തിരുവിതാംകൂർ മഹരജാക്കൻമാർ


അവരെപ്പറ്റി പറയുമ്പോൾ ആദ്യം പറയേണ്ടത് ചേരസാമ്രാജ്യത്തെയും പെരുമാൾമാരെയും  പറ്റിയാണ്  അവസാന ചേരരാജൻ ശ്രീ കുലശേഖരപെരുമാൾ മുസ്ലിം മതത്തിൽ അക്ര്ഷ്ട്ടൻ ആയി ആ മതം സ്വീകരിച്ചു. സ്വന്തം രാജധാനി ആയ മുസ്സിരിസ്സിൽ നിന്നും( ഇന്നത്തെ കൊടുംങ്ങല്ലുർ ) മുസ്ലൽമാന്റെ  പരമോന്നതചടങ്ങായ  ഹജ്ജുചെയ്യാൻ  മക്കത്ത് പോകാൻ തീരുമാനിച്ചു (സൗദിഅറേബ്യയിൽ). അദ്ദെഹത്തിനൊപ്പം  മുഴുവൻ പടയും പരിവാരങ്ങളും യാത്രയായി. പരിശുദ്ദ ഹജ്ജുകർമ്മം നിർവഹിച്ചു തിരിച്ച് യാത്ര തിരിച്ച അദ്ദേഹം  ഒമാനിലെ സലാല  എന്നാ സ്ഥലത്ത് എത്തുകയും അവിടുത്തേ പ്രക്രതി ഭംഗി കണ്ട് താൽക്കാലിക താമസസ്ഥലം അക്കുകയും അവിടെ വച്ച് കാലഗതി പുകി എന്നും ചരിത്രം. ഈ ഉള്ളവൻ ഒരിക്കൽ മാതൃഭുമിയിൽ കവി ഡോ അയ്യപ്പപണിക്കരുടെ ഒരു ലേഖനവും മകളോടോപ്പമുള്ള പടവും കാണുകയുണ്ടായി, ഒരു 20 വർഷം മുൻപ് മഹാരാജാവിന്റെ  ഖബറിൽ നില്ക്കുന്നത്. അന്ന് ഞാൻ അക്കാദമിക് കാലമായിരുന്നു. ഒരിക്കലും ഒരു പ്രവാസ ജീവിതം സ്വപ്നം കണ്ടിട്ട് കുടി ഇല്ലായിരുന്നു. പക്ഷെ മനസ്സിൽ ഒരാഗ്രഹം തോന്നി ചരിത്രത്തിൽ  രേഖപ്പെടുത്തിയ ആ ആദ്യ  പ്രവാസിയുടെ  അന്ത്യവിശ്രമ സ്ഥലം സന്ദർശിക്കണം എന്ന്. എന്റ്റെ ആ ആഗ്രഹം കഴിഞ്ഞ 16 വർഷം നീണ്ട പ്രവാസ ജീവിതത്തിൽ  സാധിച്ചു എന്ന് അഭിമാനത്തോടെ  പറയട്ടെ, അതിനായി 4 വർഷം പലതവണ പോകേണ്ടി വന്നു എന്നുമാത്രം. കാരണം ഇന്നും ആ ചരിത്ര പുരുഷന്റെ മഹാത്മ്യം മലയാളികളിൽ പോലും പലർക്കും അറിയില്ല പോലും. അതിന് വേണ്ട കർമ്മം നമ്മളും നമ്മുടെ സർക്കാരും എടുക്കേണ്ട സമയം അതിക്രമിച്ചില്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
    അദ്ദേഹം മടങ്ങി വരാതായത് കാരണം രാജവംശം പിളരുകയും  പലദിക്കിൽ പലായനം ചെയ്യപ്പെടുകയും ചെയ്തു. അതിൽ ഒരു ശാഖ തെക്കോട്ട് നീങ്ങി ഇനത്തെ മഹാനഗരത്തിന്റെ പുരാതന രൂപമായ തിരുഅനന്തൻ കടിനടുത്തു വേണാട്ടുസ്വരുപം എന്നപേരിൽ  അദിവസിക്കുകയും ക്രെമേണ  വേണാട് എന്നാ നാട്ടുരാജ്യം രൂപികരിക്കുകയും  ചെയ്തു.അന്ന് പ്രശസ്തമായ  മറ്റു നാട്ടുരാജ്യങ്ങൾ  ചിലത് ആയിരുന്നു തെക്കൻകൂർ,വടക്കൻകൂർ, കായങ്കുളം, അന്പലപ്പുഴ തുടങ്ങിയവ.
(ഈ ലേഖനം എന്റ്റെ പരിമിതമായ  അറിവിൽ നിന്നും വായനയിൽ നിന്നും ഉണ്ടായതാണ്  ചരിത്ര വഴിയിൽ എന്തെങ്കിലും തെറ്റ് കടന്ന് കുടിയിട്ടുഉണ്ടെങ്കിൽ ക്ഷമിക്കുക സദയം തിരുത്തുക) നിങൽക്കെന്റെ അഭിവാദനങ്ങൾ 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ