പനീനീർ പുഷ്പങ്ങളുടെ കാവൽക്കാരൻ
പനീനീർ പുഷ്പങ്ങളുടെ കാവൽക്കാരൻ രഘുത്തമൻ ഒരു പുസ്തക കച്ചവടക്കാരൻ ആയിരുന്നു, എന്ന് പറഞ്ഞാൽ രാവിലെ മുതൽ വൈകുംവരെ വീട് വീടാന്തരം നടന്ന് കച്ചവടം ചെയ്യുന്ന സാധാരണക്കാരൻ വൈകുന്നേരം കിട്ടുന്ന തുകയിൽ ബൂക് ഷോപ്പ് കാരന് കൊടുക്കാനുള്ളത് ബാക്കി വച്ച് വീടിനുള്ള ഭക്ഷണ തുക കണ്ടെത്തുന്ന സാധാരണയിൽ സാധാരണക്കാരൻ. എന്നാലും എല്ലാ പുസ്തകങ്ങളും അയാൾ വിൽക്കില്ല താൻ വായിച്ചു തനിക്ക് ബോധിച്ചത് മാത്രം. മാത്രമല്ല വിൽക്കുന്നത് പോലും അയാൾക്ക് തോന്നണം ഇതുകൊണ്ട് വങ്ങുന്നവനൊ അല്ലെങ്കിൽ അവരുടെ തലമുറക്കെങ്കിലുമൊ പ്രയോജനപ്പെടും എന്ന്. ചിലനാൾ ഇങ്ങനെ യുള്ള ഉപഭോക്താവിനെ കണ്ടെത്തിയില്ല എന്നുവരും അന്ന് വീട് പട്ടിണിയാണ്, ആയാളും ഭാര്യയും പിന്നെ പ്രായമായ അമ്മയും. എന്നാലും അയാൾ തന്റെ തത്വത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. മാസ്റ്റർ ഡിഗ്രി വരെ പഠിച്ചു പല പണി ചെയ്തത്, ഒന്നിലും അയാൾക്ക് തൃപ്തി വന്നില്ല, ഒന്നിലും ഉറച്ച് നിൽക്കാതെ അയാൾ അലഞ്ഞ് തിരിഞ്ഞു. അവസാനം ആണ് ഇത് കണ്ടെത്തിയത്, അപ്പോഴേക്കും കാലം കുറെ കടന്ന് പോയിരുന്നു. പിന്നെ വയസും. പ്രായമായ അമ്മ വിവാഹത്തെ പറ്റി പറഞ്ഞപ്പോൾ ഒക്കെ അയാൾ മൂളി കേട്ടതല്ലാതെ മറുപടി പറഞ്ഞി...