കവിത ഒഴുകും പോലെ ഒരു ദേശം
അതെ അതായിരുന്നു ഞങ്ങളുടെ കാന്തല്ലൂർ, നാലു വശവും മലകളാൽ ചുറ്റപ്പെട്ട മുന്നു വശവും കൊടും വനവും ഒരു വശം കണ്ണ് നോക്കിയാൽ എത്താത്ത പാട ശേഖരവും അതിന് അതിര് ഇടുന്ന കാർതിയാനി പുഴയും. പ്രക്രതി നയന മനോഹരമാക്കി അനുഗ്രഹിച്ച സഹ്യന്റെ മടിത്തട്ടിൽ നിവർന്നു കിടക്കുന്ന അനാക്രകുസുമം പോലുള്ള ഞങളുടെ നാട്. മാനംമുട്ടെ ഉയർന്നു നില്ക്കുന്ന മരങ്ങളും നിബിട വനവും എന്നും മറ്റുള്ളവരെ ഞങ്ങളുടെ നാട്ടിൽ നിന്നും അകറ്റി നിർത്തി. അതിനാൽ ഇന്നും പരിഷ്കാരങ്ങളും മാറ്റങ്ങളും ഒക്കെ പുറം നാട്ടിൽ ഉണ്ടായെങ്കിലും ഞങ്ങൾ ഇന്നും പഴയ മുല്യങ്ങളും മുറുക്കി പിടിച്ച് പൊന്ന് തന്പുരന്റെ തിട്ടുരങ്ങളിലും ആജ്ഞ വിശ്വസിച്ചു കാലംങ്ങൾ പിന്ന്നിടുന്നു. അതൊക്കെ തന്നെ ആണ് ഇന്നും ഈ നാടിന്റ ഐശ്വര്യം ഒപ്പം ഗ്രാമ ദേവതയായ ഞങളുടെ അമ്മയും.
മരയുരിൽ നിന്നും ചന്ദനപ്പള്ളിക്ക് പോകുന്ന വഴിയിൽ ഇടത്തോട്ട് തിരിഞ്ഞു കൊടും വനത്തിലുടെ ആറേ ഏഴു മൈൽ നടന്നാൽ വലിയ രണ്ടു കുന്നുകൾ കാണാം കുന്നുകൾക്കു അടുത്ത് വന്നാൽ മാത്രമേ അവക്കിടയിലുടെ ഉള്ള രാജവീഥി കാണു, അത് കടന്നു മുൻപോട്ടു വന്നാൽ അതി വിശാലമായ പാടശേഖരം പാടത്തിന്റെ നടുക്ക് കുടി വഴി മുന്നോട്ട് പോകുന്നു അത് മുൻപ് ഞാൻ പറഞ്ഞ കോട്ടവാതിൽ മുന്നിൽ എത്തും. അതിന് നേരെ പണ്ടികശാലയുടെ വാതിൽ, മുകളിൽ ഒരു വലിയ കുന്നാണ് അതിന് മുകളിൽ നിന്നാൽ രണ്ട് മലയുടെ ഇടുക്ക് വരെ രാജവീഥി നന്നായി കാണാം അപരിചിതർ ആര് മലകടന്ന് വന്നാലും നേരത്തെ അറിയാം എന്ന് ചുരുക്കം. പ്രക്രതി തന്നെ ഒരുക്കിയ രക്ഷ, കുടാതെ കുന്നിനു മുകളിൽ വിശാലമായ കാവൽ മാടവും കോവിലകം വകയായി പണിതിട്ടുണ്ട്. രാവ് പകലില്ലാതെ അവിടെ കാവൽക്കാരും ഉണ്ടായിരുന്നു, കോട്ട വാതിലുംകോട്ടയും പണിത ശേഷം പകൽ കാവൽ മാത്രമേ ഉള്ളു. വൈകിട്ട് എട്ടുമണി അയാൾ ചോല്ലി വാതിൽ അടക്കും.
ദേശത്തെ പ്രധാന തൊഴിൽ കൃഷി തന്നെ പിന്നെ മടുവളർത്തലും മറ്റും ആണ്ടിൽ രണ്ട് ഉത്സവം അമ്മയുടെ തിരുനാളും ജലോത്സവവും.അങ്ങനെ വർഷങ്ങൾ പോകുന്നു രാജാകാർത്തിവീര ഉദയവർമ്മൻ തന്പുരാൻ ആയശേഷം നാടിനു നല്ല ഉയർച്ച ഉണ്ടായി, അതിനാൽ അദ്ദേഹത്തെ എല്ലാരും സ്നേഹിച്ചു. അദ്ദേഹത്തിൻറെ അച്ഛൻ ആദിത്യവർമ്മനും തികഞ്ഞ പോരാളി ആയിരുന്നു. അദ്ദേഹമാണ് ഒരിക്കൽ മറ്റുള്ളവരാൽ അധിനിവേശപ്പെടുംയിരുന്ന നാടിനെ മോചിപ്പിച്ചു ഇന്നുള്ള അവസ്ഥയിൽ എത്താൻ തുടക്കം കുറിച്ചത് ആ കഥ അടുത്തതിൽ തുടരാം.........


Comments
Post a Comment