ഭാർഗ്ഗവ രാമനും കന്തല്ലുരും
ത്രേതായുഗത്തിൽ നിന്നാണ് പോലും കാന്തല്ലൂർ ദേശത്തിന്റെ ഉൽപ്പത്തി, ത്രേതായുഗത്തിന്റെ അവസാനത്തിൽ പുരാതന ഭാരതം ഭരിച്ചിരുന്ന ചക്രവർത്തി ആയിരുന്നു കാർതിവീരാർജ്ജുനൻ, ആയിരം ഭുജങ്ങളുടെ വേഗവും പത്തിനായിരം ആനലലുടെ കരുത്തും വിനീതനും മഹാനും നൻമ്മ നിറഞവനും പോരാളിയുമായ രാജാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രശസ്തി ഇരെഴു പതിനാലു ലോകവും കടന്ന് ദേവലോകത്തിലും എത്തി. ഇത് സഹിക്കാത്ത ചിലർ ഭുമിയിൽ വസിച്ചിരുന്ന അഹങ്കരിയും എല്ലാ ആയോധന മുറകൾ ശീലിചിരുന്ന, ജന്മത്തൽ ബ്രാഹ്മണനും എന്നാൽ ഹിംസ കർമ്മമായി സ്വീകരിച്ച സർവ്വോപരി സ്വന്തം അമ്മയുടെ ഘാതകനുമായ ഭാർഗ്ഗവരാമൻ എന്ന ആളെ എഷണി പറഞ്ഞ് മഹാരാജാവിനു എതിരെ തിരിച്ച് വിട്ടു. അയാൾ ദിവസ്സവും കൊട്ടാര മുറ്റത്ത് വന്നു വെല്ല് വിളിച്ച് തുടങ്ങി ആദ്ദ്യനാളുകളിൽ ധർമിഷ്ട്ടനായ ചക്രവർത്തി ബ്രാഹ്മമണ ഹത്യ പാപത്തെ ഭയന്ന് അത് ചെവികൊടുത്തില്ല എന്നാൽ ക്ഷാത്രധർമ്മമും അറിയാത്തവൻ എന്ന രീതിയിൽ ഉള്ള വെല്ല് വിളി അദ്ദേഹത്തെ കർമ്മനിരതൻ ആക്കി എന്നാൽ കൊട്ടാരംജോൽസ്യൻ അദ്ദേഹത്തെ തടഞ്ഞു. വീരസ്വർഗ്ഗം ആയാലും ക്ഷാത്രധർമ്മം പാലിചവൻ എന്ന പേരാണ് ഭിരു എന്നപേരിലും നല്ലത് എന്നുപറഞ്ഞു അദ്ദേഹം യുദ്ധം ചെയ്തു വീരസ്വർഗ്ഗം പൂകി, കൂടെ അദ്ദേഹത്തിന്റ്റെ 10,000 പുത്രൻമാരും, അവരിൽ ഇളയവനായ ബാലകനെയും കൊട്ടാരത്തിലെ സ്ത്രീകളെയും സേവകരെയും കുട്ടി രാജഗുരു അവിടെ നിന്നും പലായനം ചെയ്തു, അതിഭീകരനായ ഭാർഗ്ഗവരാമൻ ബാലകനെ പ്പോലും വെറുതെ വിടില്ല എന്നവർ ഭയന്നു. അങ്ങനെ അവർ ദീർഘ ദുരം യാത്ര ചെയ്തു അഗസ്ത്യ മുനിയുടെ സവിധത്തിൽ എത്തി അദ്ദേഹം അവരെ സഹ്യസാനു നിരകളിൽ അഭയം പ്രാപിക്കാൻ പറഞ്ഞു. അങ്ങനെ സഹ്യൻ അവർക്ക് കാട്ടികൊടുത്ത അഭയസ്ഥാനം ആണ് ഈ ദേശം ലോകത്തിന്റെയും ഭാർഗ്ഗവ രാമന്റെയും ദ്ര്യ്ഷ്ട്ട്യിൽ നിന്നും മറച്ചു പിടിച്ച മനോഹരമായ ഒരു സ്ഥലം, ഒപ്പം കർതിയാനി പുഴയും സുന്ദരമായ പ്രക്ര്തിയും.ചക്രവർത്തിയുടെ പേരും സൂര്യവംശത്തിന്റ്റെ ഓർമ്മക്കുമായി രാജവംശത്തിന് കാർത്തിവീര സൂര്യവംശം എന്ന പേരും നല്ക്കി. യുഗംങ്ങൾ കടന്ന് രാജ്യവും രാജവംശവും ഇന്നും നിലനില്ക്കുന്നു.



Comments
Post a Comment