പാരന്പര്യം തലമുറകളിളുടെ
മാർത്താണ്ട വർമ്മക്ക് ശേഷം ധർമ്മരാജാ വന്നു, പിന്നെ സ്വാതിതിരുനാൾ, ശ്രീമുലം തിരുന്നാൾ, ചിത്തിര തിരുന്നാൾ തുടങ്ങിയവർ ആയിരുന്നു എടുത്തു പറയേണ്ടി ഇരുന്നവർ, ഒപ്പം രാജ്ഞി മാരായ ഗൌരി ലക്ഷ്മിഭായ്, റാണി പർവ്വതി ഭായി തുടങ്ങിയവരും. അതിൽ മാർത്താണ്ട വർമ്മ അർജ്ജുനൻ അയിരുന്നെങ്കിൽ ബാലരാമവർമ്മ പേരുപോലെ ധർമ്മപുത്രർ ആയിരുന്നു, സംഗീതത്തെ ജീവൻ പോലെ ഉപാസിച്ചിരുന്ന സ്വാതി തിരുന്നാൾ രാജ്യത്ത് ആദ്യമായി ഇംഗ്ളിഷ് വിദ്യാലയം കൊണ്ടുവന്ന് സാധാരണക്കാരെ അത് പഠിപ്പിച്ചു. ശ്രീമൂലം തിരുന്നാൾ ആദ്യമായി പർലമെന്റ്ര് നടപ്പാക്കി, ക്ഷേത്ര പ്രവേശന വിളംബരം നടപ്പാക്കിയ ശ്രീചിത്തിര തിരുന്നാൾ നാട്ടിൽ ഒരുപാട് സാമുഹ്യ മാറ്റങ്ങൾക്ക് തിരികൊളുത്തി അങ്ങനെ തിരുവിതംകൂർ രാജ്യത്തെ ഇൻഡ്യൻ യുണിയനിൽ ലയിപ്പിച്ചത് ആ മഹാസ്വാധി ആയിരുന്നു. ഇതിൽ നിന്നും ഒക്കെ വെളിവാകുന്നത് ആ രാജവംശത്തിന്റെ ജനകീയ മുഖവും കാലത്തിനൊത്തുള്ള സഞ്ചാരവും ആണ്. സർവ്വോപരി ലക്ഷം കോടിയുടെ കുലദേവ സ്വത്ത് ആരാലും തൊടാതെ ഇക്കാലമത്രയും സംരക്ഷിച്ചില്ലേ ഇനി "എന്തെരോ?എന്തോ? പല മോടകളും പോളപ്പുകളും കാണാം അതിനുശേസം അപ്പി എന്തെരേലും കണ്ടാൽ ഫാഗ്യം".
തിരുവിതാംകൂറിന്റെ കഥ പറയുമ്പോൾ മറക്കരുതത്തത് അവിടുത്തെ ദിവാൻ മാരെ ആണ് രാമയ്യൻ മുതൽ രാജാകേശവദാസനും വേലുത്തന്പിദളവയും തുടങ്ങി അവസാനം ഇവിടുന്ന് ജനങ്ങൾ ഓടിച്ചു വിട്ട സർ സീ പീ വരെ. ചരിത്രം അറിയാവുന്ന ചിലരെങ്കിലും ആ ഓടിക്കലിൽ ഇന്ന് ദുഖിക്കുന്നുണ്ടാവും ഇന്നത്തെ കേരളത്തിന്റെ അവസ്ഥാന്തരം കണ്ടെങ്കിലും. എല്ലാം ഉണ്ടെങ്കിലും ഭുരിപക്ഷം പ്രവാസം എന്ന ആട് ജീവിതം ജീവിക്കുന്നത് കണ്ടിട്ടെങ്കിലും. ആസുത്രണം ഇല്ലാതെ എല്ലാം നശിപ്പിക്കുന്ന ജനം ജനത്തെ കൊള്ള അടിക്കുന്നത് കാണാൻ ഒരു ഭരണാധികാരികളും ഇല്ല. മുരിക്കൻ 3 കായൽ പാടശേഖരങ്ങൾ ഉണ്ടാക്കി രാജകാലത്ത്. 60 വർഷത്തെ ജനാധിപത്യം അവ തരിശിട്ടു കഷ്ണം ആക്കി റിയൽ എസ്റ്റ്ട് കളിച്ചു. തിരുവിതംകൂരിനെ തീറ്റി പോറ്റാൻ നഞ്ചിനാടും കുട്ടനാടും ഒണാട്ടുകരയും പൊന് വിളയിചിരുന്നു. നാണ്യവിളകൾ കയറ്റി അയക്കാൻ പണ്ടികശാല ആലപ്പുഴയിലും കൊച്ചിയിലും. ഇന്നോ? നാഞ്ചിനാട് നിലനിൽക്കുന്നു ഇവിടുന്നു പോയത് കൊണ്ട്. നാടിനെ സ്നെഹിക്കുന്നു എങ്കിൽ മക്കളേ വൈകിയിട്ടില്ല കൊയ്ത്തുപാട്ട് മണി ശേഖരിച്ച് വച്ചിട്ടുണ്ട്.
Comments
Post a Comment