ശ്രാദ്ദം അല്ലെങ്കിൽ ബലിചോറ്
ദാമോദരൻ നന്പ്യാർ അന്ന് പതിവിലും നേരത്തെ എഴുന്നേറ്റു, എന്തെന്നാൽ രാത്രിയിൽ ചരിഞ്ഞും തിരിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. കാരണം തലേന്ന് കണ്ട ടീ. വീ. ന്യൂസും അതിലേ വശ്യമായി ചിരിക്കുന്ന അനന്തഗോപൻ മേനോൻന്റെ ഫോട്ടോയും ആണ് അത് വല്ലാതെ അയാളെ ഫോളോ ചെയ്യുകയായിരുന്നു രാത്രി വെളുക്കുവോളം. നന്പ്യാരുടെ കുറെ കാലമായുള്ള ശീലങ്ങളിൽ ഒന്നാണ് വൈകിട്ടുള്ള മലയാളം വാർത്തയും കാലത്തേ പത്ര വായനയും. സുര്യൻ ഉദിക്കാതിരുന്നോട്ടെ അല്ലെങ്കിൽ അടുക്കളയിൽ ചെല്ലുമ്പോൾ ഭക്ഷണം ഇല്ല എന്ന് ആരെങ്കിലും പറഞ്ഞാലും നന്പ്യാർക്ക് ഒരു പരിഭവവും ഇല്ല, പക്ഷെ 7.30 യുടെ വാർത്തയും രാവിലത്തെ പത്രവും ഇല്ലാതെ നോ രക്ഷ. പൊതു അവധിയിൽ പത്രം മുടങ്ങുകയോ പവർക്കട്ടിൽ വാർത്ത കാണാൻ പറ്റിയില്ലെങ്കിലോ വലിയ സ്വാമിയുടെ കാര്യം 'ക്ഷ'കഷ്ട്ടത്തിലയതുതന്നെ, അതിനാൽ ഈ ഇടയായി സ്വാമിയുടെ നേരിട്ടുള്ള നിർദ്ദേശത്തിൽ പവർ മുടങ്ങതിരിക്കാൻ സോളാർ ഇന്വർട്ടെർ ഒന്ന് പിടിപ്പിച്ചു ആശ്രമത്തിൽ. നന്പ്യാർക്ക് മാത്രമായി അത്ര ഇഷ്ട്ടവും പരിഗണനയും ആണ്, അയാള്ക്ക് അവിടെ അതിനു അതിന്റെതായ കാരണവും ഉണ്ട്. ദാമോദരൻ നന്പ്യാർ ഏതാണ്ട് 75 ഓളം വയസ്സ് പ്രായം വരുന്ന ആരോഗദ്രഡഗാത്രനായ വ്യദ്ധൻ ആണ്. രാവിലത്തെ പത്രം വായന കഴിഞ്ഞാൽ നേരെ പറന്പിൽ കിളക്കാനും കായ്കറി കൃഷി നോക്കാനും ഇറങ്ങിയാൽ ഉച്ചഭക്ഷണത്തിന് മാത്രമേ കയറു. പകലന്തിയോളം അദ്വാനിച്ചു സുര്യൻ പടിഞ്ഞാറ് മറഞ്ഞാൽ തന്റ്റെ പണി അയുധങ്ങൾ മിനുക്കി വച്ച് കുളിക്കാൻ പോകും അതുകഴിഞ്ഞാൽ ടീ.വീ വാർത്ത, അത്താഴവും കഴിഞ്ഞു 8 മണി 8.30 മണിക്ക് ഉറക്കം. പുലർച്ച ഉണർന്നു പത്രവായനയും കഴിഞ്ഞ് വീണ്ടും പറന്പിൽ ഇത് പത്ത് മുപ്പത് വർഷമായി തുടരുന്നു. വലിയ സ്വാമി വന്ന കാലം മുതൽ അയാൾ അവിടെ ഉണ്ട് ആരാദ്യം വന്നു എന്ന് അവർക്കെ അറിയൂ, അയാൾ സ്വമിയോടും സ്വാമിയുടെ ചോദ്യത്തിനും മാത്രമേ പ്രതികരിക്കരുള്ളൂ. അതിനാൽ മറ്റുള്ളവർ അയാളോട് കൂടുതൽ സംസാരിക്കാറും അയാൾ ഒന്നും പറയാറും ഇല്ല. അയാളും വലിയ സ്വാമിയും മറ്റുള്ളവരും മദ്ധ്യതിരുവിതാംകൂറിൽ നന്നായി നടക്കുന്ന ഒരു ആശ്രമവും ഒപ്പം മുള്ള അനാഥാലയത്തിലെ അന്തേവാസികളും ആണ്. വലിയ സ്വാമി വളരെ തേജസ്സിയും നാട്ടിൽ ത്തന്നെ പൊതുസമ്മതനും ആണ്. ഏതോ ഒരു രാജവംശത്തിൽ നിന്നും വന്ന് മനുഷ്യസ്നേഹത്തിന്റെ ത്യാഗത്തിന്റ്റെ മഹാനിയമായ വഴിയെ പുൽകിയ ആൾ ആണ്. അദ്ദേഹം ഇടക്കിടക്ക് പറയും നന്പ്യാരെ പറ്റി അദ്ദേഹത്തിന് ദൈവം കൂടെ കൊടുത്ത ഭാഗ്യതാരം ആണ് എന്ന്. ഇന്ന് ആശ്രമത്തിൽ ഏന്തെങ്കിലും ഉണ്ടെങ്കിൽ അത് നന്പ്യാരുടെ അധ്വാനവും സ്വാമിയുടെ കർമ്മകുശലതയും ആണ്. ആ സ്ഥാപനം വളരെ താഴ്ന്ന നിലയിൽ നിന്നും വളർത്തി ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. നിറയെ അന്തേവാസികളും അവർക്കുള്ള സഹായങ്ങളും നിരവധി വ്യക്തികളും സംഘടനകളും ഏറ്റെടുത്തിരിക്കുന്നു. ഈ മഹനീയ സ്ഥാപനം, മതനിരപേഷതയുടെയും സാഹോദര്യത്തിന്റ്റ്റെയും സ്നേഹത്തിന്റെയും ഒരു മകുടോഉദാഹരണമായി അങ്ങനെ വിളങ്ങി നില്ക്കുന്നു.
നന്പ്യാർ ആ ഫോട്ടോയിൽ കണ്ട ചിരിയെ വീണ്ടും വീണ്ടും മനസ്സിന്റെ ഫ്രെയ്മിൽ ഇട്ട് ഓടിച്ച് കൊണ്ടിരുന്നു. അത് എവിടേയോ എപ്പോഴോ തന്നെ പിൻ തുടരുന്നുവോ.അതോ അതിനാണോ താൻ കാത്തിരുന്നത്. അറിയില്ല, പത്മാവതിയുടെ ചിരി അതിലെ ആ വശ്യത അനന്തഗോപനിൽ കണ്ടപോലെ, വെറും തോന്നൽ ആകും മനസ്സിലെ കുറ്റബോധം കാലങ്ങൾ കഴിഞ്ഞിട്ടും നീറ്റുന്നതാകാം, അല്ലെങ്കില് മനസ്സിന്റെ കോണിൽ എവിടേയോ ഉള്ള എല്ലാം ഉപേഷിച്ച് പോയവന്റെ, ആ പിൻ വിളിയുടെ പ്രതീഷ ആവാം തന്നേക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത് ആവോ അറിയില്ല. എന്തോ ആവട്ടെ പത്രം വരുമ്പോൾ അറിയാമല്ലോ, അവർ അനന്തന്റ്റെ ഭുമിശാസ്ത്രവും ജീവശാസ്ത്രവും എല്ലാം എഴുതും അപ്പോൾ അറിയാം പത്മവതിയുമായൊ അല്ലെങ്കിൽ പടിഞ്ഞറെക്കണ്ടി അധികാരി വീടും ആയി എന്തെങ്കിലും ചാർച്ച ഉണ്ടോ എന്ന്. നന്പ്യാർ ആ ചിന്തയിൽ അങ്ങനെ കുന്തിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല ഒപ്പം വലിയ സ്വാമി അടുത്ത് വന്നതും. സ്വാമിയുടെ ചോദ്യമാണ് ചിന്തകളിൽ നിന്നും ഉണർത്തിയത്. നന്പ്യാരെ ഇന്നലെ റിപ്പബ്ലിക് ഡേ നാഷനൽ അവധി ആയിരുന്നു എന്ന കാര്യം മറന്നോ പത്രം ഇല്ല. അത് സ്വാമി പറഞ്ഞതിൽ രണ്ടു ലക്ഷ്യം ഉണ്ടായിരുന്നു നൻപ്യാരെ ദേഷ്യം പിടിപ്പിക്ക എന്നതും ഓർമ്മയിൽ നിന്നും ഉണർത്തുക എന്നതും പത്രമില്ല എന്നുപറഞ്ഞാൽ ദേഷ്യത്തിൽ പാഞ്ഞുപോയി പണി ആയുധവുമായി മല്ലിടുന്ന ആളെ പ്രതീഷിച്ച സ്വാമി കണ്ടത് നിശബ്ദനായി തളർന്നിരിക്കുന്ന നന്പ്യാരെ ആണ്, എന്ത് പറ്റി സ്വാമി ചോദിച്ചു. ഇല്ല സ്വാമി എനിക്ക് കുറെ നേരം ഒന്നിരിക്കണം. അത് കേട്ട് സ്വാമി നടന്ന് പോയി എന്നാലും ആ സ്വാഭാവികത അദ്ദേഹത്തിൽ ചില സംശയങ്ങൾ ഉടലെടുപ്പിച്ചു തുടങ്ങിയിരുന്നു.
നന്പ്യാർ കുറെ നേരം കുടി അവിടിരുന്നു. ചിന്തകൾ കുറെ വർഷങ്ങൾ പിന്നോട്ട് പോയി. കേരളത്തിൻറെ വടക്കേ അറ്റത്ത് കണ്നുരിനും കസർഗൊഡിനും ഇടയിൽ ഒരു പ്രക്രതി രമണീയമായ ആ ഗ്രാമം അവിടുത്തേ ബാല്യവും കൗമാരവും ഓർത്ത് വൈക്കാൻ നല്ലത് ഒന്നുമില്ലാത്ത എന്നാൽ അമ്മാവന്റെയും അമ്മായിയുടെയും ശാസനയും ശിഷണങ്ങളും വേണ്ടുവോളം ഉണ്ടായിരുന്ന കാലം. അമ്മയെ പ്രസവത്തോടയും അതിന് ശേഷം പിതാവ് വഴിയിൽ ഉപേഷിച്ച് പോകുകയും ചെയേത കുട്ടിക്ക് കുടുതൽ എന്ത് കിട്ടാൻ, പറന്പിലെ പണിയും പൈക്കളെ നോട്ടത്തിനും ഇടയിൽ കഷ്ട്ടിച്ചു പത്താംക്ലാസ് കഴിഞ്ഞ് റ്റൈപ്പും പഠിക്കാൻ കഴിഞ്ഞത് ഭാഗ്യം. അവിടുന്ന് ബൊംബയിലെക്കുള്ള ഒളിച്ചോട്ടം ഒരു രക്ഷപെടിൽ ആയിരുന്നു.പൈപ്പ് വെള്ളവും വടാപ്പാവും ഒരിക്കലും കരയിപ്പിച്ചില്ല, പിന്നിട്ടു വന്ന കാലം ഇതിലും മോശമായിരുന്നു. കാല ചക്രം പിന്നെയും മുന്നോട്ടു തിരിഞ്ഞു , ബോംബെ കുടിയേറ്റങ്ങളുടെ പാറുദീസ ആയി ഒപ്പം തനിക്ക് ഒരു ഇന്റർനാഷണൽ കമ്പനിയുടെ ഇൻഡ്യൻ ഓഫീസ് സെക്കട്ടറിയുടെ ജോലിയും. ഒന്ന് പച്ച പിടിച്ചപ്പോൾ മനസ്സിൽ പ്രതികാര ചിന്ത ഉണർന്നു. നാട്ടിൽ പോകണം അമ്മാവനേയും തന്നെ കഷ്ട്ടപ്പെടുത്തിയ കുടുംബത്തേയും കാണണം. ഉള്ളതിൽ പതിന്മടങ്ങ് പത്രാസും എടുത്താൽ പൊങ്ങാത്ത പെട്ടികളും ആയി നാട്ടിലേക്ക്. മനോഹരമായ സ്വീകരണം ആയിരുന്നു. ദാമോദരൻ ശീമയിലെ സയിപ്പിനെ പോലെ ആയി എന്ന വാർത്ത നാട്ടിൽ എങ്ങും പരന്നു. വീട്ടുകാരുടെ ബഡായി കുടെയും. രണ്ടുദിവസം കഴിഞ്ഞ് റെയിൽവേ സ്റ്റെഷനിൽ മടക്കടിക്കറ്റ് ചെയേത് വരുമ്പോൾ അശംധികരി മേനോൻ, അമ്മാവനുമായി സംസാരിച്ച് തറവാട്ടിൽ ഇരിക്കുന്നു. അദ്ദേഹം അടുത്തേക്ക് വിളിച്ച് ചോദിച്ചു, ദാമോദരന് ഞങ്ങളുടെ തീരുമാനത്തിൽ വിരോധം ഇല്ലല്ലോ, അപ്പോൾ അമ്മാവൻ പറഞ്ഞു ഞാൻ പറയുന്നതാ അവൻറെ തീരുമാനം. എന്റെ മറുപടി പറയാനുള്ള അവസരവും അമ്മാവൻ അടച്ചുകളഞ്ഞു. അകത്തേക്കു കയറിയ എന്നോട് അമ്മാവി പറഞ്ഞു നിന്റെ കല്യാണം ഉറപ്പിച്ചു, പടിഞ്ഞറെക്കണ്ടി അധികരിവീട്ടിൽ പത്മാവതിആണ് നിന്റെ വധു. ആശം അധികാരിയുടെ അനിന്തിരവൾ. കറണ്ട് അടിച്ചപോൽ നിന്നുപോയി അമ്മാവൻ അവിടയും തന്നെ തോല്പ്പിച്ചു. എന്നാൽ പത്മാവതിയും അവളുടെ ചിരി കുഞ്ഞുനാളിലെ മനസ്സിൽ കിടന്നിരുന്നു, പലപ്പഴും സ്കുളിൽ പോകുമ്പഴും പശുവിനെ മേക്കാൻ പോകുമ്പോഴും തൊടിയിൽ മിന്നായം പോലെ കാണാറുണ്ടായിരുന്നു, അതിനാൽ എത്ർത്തില്ല. എല്ലാം വളരെ പെട്ടന്ന് ആയിരുന്നു. പുടവകൊടയും സംബന്ധവും, ഒന്നും പറയാൻ സമയം കിട്ടിയില്ല കല്യണത്തിന്റെ അഞ്ചാംനാൾ തിരിച്ച് ബോംബയിലേക്ക്, ഉള്ള സമയം പത്മാവതി പറഞ്ഞത് തറവാട്ടിലെ ക്രൂരതകൾ തന്നെ ഒരു രക്ഷകനെ കിട്ടിയ സന്തോഷവും. തനിക്ക് എല്ലാം പരിചയം ഉള്ളതുകൊണ്ട് എത്രയും പെട്ടന്നുള്ള ഒരു മോച്ചനവും വാഗ്ദാനം ചെയത് മടക്ക യാത്ര.
പിന്നുള്ള ബോംബെ ജീവിതം തള്ളി നീക്കാൻ കുടുതൽ സംന്പതിക്കാൻ ഉർജ്ജം തന്നത് അവളുടെ ആ അകർഷമായ ചിരിയും, മനോഹര മുഖവും ആണ്. കുടുതൽ ഉയരെ എത്താൻ ശ്രമിച്ചത് തറവാടുകളിൽ നിന്നും മാറി സ്വന്തമായ വീടും നല്ല നാട്ടിലെ ജീവിതവും ആയിരുന്നു. അങ്ങനെ വർഷങ്ങൽ മുന്നു നാലു കടന്ന് പോയി, ആദ്യം കത്തുകൾ മുടങ്ങാതെ അയക്കുമായിരുന്നു, ഒന്നിനും മറുപടി കണ്ടില്ല. പിന്നെ ജോലി തിരക്കും കുടുതൽ കാശുണ്ടാക്കാൻ പുറത്ത് വേറെ പണി ചെയ്യാൻ തുടങ്ങിയപ്പോൾ സമയം ഇല്ലാതെ ആയി. എന്തായാലും ഇനി നാട്ടിൽ കുടാൻ പോകുകയല്ലേ ബാക്കി വച്ച സ്നേഹം അപ്പോൾ ആകാം മനസ്സിൽ കരുതി. നല്ല ഒരു തുക ബാങ്കിൽ ആയി കൈയ്യിലും. ഇനി നാട്ടിൽ പോയി കുറച്ചു തൊടിയും പറന്പും വാങ്ങണം അതിൽ കൊച്ച് വീടും അതിന് ഇത് അധികം ആണ് എന്ന് തോന്നിയപ്പോൾ നാട്ടിലേക്ക് തിരിച്ചു. ട്രെയിൻ ഇറങ്ങി ആദ്യം പോയത് അവളുടെ വീട്ടിലേക്കാണ് മനസ്സ് വെന്പ്പുക ആയിരുന്നു ഒന്നുകാണാൻ, അടക്കിവെച്ച വികാരങ്ങളും സ്നേഹവും എല്ലാം അണവറ്റാതെ ആവോളം നൽകാൻ ഭാവിയെപ്പറ്റി മധുചന്ദ്രികയിൽ സ്വപ്പ്നം കാണാൻ. മറ്റാരുമില്ലാത്ത ഞങളുടെ ലോകത്ത് ആറാടാൻ അർമ്മദിക്കാൻ.അധികാരി വീട്ടിൻ പടിക്കൽ എത്തിയപ്പോൾ ഒരു ആഘോഷച്ഛവി നിറങ്ങൾ,പ്രസന്നവദരായ നാട്ടുകാർ പന്തലുകൾ സദ്യവട്ടം, അവിടെനിന്ന ആരോ ബലമായി പിടിച്ചിരുത്തി. യാത്ര ചെയ്ത് വന്നതിനാലും വിശപ്പ് ഉണ്ടായിരുന്നതിനാലും സദ്യ ആസ്വദിച്ചു ഉണ്ടു. ഭക്ഷം കഴിച്ച് തൊടിയിൽ പോയി കൈകഴുകി ഒന്ന് തംബുലം ചവക്കാൻ ഇരിക്കുമ്പോഴാണ് 'ഹൈ'ഒരു ജിജ്ഞാസ ഇപ്പോള് ഇവിടെ എന്താ ഒരു വിശേഷം? ആത്മാലാപം കുറച്ച് ഉച്ചത്തിൽ ആയി. അടിത്തിരുന്നാൾ നിവർത്തിയും വരുത്തി, അറിയില്ലേ നമ്മുടെ അധികാരിയുടെ ഭാഗിനേയി പത്മവതിയമ്മയുടെ പുടവ കോടയാണ് രണ്ടാമത്തേത്, ആദ്യത്തെ ഒരു ശുംഭൻ ഉണ്ടായിരുന്നു, അഞ്ചാം പക്കം പോയതാ ആർക്കറിയാം ശിവ ശിവ !!!! അയാൾക്ക് കണ്ണിൽ ഇരിട്ട് കയറുന്ന പോലെ തോന്നി എങ്ക്കിലും ഒരുവിധത്തിൽ അവിടെനിന്നും കഴിച്ചിലാക്കി, ആദ്യം കണ്ട ട്രെയിൻ തെക്കൊട്ടയിരുന്നു അതിൽ കയറി യാത്ര തുടർന്നു.
ആ യാത്ര ഒരിക്കലും അവസാനിക്കില്ല എന്ന് കരുതി, നേരേ കന്യാകുമാരി അവിടനിന്നും ഇന്ത്യയുടെ ആത്മാവിൽ തൊട്ടുള്ള ആ പയനം അവസാനിച്ചത് ഒരു മഹായാനത്തിന്റെ ചെറിയ കൈ വഴി ആയിട്ടാണ്. അവിടെ അവസാനിക്കും മുൻപ് മഹാരാജ്യ തലസ്ഥാനം ഉൾപ്പെടെ പല ദിക്കുകളിലും അലഞ്ഞ് പലതും കണ്ടറിഞ്ഞു ആത്മശാന്തിയുടെ പരമാണു കോടികൾ മുടൽമഞ്ഞു പോലെ മനസിനെ പൊതിഞ്ഞു. എവിടെ യാണ് പിഴാച്ചത് എന്ന ചോദ്യം എവിടെയോ പോയി മറഞ്ഞു. അവസാനം ബദരിനാഥിൽ നിന്നും കാശിക്ക് പോകും യാത്രയിൽ ആ മഹാ സ്വാധിയെ കണ്ടെത്തി തേജസ്സിയായ യുവ സന്യാസ്സി ആരോ പറഞ്ഞു വിട്ട മാതിരി അടുത്തെത്തി. രണ്ട് ദിവസത്തിന്റെ അടുപ്പം അത്മസമർപ്പണം ആയി. അന്ന് വരെയുള്ള സംന്പദ്യവും പിന്നുള്ള അദ്വാനവും ആ മഹായത്രക്ക് പാഥേയം ആക്കുമോ എന്ന ചോദ്യം ആലോചിക്ക പോലുമില്ലാത്ത മറുപടിയും. ഈ കഥ അറിയാവുന്ന ഒരെഒരാളും അദ്ദേഹം മാത്രം വലിയ സ്വാമി. ഇന്നും ആ ചരണം ആത്മ ശാന്തി. വിശപ്പാണ് ചിന്തയിൽ നിന്നും ഉണർത്തിയത്, നേരം ഉച്ച കഴിഞ്ഞു. വർഷങ്ങൾക്കു മുൻപ് കുഴിച്ച് മുടിയത് പുറത്തേക്ക് വന്നു. വയസ്സയതിന്റ്റെ ആസ്കിത അല്ലാതെന്ത്, അതോ തിരിച്ച് പോകാൻ സമയമായോ? എന്തുമാകട്ടെ വിധിയുടെ ബലി മ്യഗങ്ങൾക്ക് ബലി അകൽ അല്ലേ കർമ്മം. അയാൾ എഴുന്നേറ്റു നടന്നു.
പതിവ് തെറ്റിക്കാതെ അന്നും നന്പ്യാർ ടീ വി മുന്പിൽ ഇരുന്നു അടുത്തു തന്നെ വലിയ സ്വാമിയും. വാർത്തകൾ മുറക്ക് മിന്നി മറഞ്ഞു. പെട്ടന്ന് വായനക്കാരി ഇന്ന് വാർത്തയിൽ ഒരു അഥിതി ഉണ്ട് മലയാള സാഹിത്യ ശാഖയിലെ പുതിയ താരോദയം, ദേശിയ അവാർഡു ജേതാവ് ആനന്ത ഗോപൻ ലൈവ് ഷോയിൽ പങ്കെടുക്കുന്നു. അയാളുടെ മുഖം കുടുതൽ വിടർന്നു, വളരെ ശ്രേദ്ദയോടെ ടീ വി നോക്കാൻ തുടങ്ങി. ഈ ഭാവമാറ്റം സ്വാമി ശ്രദ്ദിക്കുന്നു ഉണ്ടായിരുന്നു.
മിസ്റ്റർ അനന്തഗോപൻ,കലാ കേരളത്തിന്റെ ഒപ്പം ഞങ്ങളുടെയും അനുമോദനങ്ങൾ, നിങ്ങളോട് ആദ്യചോദ്യം നിങ്ങൾ ഇന്ന് കാണുന്ന ഉയരത്തിൽ എത്താൻ കാരണവും കടപ്പാടും ആരോടോക്കെയാണ്.അധികംആരും ഇല്ല ഒരാൾ ഒരാൾ മാത്രം, എന്റ്റെ മാത്രം അമ്മ, പടിഞ്ഞറെ ക്കണ്ടി അധികാരി വീട്ടിൽ പത്മാവതിഅമ്മ.അപ്പോൾ അടുത്ത ചോദ്യം, ഇത് വളരെ വലിയ ഒരു നേട്ടം ആണ്, ഇത് അർക്കെങ്ക്കിലും സമർപ്പിക്കാൻ അവസരം കിട്ടിയാൽ ആർക്ക് ഭാര്യക്കോ?, ക്ഷമിക്കണം അത് സമർപ്പിച്ചു കഴിഞ്ഞു. അമ്മയുടെ ദൈവത്തിന്, എന്റ്റെ അമ്മ പത്ത് നാൽപ്പതു വർഷമായി വഴി ക്കണ്ണ് മായി കാത്തിരിക്കുന്ന അമ്മയുടേ ദൈവം എന്റെ അച്ഛൻ കളത്തിൽ നന്പ്യത്ത് ദാമോദരൻ നന്പ്യാരുക്ക് 5 ദിവസം മാത്രം കണ്ട അദ്ദേഹത്തെ ലോകര് മുഴുവൻ മരിച്ചു എന്നുപറഞ്ഞിട്ടും എന്റ്റെ മനസും മനസാക്ഷിയും പറയും വരെ വിശ്വസിക്കില്ല എന്നുപറഞ്ഞ് താലിയും സിന്തുരവും അണിയുന്ന ആ മഹാന് സമർപ്പിച്ചു കഴിഞ്ഞു. പെട്ടന്ന് സ്വാമി എന്ന വിളിയോടുകുടി അയാൾ സന്തതസഹചരിയയ സ്വാമിയുടെ മടിയിലേക്ക് കുഴഞ്ഞു വീണു.
(നിങ്ങൾക്കെന്റ്റ്റെ അഭിവാദ്യങ്ങൾ)

Comments
Post a Comment