കാന്തല്ലൂർ ഗ്രാമം
അത് മാത്രമല്ലായിരുന്നു ആ കൊച്ചു ഗ്രാമത്തിൽ കോവിലകത്തെയും തന്പുരനെയുംപറ്റി പ്രചരിച്ചിരുന്ന കഥകൾ അങ്ങനെ പലതും വിശ്വസിക്കതക്കതും കൂടാതെ അതുമായി ബന്ധപ്പെട്ട ചിന്ഹങ്ങൾ ഇന്നും ആ ഗ്രാമത്തിൽ സുലഭം. കൊട്ടാര സമുച്ചയംവും ചുറ്റുംമുള്ള സ്വത്തുക്കളും നോക്കാനും സുക്ഷിക്കാനും കോടതി റിസീവർമാരെ വച്ചിട്ടുണ്ടെങ്കിലും പഴയ പരിചാരകകുടുംബങ്ങൾ ഇന്നും അവരുടെ ജോലി ചെയുന്നു. പഴയതുപോലെ അവർ 6 മണി കഴിയുമ്പോൾ ജോലി അവസാനിപ്പിച്ചു മടങ്ങും. കൊട്ടാരത്തിൽ രാത്രി പുലരുവോളം നല്ല പ്രകാശംആയിരിക്കും ഗ്രാമീണർ ആരും ഒറ്റയാൻ പ്രതിമ കടന്നു കോവിലകക്കെട്ടിൽ പ്രവേശിക്കാൻ ശ്രമിക്കാർ ഇല്ല ഇന്ന് വരെ അവിടെ മോഷണം നടന്നു എന്ന് ആരും പരാതി പറഞ്ഞിട്ടും ഇല്ല.
തന്പുരാൻ സകലകലാ വല്ലഭൻ ആയിരുന്നു എന്ന് പറഞ്ഞല്ലോ അഷ്ട്ടഗഹ്ര് ദയവും മാംതംഗലീലയും ജോതിഷവും തുടങ്ജി മന്ത്രവാദം വരെ ക്ഷാത്രധർമ്മം കുടാതെ അദ്ദേഹം ഹ്ര്ദ്സ്ഥം ആക്കിയിരുന്നു. അക്കാലത്തെ ഏറ്റവും നല്ല എല്ലാ ഗുരുക്കൻമാരും അദ്ദേഹത്തെ ശിഷ്യൻ ആയി കിട്ടാൻ ആഗ്രഹിച്ചിരുന്നു പോലും. ഒരിക്കൽ നാട്ടിലങ്ങും നടപ്പുദീനം രുക്ഷ്മയപ്പോൾ ദീനക്കാരുടെ വീട്ടിൽ പോകാൻ പോലും മനുഷ്യർ മടിച്ച് നിന്നപ്പോൾ അദ്ദേഹം ഒറ്റക്കെ അവരെ പരിച്ചര്ക്കുകയും മരിച്ചവരെ നടത്തി കൊണ്ടുപോയി സംസ്കരിച്ചു എന്ന് മുത്തശ്ശിമാർ പറഞ്ഞു കേട്ടിട്ടുണ്ട് . ആ കൂട്ടസംസ്കാരം നടത്തിയ പറന്പ് ഇപ്പഴും ഗ്രാമാത്ർത്തിയിൽ ഉണ്ട് പര്ന്പിന്റ്റെ നടുവിൽ ഇപ്പഴും വ്ര്ക്ഷങ്ങൾ ഇല്ല ചുറ്റും ആകട്ടെ മരങ്ങളുടെ താഴ്ഭാഗങ്ങൾ ഏരിഞ്ഞു മാറിയതായി കാണാം പഴയ ആളുകൾ പറയുന്നത് അദ്ദേഹവും ഒറ്റയാനും കുടി നൂറകണക്കിനെ ആളുകളെ അവിടെ രാത്രികളിൽ അഗ്നിക്കിരയാക്കി നാടിനെ രക്ഷിച്ചു എന്നാണ്. ഇത്രയും പുരോഗതി വന്നിട്ടും ആ പറന്പ് അങ്ങനെ അവശേഷിക്കികയാണ് പഴയ കാലത്തിന്റ്റെ ഓർമ്മ പെടുത്തലും ആയി....

Comments
Post a Comment