കാവ്യ ദേവത
കാവ്യ ദേവത
കാവ്യദേവതേ നിൻ മുന്പിലെ ആഗ്നിയിൽ ഹവിസ്സായി എന്നേ സമർപ്പിക്കുന്നു ഞാൻ.
നിൻ മടിയിലെസാരംഗിൽഎന്നേ മോഹനരാഗമായ് മീട്ടുമോ നീ
ദേവി നീ എന്നേ ഈണമായി രാഗമായി ഹിന്ദോളമായി പുനർജനിപ്പു.
കോടാനുകോടി ഉപാസിച്ചീടും അമ്മേ എഴയായ എന്നേ കൈവിടല്ലേ
ബ്രംമ്മാവിൻ വാമഭാഗത്ത് വിളങ്ങും നീ ഈ പ്രപഞ്ത്തിൻ താളമല്ലോ
രാഗമായി താളമായി ഈണമായി വിജ്ഞാനത്തിന്റെ നാഥയായി
ലക്ഷോപലക്ഷം വർഷമായി യുഗമായി നന്മതൻ മൂർത്തിയായ് വിളങ്ങുന്ന അമ്മേ നിനക്കെൻ പ്രണാമം

Comments
Post a Comment