സഹ്യന്റ്റെ മടിത്തട്ട്


    
സഹ്യസാനു സംരക്ഷണകുടനല്കി  ആ ജനപഥത്തെ  അനുഗ്രഹിക്കയായിരുന്നു, മാമുനി  അഗസ്ത്യന്റെ  ആജ്ഞയെ പാലിക്കയയിരുന്നെന്ക്കിലും ശരിക്കും ലോകത്തിൽ  നിന്നും മറച്ചുപിടിച്ചു ഒരു  സംസ്കാരത്തെയും ജനതതിയെയും  തുറിച്ച് നോക്കിയ സർവ നാശം എന്ന യഥാർഥത്തിൽ  നിന്നും പുതച്ച് പിടിച്ച് ആഹാരവും പാർപ്പിടവും നൽകി അതിജീവനത്തിനു പ്രേരിപ്പിക്കുക  ആയിരുന്നു. കാരണം അപ്പോൾ  ഭാർഗ്ഗവ രാമൻ ഹത്യ ചെയ്തു  ആഗ്രഹപുർത്തി വരാതെ  തന്റെ കോപാഗ്നിയിൽ  ഭാരതദേശത്തെ ക്ഷത്രിയരെ  21 പ്രവിശ്യം കൊന്നു തള്ളി. അതിൽനിന്നും ആ രാജ പരന്പരയിൽപ്പെട്ട കുമാരനെയും  അനുയായികളെയും കാത്തുരക്ഷിക്കുക എന്ന മഹത്തായ കർമ്മം ആണ്  മഹാപർവ്വതം  ആയ സഹ്യൻ  സ്വന്തം മടിയിൽ അണച്ചു പിടിച്ച് ഞങ്ങളെ സുക്ഷിച്ച് ഇന്നും  സംരക്ഷിച്ചു ഒപ്പം മുനിശേഷട്രന് നൽകിയ വാക്കും പാലിക്കുന്നു.
ഇതെല്ലാം ചെന്പ് താളിയിൽ കോവിലകം ഗ്രന്ഥശാലയിൽ  ഇന്നും ലഭ്യമാണ്. ആദികാലങ്ങളിൽ   പുഴവെള്ളം 
ചെളിയും  നിറഞ്ഞ പാടങ്ങളും ചുറ്റും മലയും നിബിഡവനവും ആയിരുന്നു. കുട്ടത്തിൽ ഉള്ളതോ സ്ത്രീകളും  പിഞ്ച്ബാലകരും  മുറിവേറ്റ പടയാളികളും മ്ര്യഗങ്ങളും  മറ്റും ആ സ്ഥലത്ത് എത്തിയ രാജഗുരു  പകച്ച് നിന്നു. എന്താ ആദ്യം ചെയയുക സേവകർ  കുടാരംകെട്ടാൻ  പോയി  അപ്പോഴാണ് ആ മലകളിലെ  ആദിമ വാസക്കാരായ  മനുഷ്യരുടെ രാജാവ്  മൂപ്പൻ  അവിടെ  എത്തുന്നതും മരുന്ന്  ആഹാരം തുടങ്ങിയ  സഹായങ്ങളും, അവിടെ കുടിയിരിക്കാൻ  വേണ്ട ഉപദേശങ്ങളും  തന്നതും ഇന്നും ചുറ്റുമല മുപ്പൻ ( ആ വംശത്തിന്റ്റെ  സ്ഥാനപേരാണ് ) ഞങ്ങളുടെ ദേശത്തിന്റ്റെ  കാവൽ  സ്ഥാനിയാണ്. ഗ്രാമക്ഷേത്രത്തിൽ മലദൈവസ്ഥാനവും  വിശേഷാൽ പൂജയും ഉണ്ട് വർഷ ഉൽസവം മുപ്പന്റ്റെകൂട്ടകാർ വന്നിട്ടേ തുടങ്ങാരുള്ളു. ഒരുനാൾ  മലദൈവചോട്ടിലേക്ക്  ഘോഷയാത്രയും ഉണ്ട്. ഇങ്ങനെ  നിയതിയുടെയും നല്ല മനുഷ്യരുടെയും സഹായത്തൽ  ആ മഹത്തായ സുര്യരാജവംശം അതിന്റ്റെ പറിച്ച് നടപ്പെട്ട  രണ്ടാംഅങ്ക്കം അവിടെ തുടങ്ങി മഹാരഥനായ കാർത്തിവീരര്ജ്ജുനന്റെ ബാലകനായ  അവസാനപുത്രന്റ്റെ പരന്പരയാണ് ഇന്നത്തെ രാജവംശം.

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ