കാന്തല്ലൂർ ചന്ത


ഞങ്ങളുടെ  ഗ്രാമത്തിൽ  പൊന്ന് തന്പുരാന്റെ  കർമ്മ കുശലതയും ദീർഘവീഷണവും പതിഞ്ഞ മറ്റൊരു സ്ഥലമാണ് ഗ്രാമ ചന്ത ഒരു ആധുനിക മാർക്കറ്റ്നു  വേണ്ട എല്ലാ സജ്ജികരണവും  അവിടെ ഉണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരാൾ അതും  ആധുനികതയുടെ  അയലത്ത് കുടി പോകാത്ത ഒരാളുടെ ദീർഘ  വീഷണം അപാരം തന്നെ എന്നുപറഞ്ഞു  മുക്കത്ത് വിരൽ വൈക്കും ഗ്രാമ ചന്ത കണ്ടാൽ. അത് നിൽക്കുന്നത് ഗ്രാമത്തിന്റെ  തെക്കും  വടക്കും  ദിക്കുകളുടെ  മദ്ധ്യെയാണ്  പടിഞ്ഞാറുനിന്നും വരുന്ന ഗ്രാമത്തിന്റ്റെ  പുറത്തുനിന്നും ഉള്ള രാജവീഥി അവസാനിക്കുന്നത്  ഒരു വലിയ പണ്ടികശാലയുടെ  മുറ്റത്ത് ആണ്  അതിന് മുൻപേ വലിയ കോട്ടവാതിൽ, ആ കോട്ടവാതിൽ 
അടച്ചാൽ  പിന്നെ  ഗ്രാമത്തിലേക്ക്  ആർക്കും പ്രവേശിക്കാൻ കഴിയില്ല മലർക്കെ തുറന്നിട്ടാൽ രണ്ട് ആനകൾക്ക് ഒന്നിച്ച് അകത്തേക്കും  പുറത്തേക്കും പോകാം. അത് നിര്മ്മിച്ചത്  നല്ല കരിന്പാറക്കെട്ടിൽ, എന്നാൽ കല്ലുകൾ കണ്ടാൽ ഒറ്റപാറയിൽ  കൊത്തിവച്ചപോലെ  ആണ്. അവിടുന്ന്  മുന്നോട്ട് വന്നാൽ പണ്ടികശാല  അതിന് മൂന്നു വശം ഒരുവശം ഒരു വലിയ കുന്നിന് അകത്താണ്. അകത്തുകയറിയാൽ  ശരിക്കും വിസ്മയലോകം  തന്നെ ആ ഗ്രാമത്തിന് വേണ്ട  എല്ലാം ശേഖരിക്കാൻ ഉള്ള സ്ഥലവും വിസ്താരവുംഉണ്ട്. കായ് കറികൾ സുക്ഷിക്കാൻ നല്ല തന്നുപ്പുള്ള  അറകൾ, തുണികളും മറ്റും സുക്ഷിക്കാൻ  ചെറുചൂടുള്ളവ എന്തിനേറെ എല്ലാം ശേഖരിക്കുവാൻ  അവിടെ പറ്റും  ഓരോന്നും  പ്രത്യെകം  അളന്നും അടയാളപ്പെടുതിയും വൈക്കാൻ സേവകർ. അതിന് പുറത്തായി  വിവിധ തരം ചന്തകൾ  ഉൽപ്പന്നങ്ങൾ  അനുസരിച്ചു വേർതിരിക്കപ്പെട്ടവ വില്ൽകാനും വാങ്ങാനും വേറെ സ്ഥലം തേടെണ്ട  കാര്യം ഇല്ല എന്ന് ചുരുക്കം. 

ഇനി  മുന്നോട്ടു പോയാൽ നാട്ടുവഴികൾ  എല്ലാം വന്നു ചേരുന്ന കവല  നാട്  അവിടെ ചേരുന്നു അവിടെ നിന്നും പലവഴിക്കും  പിരിയുന്നു. ഈ ചന്ത  ഉണ്ടാക്കിയിരിക്കുന്നത്  പാറ കല്ലുകൾ കൊണ്ടാണ്  എല്ലാം നല്ല സുന്ദരമായി  ഒരേ അച്ചിൽ  വാർത്ത് എടുത്തത് പോൽ.  
     ദുരെ ഏതോ പറമാലയിൽ നിന്നും ആനകളും കുതിരകളും വണ്ടിയിൽ  വലിച്ചു കൊണ്ടുവന്നതാണ് പോലും അതിൽ തടി നല്ല തേക്ക്ൽ ഉണ്ടാക്കിയത് പണ്ടികശാലക്ക് അടുത്ത് ഉണ്ടായിരുന്നു. എല്ലാത്തിലും  കൌതുമായത് മറ്റുന്നാണ്  രണ്ട് മുളം തണ്ടുകൾ  ഒന്നിൽ താഴേക്കുവലിച്ചാൽ  മറ്റേതിൽ നിന്നും ജലധാര ഉണ്ടാകും നല്ല  തണുത്തജലം. ചന്തയിലെക്കുള്ള വഴിനടന്നു  ക്ഷീണിക്കുന്നവർക്ക്  ആശ്വാസമായി നല്ല രുചിയും തണുപ്പുമുള്ള അമര്ത് ധാര........

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ