ന്യൂ ജനറേഷൻ

മുഖതാളിലെ ഒരു സഹൊദരന്റ്റ സംശയം ആണ് ഈ കുറിപ്പിന്റെ ആധാരം. കാലകാരൻ അവർ ആരും ആകട്ടെ കഥാക്യത്തുകൾ കവിത എഴുത്തുകാർ, വിമർശകർ, ഇനി പടം വരക്കാർ, അല്ലെങ്കില്, നാടകക്കാർ, സിനിമാക്കാർ  ആരും ആക്കട്ടെ, അമേച്ചുർറോ  പ്രൊഫെഷനലൊ ദുതരൊ അവദുതരൊ ആകട്ടെ. സ്വന്തം കല കഴിവ് കാട്ടി കൈയടിയും ലൈക്കും കമന്റ്റ്റും വാങ്ങി പൊടിതട്ടി പോകലാണോ ധർമ്മമ്മം?  ക്ഷമിക്കണം,എന്റെ കാഴ്ചപ്പാട് വ്യത്യസ്തം ആണ്. നിലവിൽ ഉള്ള എല്ലാത്തിലും കലാപം പ്രഖ്യപിക്കുന്നവൻ ആണ്  ആകണം കലാകാരൻ.
പ്രേമം ഉണ്ടാകണം പ്രണയിക്കാൻ  മനസ്സുണ്ടാകണം എല്ലാം  പ്രണയമാണ്  എന്ന് കരുതിയാൽ  അവൻ ഉട്ടോപ്പിയൻ  ആയിപ്പോകും. ആ സുഷിപ്ത്തിയിൽ  നിന്നും ഉണരുപ്പോൾ മഹതി ഇന്ദിരാഗാന്ധി  അവസാനമായി  പറഞ്ഞ് തന്ന കാര്യം, ചവുട്ടി നില്ക്കുനിടത്തെ  മുന്നു അടി മണ്ണ് കൂടി കാണില്ല അത് സംഭവിക്കും.  അതിനാൽ ഉണര് സോദരരെ, നമുക്ക്  പാട്ടുകാർ ആകാം നാളയുടെ ഗാട്ടുകാർ. പാണൻമാർ തുകിൽ ഉണർത്തി പാടട്ടെ. കനകസിംഹാസനങ്ങൾ  വിറക്കട്ടെ. 

ഇന്നത്തെ പൂമുഖത്ത്, ഒരാൾ വളരെ ദുഖിതൻ ആയി പറഞ്ഞു  എ എ പി യെ പ്പറ്റി  ആദ്യ പ്രതീഷ  തെറ്റുന്നുവോ ഇല്ല,എല്ലാ നവോഥാനങ്ങളും  ഉണ്ടായിട്ടുഉള്ളത്  ദിശയില്ലാത്ത ലക്ഷ്യം ഇല്ലാത്ത എന്നാൽ  അതി തീവ്രവും ശക്തമായ  ഇച്ചാശക്തി  ഉള്ളതുമായ  ന്യുനപക്ഷ  ജനതതിയിൽ  നിന്നും ആണ്  ഉരുൾപൊട്ടൽ പോലെ അല്ലങ്കിൽ അഗ്നിപർവ്വത സ്പോടനം പോലെ, ചരിത്രത്തിന്റെ ഏടുകളിൽ അതുകാണാം. ആ മഹാസ്പോടനത്തിന്റെ ചെറിയ തുടക്കമാണ് ഇത്. വെള്ളം ഒഴുക്ക് തുടങ്ങുമ്പോൾ  അടുത്തുള്ള  എല്ലത്തിനേയും ചേർത്ത് അതിന്റെ ശക്തി കുട്ടും അങ്ങനെ വരുമ്പോൾ കുട്ടത്തിൽ അഴുക്ക്, പുഴുക്കുത്ത് ചെളി എല്ലാം കാണും. അതാണല്ലോ എളുപ്പം അടർന്ന് വരിക പിന്നെ പഞ്ചഭുതങ്ങൽ  എല്ലാം ശുദ്ധീകരിക്കും. വെറും കല്ലിൽ നിന്നും വജ്രം ഉണ്ടാകും പോലെ. റോമിൽ നീറോ കണ്ടതും റഷ്യയിൽ ലെനിൻ കാട്ടിയതും കാണുക  അത് നിങ്ങളേക്കാൾ അവർക്കറിയാം അത് അവർ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ആദ്യ പ്രഹരം പതുക്കെ ആയിരുന്നു. എന്നാൽ അത് വളരെ ആഴത്തിൽ കൊണ്ടു. അവർ ചകിതരായി അതിന്റ്റെ ബഹിർസ്പുരണം ആണ് നമ്മൾ ഇന്ന് കാണുന്നത്. കാത്തിരിക്കുക, ഇനി അവൻ വരും ആട്ടിൻതോലും അണിഞ്ഞ്, ഗ്യാസിനും പെട്രോളിനും വിലകുറയും  അവന്റെ കാവൽ നായിക്കൾ നിനക്ക്  വഴിത്താരയിൽ അടിപണിയും എന്റെ പ്രതിപുരുഷൻമാരെ അവർ അപകീർത്തിയാൽ  മുടും. അവരിൽ  ഇവർ കുറ്റങ്ങൾ ചാർത്തി വിചാരണ ചെയ്യും കാരണം ഇവർ വിപ്ലവത്തെ ഭയക്കുന്ന സാത്താന്റെ സന്തതികൾ. സ്നാപക യോഹന്ണൻ  പറഞ്ഞ പോലെ ഇവർ വെറും വഴി കാട്ടികൾ, ശരിക്കുള്ളവൻ വരും കുതിരയിൽ ഏറി ഖട്ഗ്ഗവും ആയി  അവനായി പോരാടാം നന്മയുടെ അഗ്നി ഉലയിൽ ഊതി കത്തിച്ച് ആത്മാവിനെ ഉരുക്കി  ശുദ്ധീകരിക്കുക
നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ.

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ