കാന്തല്ലൂർ കോവിലകം

കാന്തല്ലൂർ കോവിലകം  ഒരു കാലത്ത്  കൊല്ലാനും കൊലക്കും  ഒക്കെ  അധികാരമുണ്ടായിരുന്ന ക്ഷാത്രതേജസ്ആൽ വിളങ്ങി നിന്നിരുന്ന  ഒരു കൊട്ടാരം.
അവസാന തമ്പുരാൻ  നിത്യബ്രഹ്മചാരി  ആയതിനാൽ തലമുറയില്ലാതെ  അന്യം നിന്നു പോയി അവകാശ തർക്കത്തിൽ  ഇന്നും  തീർപ്പ് ആകാതെ കൊട്ടാരം  നശിച്ച്കൊണ്ടിരിക്കുന്നു. അവകാശി  അവകാശക്കാർ  നാനപേർ ഉണ്ടെങ്കിലും  കയറി  താമസിക്കാൻ ആർക്കും അത്ര ധൈര്യം  പോരാ. കാരണം  അവസാനപൊന്നു തമ്പുരാൻ  രാജാ കാർത്തിവീര ഉദയവർമ്മൻ  അധിവീരനും തികഞ്ഞ ബ്രഹ്മചാരിയും സകല കലാ വല്ലഭനും  ആയിരുന്നു. കാട്ടിൽ ആയുധമില്ലാതെ  നായാട്ടിനു  പോയി  ഒറ്റയാനെ  വശികരിച്ചു അതിന്റ്റെ  പുറത്ത് നാട്ടിൽ  എത്തി  അവൻ ചരിയും വരെ കൊട്ടാര കാവലും ഒപ്പം  സഹചാരിയും ആക്കിയ കഥ  നാട്ടിൽ പ്രസിദ്ധമായിരുന്നു. ഒറ്റയന്റ്റെ  ഓർമ്മക്കായി അവന്റ്റെ  അളവിൽ ഉള്ള പ്രതിമ ഇന്നും  കൊട്ടാര കവാടത്തിൽ  ഉണ്ട്. കുടാതെ  അദ്ദേഹത്തെപ്പറ്റി  പിന്നെയും  നിരവധി  കഥകൾ ഉണ്ട്. കൊട്ടാരം പരിചാരകർ  എല്ലാം  ആത്മാക്കൾ  ആയിരുന്നു എന്നും  പകൽ കഴിഞ്ഞാൽ  അദ്ദേഹത്തിന്റ്റെ  അടുത്ത ആൾകാർ കഴിഞ്ഞുള്ള  സേവകർ  അവിടം വിടും രാത്രി വെളുക്കുവോളം  പിന്നെ യക്ഷിയും  മാടനും മറുതയുമാണ് കൊട്ടാരം സേവകർ. അദ്ദേഹത്തിന്  മാത്രമേ  അവരെ കാണാൻ പറ്റുമായിരുന്നു  പോൽ. തനിയെ  വായുവിൽ കുടി  പോകുന്ന വിളക്കുകളും ആഹാരപാത്രങ്ങളും  ദീപങ്ങളിൽ തനിയെ  നിറച്ചു പോകുന്ന എണ്ണ ഭരണികളും  എല്ലാം. ഒരിക്കൽ  ഒരു വെള്ളക്കാരൻ  സായിപ്പും  അനുച്ചരരും കുടി കൊട്ടാരത്തിൽ എത്തി. അദ്ദേഹത്തിൽ  നിന്നും കപ്പം പിരിക്കൽ ആയിരുന്നു ലക്ഷ്യം രാജാവിന് കാര്യം പറയാതെ  മനസിലായി പോലും  അന്ന് രാത്രി  തമ്പുരാൻ ധ്വരയെയും  പരിവാരങ്ങളെയും  അവിടെ താമസിച്ച് അദ്ദേഹത്തിന്റ്റെ  ആതിഥെയത്വം  സ്വീകരിക്കാൻ  ക്ഷണിച്ചു അവരത് സന്തോഷത്തോടെ  സ്വീകരിക്കുകയും  ചെയ്തു. അവർ അന്ന് അവിടെ താമസിച്ചു. എന്നത്തേയും പോലെ  അന്നും  ആറുമണി  കഴിഞ്ഞപ്പോൾ  പരിചാരകർ കൊട്ടരക്കെട്ടുവിട്ടു പോയി  ധ്വര ചോദിച്ചു എന്തെ  താങ്ങളുടെ സേവകർ  ഇവിടം വിട്ടു പോകുന്നു, അദ്ദേഹം പറഞ്ഞു  ഷിഫ്റ്റ് ചേഞ്ച്  അടുത്ത  ഗ്രുപ്പ്  ഉടൻ എത്തും അയാൾ സന്തോഷത്താൽ ചോദിച്ചു  സ്ത്രികളും, രാജൻ തിര്ച്ചയയും  എന്ന് മറുപടി  അന്ന് അർദ്ധരാത്രി വെള്ളക്കാരനും  സൈന്യവും കൊട്ടാരത്തിൽ  നിന്നും ഭയന്ന് ഓടിയെന്നും  കൂടുത്തൽ  ഭയപ്പെടുത്താൻ  ഒറ്റയാൻ ഭയങ്കരമായി  ചിന്നം വിളിച്ചു എന്നും  ചരിത്രം.

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ