Posts

Showing posts from January, 2017

ക (ണ്ണൂ) ണ്ണീരോൽസവം

ക (ണ്ണൂ) ണ്ണീരോൽസവം നൂപുരധ്വനിതൻ താളമേളങ്ങളിൽ താരോദയത്തിന് സാക്ഷിയാകെ  പിന്നിലൊഴുകുന്ന കണ്ണുനീർ ചാലുകൾ ദൃഷ്ടിപതിയാത്തകാഴ്ചകൾ  കലയോപാസന വിശപ്പിന്റെ നാളുകൾ തിളങ്ങുമാവേദി സ്വപ്നങ്ങളും  കരിനിഴൽവീഴ്ത്തികൊണ്ടാവിളി, കാതിലോ, വിറുങ്ങലിച്ചീടുന്നനാളുകൾ  വേദികൾ നടനത്തിൻ, കഥനത്തിൻ, കാവ്യാത്മകതതൻ നേരങ്ങളും  വേദന ഹൃത്തിനെ തഴുകികടക്കുന്പോൾ കലയെമുറുകി പിടിക്കവെ വേദിതൻ ചാരെ മരുവുന്ന കണ്ണിലോ ത്വരതൻ അഗ്നിനാളങ്ങളും   വേപഥുപൂണ്ടുനിൽക്കയായ് യൗവ്വനം നാടിൻപ്രതീക്ഷാശലഭങ്ങളും                 വരയും ചിരികളും കളിയരങ്ങൊക്കയും കണ്ടാർക്കേണ്ട കൗമാരം  വിധിയുടെ കഠോരതകണ്ടുതലകുനിഞ്ഞു വാർക്കുന്ന നീർക്കണം  വിപിനനീതിയിൽ പണംപെയ്യുന്ന കളികളും കാണ്മുകലാകേരളം  വസുധയെ വാഴ്ത്തി ഉയരുന്നകേളിയോ നരകത്തിൻ വെണ്ണീറോ  വരുക, ഗുരുഭൂതരാം വിധികർത്താക്കളെ തരുന്നു ഞാനെനംഗുലം വിനിതനായ് ചരണങ്ങളിൽ, വിലയമാക്കട്ടെ ഈ ഭാരതസംസ്കാരം  വദനസൗകുമാര്യമായ് വിലസുന്ന നാടിൻറെ ഉത്സവാഘോഷവും  വിശുദ്ധികാക്കേണമേ വരും കാലമൊക്കയും ...

ആ രാഗവിപഞ്ചികൾ

ആ രാഗവിപഞ്ചികൾ വിരഹരാഗ പതംഗങ്ങൾ പാറും ചെംചക്രവാളങ്ങൾ വിമലമായ പനിമതിയ്ക്കായ് വിരുന്നുപോകുകയോ വദനചൊടിയിലെ വർണ്ണം പേറും മേഘശകലങ്ങൾ വിടപറയും ദിനകരന്റെ ദുഃഖസാന്ദ്രഹൃദയമാകുന്നോ പടഹധ്വനികൾ അകന്പടിയ്ക്ക് വേദികതീർക്കുന്പോൾ പതിതനാകും തിങ്കളെന്തേ കരിംപട്ട് തിരശീലമറ്റാഞ്ഞു പാതിരാവിൽ കാണ്മതില്ല തെളിനിലാവിൻ പട്ട് തൂവാല പ്രണയ ഗാനം പടിടാതെ മേലെ ആ താരാ കുഞ്ഞുങ്ങൾ കനവ് വിങ്ങും മനസ്സിനുള്ളിൽ നീറും കനലിൻ കൂന്പാരം കഥനകഥകൾ കാത്തിരിക്കും വിധുര യൗവ്വനതൃഷ്ണകളും കതിര് പേറും നെൽവയലുകൾ എങ്ങോപോയ് മറഞ്ഞിട്ടും കാമനയോ കൊയ്ത്തുപാട്ടായ് കാതിൽ രാഗമാലതീർക്കുന്നു ക്ഷുഭിത യൗവനം പ്രണയരാഗശോകസിംഫണിമീട്ടുന്പോൾ ക്ഷണിക സുഖത്തിൻ ഗണിക തേടും മനുജ ജന്മങ്ങൾ ക്ഷേമമാണ് മണ്ണിലെ വിണ്ണിൻ മുഖത്താവ് കാട്ടുന്പോൾ ക്ഷിതികൾ ഉയർത്തും വേപഥുക്കൾ നിന്നിൽ വിലയമാവട്ടെ രഘുചന്ദ്രൻ ആർ കേളക്കൊന്പിൽ