സ്വരുപങ്ങളും നാട്ടുരാജ്യങ്ങളും
400 നും 500ഉം വർഷങ്ങൾക്കു മുൻപ് മലയാള നാട്ടിൽ പ്രധാനമായും 3 സ്വരുപങ്ങൽ ആയിരുന്നു ഉണ്ടായിരുന്നത് വടക്ക് നെടിയിരുപ്പുസ്വരുപവും നടുക്ക് പെരുപടപ്പും തെക്കുമാറി വേണാട്ടു സ്വരുപവും കുടാതെ മുൻന്പ് പറഞ്ഞ നാട്ടുരാജ്യങ്ങളും പിന്നെ കുറെ നാടുവാഴികളും. ഇവർ ഭുരിപക്ഷവും പിന്തുടർന്ന് വന്നിരുന്നത് മരുമക്കത്തായം ആയിരുന്നു എന്ന്വച്ചാൽ മക്കൾക്ക് ലഭിക്കുക അമ്മയുടെ സ്വത്ത് അല്ലെങ്കിൽ അമ്മാവനന്റെ സ്വത്ത് ആയിരുന്നു. തറവാട്ടിലെ മൂത്ത അണ് പ്രജ ആയിരിക്കും കാരണവർ അദ്ദേഹത്തിൻറെ അമ്മയോ ഇല്ലങ്കിൽ മൂത്ത സഹോദരിയോ കാരണവത്തി. കാരണവർ കുടുംബത്തെ ഒരു രാജാവ് തന്നെ കാരണവത്തി അകത്തേ രാജ്ഞിയും. വീടിന്റെ മുൻപ് പുറത്തേക്ക് കാരണവത്തി ക്കുപോലും പ്രവേശനമില്ല കതവിനുപുറകിൽ നിന്നും കാരണവരോട് കാര്യങ്ങൾ പറയാം അവിശ്യപ്പെടാം. പെങ്ങൽമാരും ആങ്ങളമാരും പെങ്ങന്മാരുടെ മക്കളും നിവസിക്കുന്നു തറവാട്ടിൽ. ഈ വ്യവസ്ഥിതിയുടെ ഹൈലൈറ്റ് എന്തെന്നാൽ പെണ്കുട്ടികൾ മംഗലം കഴിഞ്ഞാൽ ഭർത്താവിന്റ് ഭവനത്തിൽ താമസത്തിനായി പോകില്ല. സ്വഭവനത്തിൽ താമസിക്കും. ഭർത്താക്കൻമാർ ഭാര്യമാരുടെ ഭവനത്തിലേക്ക് സന്ധ്യ നേരത്ത് പോകാറണ് പതിവ്.
വേണാട്ടു സ്വരുപത്തിലും ഇത് തന്നെ അയിരുന്നു പാരമ്പര്യം, എന്നാൽ മാർത്താണ്ടവർമ്മ മഹാരാജവിന്റ്റെ അമ്മാവന് അദ്ദേഹത്തെപ്പോലെ രണ്ട് ആണ് മക്കൾ ഉണ്ടായിരുന്നു അതിൽ മുത്തവൻ പത്മനാഭൻ തന്പി. അച്ഛൻ വാർധക്യസഹജമായരോഗത്തിൽ ശയ്യഅവലംബിതൻ ആയപ്പോൾ തന്പി അദ്ദേഹത്തിന് ഒരാഗ്രഹം രാജവയാലോ? കൂടെ കുറെ ഏറാൻ മുളികളും പിന്നെ എട്ടുവിട്ടിൽ പിള്ളമാർ എന്ന നാട്ടുപ്രമാണിമാരിൽ ചിലരും. അത് സാധിക്കണമെങ്കിൽ മാർത്താണ്ടവർമ്മയെ കൊല്ലണം അതിനായി അവർ കരുനീക്കി. നാട്ടു കലാപം സംഘടിപ്പിച്ചു അതിൽ യുവരാജാവ് മരിച്ചു എന്ന് വരുത്തണം. നിലവിൽ രാജവില്ലാത്ത അവസ്ഥ, നാട്ടിൽ ആകെ പടഓടിനടക്കുന്നു, യുവരാജാവ് കാര്യം മനസ്സിലാക്കി ഒളിവിൽ. സഹചാരികളുടെയും നാട്ടുകാരുടെയും മാത്രം സഹായം, ഒപ്പം ചില സാമന്തൻ മാരുടെയും അവരുടെ പടയുടെയും കൂട്ടുകുടി കിട്ടിയപ്പോൾ അദ്ദേഹം എല്ലാ ശത്രുക്കളെയും ജയിച്ച് രാജ്യം പിടിച്ചു. ആ ഓട്ടത്തിൽ അദ്ദേഹം ഒരിക്കൽ രക്ഷപെടാനായി ഒളിച്ചിരുന്ന ഒരു പ്ലാവ് ഉണ്ട് അതിനെ അമ്മച്ചിപ്ലാവ് എന്നറിയപ്പെടുന്നു ആ കാലത്തിന്റ്റ്റ തനി അവിഷക്കരമാണ് മലയാളത്തിലെ ലക്ഷണ മൊത്ത നോവലിൽ ഒന്നായ സീ വീ രാമൻപിള്ളയുടെ മാർത്താണ്ടവർമ്മ. ആ മരുമക്കത്തായ സന്പ്ര്ദായത്തിന് അറുതി വരുത്തിയത് ആ മഹാനുഭാവന്റ്റെ പരന്പരയിലെ ശക്തയും ധീരയും ആയ റാണി സേതു ലക്ഷ്മി ഭായ് 1928,എന്നാണ് എന്റ്റെ ഓർമ്മ, മക്കത്തായ ബില്ലിലുടെ.ആ തീരുംമാനമാണ് കേരളത്തിലെ സമുഹത്തിൽ തന്നെ വിപ്ലവകരമായ മാറ്റം വരുത്തിയ തറവാടുകൾ എന്ന യാഥാർത്ഥ്യത്തെ ഒരു മിത്തായും കുളിരുള്ള ഓർമ്മകൾ ആയും മാറ്റിയത്. ( ഇത് എന്റ്റെ പരിമിതമായ അറിവിൽ നിന്നും എഴുതിയത് ആണ് തെറ്റ് ഉണ്ടങ്ക്കിൽ ക്ഷമിക്കുക,തിരുത്തുക) നിങ്ങള്ക്കെന്റ്റെ അഭിവാദ്യങ്ങൾ
Comments
Post a Comment