Posts

Showing posts from October, 2016

ലോലിതയെന്ന പെൺകുട്ടി

ലോലിതയെന്ന പെൺകുട്ടി       മരങ്ങൾ മഞ്ഞ പൊഴിക്കുന്ന സായംസന്ധ്യ, ശരത്കാലത്തിന്റെ മധ്യത്തിൽ ഭൂമി വെള്ളകമ്പളം പുതച്ചു നിന്നു, അങ്ങ് ദൂരെ പാർക്കിന്റെ ഉള്ളിൽ ചാരുബെഞ്ചിനും അപ്പുറത്ത് അവൾ ലോലിത, ലോലിത മാർക്വസ് തോളിൽ വെളുത്ത കന്പിളി പുതപ്പും ഇടം കൈ കൂടെയുള്ള ഇന്നത്തെ കാമുകന്റെ ചുമലിൽ ചുറ്റി, പുതപ്പിന്റെ ബാക്കി തുന്പ് അവന്റെ തോളിനേയും മൂടി, അവളുടെ ശിരസ്സ് അവന്റെ നെഞ്ചിൽ ചായ്ച്ചു മെല്ലെ മുന്നോട്ട് നടന്നു, മൂടൽ മഞ്ഞിൽ ആ ഇണക്കുരുവികളുടെ ചിത്രം, ഏതോ കലാകാരന്റ പെൻസിൽ ഡ്രോയിങ് പോലെ തോന്നി അവന്.  ലോലിത പ്രണയത്തിന്റെ രാജകുമാരി, അവളുടെ തുടുത്ത കപോലങ്ങൾക്ക് എന്നും പ്രണയത്തിന്റെ ചെറു ചൂടായിരുന്നു. ചുണ്ടുകളിൽ പരവേശത്തിന്റെ ചുമപ്പും, കുന്പിയ മിഴിയിണയിൽ ആവേശത്തിന്റെ കുളിരും കുടി പാർത്തിരുന്നു. അവളുടെ പാണികൾ കാമദേവന്റെ വില്ലും, മെയ്യ് പ്രണയ സിംഫണികൾ ലയ രാഗ വീചികൾ മീട്ടും മണി വീണയും ആയിരുന്നു. ആ റിസോർട്ടിന്റെ റിസപ്ഷനിൽ ഇരുന്ന് ജോൺസൺ അവന്റെ പ്രണയഊഷ്മാവിന്റെ കയറ്റിറക്കങ്ങളെ ഉച്ചസവായുവിന്റെ ബഹിർസ്പുരങ്ങളായി, നീട്ടി വലിച്ചു വിട്ടു.  ജോൺസൻ കാലങ്ങൾ പിന്നോട്ട് ചിന്തിച്ചു, തീരത്തണിഞ്...

പെരുവിരൽ

Image
പെരുവിരൽ വിദ്യയാം അർത്ഥത്തെയർത്തിച്ചു നിൽക്കുമാ  വിദ്യായുപാസകനീ  നിഷാദൻ  നൽകുക ഗുരുദേവ നീ നല്കുകയൽപമായി നന്മ നിറഞ്ഞവനീ ദ്രോണശിഷ്യൻ  ഇല്ല തരുകില്ലീ വിദ്യയാം മണിപൊന്നേ   ഇന്ന് വരേണ്യനാം ദ്രോണസ്വത്വൻ   വന്നികൾ പോലും വണങ്ങുമോരാന്തണൻ   രാജീവരൂപനാം ഗുരുശേഷ്ട്രനും  പോകുകയാകലെ നീ അടവിനികേതമേ  നിഷിദ്ധ നിഷേധിയാം നീ നിഷാദ  വിദ്യ വിലയമാം വരേണ്യകുമാരസവിധമേ  നീയോ വെറും കാടിനരുമയല്ലോ  താണ ശിരസ്സിന്റെ നെറുകയിൽ കനംകൂട്ടി  വിടപറഞ്ഞകലുന്ന കുമാരരൂപം  വൃണിതഹൃത്തിന്റ ഭിത്തിയിൽ വിളങ്ങിയോ  വരേണ്യ തോഴനാം ഗുരുപ്രമുഖൻ വിദ്യവിളങ്ങുന്ന കളരിയിൽ വിദ്യാധരൻ  കുരുവംശ ഗുരുവാം രാമ ശിഷ്യൻ  തികയും വിദ്യയെ  തേച്ചുമിനുക്കാനായ്  കാനന യാത്രക്ക് കോപ്പുകൂട്ടി.  വില്ലാളി വിലസിതൻ  കൗന്തേയശിഷനും  ദുര്യോധനകുരുകുമാരൻമാരും വർദ്ധിത വീര്യരായ് കാനനമധ്യത്തിൽ  നായാട്ടിൻ ലഹരിപാനം ചെയ്യേ  ഒന്ന് കുരച്ചങ്ങുപായുന്ന നായിൻവദനമേ  നുരച്ചുനിറയുന്ന ബാണങ്ങളും...