Posts

Showing posts from January, 2016

ഏകലവ്യർ

ഏകലവ്യർ ************ പെരുവിരൽ മുറിയുന്പോൾ ഞെട്ടറ്റു  വീഴുന്പോൾ പൊട്ടിചിരിച്ചവൻ നീ ദ്രോണാ അടിയാത്തി പെണ്ണിന്റെ അടിവസ്ത്രമുരിയുന്ന  ഹസ്തത്തത്തെ കാണാതെപോയവൻ നീ ദ്രോണാ വിദ്യതൻ ആഴിയെ വർണ്ണത്തിൽ മുക്കിയ  വിദ്യാധരൻ നീ ദ്രോണാ കുൽബുൽകി പൻസാര കാലത്തിൻ  താരകൾ ആ നഭസ്സിൽ ചിരിതൂകി നിൽക്കെ മൌനത്തിൻ വാത്മീകം ചുറ്റും ചമക്കുന്ന  അഭിനവ ഭീരൂ നീ  ദ്രോണാ ആത്മ ത്യാഗമാണ് അമരത്വ പാതയെന്നു  ഓതിയ ഭാരതഭൂവെന്ന് നീ ഓർക്ക് ദ്രോണാ ബലിദാനമേകുന്ന ചുടല പറന്പിൽ ജടപാറിച്ചാടിയാർക്കുന്ന  നാഥന്റെ മുടിയിൽ കുരുക്കുന്ന കാളിമാർ ആർത്തലച്ചു  രുധിരനാവ് നീട്ടികൊണ്ട് ശിരഛേദ്ദം ചെയും ദ്രോണാ രോഹിതേശ്വരന്റെ പാദത്തേപുൽകാനും  സമയം നിനക്കില്ല  മൂഢാ വിശ്വത്തിൻ ഗുരുവെന്ന് ഭാവിച്ച നിൻ  നെഞ്ചിൽ ചവുട്ടുന്ന കാലം നീ കൺമുന്നിൽ കാൺമൂ മൂന്നടി മണ്ണിൽ പുണ്യത്തേ ബന്ധിച്ച  ബ്രാഹ്മണ്യം കനവിങ്കൽ  നീ കാൺമേ നിന്നുടെ നാശത്തേ ഗോചരമാക്കാൻ  പാടുക പുണ്യത്തേ നിത്യം ചുടല തൻ ഭസ്മത്തേ പുശുന്ന  ദേവന്റെ മനസ്സാണ് ദ്രാവിഡ ജന്മം  മുക്ണ്ണ രൂപത്തിൻ സ്വതത്തേ  ഭയക്കുന്ന വക്രാ നിനക്കുള്ള ...

ദല മർമ്മരം

ദല മർമ്മരം        ഡിസംബറിലെ തണുപ്പുള്ള രാത്രിയിൽ അവൾ അവിടെ തനിച്ചായിരുന്നു നഗര ചതുരത്തിനടുത്തെ ചുറ്റും വെള്ളാരംകല്ല് പാകിയ വിജിനമായ പാർക്കിന്റെ വശത്തെ ചാര്ബെഞ്ചിൽ അവൾ ചടഞ്ഞുകുടി ഇരുന്നു. പാതവക്കുകളും നഗരചതുരവും വെള്ളപുതക്കാൻ തുടങ്ങിയിരുന്നു, ഒപ്പം ഉയരം കൂടിയ കെട്ടിടങ്ങളുടെ മോന്തായങ്ങളും അരിച്ചു കേറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ പര്യപ്പ്തമായിരുന്നില്ല അവളുടെ രോമ ഉടുപ്പുകളും തൊപ്പിയും എങ്കിലും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തടയുന്ന ഒന്നുണ്ടായിരുന്നു അവളുടെ മനസ്സിൽ, നിശ്ചയദാർഷ്ട്യം ഒന്നിനും മുന്നിൽ തളരില്ല എന്ന ഉറച്ച തീരുമാനം, മണിക്കുറുകൾ മുൻപ് വരെ എല്ലാവരും ഉണ്ടായിരുന്ന ഒരു അനാഥയുടെ കരുത്ത് ആയിരുന്നു അത്. ഇന്നലെ വരെ അവളുടെതുംകൂടി ആയിരുന്ന, അവൾ മറ്റെന്തിനെക്കാളും ഇഷ്ട്ടപ്പെട്ടിരുന്ന അവളുടെ ബാല്യവും കൌമാരവും ജീവിച്ച് തീർത്ത ആ വീട് വിടുന്പോൾ അവളുടെ കൈമുതൽ. ഇനി മുന്നോട്ടുള്ള യാത്രയിൽ തനിച്ചാണ് താൻ എന്ന അറിവ് അവളെ അലോരസപെടുത്തിയില്ല ജീവിത യാത്രയിൽ കൂട്ടുവേണം എന്നത് ഒരു അത്യാവശ്യം എന്ന് അവൾക്ക് തോന്നിയും ഇല്ല. ചുറ്റും തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുന്ന നക്ഷത്ര വിളക്കുകൾ കണ്...