മിസ്റ്റർ കുട്ടൻ പിള്ള


കാന്തല്ലുരിലെ അറിയപ്പെടുന്ന  അടുത്ത   ആണ്  മിസ്റ്റർ കുട്ടൻ പിള്ള. അദ്ദേഹം ഒരു സാധാരണക്കാരൻ ആണ്  വെറും പാവം പഴയ സോഡാകുപ്പിയുടെ മുട് പോലത്തെ  കട്ടി ഗ്ലാസ്  മുഖത്ത്  വച്ച്  പാന്റും  ഷർട്ടും ബെൽട്ടും ഇട്ട് നില്ക്കുന്ന  പാറാവ്കാരൻ . നമ്മുടെ  പണ്ടികശാല സൂക്ഷിപ്പുകാരൻ ആണ് കക്ഷി. തികച്ചും ഒരു പാവം. ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട് അപ്പോഴും കൈയിൽ  ഒരു തോക്ക്  ഉണ്ടായിരുന്നു പഴയ കാലത്തെ ഒന്ന്  വെറും കളി തോക്കാണ്  എന്ന് ശത്രുക്കൾ പറയും  പുള്ളി പറയും യഥാർത്ഥമാണ്  എന്ന്  ആർക്കറിയാം മരിക്കുമ്പോഴും  അത്  കൈയിൽ  ഉണ്ടായിരുന്നു പോലും. സ്വയരക്ഷക്കുള്ള  നുണ  ആയിരിന്നിരിക്കാം. അല്ലെങ്കിൽ  ആ സാധുവായ  മനുഷ്യൻ  അമ്മമാർ  കുട്ടികളെ പേടിപ്പിക്കുന്ന  ഭീകരജീവി  മിസ്റ്റർ കുട്ടൻ പിള്ള  അവില്ലയിരുന്നല്ലോ ആ കഥ  ഇങ്ങനെ.
           പൊന്ന്  തന്പുരാന്റെ  ഒറ്റയാനായ  ആനയുടെ  ആനക്കാരൻ ആയിരുന്നു  ഇലങ്ങിക്കൽ ചന്തു, കുറേക്കാലം   അയാൾ അതിന്റെ  പപ്പാൻ ആയിരുന്നു, അങ്ങനെ ഒരുനാൾ   ഒറ്റയാന് ദീനമായി  അപ്പോഴും  ചന്തു ആനയെ  നന്നായി നോക്കി , അവസാനം ഒരുനാൾ  അവൻ ചരിഞ്ഞു, നാട്ടിൽ  എല്ലാം ദുഖമായി. കുറെ നാൾ അങ്ങനെ കഴിഞ്ഞപ്പോൾ  ചന്തു  രാജാവിനെ  മുഖം കാണിച്ചു പറഞ്ഞു. എന്തെങ്കിലും  വേല തരണം. ഇങ്ങനെ ഇരിന്നിട്ട്  മേല, അദ്ദേഹം അവനെ  പാണ്ടികശാലയുടെ  മുഖ്യകാവൽക്കാരൻ  ആക്കി  കാരണം ഒറ്റയനോട്  ചന്തു കാണിച്ച  സ്നേഹം അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. ആ നന്ദിയും  ഇതിനു പിന്നിൽ ഉണ്ടായിരുന്നു. അധിക  കാലം കഴിയും  മുൻപ്  രാജാവും  നാട് നീങ്ങി. താമസിയാതെ  ചന്തു കാവൽക്കാരനിൽ നിന്നും കരിയക്കാരനും  പിന്നെ ഉടമസ്ഥനും  ആയി. കാരഴ്മ  ഉരാശ്മ ആയി പിന്നെ ശ്രീകോവിലിൽ കേറി ദേവൻ ആയപോലെ. കാലം കുറേക്കുടി മുന്നോട്ട് പോയി  ചന്തു, മാറി  ചന്ദ്രശേഖരമന്നടിയരും നാട്ടിലെ  ഏറ്റവും  വലിയ പണക്കാരനും  ആയി പണ്ടികശാല  മാത്രമല്ല  മറ്റു പല പണം ഉണ്ടാക്കുന്ന  സ്ഥലം കുടിയായി. 

     അതിൽ ഒന്നായിരുന്നു  നാടകം. പല നാട്ടിൽ നിന്നും നാടകക്കാര്  വരും പണ്ടകശാലയുടെ  വിശാലമായ  നടുത്തളം  സ്റ്റേജ് ആക്കും  മുക്കഭാഗം  കാഴ്ചക്കാർക്ക്  ഇരിക്കാനും. മുന്ന് സൈഡ്  വാതിലുകൾ  ടിക്കറ്റ്  കൊടുത്തു  ആൾ കയറാൻ  ഉള്ള  വഴിയും. അപ്പോൾ  ശാലയ്ക്ക്  കാവൽക്കാരൻ വേണ്ടേ, നാട്ടുകാരിൽ ചിലർ മുറുമുറുക്കാനും  തുടങ്ങിയിരുന്നു. അതിനുചന്തു കണ്ട  മറു മരുന്ന്  ആണ്  മിസ്റ്റർ കുട്ടൻ പിള്ള  കാഴ്ചയിൽ ആജാനബാഹു ശരിക്കും ഒരു പാവത്താൻ  ബന്ധുക്കൾ ആരും ഇല്ലതാനും  അതിനാൽ തന്നെ  താൻ കാണിച്ച പണി തനിക്കു കിട്ടുല്ല. കുട്ടൻ പിള്ള പണ്ടെങ്ങോ  പട്ടാളത്തിൽ  ചേർന്നിട്ടുണ്ട് 

     
ലോകമഹായുദ്ധം നടക്കുന്പോൾ ബ്രിട്ടിഷുകാർ  ആൾ ക്കാരെ പട്ടാളത്തിൽ  ചേർത്തിരുന്നു അങ്ങനെ  കുട്ടൻപിള്ള അയാളുടെ  നാട്ടിലെ ചന്തയിൽ  നിൽക്കുമ്പോൾ  ആൾ ചേർക്കുന്നവർ ബലമായി പിടിച്ചുകൊണ്ട് പോയി  ചെറുപ്പത്തിൽ  നല്ല ശരിരവും  ഉണ്ടായിരുന്നു. അങ്ങനെ കുറേക്കാലം പട്ടാളത്തിൽ  എഴുത്തും വായനയും അറിയില്ല, അതിനാൽ വീട്ടുക്കർക്കു നടന്ന കാര്യവും അറിയില്ല, ട്രെയിനിംഗ് കഴിഞ്ഞ് ഒന്ന് നാട്ടിൽ പോകണം എന്ന് തോന്നി. ജനറലിൻ അടുത്ത് പോകണം അനുവാദത്തിനായി. അയാൾ ബ്രിറ്റിഷുകാരൻ. ട്രെയിനിംഗ് സമയത്ത്  അയാൾ പട്ടാളക്കാരെ കാണും പോൾ yes what is mister  എന്ന് ചോദിക്കും  കൂട്ടുകാരിൽ ആരോ കുട്ടൻ പിള്ളയോട്  പറഞ്ഞു കൊടുത്തു അയാൾ ഇംഗ്ലിഷ്ൽ  അച്ഛന് വിളിക്കുകയാണ്  എന്ന്  മിസ്റ്റർ എന്നാൽ  അച്ഛന് വിളി എന്നർത്ഥം. പാവം അത് വിശ്വസിച്ചു. ട്രെയിനിംഗ് കഴിഞ്ഞു  അയാളുടെ അടുത്ത് അവധി ചോദിക്കാൻ ചെന്നപ്പോഴും  അയാൾ എസ് മിസ്റ്റർ  എന്ന് പറഞ്ഞു  അത് കേട്ട കുട്ടൻപിള്ള ചീത്ത പറയുകയാണ്  എന്നുകരുതി  തിരിച്ചു പോന്നു അങ്ങനെ വർഷങ്ങൾ, അവസാനം  പിരിച്ചു വിട്ടപ്പോൾ  കറുത്ത ഇരിന്പു പെട്ടിയും  ആ പഴയ തോക്കും  മാത്രം  എങ്ങനയോ  കിട്ടിയ തീവണ്ടി  കയറി നാട്ടിൽ എത്തി  ബന്ടുക്കൾ  എവിടെയെന്നോ നാട് ഏതെന്നോ അറിയില്ല എത്തിപ്പെട്ടത്  ചന്ദ്രശേഖരമന്നാടിയാരുടെ മുൻപിൽ  ആ ഭികരജീവിയായി  ജീവിച്ചു മരിച്ചു കുട്ടൻപിള്ള കന്തല്ലുരിൽ......   

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ