തിരുവിതാംകൂർ സ്ഥാപിക്കുന്നു
സ്വന്തം സിംഹാസനം ഒപ്പം രാജപദവിയും ഉറപ്പിച്ച യുവരാജന്റ അടുത്ത ലക്ഷ്യം രാജ്യ വികസനം ആയിരുന്നു. അതിനായി അദ്ദേഹം കൊപ്പുകൂട്ടി, സഹായിയും ദിവാനും ഉപദേശവും എല്ലാം ഒത്തബ്രാഹ്മണൻ രാമയ്യൻ. അവർ ലക്ഷ്യം വച്ചത് ചുറ്റുമുള്ള നാട്ടു രാജ്യങ്ങളെ ആയിരുന്നു. തെക്കങ്കൂർ വടക്കാൻകൂർ അന്പലപ്പുഴ, ആലങ്ങാട് ഒക്കെ പെട്ടന്ന് കിഴടങ്ങി, എന്നാൽ കായങ്കുളം പിടിചിനിന്നു. കാലങ്ങളോളം. അവസാനം രഹസ്യം അറിയാൻ രാമയ്യൻ തന്നെ നേരിട്ട് ഇറങ്ങി വേഷം മാറി സന്യാസ വേഷത്തിൽ കായംകുളം കൊട്ടരത്തിൽ പ്രവശിച്ചു. അങ്ങനെ ആണ് ശ്രീച്ചക്ക്രത്തിനെ പറ്റി മനസിലാക്കുന്നത് കായംകുളം രാജധാനിയിൽ രാജാവ് സ്വന്തം പരദേവതയായി ശ്രീ ചക്രം വച്ച് ആരാധിച്ചിരുന്നു, എല്ലാരേയും പാട്ടിൽ ആക്കി രാമയ്യൻ ഒരു രാത്രി അതുമായി കടന്ന് കളഞ്ഞു. ഈ ശ്രീ ചക്രം ഇപ്പഴും പത്മഭാപുരം കൊട്ടരത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നു. അത് കഴിഞ്ഞു ഘോരാമായ യുദ്ധമായിരുന്നു, കുട്ടത്തിൽ രാജാവിന്റെ സഹായി ആയ വല്യത്താനേ അവർ പാട്ടിൽ ആക്കിയിരുന്നു. ആദ്യ ആക്രമണം കിഴക്കുനിന്നും രാജാവും വലിയ പടത്തലവൻ ന്യായപ്പള്ളി വലിയതാങ്കളും. വേണാട്ടു പടയോട് വെട്ടികോട് വച്ച് ഏറ്റു. ഭീകരമായ യുദ്ധമായിരുന്നു പിന്നീട്. യുദ്ധത്തിൽ രാജാവിനെ സംരക്ഷിച്ച് നിന്ന വലിയ താങ്കൾ മാർത്താണ്ട വർമ്മയും ആയിഉള്ള പോരാട്ടത്തിൽ വേട്ട്ഏറ്റു മുന്നോട്ട് വീണ് വീര സ്വർഗ്ഗം പൂകി. വലിയ താങ്കളുടെ അസ്ഥിത്തറ ഇന്നും അവിടെനിന്നും 2 കിലോമീറ്റെർ തെക്ക് പടിഞ്ഞാറായി ഉണ്ട്. അതിനുശേഷം കായംകുളം രാജാവിന്റെ തല അറുത്തു. തല നഷ്ട്ടപ്പെട്ട കബന്ധവും ആയി അദ്ദേഹത്തിൻറെ കുതിര പിന്നോട്ട് ഓടി ഏതാണ്ട് 6 കിലോമീറെർ പടിഞ്ഞാറ് തെക്കായി ഒരു കുന്നു ഇപ്പഴും അത് ആൾ താമസമില്ലാതെ കാടുപിടിച്ചു കിടക്കുകയാണ് ഒരു ചരിത്ര സാക്ഷ്യം പോലെ അവിടെയാണ് രാജവിന്റെ തല ഇല്ലാ ശരിരവും വഹിച്ച് കുതിര വീണ് മരിച്ചത്. വെട്ടികോട് എന്ന സ്ഥലപ്പേര് പോലും ഈ യുദ്ധ സ്മാരകം എന്നാണ് പഴമക്കാർ പറയുന്നത്, മനുഷ്യനേ വെട്ടി കുട്ടിയ സ്ഥലം എന്ന അർത്ഥത്തിൽ.
ഇതേ സമയം രാമയ്യൻ വേറെ പടയുമായി തെക്കുനിന്നും അക്രമിച്ചു വല്യാത്തന്റെ സഹായത്താൽ കൊട്ടാരത്തിൽ കടന്ന സൈന്യം എല്ലാം നശിപ്പിച്ച് കൊട്ടാരം കത്തിച്ചു. സ്ത്രീ കളെ പിടിച്ച് മുക്കുവർക്കുനൽകി കുട്ടത്തിൽ വല്യത്താനെയും വധിച്ചു.ആ നാട്ടുരാജ്യത്തിന്റെ അവശിഷ്ട്ടം പോലും ചരിത്രത്തിനായി വച്ചില്ല. ഇന്ന് കായംകുളത്ത് ഒരു കൊട്ടരമുണ്ട്NH47 ഒരു 500മീറ്റർ മാറി അത് പിൽക്കാലത്ത് തിരുവിതംകൂർ രാജാക്കന് മാർ വിശ്രമ മന്ദിരമായി പണി കിഴിപ്പിച്ചതാണ് .

Comments
Post a Comment