Posts

Showing posts from January, 2014

കാത്തിരുപ്പ്

           കാത്തിരുന്ന് കാത്തിരുന്നു കാലമേറെആയപ്പോൾ കാമിനി നിയെന്നെ മറനീടുമോ  കാരിരുമ്പിൻ ഖൽബല്ല കാതരേനിൻ,  കമുകനീ ഞാൻ അല്ലേ  വീണ്ടുമൊരു വേർപിരിയലിനായ് കാണുകില്ലേ  കാമനകൾ കിനാവിൻ പട്ടുനൂലു കോർക്കുന്നു  കാതരേ ഞാൻ എന്നെ മറന്നിടുന്നു..... കുയിലിൻ കളനാദം കാർമേഘ ദുന്ദുഭിയും   ഒന്നുമേ പ്രതിദ്വനിക്കത്തോര് മരുഭുവിതല്ലൊ   കാട്ടാറിൻ ഈണമില്ല കല്പ്പനതൻ കാവ്യമില്ല  മൽസഖിനിന്നുടെ  ഓർമ്മ മാത്രമല്ലോ. ആര്യവർത്തത്തിൻ  രോമാഞ്ച്ചമിയരുമ്പോൾ  എന്മനം മയിലായ് മഴ കാത്തിടുന്നു വെഴാന്പൽ ആകാനോ ജലത്തിനായ് കേഴാനോ ഈ ജൻമം മർത്യന് ബാക്കി വച്ചു.

ഉണർത്തുപാട്ട്

സ്വപ്നടകരെ ഇനീയെങ്കിലും ഉണരുക നിങ്ങൾ   അർക്കബിംബംമാഞ്ഞു അന്ധകാരം  പരന്നു തിങ്കൾ ശോഭവന്നില്ല വെട്ടത്തിൻത്തിരി കണ്ടില്ല ഇനി കുരിരുളിൻ കാലം നീളുന്നു   നിൻ സുഷുപ്തിതൻ മറയോകുടുന്നു  നിൻ നെഞ്ചിൻ നിണപാനം ചെയ്യാൻ  പൊൻദന്തമാഴത്താൻ അവർ വന്നിടും   നിൻ കുഞ്ഞുങ്ങൾ തൻ മാനം നിശയുടെ മദ്ധ്യത്തിൽ അവർ കവർന്നേടും  നാശ വിശ്വസത്തിൻ അപ്പോസ്തലൻനല്ലോ സാത്താൻ   കുസലന്യെ നിൻ പ്രണയത്തെ  പാശമോടെ നിൻ രൂപത്തെയും  തകർത്തീടും   കാത്തിരിക്കുന്നു നിൻ മുൻപിലും ചാരത്ത്  പാർത്തുവെച്ചിടും നിൻ പ്രിയത്തെ എല്ലാം  കാർന്നു തിന്നും ആ ഇരുട്ടിന്റെ പുത്രൻ  ഉണരൂ മക്കളേ ഈ ലഹരിയിൽ നിന്നും  ഉണർഎന്നിറ്റു വെളിച്ചത്തെ പുൽകൂ  പുലർകാലമേത്താൻ  നാഴികകൾ  ബാക്കി  അത് വരെ നമുക്കൊന്നായി  ഉറക്കത്തെ ആട്ടാം 

ന്യൂ ജനറേഷൻ

Image
മുഖതാളിലെ ഒരു സഹൊദരന്റ്റ സംശയം ആണ് ഈ കുറിപ്പിന്റെ ആധാരം. കാലകാരൻ അവർ ആരും ആകട്ടെ കഥാക്യത്തുകൾ കവിത എഴുത്തുകാർ, വിമർശകർ, ഇനി പടം വരക്കാർ, അല്ലെങ്കില്, നാടകക്കാർ, സിനിമാക്കാർ  ആരും ആക്കട്ടെ, അമേച്ചുർറോ  പ്രൊഫെഷനലൊ ദുതരൊ അവദുതരൊ ആകട്ടെ. സ്വന്തം കല കഴിവ് കാട്ടി കൈയടിയും ലൈക്കും കമന്റ്റ്റും വാങ്ങി പൊടിതട്ടി പോകലാണോ ധർമ്മമ്മം?  ക്ഷമിക്കണം,എന്റെ കാഴ്ചപ്പാട് വ്യത്യസ്തം ആണ്. നിലവിൽ ഉള്ള എല്ലാത്തിലും കലാപം പ്രഖ്യപിക്കുന്നവൻ ആണ്  ആകണം കലാകാരൻ. പ്രേമം ഉണ്ടാകണം പ്രണയിക്കാൻ  മനസ്സുണ്ടാകണം എല്ലാം  പ്രണയമാണ്  എന്ന് കരുതിയാൽ  അവൻ ഉട്ടോപ്പിയൻ  ആയിപ്പോകും. ആ സുഷിപ്ത്തിയിൽ  നിന്നും ഉണരുപ്പോൾ മഹതി ഇന്ദിരാഗാന്ധി  അവസാനമായി  പറഞ്ഞ് തന്ന കാര്യം, ചവുട്ടി നില്ക്കുനിടത്തെ  മുന്നു അടി മണ്ണ് കൂടി കാണില്ല അത് സംഭവിക്കും.  അതിനാൽ ഉണര് സോദരരെ, നമുക്ക്  പാട്ടുകാർ ആകാം നാളയുടെ ഗാട്ടുകാർ. പാണൻമാർ തുകിൽ ഉണർത്തി പാടട്ടെ. കനകസിംഹാസനങ്ങൾ  വിറക്കട്ടെ.  ഇന്നത്തെ പൂമുഖത്ത്, ഒരാൾ വളരെ ദുഖിതൻ ആയി പറഞ്ഞു  എ എ പി യെ പ്പറ്റി  ആദ്...

ശ്രാദ്ദം അല്ലെങ്കിൽ ബലിചോറ്

ദാമോദരൻ നന്പ്യാർ അന്ന് പതിവിലും നേരത്തെ എഴുന്നേറ്റു, എന്തെന്നാൽ രാത്രിയിൽ ചരിഞ്ഞും തിരിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. കാരണം തലേന്ന് കണ്ട ടീ. വീ. ന്യൂസും അതിലേ വശ്യമായി ചിരിക്കുന്ന അനന്തഗോപൻ മേനോൻന്റെ ഫോട്ടോയും ആണ് അത് വല്ലാതെ അയാളെ ഫോളോ ചെയ്യുകയായിരുന്നു രാത്രി വെളുക്കുവോളം.  നന്പ്യാരുടെ കുറെ കാലമായുള്ള ശീലങ്ങളിൽ ഒന്നാണ് വൈകിട്ടുള്ള മലയാളം വാർത്തയും കാലത്തേ പത്ര വായനയും. സുര്യൻ ഉദിക്കാതിരുന്നോട്ടെ അല്ലെങ്കിൽ അടുക്കളയിൽ ചെല്ലുമ്പോൾ ഭക്ഷണം ഇല്ല എന്ന് ആരെങ്കിലും പറഞ്ഞാലും നന്പ്യാർക്ക് ഒരു പരിഭവവും ഇല്ല, പക്ഷെ  7.30 യുടെ വാർത്തയും രാവിലത്തെ പത്രവും ഇല്ലാതെ നോ രക്ഷ. പൊതു അവധിയിൽ പത്രം മുടങ്ങുകയോ പവർക്കട്ടിൽ വാർത്ത കാണാൻ പറ്റിയില്ലെങ്കിലോ വലിയ സ്വാമിയുടെ കാര്യം 'ക്ഷ'കഷ്ട്ടത്തിലയതുതന്നെ, അതിനാൽ ഈ ഇടയായി സ്വാമിയുടെ നേരിട്ടുള്ള നിർദ്ദേശത്തിൽ പവർ മുടങ്ങതിരിക്കാൻ സോളാർ ഇന്വർട്ടെർ ഒന്ന് പിടിപ്പിച്ചു ആശ്രമത്തിൽ. നന്പ്യാർക്ക് മാത്രമായി അത്ര ഇഷ്ട്ടവും പരിഗണനയും ആണ്, അയാള്ക്ക് അവിടെ അതിനു അതിന്റെതായ കാരണവും ഉണ്ട്. ദാമോദരൻ നന്പ്യാർ ഏതാണ്ട് 75 ഓളം വയസ്സ് പ്രായം വരുന്ന ആരോഗദ്രഡഗാത്രനാ...

പാരന്പര്യം തലമുറകളിളുടെ

മാർത്താണ്ട വർമ്മക്ക് ശേഷം ധർമ്മരാജാ വന്നു, പിന്നെ സ്വാതിതിരുനാൾ, ശ്രീമുലം തിരുന്നാൾ, ചിത്തിര തിരുന്നാൾ  തുടങ്ങിയവർ ആയിരുന്നു  എടുത്തു പറയേണ്ടി ഇരുന്നവർ, ഒപ്പം രാജ്ഞി മാരായ  ഗൌരി ലക്ഷ്മിഭായ്, റാണി പർവ്വതി ഭായി   തുടങ്ങിയവരും. അതിൽ  മാർത്താണ്ട വർമ്മ അർജ്ജുനൻ അയിരുന്നെങ്കിൽ  ബാലരാമവർമ്മ  പേരുപോലെ  ധർമ്മപുത്രർ  ആയിരുന്നു, സംഗീതത്തെ  ജീവൻ പോലെ ഉപാസിച്ചിരുന്ന സ്വാതി തിരുന്നാൾ  രാജ്യത്ത് ആദ്യമായി    ഇംഗ്ളിഷ് വിദ്യാലയം  കൊണ്ടുവന്ന് സാധാരണക്കാരെ അത് പഠിപ്പിച്ചു. ശ്രീമൂലം തിരുന്നാൾ ആദ്യമായി  പർലമെന്റ്ര് നടപ്പാക്കി, ക്ഷേത്ര പ്രവേശന  വിളംബരം  നടപ്പാക്കിയ ശ്രീചിത്തിര തിരുന്നാൾ  നാട്ടിൽ ഒരുപാട് സാമുഹ്യ  മാറ്റങ്ങൾക്ക്  തിരികൊളുത്തി അങ്ങനെ തിരുവിതംകൂർ  രാജ്യത്തെ  ഇൻഡ്യൻ യുണിയനിൽ ലയിപ്പിച്ചത്  ആ മഹാസ്വാധി  ആയിരുന്നു. ഇതിൽ നിന്നും ഒക്കെ വെളിവാകുന്നത്  ആ രാജവംശത്തിന്റെ  ജനകീയ മുഖവും  കാലത്തിനൊത്തുള്ള  സഞ്ചാരവും  ആണ്. സർവ്വോപരി ലക്ഷം കോടിയുടെ കുലദേവ സ്വത്ത്...

തിരുവിതാംകൂർ സ്ഥാപിക്കുന്നു

Image
        സ്വന്തം സിംഹാസനം ഒപ്പം രാജപദവിയും ഉറപ്പിച്ച യുവരാജന്റ അടുത്ത ലക്ഷ്യം രാജ്യ വികസനം ആയിരുന്നു. അതിനായി അദ്ദേഹം  കൊപ്പുകൂട്ടി, സഹായിയും ദിവാനും  ഉപദേശവും എല്ലാം  ഒത്തബ്രാഹ്മണൻ രാമയ്യൻ. അവർ ലക്ഷ്യം വച്ചത് ചുറ്റുമുള്ള നാട്ടു രാജ്യങ്ങളെ ആയിരുന്നു. തെക്കങ്കൂർ  വടക്കാൻകൂർ  അന്പലപ്പുഴ, ആലങ്ങാട്  ഒക്കെ പെട്ടന്ന് കിഴടങ്ങി, എന്നാൽ കായങ്കുളം പിടിചിനിന്നു. കാലങ്ങളോളം. അവസാനം രഹസ്യം അറിയാൻ രാമയ്യൻ തന്നെ നേരിട്ട് ഇറങ്ങി വേഷം മാറി  സന്യാസ വേഷത്തിൽ കായംകുളം കൊട്ടരത്തിൽ പ്രവശിച്ചു. അങ്ങനെ ആണ് ശ്രീച്ചക്ക്രത്തിനെ പറ്റി മനസിലാക്കുന്നത്  കായംകുളം രാജധാനിയിൽ  രാജാവ് സ്വന്തം പരദേവതയായി ശ്രീ ചക്രം വച്ച് ആരാധിച്ചിരുന്നു, എല്ലാരേയും  പാട്ടിൽ ആക്കി രാമയ്യൻ ഒരു രാത്രി അതുമായി കടന്ന് കളഞ്ഞു. ഈ ശ്രീ ചക്രം ഇപ്പഴും പത്മഭാപുരം  കൊട്ടരത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നു.  അത് കഴിഞ്ഞു ഘോരാമായ യുദ്ധമായിരുന്നു, കുട്ടത്തിൽ രാജാവിന്റെ സഹായി ആയ വല്യത്താനേ അവർ പാട്ടിൽ ആക്കിയിരുന്നു. ആദ്യ ആക്രമണം  കിഴക്കുനിന്നും  രാജാവും വലിയ പടത്തലവൻ ...

രാജവംശം

അങ്ങനെ നാട്ടിൽ നടന്ന വൻ കലാപത്തിനെ  പോരാട്ടവീര്യവും ബുദ്ധി കൂർമമതയും  നാട്ടുകാരുടെ  സഹായവും കൊണ്ട് യുവരാജാവ്  അടിച്ചർത്തി രാജ്യം സ്വന്തം വരുതിയിലാക്കി. അന്ന് അദ്ദേഹത്തെ സഹായിച്ച ഒരു തരുണി രത്നം ഉണ്ടായിരുന്നു സുഭദ്ര. അവർ എട്ടുവീട്ടിൽ പിള്ളമാരിൽ പ്രധാനി കുടമണ് പിള്ളയുടെ അനിത്തിരവൾ ആയിരുന്നു.  അപ്പോൾ നിങ്ങൾക്ക് തോന്നാം ആരാണ് എട്ടുവ്വീട്ടിൽ പിള്ളമാർ ആ കാലത്ത് ഉള്ള നാട്ടുപ്രമാണിമ്മാർ ഒരു തരത്തിൽ രാജാവിനെക്കാൾ ശക്ത്തർ, കാരണം രാജ്യത്തെ പടയെ അവരാണ് ഒരുക്കുന്നതും  തീറ്റിപോറ്റുന്നതും, കുട്ടത്തിൽ കാരണവർ ആയ കുടമണ് പിള്ളയെ പ്രധാനമന്ത്രി ആയി കരുതണം. അദ്ദേഹത്തിന്റ്റെ അനിത്തിരവൾ മരുമക്കത്തായ  വ്യവസ്ഥയിൽ ആരാകും എന്നും പറയെണ്ടാതില്ലലോ, ആ സുഭദ്രയെ ഒരു നോട്ടമുണ്ടായിരുന്നു  പത്ഭനാവൻതന്പിക്ക്  അയാൾ രാജാവായാൽ കുടമണ് കണ്ക്കുകൾ കൂട്ടി. സുഭദ്ര  അതീവ സുന്ദരി ആയിരുന്നു  ഒപ്പം ബുദ്ധിമതിയും  തന്ത്രശാലിയും. ഈ കഥാ പാത്രത്തെ പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അഭ്രപാളിയിൽ പുനരവതരിപ്പിച്ചിട്ടുണ്ട്. അതിന് വെള്ളിത്തിരയിൽ  ജീവൻ നൽകിയത് എക്കാലത്തെയും ഇൻഡ്യൻ സിന...

സ്വരുപങ്ങളും നാട്ടുരാജ്യങ്ങളും

  400 നും 500ഉം വർഷങ്ങൾക്കു  മുൻപ് മലയാള നാട്ടിൽ പ്രധാനമായും 3 സ്വരുപങ്ങൽ  ആയിരുന്നു ഉണ്ടായിരുന്നത്  വടക്ക് നെടിയിരുപ്പുസ്വരുപവും  നടുക്ക് പെരുപടപ്പും തെക്കുമാറി വേണാട്ടു സ്വരുപവും കുടാതെ  മുൻന്പ് പറഞ്ഞ നാട്ടുരാജ്യങ്ങളും   പിന്നെ കുറെ നാടുവാഴികളും. ഇവർ ഭുരിപക്ഷവും പിന്തുടർന്ന്  വന്നിരുന്നത് മരുമക്കത്തായം  ആയിരുന്നു എന്ന്വച്ചാൽ മക്കൾക്ക് ലഭിക്കുക അമ്മയുടെ സ്വത്ത് അല്ലെങ്കിൽ അമ്മാവനന്റെ സ്വത്ത് ആയിരുന്നു. തറവാട്ടിലെ മൂത്ത അണ് പ്രജ ആയിരിക്കും കാരണവർ  അദ്ദേഹത്തിൻറെ  അമ്മയോ ഇല്ലങ്കിൽ മൂത്ത സഹോദരിയോ  കാരണവത്തി. കാരണവർ കുടുംബത്തെ ഒരു രാജാവ് തന്നെ കാരണവത്തി അകത്തേ രാജ്ഞിയും. വീടിന്റെ മുൻപ് പുറത്തേക്ക് കാരണവത്തി ക്കുപോലും  പ്രവേശനമില്ല  കതവിനുപുറകിൽ നിന്നും കാരണവരോട്  കാര്യങ്ങൾ  പറയാം അവിശ്യപ്പെടാം. പെങ്ങൽമാരും ആങ്ങളമാരും പെങ്ങന്മാരുടെ മക്കളും നിവസിക്കുന്നു  തറവാട്ടിൽ. ഈ വ്യവസ്ഥിതിയുടെ ഹൈലൈറ്റ് എന്തെന്നാൽ പെണ്കുട്ടികൾ മംഗലം കഴിഞ്ഞാൽ ഭർത്താവിന്റ് ഭവനത്തിൽ താമസത്തിനായി  പോകില്ല. സ്വഭവനത്തിൽ  താമസിക്കും. ...

തിരുവിതാംകൂർ മഹരജാക്കൻമാർ

അവരെപ്പറ്റി പറയുമ്പോൾ ആദ്യം പറയേണ്ടത് ചേരസാമ്രാജ്യത്തെയും പെരുമാൾമാരെയും  പറ്റിയാണ്  അവസാന ചേരരാജൻ ശ്രീ കുലശേഖരപെരുമാൾ മുസ്ലിം മതത്തിൽ അക്ര്ഷ്ട്ടൻ ആയി ആ മതം സ്വീകരിച്ചു. സ്വന്തം രാജധാനി ആയ മുസ്സിരിസ്സിൽ നിന്നും( ഇന്നത്തെ കൊടുംങ്ങല്ലുർ ) മുസ്ലൽമാന്റെ  പരമോന്നതചടങ്ങായ  ഹജ്ജുചെയ്യാൻ  മക്കത്ത് പോകാൻ തീരുമാനിച്ചു (സൗദിഅറേബ്യയിൽ). അദ്ദെഹത്തിനൊപ്പം  മുഴുവൻ പടയും പരിവാരങ്ങളും യാത്രയായി. പരിശുദ്ദ ഹജ്ജുകർമ്മം നിർവഹിച്ചു തിരിച്ച് യാത്ര തിരിച്ച അദ്ദേഹം  ഒമാനിലെ സലാല  എന്നാ സ്ഥലത്ത് എത്തുകയും അവിടുത്തേ പ്രക്രതി ഭംഗി കണ്ട് താൽക്കാലിക താമസസ്ഥലം അക്കുകയും അവിടെ വച്ച് കാലഗതി പുകി എന്നും ചരിത്രം. ഈ ഉള്ളവൻ ഒരിക്കൽ മാതൃഭുമിയിൽ കവി ഡോ അയ്യപ്പപണിക്കരുടെ ഒരു ലേഖനവും മകളോടോപ്പമുള്ള പടവും കാണുകയുണ്ടായി, ഒരു 20 വർഷം മുൻപ് മഹാരാജാവിന്റെ  ഖബറിൽ നില്ക്കുന്നത്. അന്ന് ഞാൻ അക്കാദമിക് കാലമായിരുന്നു. ഒരിക്കലും ഒരു പ്രവാസ ജീവിതം സ്വപ്നം കണ്ടിട്ട് കുടി ഇല്ലായിരുന്നു. പക്ഷെ മനസ്സിൽ ഒരാഗ്രഹം തോന്നി ചരിത്രത്തിൽ  രേഖപ്പെടുത്തിയ ആ ആദ്യ  പ്രവാസിയുടെ  അന്ത്യവിശ്രമ സ്ഥലം...

ഞങളുടെ രാജ്യം വേണാട്

ഞങളുടെ രാജ്യം വേണാട്   ഞാൻ നേരേത്തെ പറഞ്ഞില്ലേ ഞങൾ തിരുവിതാംകൂർ രാജ്യക്കാര്  ആയിരുന്നു  അതിൻറെ അതിര്  തെക്ക് കന്യകുമാരി മുതൽ വടക്ക് ആലുവാപ്പുഴവരെയും കിഴയ്ക്ക് തിരുനെൽവേലി മാവട്ടം മുതൽ പടിഞ്ഞാറ്  അറബിക്കടൽ വരയും ആയിരുന്നു കുടാതെ ആവിശ്യം പോലെ സാമന്തൻമാരും. കടലിൽ കച്ചവടത്തിനായ് എണ്ണമറ്റ നൌകകളും പടപെരുമയും. അതിലേക്ക് നയിച്ചത് സാക്ഷാൽ  മാർത്താണ്ടവർമ്മ മഹാരാജാവും. വെറും ഒരു വേണാട്ടു സ്വരുപത്തിനെ  തിരുവിതാംകൂർ മഹാരാജ്യം ആക്കാൻ  അദ്ദേഹം ഒറ്റക്കാല്ലയിരുന്നു ഒപ്പം തന്ത്രശാലിയും ധീരനും  സർവ്വോപരി ബ്രാഹ്മണനും  ആയ ദിവാൻ  സുന്ദരയയനും ഒപ്പം കുല ദൈവവും തിരുഅന്തൻകാടിന്റെ അധിപതിയുമായ ശ്രീ അനന്തപത്മനാഭാനും ഉണ്ടായിരുന്നു. കുടാതെ ദേശത്തെ സധാരണജനങ്ങളും. പ്രജകളുടെ  സപ്പോർട്ട് കണ്ട് പ്രമാണികളും പിന്നെകുടെക്കുടി. അദ്ദേഹം രാജ്യ വളർത്തലിന് ശേഷം ഈ കർമത്തിനും എന്നും എപ്പഴും കുട്ടുനിന്ന കുലദൈവത്തിനുരാജ്യം കാഴ്ചവച്ച് തന്റ്റെ  കൂർ കാട്ടി അച്ചടങ്ങ് തൃപ്പടിദാനം എന്നപേരിൽ വളരെ പ്രശസ്തമാണ്.ഈ രാജപരമ്പര എന്നും ജനഹിതം അറിഞ്ഞേ ഭരിച്ചിട്ടുള്ളൂ, കാരണം ഇന്നും അവിടു...

ഇത് താനെടാ കേരളം

ഞാൻ ഒരു മദ്ധ്യ തിരുവിതാംകൂർകാരൻ പഴയ കാലത്തിൽ  പറഞ്ഞാൽ  ശ്രീപത്ഭാനവാൻ തിരുകണ്ണാൽ  കാക്കുന്ന നാട്  വഞ്ചിനാഥക്ര്പയാൽ ചേരരാജാക്കൾ വാഴും രാജ്യം അവിടുത്തേ ഒരു പാവം പ്രജ സീ പ്പിയും  പുന്നപ്പ്ര വയലാറും  പിന്നെ ഞ്ഞങ്ങളുടെ പൊന്ന് തന്മ്പുരനും  കുടി ഞങ്ങളെ  ഇന്ത്യാക്കാർ ആക്കി, ഫലമോ  ഇന്നിക്കാണുന്ന  വിവാദം വിളയുന്ന ഹർത്താല് കൊയ്യുന്ന  തട്ടിപ്പ് വിതയ്ക്കുന്ന ദൈവത്തിൻറെ (യഥാർത്ഥ ദൈവം മാവേലിയുടെ  കൂടെ  പാതാളത്തിലേക്ക്  ഓടിപോയി  എന്ന് വീ കേ എൻ ഒരിക്കൽ  പറ ഞ്ഞോ എന്ന് സംശയം) സ്വന്തം  നാടായ കേരളമായി  കുട്ടത്തിൽ തെക്കേ അറ്റം  ചാടി രാഷ്പ്പെട്ടു  അതിനാൽ മുകളിൽ പറഞ്ഞ വിളകൾ  വളങ്ങൾ ഇപ്പഴും അവിടെ വിതക്കുനില്ല  അതിന് ചെന്നാൽ  അവിടുത്തുകാർ  ചിലത് മുറിച്ച് വിടും  പിന്നെ ഒന്നിന് പോകണമെങ്കിൽ  കുഴലേ ശരണം. ഇന്നലെ റോഡിലുടെ നടക്കുമ്പോൾ  ഒരു കരച്ചിൽ  കേൾക്കാം ചുറ്റും നോക്കി ഒന്നും കാണാനില്ല  കരച്ചിൽ മാത്രം കേൾക്കാം സുക്ഷിച്ചു നോക്കിയപ്പോൾ  കഴിഞ്ഞ മഴയ്ക്ക് പീ ഡബ്ലിയു  ഡീ...

Kannan

കണ്ണൻ പ്രണയിനികളുടെ കാന്തൻ  കാമനകളുടെ മാരൻ പിന്നെയോ തോഴൻ  കാലങ്ങൾ തോറും ജ്വലിക്കും  വീരൻ  കാളിന്ദിയുടെ പ്രാണൻ രാധയുടെ  നാഥൻ  ഗോപരുടെ ദേവൻ അവൻ  പ്രിയൻ  ഗോപികമാർ തൻ  പ്രിയ  തോഴൻ  ഗോക്കളുടെ പാലകൻ അവൻ ഗോവിന്ദൻ  ഗീതകകാമൻ  കവിയുടെ  ധീരൻ  കംസാന്തകൻ അവൻ സാന്ദീപനി ശിഷ്യൻ കുചേല സതീർത്ധ്യൻ സ്നേഹചോരൻ  കാളിയമർദ്ധകൻ  ലോക രക്ഷകൻ  കർമ്മധീരൻ അർജ്ജുനചാരൻ