ആദ്യ വിമാന യാത്ര
ഗൾഫ് എയർ വിമാനത്തിന്റെ ഉച്ചഭാഷിണി ശബ്ദം ആണ് ചിന്തയിൽ നിന്നും ഉണർത്തിയത് പുറപ്പെടാൻ സമയമായി ദമ്മാംലേക്ക് പോകാനുള്ള എല്ലാവരും ഗേറ്റുവഴി വിമാനതില്ലേക്ക് പ്രവേശിക്കാൻ ഹിന്ദിയിലും ഈഗ്ലിഷിലും ഉള്ള അറിയിപ്പുകൾ. ഞാനും കുട്ടുകാരും വിമാനത്തിലേക്ക് നടന്നു നീങ്ങി, വഴി കാണിക്കാൻ ഫ്രോക്ക് ധാരികളായ സുന്ദരിമാർ കുട്ടത്തിൽ കൈയിലെ പാസ്സും പസ്സ്പോര്ട്ടും പരിശോധിക്കുന്നു. ബാഗുകൾ നേരത്തെ വാങ്ങിയാതിനാൽ കൈയി വീശി ഞങ്ങൾ അകത്തേക്കുള്ള വഴി താണ്ടി. വിമാനത്തിന്റെ വാതിലിൽ പിന്നെയും സുന്ദരികൾ സ്വാഗതം ചെയ്യുകയാനവർ. വിമാനത്തിനുള്ളിൽ ശരിക്കും ഒരു അത്ഭുത ലോകം ഞങൾ അസ്വദിക്കുക ആയിരുന്നു. ഷാജി ശരിക്കും നിയന്ത്രണം വിട്ട ഉപഗ്രഹം പോലെയായിരുന്നു എയർ ഹോസ്റെസ്സിനെ തൊടുന്നു നമസ്കരിക്കുന്നു എന്ന് വേണ്ട ഒരു വിധം കസേരയിൽ പിടിച്ചു ഇരുത്തി. ആദ്യമായി ഈ ലോകത്ത് എതിയതിന്റ്റെ പരിഭ്രമം എല്ലാവരിലും ഉണ്ടായിരുന്നു. സീറ്റ് ബെൽട്ടു മുറുക്കാനും ഇടാനുമുള്ള പരിശീലനം ഒക്കെ ഒരു സുന്ദരി അഭിനയിച്ചു കാണിച്ചു എല്ലാവരും എത്തി എന്ന് തോന്നി വിമാനതിന്റ്റെ വാതിലുകൾ അടഞ്ഞു പതുക്കെ ഒടാൻ തുടങ്ങി സ്പീട് കുടി കുടി മുന്പുവശം പതുക്കെ ഉയർന്നു വിമാനം ആകാശത്തിൽ എത്തി. വിളക്കുകൾ പ്രകാശം പരത്തി പെട്ടന്നാണ് അതൊരു വലിയ ഭോജന ശാല ആയി മാറിയത് എയർ ഹോസ്റെസ്സ്മാർ വിളമ്പുകാരും ഞങ്ങൾ അതിഥികളും അത് കഴിഞ്ഞു വീണ്ടും പ്രകാശം അണഞ്ഞു ആൾക്കാർ പതുക്കെ ഉറങ്ങാൻ തുടങ്ങി ആ യാത്രക്കെ നാലു മണിക്കൂർ നീളം ഉണ്ടായിരുന്നു ഞാങ്ങളും നിദ്രദേവിയുടെ കൊട്ടാരത്തിലെ പരിലാളനയിലേക്ക് വിധേയരായി.
Comments
Post a Comment