കാത്തിരുപ്പ്

          

കാത്തിരുന്ന് കാത്തിരുന്നു കാലമേറെആയപ്പോൾ
കാമിനി നിയെന്നെ മറനീടുമോ 
കാരിരുമ്പിൻ ഖൽബല്ല കാതരേനിൻ, 
കമുകനീ ഞാൻ അല്ലേ 
വീണ്ടുമൊരു വേർപിരിയലിനായ് കാണുകില്ലേ 
കാമനകൾ കിനാവിൻ പട്ടുനൂലു കോർക്കുന്നു 

കാതരേ ഞാൻ എന്നെ മറന്നിടുന്നു.....
കുയിലിൻ കളനാദം കാർമേഘ ദുന്ദുഭിയും  
ഒന്നുമേ പ്രതിദ്വനിക്കത്തോര് മരുഭുവിതല്ലൊ  
കാട്ടാറിൻ ഈണമില്ല കല്പ്പനതൻ കാവ്യമില്ല 
മൽസഖിനിന്നുടെ  ഓർമ്മ മാത്രമല്ലോ.

ആര്യവർത്തത്തിൻ  രോമാഞ്ച്ചമിയരുമ്പോൾ 
എന്മനം മയിലായ് മഴ കാത്തിടുന്നു
വെഴാന്പൽ ആകാനോ ജലത്തിനായ്
കേഴാനോ ഈ ജൻമം മർത്യന് ബാക്കി വച്ചു.

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ