 5000ത്തോളം വർഷം മുൻപ് മോഹന്ചോടരോയിൽ എന്നും പുതു സങ്ക്കെതം വച്ച് പറയുന്നു  35,000 ത്തിനും 40,000 ഇടക്കെ  ദ്വാരകയിൽ മനുഷ്യൻ ജീവിച്ചിരുന്നിരുന്നു  എന്നും. നമ്മുടെ പുത്തൻകൂറ്റുകാർക്ക് എന്ത് വിശ്വസിക്കണം എങ്ക്കിലും ധ്വര പറയണം, പറയട്ടെ  പറഞ്ഞുകൊണ്ട് ഇരിക്കട്ടെ. നമുക്ക് ഒരു കണ്ടുപിടുത്തവും  വേണ്ട മഹാഭാരതം മാത്രംമതി ഇത് തെളിയിക്കാൻ  കൂടുതൽ ആധികാരികം  ആകണമെങ്കിൽ അവർ വേദവും ഉപനിഷത്തും വായിക്കട്ടെ. പടിഞ്ഞാറ് നോക്കികളെ  ഓർക്കുക ഭുമി കിഴാക്കൊട്ടാണ്  ചലിക്കുന്നത്  അതിനാൽ സുര്യംശു നമ്മളിൽ പതിചിട്ടെ അവിടെ പോകു മാത്രമല്ല ഭുമിയിലെ  വളര്ച്ചക്കവിശ്യമായ  സുര്യ തെജസ്  അവിട...

20- നൂറ്റാണ്ടുംസ്തീ സ്വാതന്ത്രീയവും

20- നൂറ്റാണ്ടിൻറ്റെ  ആദി പകുതിയിൽ  നമ്മുടെ  തിരുവിതാംകൂറിൽ ഒരു സമരം നടന്നു മഹാനായ ശ്രീ അയ്യൻ കാളിയുടെ നേതൃത്വത്തിൽ  മാറ് മറക്കൽ പ്രക്ഷോഭം ചരിത്രരേഖപ്പെടുത്തിയതാണ് അത് 20- നൂറ്റാണ്ടിൻറ്റെ  അന്ത്യ പകുതിയിൽ  പടിഞ്ഞാറൻനോക്കികളുടെ  പറുദീസയായ  അമേരിക്കയിൽ മറ്റൊരു പ്രകഷോഭം  നടന്നു  അതും  സ്ത്രീയുടെ  അവകാശം നേടാൻ, ബ്രാ ഉപേക്ഷിക്കൽ അവകാശം നേടി എടുക്കാൻ. ഇതിന്റ്റെ രണ്ടിന്റെയും സാംങ്ക്കെതികത്ത്യവും വിചാരണയും  ഞാൻ പ്രക്ഷകർക്കു വിടുന്നു. സ്ത്രീ  അല്ലെങ്കിൽ സ്ത്രീ വിഷയം  എങ്ങനെ ഒക്കെ ദുരുപയോഗം  ചെയ്യപ്പെടുന്നു  എന്നതിന്റെ  ഒരു ഉദാഹരണം ഞാൻചുണ്ടി കാണിച്ചു എന്ന് മാത്രം കേരളത്തിൽ അന്ന് നിന്ന അവസ്ഥിതിക്കെതിരെ  എല്ലാ സമുഹത്തിനും സാമുഹ്യനീതി ഉറപ്പാക്കാൻ  മഹാനായ അയ്യൻകാളി  നിവർത്തനപ്രക്ഷോഭം നടത്തിവിജയിച്ചു.  അദ്ദേഹത്തെപ്പോലെ അനേകം സാമുഹിക പരിഷ്കര്താക്കളും  പോരാളികളും നടത്തിയ  നിരന്തര പോരട്ടത്തിന്റെ  ബാക്കിപത്രമായ  കേരളസാമുഹിക പശ്ച്ചാത്തലം ഇന്ന് വിഡഡിപ്പെട്ടിയിലെ  വിഡ്ഢികുഷ്മാ...

സ്തീപുരുഷ സമത്വം20-നൂറ്റാണ്ടിൽ

Image
സ്ത്രീ പുരുഷന് സമം അല്ല പിന്നെയോ മുകളിൽ ആണ്  പുരുഷനേക്കാൾ എന്തിലും  ശക്തയാണ്  കായിക ബലത്തിൽ  ഒഴിച്ച് ആ കായിക  ബലമോ? അത് എല്ലാ ശത്രുക്കളിൽ  നിന്നും സ്ത്രീയേയും കുഞ്ഞുങ്ങളെയും  സംരക്ഷിക്കാൻ  ഉള്ളതും ആണ്. ഇത് ആർഷഭാരത സംസ്ക്കാര സത്യം  ''പിതാ രക്ഷതി കൌമാരെ ഭർതൃ രക്ഷതി യവ്നേ  പുത്ര രക്ഷതി  വാർദ്ധക്യേ നാ  സ്ത്രീ  സ്വാതന്ത്രിയമർഹതി'' ഇതാണ് മനു പറഞ്ഞത്. ഇവിടെ  അർത്ഥമാക്കേണ്ടത്  സ്ത്രീ മകൾ  ആകുന്നു  സോദരി  ആകുന്നു ഭാര്യ ആകുന്നു  സർവോപരി അമ്മ ആകുന്നു അതിനെ ഒരിക്കലും നിഷേധിക്കരുത് ലോകത്തിൽ  അലയാൻ വിടരുത് അതിനെ  നിന്റ്റെ കായ ബാലതിനാൽ  പരിപാലിക്കപ്പെടെണ്ടാതാണ്, ഇതിൽ എന്ത് തെറ്റാണ് മനു പറഞ്ഞത്. ഇനിയും പ്രക്രതിയിലേക്ക് നോക്കുക  എല്ലാ ജീവജാലത്തിലും  പുരുഷ പ്രജകൾ  സ്ത്രീയെ  സംരക്ഷിക്കുന്നത്  കാണാം. അപ്പോൾ മനു സ്വന്തംജീവിത ദർശനം മാത്രമല്ല  പ്രക്രതി ദർശനം കുടി ആണ് നടത്തിയിരിക്കുന്നത്. ഈ കാര്യത്തെ  ധ്വരയുടെ അളിഞ്ഞ സംസ്കാരത്തിൽ  ആക്ര്ഷ്ട്ട്ടരായി അല്ലെങ്കിൽ ആക്ക...

നാദം

Image
       തേവരെ തൊഴുതപ്പോൾ തേവാരം  കഴിഞ്ഞപ്പോൾ  തോവാളപ്പുക്കൾക്ക്  നാണം  കാളിന്ദി കണ്ടപ്പോൾ പുളകത്തേ പുൽകുംപോൾ  ആദിത്യകിരണ ങ്ങൾക്ക് മോദം  കണ്ണന്റ്റെ കണ്ണിണകൾ  കാർകുന്തൽ ചുരുളലകൾ ചുടുമ്പോൾ രാധക്ക് ലാസ്യം   കാർമേഘ വർണന്റെ കാമനകളുടെ കാന്തന്റെ ലീലകളിൽ ഒരുമുക്തഗന്ധം   ഗന്ധനപർവ്വതഅമ്മാനമാടിയവൻ കുന്തിയിൻ സൂതരുടെ നിത്യസോദരനവൻ  ഗോപാലനായി വന്നതവൻ ഗോകുലപാലനവൻ ഗോപരുടെ നാഥനവൻ  ദ്വാരകപുരിയുടെ  ദ്വരങ്ങൾ പൂൽകുമ്പോൾ  സുധാമാവിനു മോക്ഷം   ദ്വാദശിനാളിലും ദീപങ്ങൾ തെളിയുമ്പോൾ ധർമ്മജന് എന്നും  ശോഭ   കാരുണ്യ കടലായ കനവുകളിൽ   നിനവായ  കാർവർണ കണ്ണാ നീ പുണ്യം   പാരിലെ ജന്മത്തിൻ പൂർണ്ണത നേടാൻ ഞാൻ നിന്മുന്നിൽ കേഴുന്നു ദേവാ.

നീ യെൻ സോദരി ഭദ്രേ

Image
നീ  രതിയല്ല സതിയാണ്  ഭദ്രേ   നിന്നേ ഞാൻ തേടുന്നു സഖിയേ  കാലിക വർണന കേട്ടനാൾ തന്നെ   തേടൽ തുടരുന്നു  ഭദ്രേ അനുദിനം കേൾക്കുന്ന വാർത്തകൾ ഓരോന്നും ഇഷ്ട്ടങ്ങൾ കുട്ടി നീ എന്നിൽ  ഒരുമാത്ര എങ്ക്കിലും ഉരിയാടാൻ ഉറച്ചു ഞാൻ  എല്ലാം തകർക്കല്ലേ സഖിയേ  പാർവതിയും ലക്ഷ്മിയും കണ്ണകിയും നീതന്നെ  നിന്നിൽ ഞാൻ തേടുന്നു സാവിയെ, സതിയെ   ച്ചെട്ടയായ്  മാറല്ലേ ലക്ഷ്മി  ഭാഗ്യസിദ്ദിച്ച  ഭ്രാതാവിൻ കർമ്മമെന്ന് ഓർത്തുഞാൻ  തേടി മുഖപത്രത്താളിൽ  ഇന്ന്ഈ  സാഹായന്നാ പത്രത്തിൽ  കണ്മുഞാൻ വികടത്തമാർന്ന നിൻ വരികൾ   സോദരി വേണ്ടാ എന്ന് ഞാൻ വീണ്ടും ഓതുന്നു സീതയായ് വിളങ്ങുക   താടകാ രൂപം എളുതാണ് ഭുവിൽ  സരസ്വതിയാവുക  ഭദ്രേ നീ വീണ്ടും  പ്രണയത്തിൻ നിമിഷങ്ങൾ അതുല്യ മീ ഭുവിൽ  അതുനിൻ  ഗന്ധർവ യാമങ്ങൾ  ധന്യേ   മാലോകർ  മർത്യർ അവർക്കു നിഷിദ്ധം   രതിയും കാമനും നിങ്ങൾക്ക് സ്വന്തം  ആർക്കോ വേണ്ടി നീ നൽകല്ലെ സഖിയെ  ദുർബല നിമിഷങ്ങൾ അസുരക്ക്  സ്വന്തം  നീയോ ദേവത എങ്കിലും സ്ത്രീ എന്ന സത്യം...

Oonakkaalam

https://www.facebook.com/KayamkulamSocialWork/posts/297767890355387

Pranayam

https://www.facebook.com/KayamkulamSocialWork/posts/297705400361636

കുട്ടിക്കാലഓർമ്മകൾ

വെള്ളാരം കല്ല്കൊണ്ടൊരു  കൊത്തം കല്ല് കളിചീടാം തെങ്ങ് ഓലക്കാല്  കൊണ്ടരു പീപ്പീ  മെടഞ്ഞ് ഊതീടാം   കണ്ണാരംപോത്തിപ്പോത്തി  ഒളിച്ചും പിടിച്ചും കളിച്ചീടാം   അവസാനം  പരിഭവത്താൽ കുറുംന്പ് കാട്ടി  ഇരുന്നീടാം. നെല്ലുവിളഞ്ഞ പാടവരന്പിൽക്കുടി ഓടി ഓടി പോയിടാം  കതിരിൻ നാന്പ് പറിച്ചെടുത്ത്  ചുവട്ടിലെ  മധുരം നുണഞീടാം  നോട്ടക്കാരനെ കണ്ടീടുമ്പോൾ പറ്റിച്ചേ വിളിച്ച് ഓടീടാം  നാട്ടുമാവിൻ കൊന്പിൽ കേറി കുഞ്ഞ് മധുര മാന്പഴം നുണഞീടാം  സ്ക്കുളിൽ ചെല്ലാൻ താമസിച്ചാൽ   ടീച്ചറിൻ കൊച്ച് തല്ല്കൾ വാങ്ങീടാം  കൂട്ടുകാര്മായ് കുഞ്ഞി കുഞ്ഞി കുറുന്പുകൾ കാട്ടി രസിച്ചീടാം   മഴപെയ്യും  സായാന്ഹങ്ങൾ  നനഞ്ഞു നനഞ്ഞു  കുളിച്ചീടാം   മടങ്ങി വീട്ടിൽ എത്തി അമ്മയുടെ   പെടകൾ പിന്നയും വാങ്ങീടാം  അങ്ങനെ അങ്ങനെസുന്ദരമായ   കുട്ടികാല ഓർമ്മകളിൽ  മുങ്ങി  നിവർന്നു നിന്നാൻ  ഇവനൊരു   നഷ്ട്ടസ്വപ്ന  പ്രവസിയോ?

ഞാൻന്പറയാം

Image
ഞാൻന്പറയാം,ഞാൻന്പറയാം,ഞാൻന്പറയാം, ലോകത്തെപറ്റി ഞാൻന്പറയാം, കാക്കകുളിച്ചത്  ഞാൻന്പറയാം,  കുയിൽ മുട്ടയിട്ടത് ഞാൻന്പറയാം, അതുകണ്ട്  കോഴി  ചിരിച്ചതും, അണ്ണറക്കണ്ണൻ ചിലച്ചതും, ഓലേഞാലി കരഞ്ഞതും  കാക്കതന്പുരാട്ടി പറഞ്ഞതും  ഞാൻന്പറയാം,  ചാനൽ ദൈവങ്ങൾ കുടിയിരിക്കുംപോൾ ഞാൻന്പറയാം, സന്ധ്യാനേരത്ത്  തുടരൻ ചിരിക്കുന്പോൾ  പാട്ട്ട്എന്ന കൊപ്പ്രായം കാണാൻ  കഴിയാഞ്ഞു വാർത്തകൾ  തേടുന്പോൾ ഞാൻന്പറയാം,   പകലിൻ വെളിച്ചത്തിൽ  പണിയൊന്നുംയില്ലാതെ  അന്തിമയങ്ങുന്പോൾ ഞാൻന്പറയാം, കള്ളം പറയാനും പയ്യാരം ചൊല്ലാനും നവുതുറന്നു ഞാൻന്പറയാം, ഒരുചാൻ വയറിന് വക്കാലത്തുള്ള  ഒരു ഓമനവക്കീലെ ഞാൻന്പറയാം, വിഡ്ഢി പെട്ടിലെ വിഡ്ഢിയായ് വന്നിട്ട്  ഞാൻന്പറയാം, എന്നുടെ  കേരളം  എന്തെല്ലാം  കാണണം ഞാൻന്പറയാം, മാവേലി നാട് പൊന്നായ നാട്  ഇന്നത്തെ നാടോ ഈ നാട് 

Pravasi

https://www.facebook.com/groups/Vasudyvakudumpakam/permalink/547213352020268/

നീ

Image
പൂങ്ക്കാറ്റയ് എന്ന് ചുറ്റും താണ്ടുന്ന നീ  പൂമണമായി എന്നിൽ  നിറയുന്ന നീ ആരോമലിൻ ആമോദആഷ്ലേഷം നീ ആനന്ദലഹരിയിൽ  ആറാടുന്നു നീ  ആകുലതകൾ എൻ മുന്നിൽ അകറ്റുന്ന നീ  ആപാദചൂഡം എന്നേ ഉഴിയുന്ന നീ  അനുഗ്രാആശിസുകൾ നിറക്കുന്ന നീ ആദ്യമധ്യന്തം എന്നിൽ വസിക്കുന്ന നീ  എന്നിലെ എന്നേ എന്നും അറിയുന്ന നീ  എന്നുടെ ചാരേ ഇന്നും അലയുന്ന  നീ   ഏണാങ്കശേഖരനോട് എന്നും കുടിയ നീ   ഏഴകൾക്കെന്നും തുണയായ  നീ   കണ്മുന്നിൽ കാണും  ശരിയാണ് നീ   കാമനകൾക്കെന്നും  കുരിരുൾ  നീ   കാർമേഘവർണനുടെ കണ്മണി നീ  കാതരമാർതൻ കാർകുന്തലും  നീ   മണ്ണിൽ നിറയുന്ന വിണ്ശിൽപ്പ കലയുടെ   മാറ്റുള്ള മാനസ പാഥേയമല്ലോ എന്നും എന്നും നീ  മാനവ ചേതന എന്നും എന്നും  കാംക്ഷികും  മകുടോദരണസാഫല്യമാകുന്നു   നീ  പൂവിതൾ തന്നിലെ  രോമാഞ്ചം  നീ  പുംന്പാറ്റ ചിറകിൻ സുഭലിത നീ  പായുംപയ്യകുട്ടി കാട്ടുന്ന ലീലക്ക്  പ്രക്രതിക്ക്തുണയാകും  പയ്യരം നീ  

രാജ്യവളർച്ച രാജവംശത്തിന്റെയും

Image
     ആദ്യകാലങ്ങൾ നിലനിൽപ്പിന്റെയും പ്രക്രതിയോടുള്ള  പോരട്ടത്തിന്റ്റെയും സമയങ്ങൾ  ആയിരുന്നു  പിന്നിട്ടപിന്നെയുള്ള    കാലങ്ങൾ, മാസങ്ങളും  വർഷങ്ങളും സംവൽസരങ്ങളും  യുഗങ്ങളും കടന്നു പോയി ത്രേതായുഗവും  ദ്വാപരയുഗവും  കഴിഞ്ഞ് അവസാനയുഗമായ  കലിയുഗത്തിൽ  എത്തിനിൽക്കുന്നു മറ്റുള്ള കാല ഗണന പോലെ  അവസാനയുഗത്തിൽ  കാണാരുതാത്ത പലതും കാണേണ്ടി വരുമായിരിക്കും പോൽ. യുഗങ്ങൾ  കടന്ന് പോയപ്പോൾ  ചുറ്റുമുള്ള  മറ്റുനാടുകൾ  ഉയർന്നപൊലെ ഞങ്ങളും വളർന്നു. കാടുകൾ  വെട്ടിയും തീയിട്ടും കാട്ടുതീയിൽ വെന്തും നാടായി മാറി. അവിടംങ്ങളിൽ  വീടുകളും നഗരങ്ങളും  വന്നു. ജനതതി  പെറ്റുപെരുകി, പരിഷ്കരികൾ ആയിത്തുടങ്ങി. ജനങ്ങളേപ്പോലെ തന്നെ കൊട്ടാരവും  രാജവംശവും  പുരോഗതിയിൽ  നിന്നും പുരോഗതിയിലേക്ക്  കുതിച്ചു. ഏറ്റവും  ഉയർന്നതും നടുക്കും ജനപഥങ്ങളാൽ  ചുറ്റപ്പെട്ടതും മനോഹരമായ  സ്ഥലമാണ്  കൊട്ടാരസമുചയത്തിനായി തീരുമാനിച്ചത്  അല്ലങ്കിലും  എന്നും നല്ലതെല്ലാം  രാജവിന് ആണല്ലൊ. ...

കാവ്യ ദേവത

Image
കാവ്യ ദേവത   കാവ്യദേവതേ നിൻ മുന്പിലെ ആഗ്നിയിൽ ഹവിസ്സായി എന്നേ സമർപ്പിക്കുന്നു ഞാൻ.  നിൻ മടിയിലെസാരംഗിൽഎന്നേ മോഹനരാഗമായ്  മീട്ടുമോ  നീ   ദേവി നീ എന്നേ ഈണമായി രാഗമായി  ഹിന്ദോളമായി പുനർജനിപ്പു. കോടാനുകോടി ഉപാസിച്ചീടും  അമ്മേ എഴയായ എന്നേ കൈവിടല്ലേ ബ്രംമ്മാവിൻ  വാമഭാഗത്ത്  വിളങ്ങും നീ ഈ  പ്രപഞ്ത്തിൻ താളമല്ലോ   രാഗമായി താളമായി  ഈണമായി വിജ്ഞാനത്തിന്റെ  നാഥയായി  ലക്ഷോപലക്ഷം  വർഷമായി യുഗമായി  നന്മതൻ മൂർത്തിയായ് വിളങ്ങുന്ന  അമ്മേ  നിനക്കെൻ പ്രണാമം  ലക്ഷ്മിയായ്, സരസ്വതിയായ്, ദുർഗ്ഗയായ് കാളിയായും നിന് രൂപങ്ങൾ അടിയന്  എന്നും പ്രിയമല്ലോ  

പറയാത്ത പ്രണയം

Image
കനകമണികിലുക്കി കാൽചിലങ്ക്ക ചാർത്തി ദേവി നീ ഒരുനാൾ അരുകിൽ നില്ക്കെ അനുമോദനത്തിന്റെ ആയിരം ആനന്ദാശ്രു മുത്തുമണികളായി മണ്ണിൽ ചിതറി വീഴ്കേ  ഭവതി നീയോ നിന്നു അനുരാഗ  വിവശയായി ആരാധനാമനമോ അത് കണ്ടതില്ല. കല്പ്പനികതയോ അതോ യുവത്വത്തിൻ വിഭ്രമനീരാളമോ ഭദ്രേ ഞാൻ നിന്നെ അറിയുന്നില്ല   നാരീ നീ ദേവത ഹ്യദയകോവിൽ പൂജിക്കേണംനിന്നിൽ മമ കാമിനിയെ കണ്ടുകുട   കാലത്തിൻ ചക്രങ്ങളോ അഭാന്ഗുരം ഓടിടുന്നു മാറ്റങ്ങൾ    എന്നിലും എൻ സഖിയിലും  എത്രൊ വന്നു  ദിനങ്ങൾ മാസങ്ങളായി പിന്നത് വർഷങ്ങളായി കാലത്തിൻ കാമനക്കു മാറ്റമില്ല  ദേവീ നീ ഭാര്യയായി  അവൻ മക്കൾ തൻ അമ്മയായ് പരിണാമ  ഗതി വീണ്ടും തുടര്ന്നിടുന്നു. ഞാനോരു കന്തനായി അവൾ തൻ നാഥനായ്  പിന്നയോ കുഞ്ഞുങ്ങക്ക്  താതനുമായ്  ജരയും നരയും ബാധിച്ച ഇക്കാലത്ത് അറിയുന്നു ദേവി എപ്പഴോ ഇവൻ നിന്നെ പ്രണയിച്ചുരുന്നു. നഷ്ട്ട ബോധത്തിന്റ്റെ  ഭാണ്ടവും  പേറി ഞാൻ  കാത്തിരിക്കട്ടെ  ഭുവിൽ  ആറടി  മണ്ണിൻ അവകാശി  ആകും കാലം