ഇത് താനെടാ കേരളം
ഞാൻ ഒരു മദ്ധ്യ തിരുവിതാംകൂർകാരൻ പഴയ കാലത്തിൽ പറഞ്ഞാൽ ശ്രീപത്ഭാനവാൻ തിരുകണ്ണാൽ കാക്കുന്ന നാട് വഞ്ചിനാഥക്ര്പയാൽ ചേരരാജാക്കൾ വാഴും രാജ്യം അവിടുത്തേ ഒരു പാവം പ്രജ സീ പ്പിയും പുന്നപ്പ്ര വയലാറും പിന്നെ ഞ്ഞങ്ങളുടെ പൊന്ന് തന്മ്പുരനും കുടി ഞങ്ങളെ ഇന്ത്യാക്കാർ ആക്കി, ഫലമോ ഇന്നിക്കാണുന്ന വിവാദം വിളയുന്ന ഹർത്താല് കൊയ്യുന്ന തട്ടിപ്പ് വിതയ്ക്കുന്ന ദൈവത്തിൻറെ (യഥാർത്ഥ ദൈവം മാവേലിയുടെ കൂടെ പാതാളത്തിലേക്ക് ഓടിപോയി എന്ന് വീ കേ എൻ ഒരിക്കൽ പറ ഞ്ഞോ എന്ന് സംശയം) സ്വന്തം നാടായ കേരളമായി കുട്ടത്തിൽ തെക്കേ അറ്റം ചാടി രാഷ്പ്പെട്ടു അതിനാൽ മുകളിൽ പറഞ്ഞ വിളകൾ വളങ്ങൾ ഇപ്പഴും അവിടെ വിതക്കുനില്ല അതിന് ചെന്നാൽ അവിടുത്തുകാർ ചിലത് മുറിച്ച് വിടും പിന്നെ ഒന്നിന് പോകണമെങ്കിൽ കുഴലേ ശരണം. ഇന്നലെ റോഡിലുടെ നടക്കുമ്പോൾ ഒരു കരച്ചിൽ കേൾക്കാം ചുറ്റും നോക്കി ഒന്നും കാണാനില്ല കരച്ചിൽ മാത്രം കേൾക്കാം സുക്ഷിച്ചു നോക്കിയപ്പോൾ കഴിഞ്ഞ മഴയ്ക്ക് പീ ഡബ്ലിയു ഡീ കരാറുകാരൻ കഴിഞ്ഞ മഴയ്ക്ക് അടച്ച കുഴിയിൽ ഒരു ഓലക്കുട അത് എടുത്തപ്പോൾ അതിനകത്തിണ്ട് മുച്ചാൻ സൈസിൽ ഒരു പിൻ കുടുമാക്കാരൻ കുഴിയിൽ നിന്നു രക്ഷിക്കാൻ കുടുമയിൽ തന്നെ പിടുത്തമിട്ടു വലിച്ച് കരയിൽ കേറ്റിയതും വാണംവിട്ട മാതിരി ( തെറ്റിധരിക്കണ്ട അത് വേഗം പോകുന്നതിനു ഞങൾ ഉപയോഗിക്കുന്നതാ) ഓടാൻ ശ്രമിച്ചു ഞാൻ പിടിച്ചു നിർത്തി, ചോദിച്ചു ആരാണ്ടാ നീ എങ്ങന്യാ കുഴിയിൽ വീണത് ഏത് സ്കുളില പഠിക്കുന്നത്. പ്രച്ചന്നവേഷത്തിനു സമ്മാനം കിട്ടിയില്ല?.
ആപോഴേക്കും കരച്ചിൽ നിന്നു വിമ്മികരച്ചിൽ ആയി പിന്നെ ഓരുവിധത്തിൽ കരച്ചിൽ നിർത്തി എന്നോടു ചോദിക്കയാണ് അപ്പോൾ താങ്കൾക്ക് നോമിനേ മനസ്സിലയില്ലന്നുണ്ടോ പിന്നെ ഒരു ശപ്പൻ വിളിയും കയ് നുത്ത് ഒന്ന് കൊടുക്കുവാൻ ആണ് തോന്നിയത് പക്ഷേ മനസ്സ് പറഞ്ഞു പോട്ടെ കുട്ടിയല്ലേ അപ്പോൾ ആണ് പറയുന്നത് ഞാൻ ശരിക്കും വമാനനടോ എഭ്യ കുറേ നാളായി തപസ്സ് ആയിരുന്നു മാവേലിക്ക് ഇന്ദ്രന്റ്റെ വാക്കും കേട്ട് പണി കൊടുത്തിട്ടു പോയതാ ഹിമാലയത്തിൽ ഇപ്രാവിശ്യം തണുപ്പ് കൂടുത്തൽ ആയതിനാൽ ഇരിക്കാൻ പറ്റണില്ല എന്നാൽ മലയാളനാട് ഒന്ന് കണ്ട് കളയാം എന്ന് നീരിച്ചു, അപ്പള അറിയുന്നത് നോമുടെ പണി പാളി എന്ന് ഈ റോഡിൽ കുടി നടന്ന നോമിനേ, നമ്മളുടെ യുണിഫോം വെറും മുണ്ട് ആണേ!!! ഒരു ശപ്പൻ കടന്നു പിടിച്ചു ട്ടോ നോം ആ പാതാളത്തിൽ ചാടിയതിനാൽ നമ്മുടെ ബ്രഹ്മചര്യം പോയില്ലട്ടോ ഇപ്പോഴാണ് മാവേലി അന്ന് പാതാളത്തിൽ ചാടിയതിന്റെ ഗുട്ടന്സ് പിടികിട്ടിയത് നമുക്ക് ഇത് തന്നെ വേണം നാം പോകുകയാണ് അങ്ങ് വടക്കെക്ക് ശിവ ശിവാ
Comments
Post a Comment