ഞങളുടെ രാജ്യം വേണാട്

ഞങളുടെ രാജ്യം വേണാട്  

ഞാൻ നേരേത്തെ പറഞ്ഞില്ലേ ഞങൾ തിരുവിതാംകൂർ രാജ്യക്കാര്  ആയിരുന്നു  അതിൻറെ അതിര്  തെക്ക് കന്യകുമാരി മുതൽ വടക്ക് ആലുവാപ്പുഴവരെയും കിഴയ്ക്ക് തിരുനെൽവേലി മാവട്ടം മുതൽ പടിഞ്ഞാറ്  അറബിക്കടൽ വരയും ആയിരുന്നു കുടാതെ ആവിശ്യം പോലെ സാമന്തൻമാരും. കടലിൽ കച്ചവടത്തിനായ് എണ്ണമറ്റ നൌകകളും പടപെരുമയും. അതിലേക്ക് നയിച്ചത് സാക്ഷാൽ  മാർത്താണ്ടവർമ്മ മഹാരാജാവും. വെറും ഒരു വേണാട്ടു സ്വരുപത്തിനെ  തിരുവിതാംകൂർ മഹാരാജ്യം ആക്കാൻ  അദ്ദേഹം ഒറ്റക്കാല്ലയിരുന്നു ഒപ്പം തന്ത്രശാലിയും ധീരനും  സർവ്വോപരി ബ്രാഹ്മണനും  ആയ ദിവാൻ  സുന്ദരയയനും ഒപ്പം കുല ദൈവവും തിരുഅന്തൻകാടിന്റെ അധിപതിയുമായ ശ്രീ അനന്തപത്മനാഭാനും ഉണ്ടായിരുന്നു. കുടാതെ ദേശത്തെ സധാരണജനങ്ങളും. പ്രജകളുടെ  സപ്പോർട്ട് കണ്ട് പ്രമാണികളും പിന്നെകുടെക്കുടി.
അദ്ദേഹം രാജ്യ വളർത്തലിന് ശേഷം ഈ കർമത്തിനും എന്നും എപ്പഴും കുട്ടുനിന്ന കുലദൈവത്തിനുരാജ്യം കാഴ്ചവച്ച് തന്റ്റെ  കൂർ കാട്ടി അച്ചടങ്ങ് തൃപ്പടിദാനം എന്നപേരിൽ വളരെ പ്രശസ്തമാണ്.ഈ രാജപരമ്പര എന്നും ജനഹിതം അറിഞ്ഞേ ഭരിച്ചിട്ടുള്ളൂ, കാരണം ഇന്നും അവിടുത്തേ പ്രജകളുടെ സ്നേഹവും ഒപ്പം മരുന്നിന് പോലും ഒരു ഏകാധിപതിയെപ്പോലും ഈ രാജ ചരിത്രത്തിൽ  എടുത്ത് കാണിക്കാനില്ല എന്നത് സാക് ഷ്യം. ഇതൊക്കെ  അഭിനവജനാധിപത്യ  രാജാക്കളും  മന്ത്രിമാരും ശ്രദ്ദിച്ചാൽ നന്ന്. ഒരിക്കൽപോലും  അവർ വൈരനിര്യതന ബുദ്ദി കാണിച്ചിട്ടില്ല. ഒരിക്കൽപ്പോലും രാജ്യത്തെ എതിർ ചലനംങ്ങൾ ശ്രദ്ദിക്കാതിരുന്നില്ല രാജ്യം ഒരിക്കലും കലാപകലുഷിതം (പുന്നപ്പ്ര വയലാർ മറക്കുനില്ല മറ്റൊരുഅവസരത്തിൽ  പറയാം) ഒരിക്കലും ശയ്യഅവലംബിതരായ  പാവങ്ങളെ വിളിച്ച് ദെർബാറും നടത്തിയിട്ടില്ല. കുടുംബ സ്വത്തായ രാജ്യത്തെ അല്ലെങ്കിൽ കുല ദൈവത്തെ കൊള്ള അടിച്ചിട്ടില്ല. രാജ കുടുംബാംഗങ്ങൾ  ഇന്നുവരെ  ഒരു അപവാദങ്ങളിലും പെട്ടിട്ടും  ഇല്ല. അതാണ് ഭരണാധികാരി  അതായിരിക്കണം. കാലത്തിന്റെ ചുവരെഴുത്ത്  വായിക്കാത്ത  ഒരാളും ഭാവിയുടെ  ചവറ്റുകൊട്ടയിൽ  നിന്നും രക്ഷപെട്ടിട്ടില്ല തുരുമ്പിൽ പെയിന്റ് അടിക്കാതിരിക്കുക.

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ