വിവാഹം

 വിവാഹം  

ബാലകൃഷ്ണന്റെ മകളുടെ കല്യാണം ആണ് ഇന്ന്  നാട്ടിൽ ഉള്ള ഒരുമാതിരി പെട്ട എല്ലാരേയും ക്ഷണിച്ചിട്ടുണ്ട്, ടൌണ് മധ്യത്തിലുള്ള പുതിയതായി പണികഴിപ്പിച്ച വലിയ ആഡിറ്റോറിയത്തിൽ വച്ചാണ്, പോകണം മുത്തശ്ശൻ പറഞ്ഞു. മുത്തശ്ശന് പോകണം എന്ന് പറഞ്ഞാൽ കൂടെ പോകണം എന്ന് ആണ് വ്യംഗ്യം, തനിക്കാണങ്കിൽ ഒരു താൽപ്പര്യവും ഇല്ല കാരണം അവരുടെ ജാട തന്നെ, ബാലകൃഷ്ണൻ മാമയുടെ അല്ല മറ്റുള്ളവരുടെ, വിനു അയാളെ മാമ എന്നാണ് വിളിക്ക!!! ശരിക്കും മാമയോന്നും അല്ല പിന്നെ പണ്ടേ വിളിച്ചു ശീലിച്ചു. എന്നാൽ അയാളുടെ ഭാര്യയും മക്കളുടെയും ഭാവം കണ്ടാൽ ശരിക്കും ദേഷ്യം വരും അവന്. പ്രത്യേകിച്ചു അയാളുടെ മകൾ രേവതിയുടെ, എന്താ ഭാവം നടപ്പും നോട്ടവും ഒക്കെ കണ്ടാൽ ഇംഗ്ലീഷ് ഫിലിംസ്റ്റർ കേരളത്തിൽ  വന്നമാതിരിയാണ് , സ്വന്തമായി ബെൻസ് കാർ നാട്ടിൽ ഉള്ള ഏക വീട് ആണ്, വിമാനത്തിൽ എല്ലാരും നാട്ടിൽ എത്തിയാൽ ബാലകൃഷ്ണമാമയുടെ അമ്മ വരും എയർപോർട്ടിൽ പോയി വിളിച്ചുകൊണ്ട് വരാൻ അവൻ പോണം. വിനു നല്ല പോലെ വണ്ടി ഓടിക്കും, ഡ്രൈവർ ആയതുകൊണ്ടല്ല ഒരു ഉപകാരം, കുടാതെ ബാലൻമാമയുടെ ഭാര്യക്കും മക്കൾക്കും ബൻസിൽ തന്നെ വേണം നാട്ടിൽ സഞ്ചരിക്കാൻ അതിന് മാത്രമാണ് പോലും ഈ കാർ വാങ്ങിയത്. പിന്നെ ഒരു ഗൂഡലക്ഷ്യവും തനിക്കുണ്ട് എങ്ങാനം ഒരു വിസ തനിക്ക് റെഡി ആക്കി തന്നാലോ?, അങ്ങനെ ചെല്ലുന്പോൾ അവരുടെ പെരുമാറ്റം ശരിക്കും ഒരു ഡ്രൈവറോട് പോലെ ആണ്, അവസാനം എല്ലാ കെട്ടുകളും വീട്ടിൽ കയറ്റി വച്ച് കഴിഞ്ഞാണ് താൻ തിരിച്ചുവരിക  രേവതിയും അവൾക്ക് ചീക്കപോത്തുപോലെ ഒരു അനിയനും ഉണ്ട് ഒന്ന് ഹെൽപ് ചെയൂക അല്ലെങ്കിൽ ഒരു നന്ദി, മുഖത്ത് നോക്കി ഒരു പുഞ്ചിരി ഒന്നുമുണ്ടാകില്ല, വരുംപടി അകത്തുകയറിപോകും. പിന്നെ എവിടെ എങ്കിലും ദുരെ പോകണം എങ്കിൽ ബാലന്മാമ  നേരിട്ടുവരും വയ്യ എന്ന് പറയില്ല എന്ന് എങ്കിലും ഒരു വിസ തരണം എന്ന് തോന്നിയാലോ. പണ്ട് വലിയ നിലയിൽ ആയിരുന്നു എങ്കിലും ഇപ്പം വീട്ടിലെ സ്ഥിതി കഷ്ട്ടം ആണ്. രണ്ടറ്റം മുട്ടിക്കാൻ 'ക്ഷ' പണിയുണ്ടേ.  

             ഒരു കാലത്ത് നാടുവാഴി പവറിൽ ജീവിച്ചതാണ് പോലും പിന്നെ ഒന്നന്നായി പോയി, അമ്മക്ക് മൂത്തതായി ഒരു അമ്മാവൻ ഉണ്ടായിരുന്ന് പോലും എല്ലാം നശിപ്പിച്ച് കഴിഞ്ഞാണ് എല്ലാവരും അറിഞ്ഞത്. അച്ഛൻ അമ്മയെ കല്യാണം കഴിച്ചത് പോലും സ്വത്ത് കണ്ടിട്ടാണ്, എല്ലാം നഷ്ട്ടപെട്ടു എന്നറിഞ്ഞപ്പോൾ വീട്ടിൽ ഒന്ന് പോയി വരാം എന്ന് പറഞ്ഞ് ഇറങ്ങിയതാ പിന്നെ ആരും കണ്ടിട്ടില്ല. മുത്തശ്ശ്ചൻ കൂടെ ഉണ്ട് വിട്ടു പോയില്ല അദ്ദേഹം പറയും എവിടെ പോകാൻ എവിടെയും ഇല്ല എന്ന്,  എന്നാൽ അമ്മയുമായി പിണങ്ങുമ്പോൾ പറയും ആരോരും ഇല്ല എന്ന് കണ്ടു കൂടെ നിന്നതാ എന്നും. ശരിക്കും ഞങ്ങളുടെ ചാർച്ചക്കാരനാണ്  തറവാട് നശിച്ചപ്പോൾ അവശേഷിച്ചവർ എങ്ങും പോകനില്ലാത്തത് കൊണ്ട് അവിടെ കുടിയിരിക്കുന്നു. ഇപ്പോൾ എല്ലാവരുടെയും സംരക്ഷണം തനിക്ക്. പ്രതാപകാലത്ത് ലക്ഷ്മിയമ്മ അങ്ങനെയാണ് അമ്മ വിളിക്കുക ബാലന്മാമയുടെ അമ്മ തറവാട്ടിലെ ജോലിക്കാരി ആയിരുന്നു. അന്ന് തറവാട്ടിൽ ആയിരുന്നു ബാലന്മാമയും പത്ത് ക്ലാസ്സ് പഠിത്തം കഴിഞ്ഞ് നാടുവിട്ട് പട്ടാളത്തിൽ ചേർന്നു. നാട്ടിൽ വന്നത് പത്രാസ്സിൽ വീട് വാങ്ങി അമ്മയെ കുട്ടികൊണ്ട് പോയി, വലിയവീട്ടിൽ നിന്നും കല്യാണം കഴിച്ച്, ഭാര്യയെ ജോലിസ്ഥലത്ത് കൊണ്ടുപോയി. അവിടുന്ന് വിദേശത്തേക്കും.  ഇടക്ക് വന്നു തറവാടും മറ്റും അമ്മാവന്റെ കയിൽനിന്നും വാങ്ങി അവിടെ തറവാട് പൊളിച്ച് വലിയ വീട് വച്ചു, തങ്ങൾ താമസിക്കുന്നതിന് അടുത്ത് തന്നെ, അമ്മ പറയും അത് അയാൾക്കാണ് വിധിച്ചത് എന്ന് അങ്ങനെ ആശ്വസിക്കാം അല്ലെ? താൻ പറയും. മക്കൾ ജനിച്ചതും പഠിച്ചതും എല്ലാം പുറത്താണ് അതാണ് ഈ പത്രാസ്. അവർ നോക്കുന്പോൾ ഞാൻ നാട്ടിൻപുറത്തുകാരൻ അപരിഷ്ക്കൃതൻ, അയ്യാൾ പോകാൻ ഒരുങ്ങുന്നതിനിടയിൽ കിനാവ് കണ്ടു, അപ്പോൾ മുത്തശ്ശന്റെ വിളി അയാളെ ഉണർത്തി, നീ റെഡിയോ  എങ്കിൽ ഇറങ്ങുക. അമ്മ എങ്ങോട്ടും പോകാറില്ല കല്യാണം കഴിഞ്ഞ് വീട്ടിൽ പോയികണ്ടോളാം എന്ന്  പറഞ്ഞു.  

         വിനുവും  മുത്തശ്ശനും  ആഡിറ്റൊറിയത്തിൽ എത്തി, നാടൻ വാസ്തുശിൽപ്പനിർമ്മിതിയുടെയും മോഡേൻ ശിപ്പചാരുതയുടെയും പൊലിമ വിളിച്ചോതുന്ന മനോഹരമായ കെട്ടിട സമുച്ചയം. മുന്നിൽ വിശാലമായ മുറ്റം ഒപ്പം വേണ്ടിവന്നാൽ  ഒരു ഹെലികോപ്ടർ ഇറങ്ങാനുള്ള സ്ഥലം. ഒപ്പം നല്ല പൂന്തൊട്ടവും. വഴിയിൽ കുടി പോകുന്പോൾ കണ്ടിട്ടുണ്ടങ്ക്കിലും അകത്തേക്ക് ആദ്യമാണ്. എല്ലാടവും നന്നായി അലങ്കരിച്ചിരിക്കുന്നു. പെണ് വീട്ടുകാരുടെ പണകൊഴുപ്പ് വിളിച്ച് ഓതുന്ന ഗറ്റപ്പ്, മുറ്റത്ത് നിരത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ പേരുകൾ കണ്ടാൽ അറിയാം പണവും സ്ഥിതിയും ഉള്ള കല്യാണം തന്നെ എന്ന്. അവർ അകത്തേക്ക് കടന്നിരുന്നു. ഉള്ളിൽ ആകെ ശബ്ദമയം പരസ്പരം പറയുന്നത് പോലും കേൾക്കുകില്ല. 1500 വോൾട്ട് സ്പീകറിൽ നിന്നുമുള്ള സംഗീതം പ്രതിധ്വനിക്കയാണ്. കൊട്ടരങ്ങണത്തിൽ എത്തിയ പ്രതീതി. സ്വപ്നങ്ങളിലും സിനിമയിലും മാത്രം കണ്ടിട്ടുള്ള ഒരു ലോകം അയാൾ ചുറ്റും നോക്കി. പെട്ടന്നാണ് ബാലമാമ എത്തിയത്. അയാൾ അവരെ സ്വീകരിച്ച് മുൻപന്തിയിൽ കൊണ്ടിരിത്തി.അത് മുത്തശ്ശ്ചനോടുള്ള ബഹുമാനം ആണ്. കൂടെ അയാളും ഇരുന്നു. വാദ്യഘോഷങ്ങൾ മുഴങ്ങുകയാണ് അവർ അതിൽ ലയിച്ച് ഇരുന്നു. നല്ല വയലിൻ കച്ചേരി  കുടാതെ കേരള സുകുമാരകലയുടെ  പ്രദർശനവും ഉണ്ടാകും എന്ന് ഇടക്കിടക്ക് കൈയിൽ മൈക്കുമായി  കുണുങ്ങി കുണങ്ങിസ്റ്റേജിൽ നടക്കുന്ന തരുണിമണി  മംഗ്ലിഷിൽ മോഴിയുന്നുമുണ്ട്. എല്ലാം കൂടെ ഒരു ജകപൊഗ തന്നെ, ഇടക്കിടക്ക് സ്റ്റേജിന്റെ രണ്ട് സൈഡിൽ ഉള്ള വലിയ സ്ക്രീനിൽ രേവതിയുടെ സർവാഗവിഭുഷിതമായ  രൂപവും കാട്ടുനുണ്ട് ഇപ്പോൾ അവളെ കാണാൻ വളരെ സുന്ദരി  ആയിട്ടുണ്ട്. ആ കാഴ്ച കണ്ടപ്പോൾ ഒരിക്കലെങ്കിലും ഒന്ന് വളക്കാൻ ശ്രമിക്കാത്തതിൽ ഉള്ള കുണ്ടിതം മനസ്സിൽ ഉയർന്നോ എന്ന് തോന്നി അവന്, അവൻ മനസ്സിനെ ശാസിച്ചു. അരുതാത്തത് ആഗ്രഹിക്കാൻ പാടില്ല. അത് അമ്മ പലതവണ പറഞ്ഞ് പഠിപ്പിച്ചിട്ടും ഉണ്ട്, അർഹിക്കുന്നത് നിന്നെ തേടി വരും അവർ അവനെ ഓർമ്മിപ്പിക്കാറുണ്ട് അതിൽ അയാൾ ഉറച്ച് വിശ്വസിക്കുന്നും  ഉണ്ട്, ഇന്ന് താനവിടെ അവർ എവിടെ അയാൾ ദീർഘനിശ്വാസം വിട്ടു. 

                  സമയം കുറെ കടന്ന് പോയി മുഹുർത്തം അടുക്കുന്നു ചെറുക്കനെ സ്വീകരിക്കുന്ന ലക്ഷണം ഒന്നും കാണുനില്ല, മുന്നിൽ സ്റ്റേജിൽ ആൾക്കാരുടെ നടത്തത്തിന് ചില തളപ്പിഴപോലെ, ഓ തനിക്ക് തോന്നുന്നത് ആയിരിക്കും. അയാൾ ഇരിപ്പിടത്തിൽ ഇളകി ഇരുന്നു. അവരുടെ അരുകിലേക്ക് ബാലന്മാമയും മറ്റുചിലരും കടന്നു വന്നത് പെട്ടന്നാണ്. അവർ അവരെ പിടിച്ച് സ്റ്റെജിലേക്ക് കൊണ്ടുപോയി. അവിടെ അകത്ത് അയാളുടെ അമ്മ ഇരുപ്പുണ്ടായിരുന്നു. ആ അൽഭ്ഭുത്തേയും തകർത്തുതവിടുപൊടി ആക്കുന്ന സംഭവങ്ങൾ ആണ് അവിടെ നടന്നത്. ആരെക്കൊയോ തന്നെ ബലമായി പുതിയ വസ്ത്രം ധരിപ്പിക്കുന്നതും  ഒപ്പം ബാലനമാമ  തന്നോട് നിറഞ്ഞ കണ്ണോട് അപേക്ഷിക്കുന്നതും അമ്മയുടെ മുഖത്തുനോക്കിയ തന്നോട് നിശബ്ധമായ തലയട്ടലാൽ സമ്മതം തരുന്നതും മുത്ത്ശ്ശ്ച്ഛൻ തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നതും  മറ്റും ഇന്നും ഓർക്കുന്പോൾ  എവിടെയോ എങ്ങോ നടന്നപോലെ ആ കൂട്ടപോരിച്ചിലിൽ അവൻ ഒരു കല്യാണ ചെറുക്കാനും വിവാഹിതനും ഒപ്പം ഭർത്താവും ആയി മാറി, രേവതി അയാളുടെ ഭാര്യയും ആരുടെയോ സംവിധാനത്തിൽ അഭിനയിച്ച് തീർത്ത ഒരു നാടകം പോലെയാണ് അയാൾക്ക് തോന്നിയത്. എന്താണ് നടക്കുന്നത് എന്ന് അവന് മനസ്സിലാകും മുൻപ് എല്ലാം കഴിഞ്ഞിരുന്നു, അതിൽ അവന് നന്നായി ഓർക്കാൻ കഴിഞ്ഞത് അമ്മയുടെ നിശബ്ധമായ തലയാട്ടലും ബാലന്മാമയുടെ നിറഞ്ഞ കണ്ണുകളും ആണ്. ചടങ്ങുകൾ കഴിഞ്ഞ് അവർ പുതിയ കാറിൽ അവന്റെ വീട്ടിലേക്ക് വന്നു. കൂടെ അമ്മയും മുത്തശ്ശ്ച്ചനെ ബാലന്മാമ വീട്ടിൽ കൊണ്ടാക്കി. കല്യാണം കഴിഞ്ഞ് രേവതിയുടെ വീട്ടിലേക്ക് പോകാം എന്ന് ബാലന്മാമ പറഞ്ഞതാണ് എന്നാൽ അവൻ സമ്മതിച്ചില്ല രേവതിക്കും അതാണ് ഇഷ്ട്ടം എന്ന് തോന്നി പക്ഷേ നാട്ടു നടപ്പ് അതല്ലോ കുടാതെ അവിടെ പോയി താമസിക്കുക എന്നത് അവന് ആലോചിക്കുന്നതുപോലും  താൽപ്പര്യമില്ല പിന്നെയല്ലേ പോകുന്നത്,അവൻ മനസ്സിൽ കരുതി. വീട്ടിൽ എത്തി ചടങ്ങുകൾ കഴിഞ്ഞപ്പോൾ ആയിരുന്നു അവൻ രേവതിയുടെ മുഖം ശ്രദ്ധിച്ചത് കടന്നൽ കുത്തിയ മാതിരി അവൾക്ക് നടന്നതൊന്നും പിടിച്ച മട്ടില്ല, എങ്ങനെ പിടിക്കും അമേരിക്കൻ ഡോക്ടറെ കെട്ടാൻ ഇരിന്നിട്ട് കിട്ടിയതോ കുഗ്രാമത്തിൽ തേരാ പാര നടക്കുന്ന വിനു അവൾക്കു അങ്ങനെ വേണം എന്തൊരു ജാട ആയിരുന്നു അതിന് ദൈവമായി കൊടുത്ത ശിക്ഷ തന്നെ. വൈകുന്നേരം ബാലന്മാമയും ലക്ഷ്മിഅമ്മയും ഒപ്പം ചീക്കപോത്തും അമ്മയും എത്തി അവരെ കാണാനും പിന്നെ ചടങ്ങായും കുറച്ച് ബന്ധുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, എല്ലാരേയും സ്വീകരിച്ച് ഇരുത്തി എന്ന് വരുത്തി. ഒരു തയ്യാറെടുപ്പും ഇല്ലയിരുന്നെല്ലോ, അവരെ കണ്ടത്തും രേവതി ഓടി അവളുടെ അമ്മയെ കെട്ടിപിടിച്ച് വിളിച്ച് അകത്തേക്ക് പോകുന്നത് കണ്ടു, ഒരു ചെറിയ ബഹളത്തിനുള്ള ആളായി. അപ്പോൾ ബലമാമ അവനെ പിടിച്ചു കൊണ്ട് തെക്കുപുരത്തെക്ക് പോയി. അവനോട് ഒരുപാട് നന്ദി ഉണ്ട് എന്ന് പറഞ്ഞു, അയാൾ പറഞ്ഞാണ് എന്താണ് രാവിലെ നടന്നത് എന്നറിയുന്നത്. മുഹൂർത്തം അടുത്തപ്പോഴാണ് ചെറുക്കന്റെ അച്ഛൻ വിളിച്ച് പറയുന്നത്  അവന് രേവതിയെ കെട്ടാൻ താല്പ്പര്യം ഇല്ല പോൽ  ശരിക്കും ഇതികർത്തവ്യതാമൂഡനായി നിന്ന്പോലും. എന്ത് ചെയും എന്നറിയാതെ നിന്നു.ഭാര്യയുടെ ബന്ധത്തിൽ ഉള്ളവർ എല്ലാം കൈയോഴിഞ്ഞു വിളിച്ച നാട്ടുകാരുടെയും ബന്ധുകളുടെയും മുൻപിൽ അപഹസ്യരാകും എന്ന നിലവന്നപ്പോൾ അമ്മ ഭാനുഎടത്തിയുടെ കാര്യം പറഞ്ഞു, അവർ കൈവിടില്ല ആ മുറ്റത്ത് കൈനീട്ടി നിന്നാൽ അവർ ഉപേഷിക്കില്ല എന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല ഇവിടെ എത്തി കാര്യം പറഞ്ഞപ്പോൾ ഏടത്തി പറഞ്ഞു ജാതകം ചേർന്നാൽ അവൻ കെട്ടും എന്ന് നിന്നോട് ചോദിക്കേണ്ടേ എന്ന് ചോദിച്ചു,അവൻ എന്റെ മകനാണ് അതിന്റെ ആവശ്യം ഇല്ല എന്നും. അപ്പോൾ തന്നെ ജാതകം ഒത്തുനോക്കി പത്തിൽ എട്ട് പൊരുത്തം, പിന്നെ നടന്നത് നിനക്കും അറിയാമല്ലോ. അയാൾ പറഞ്ഞ് നിർത്തി. അവർ സന്ധ്യ ആയപ്പോൾ പോകാൻ ഇറങ്ങി, ഭാര്യ ബാലന്മാമയുടെ ചെവിയിൽ എന്തോ പിറുപിറുത്തു, അപ്പോൾ അയാൾ ഉച്ചത്തിൽ തന്നെ മറുപടി പറഞ്ഞു, വേണ്ട അവർ ഇവിടെ കഴിയേണ്ടവർ അല്ലേ ഇനിയും മറിച്ചായാൽ അത് വിനു തീരുമാനിക്കേണ്ടതല്ലേ. പിന്നെയാണ് അവന് കാര്യം മനസ്സിലായത്, വീട്ടിൽ സൌകര്യങ്ങൾ കുറവായതിനാൽ താമസം അങ്ങോട്ട് മാറ്റാൻ മകളുടെ ശുപാർശ അമ്മ അവതരിപ്പിച്ചതാണ് എന്ന്. അറിഞ്ഞപ്പോൾ അയാൾ മനസ്സിൽ ഇങ്ങനെ വിചാരിച്ചു, കൊച്ചുകള്ളി നീ ഇനിയും അല്ലെ മണ്ണിന്റെ മണമുള്ള യഥാർത്ഥ ജീവിതം പഠിക്കാൻ പോകുന്നത്, ഇന്ന് വരെയുള്ളത്  ഒരു മായാലോകം പക്ഷേ അയാൾ അറിയുന്നില്ലായിരുന്നു ഇന്നലെ വരെ സമാധാനമായി ഒഴുകിയ അവരുടെ ജീവിത നദി ആകെ മാറാൻ പോകുക ആണ് എന്ന്. 


                  ദിവസങ്ങൾ ചിലത് കടന്നു പോയി  അവരുടെ ഒന്നിച്ചുള്ള ജീവിതത്തിന്റെ എന്നാൽ രേവതി വിനുവിനോട് സംസാരിക്കുകയോ അയാൾക്ക് അവിശ്യമുള്ളത് ചോദിക്കുകയോ ഒന്നുമുണ്ടായിട്ടില്ല. മുറിയിൽ ഒറ്റക്കിരിക്കും ആഹാരം കഴിക്കാൻ അമ്മ വിളിച്ചാൽ വന്നു കഴിക്കും. ചില സമയങ്ങളിൽ മൊബൈൽ ഫോണിൽ കളിക്കുന്നത് കാണാം ഫേസ്ബുക്കും  ഇന്റെർനെറ്റും ചാറ്റും മറ്റും വന്നപ്പോഴെ കൈയിൽ ഉണ്ടായിരുന്നതാണ്. അവനും ശല്യപ്പെടുത്താൻ പോയില്ല, പെട്ടന്നുണ്ടായ ഷോക്കല്ലേ മാറാൻ ചുറ്റുമുള്ള യാഥാർത്യങ്ങളിലേക്ക് വരാൻ സമയമെടുക്കും, അവൻ ചിന്തിച്ചു. ഒന്നും ജീവിതത്തിൽ സംഭവിച്ചില്ല എന്ന് കരുതി അവൻ അവന്റെ ജീവിതചര്യകൾ  തുടർന്നു. രാവിലെ പശുവിനെ കറന്ന് പാൽ എടുത്ത് സോസയിറ്റിൽ കൊടുക്കണം  അവറ്റകളുടെ കാര്യങ്ങൾ നോക്കണം പിന്നെ കൃഷി, വൈകുന്നേരങ്ങൾ കുറച്ച് കുട്ടികളെ പഠിപ്പിക്കണം അത് തുടർന്നു. ഇപ്പോൾ വീട്ടിൽ ആളെണ്ണം കുടിയില്ലേ വരുമാനം വർദ്ധിപ്പിച്ഛല്ലേ പറ്റു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഉച്ചയുണ് കഴിക്കുന്പോൾ അമ്മ പറഞ്ഞു മോനെ എന്നാണ് രേവതിയുടെ വീട്ടിലേക്ക് പോകുക, അത് നാട്ടുനടപ്പാണ്, കുടാതെ അവൾക്കും ഒരു മാറ്റം ഒക്കെ ആകും. എന്നാൽ ഇന്ന് തന്നെ ആകാം എന്നായി അവൻ, അത് കേട്ടപ്പോൾ അവൾ സന്തോഷവതിയായി, ശീഖ്രം വേഷവിതനങ്ങൾ മാറി എത്തി, പോകാൻ നേരം അവർ അവനോട് പറഞ്ഞു നിങ്ങൾ രണ്ട് നാളെങ്കിലും അവിടെ നിൽക്കുക,നിനക്ക് വീട്ടുകാര്യങ്ങൾ അവിടെ നിന്നും വന്ന് നോക്കാമല്ലോ എന്ന് ശരിയമ്മേ എന്നും പറഞ്ഞ് അവർ ഇറങ്ങി. 

                  അവിടെ എത്തിയതും അവൾ കൂടുതൽ ഉല്ലാസവതിയായി പിരിമുറുക്കങ്ങൾ അയഞ്ഞപോലെ അവൻ ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല. മുറ്റത്തെത്തിയ അവരെ ബാലന്മാമയും അമ്മയും എത്തി സ്വീകരിച്ച് അകത്തേക്ക് പോയി. ആ വീട്ടിലെ അന്തരിക്ഷം എന്ന് ശ്വാസംമുട്ടൽ ഉണ്ടാക്കിയിരുന്നങ്ക്കിലും ഇന്ന് അത് അയാളുടെയും കുടി യാണ് എന്ന് മനസ്സിനെ പറഞ്ഞ് ധരിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ എന്തോ അതിൽ അവൻ പൂർണ്ണമായും വിജയിച്ചില്ല.ആ ദിവസം അങ്ങനെ പോയി പിറ്റേന്ന് രാവിലെ അവൻ വീട്ടിലേക്ക് പോയി വീട്ടുകാര്യങ്ങൾ നോക്കി രാത്രി ആയത് അറിഞ്ഞില്ല, അവൻ വല്യതൽപ്പര്യമില്ലെങ്കിലും രേവതിയുടെ വീട്ടിലേക്ക് പോയി. എങ്ങനെ എങ്കിലും രണ്ട് ദിവസം കഴിഞ്ഞാൽ മതിയായിരുന്നു എന്ന് മനസ്സിൽ ഓർത്തു. രേവതി അവിടെ സന്തോഷവതി ആയിരുന്നു, അവൻ വന്നകാര്യം അവൾ ശ്രദ്ധിച്ച  മട്ട് കാണിച്ചില്ല. ലക്ഷ്മിയമ്മ അവനെ അത്താഴം കഴിക്കാൻ ക്ഷണിച്ചു, അവൻ വീട്ടില് നിന്നും കഴിച്ചു എന്നും പറഞ്ഞ് ഉറങ്ങാൻ പോയി. ഏസിയുടെ ശീതളിമയിൽ അവൻ ഉറങ്ങിയത് അറിഞ്ഞില്ല. അങ്ങനെ രണ്ട് നാൾ കഴിഞ്ഞു, രാവിലെ എഴുനെൽക്കുന്പോൾ  രേവതി ഉറക്കമാണ് അതിനാൽ വിളിക്കാൻ കഴിഞ്ഞില്ല ഇന്നുകുടി കഴിയട്ടെ വൈകിട്ട് നേരത്തെ വരാം നാളെ തീർച്ചയായും അവളെ വിളിച്ചുകൊണ്ട് പോകണം എന്നുറപ്പിച്ച് അയാൾ വീട്ടിലേക്ക് പോയി. അന്ന് അയാൾ നേരത്തെ വന്നു, അന്ന് ആഹാരം അവർ എല്ലാരും കുടി ഒന്നിച്ച് കഴിക്കാൻ ഇരുന്നു അപ്പോൾ ബാലന്മാമ കാര്യം എടുത്തിട്ടു, വിനു എന്ത്തിനാണ് എന്നും ഇങ്ങനെ പോയി വരുന്നത് ഇത് നിന്റെയും കുടിവീടല്ലേ  ഇവിടെ താമസിക്കാം, ഇനി അമ്മയും മുത്തശ്ശ്ച്ഛനും കുടി ഇങ്ങ് പോരട്ടെ കുടാതെ ഇവിടുത്തെ വലിയ തൊഴുത്തും വെറുതെ കിടക്കുകയല്ലേ, അര്തഥോക്തിയിൽ നിർത്തി അയാളെ നോക്കി ആഹാരം കഴിക്കുംപോലെ ഇരുന്ന അവൻ അതിന് മറുപടി പറഞ്ഞില്ല. കിടക്കമുറിയിൽ വച്ച് അയാൾ രേവതിയോട് പിറ്റെന്ന് വീട്ടിലേക്ക് പോകാൻ റെഡി ആകാൻ പറഞ്ഞു, ഒരു നീണ്ടതും അർത്ഥഗർഭവും ആയ ഒരു മൗനാം ആണ് അവൾ മറുപടിയായ് നൽകിയത്.  അവളുടെ തുടർച്ചയായ ഒഴിവാക്കലും അവഞ്ഞ നിറഞ്ഞ പെരുമാറ്റവും അവന്റെ  ക്ഷമയിലും മാറ്റങ്ങൾ വരുത്തി തുടങ്ങിയിരുന്നു. 

                അടുത്ത ദിവസം രാവിലെ പതിവുപോലെ അവൻ വീട്ടിലേക്ക് പോയി  അമ്മ അവളെ ചോദിക്കും എന്ന് വിചാരിച്ചു എന്നാൽ ഒന്നുമുണ്ടായില്ല. അന്ന് ഉച്ചയായപ്പോൾ അവൻ തിരിച്ച് അവളുടെ വീട്ടിൽ എത്തി  അവളുടെ മുറയിൽ ചെവിയിൽ ഇയർ ഫോണ് തിരുകി പാട്ടുകേൾക്കുകയായിരുന്നു അവൾ  അവൻ അകത്ത് വന്നിട്ടും ഒരുമാറ്റവും ഉണ്ടായില്ല കതക് ചാരി അവളുടെ മുൻപിൽ വന്നു നിന്നിട്ടും അവൾ അനങ്ങിയില്ല. അവൻ ചെവിയിൽനിന്നും ഫോണ് എടുത്തുമാറ്റി, രൂക്ഷമായ ഒരു നോട്ടം ആയിരുന്നു അതിന് മറുപടി, അവൻ പറഞ്ഞു രേവതി നീ റെഡി ആകുക ഇപ്പോൾ നമുക്ക് വീട്ടിലേക്ക് പോകാം. ഏതു വീട് ഇതാണ് എന്റെ വീട് അവൾ ചീറി, വേണമെങ്കിൽ ഇവിടെ എന്റെ കൂടെ കഴിയാം ഇപ്പോൾ എങ്ങനെയോ അങ്ങനെ, അല്ലെങ്കിൽ അവൾ നിന്ന് തിളക്കുകയാണ്. അവൻ സമാധാനമായി പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു, രേവതി കല്യാണം കഴിഞ്ഞാൽ പിന്നെ പെണ്കുട്ടികളുടെ വീട് ഭർതൃഗ്രഹം ആണ്  അച്ഛന്റെ വീടല്ല, അതിനാൽ നമുക്ക് ഇപ്പോൾ ഇറങ്ങാം. ഭർത്താവോ ആര് നീയോ?ഹും അവൾ വീണ്ടും ചീറുകയായിരുന്നു, അന്ന് വിളിച്ചുവരുത്തിയ നാട്ടുകാരുടെ മുൻപിൽ അച്ഛന്റെ മാനം സംരക്ഷിക്കാൻ നിന്റെ മുൻപിൽ തലകുനിക്കയായിരുന്നു, വേറും വെറുതെ, അല്ലാതെ നീയെന്ത കരുതിയത് ഞാൻ എല്ലാ കാലവും ഞാൻ  നിന്റെ ഭാര്യയായി കഴിയും എന്ന് കരുതിയോ? മണ്ടൻ, ഈ ലോകത്തെങ്ങുമല്ലേ  നീ. അന്നേ ഞാനും അമ്മയും വേണ്ട എന്ന് പറഞ്ഞതാ അച്ഛനോട്, ഇങ്ങനെ ആകും എന്നും പറഞ്ഞതാ, വിളിച്ചുവരുത്തിയവരുടെ മുൻപിൽ പിടിച്ചുനില്ക്കെണ്ടേ, ഇത് വെറും താല്ക്കാലികം എല്ലാം കഴിഞ്ഞ് ചൂടാറുംന്പോൾ നിന്നെ പറഞ്ഞു മനസ്സിലാക്കാം എന്നൊക്കെ പറഞ്ഞപ്പോൾ സമ്മതിച്ഛതാണ് ഇനി ഈ രണ്ട് ഗ്രാമിന്റെ താലി കെട്ടി എന്നനങ്കിൽ അതിന്റെ പണവും എന്റെ അച്ഛനല്ലേ മുടക്കിയത്, കെട്ടി എന്നല്ലേ ഉള്ളു. അവൾ പറഞ്ഞു നിർത്തി. ഹൃദയത്തിൽ ഒരു വലിയ ഭാരം വന്നു വീണപോലെ ആയി അവന്. ഒച്ചയും മറ്റും കേട്ട് അവളുടെ അമ്മ അങ്ങോട്ടേക്ക് വന്നു, എന്താ മോളെ എന്ന് പറഞ്ഞ് കൊണ്ട്. അമ്മയോടെ അന്നേ ഞാൻ പറഞ്ഞില്ലേ അവസാനം കുഴപ്പം ആകും എന്ന്, അവൻ ഒന്നും പറയാതെ അവിടെനിന്നും ഇറങ്ങി, ബാലന്മാമ അവിടെ ഇല്ലായിരുന്നു, അതിനാൽ ഒന്നും പറയേണ്ടി വന്നില്ല. അവൻ വീട് ലക്ഷ്യമാക്കി നടന്നു. അന്ന് വൈകുന്നേരം അമ്മ ചോദിച്ചപ്പോൾ ഇനി അവിടെ പോകുന്ന കാര്യം പറയരുത് എന്നും കൂടുതൽ ഒന്നും ചോദിക്കരുത് എന്നും അമ്മയോട് പറഞ്ഞു. പിന്നെ ഒരുനാൾ അത്താഴം കഴിക്കുന്പോൾ  ബാലമാമ നാളെ കാലയിൽ തിരിച്ചു പോകുന്നു എന്ന് ലക്ഷിമിയമ്മ പറഞ്ഞു എന്ന് പറഞ്ഞു അവൻ ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. 

        ആഴ്ചകൾ അങ്ങനെ മാസങ്ങൾ ആയി പിന്നെ വർഷങ്ങളും ഇതിനിടയിൽ അവന് സർക്കാർ സർവീസിൽ പണി കിട്ടി, ദുരേക്ക് പോകേണ്ടിയും വന്നു, അതൊരു ആശ്വാസം ആയി തോന്നി നാട്ടിൽ നിന്നും ഒന്ന് മാറി നിൽക്കണം എന്ന് വിചാരിക്കുകയായിരുന്നു, ഉർവശി ശാപം ഉപകാരം എന്ന മട്ടിൽ, മുത്തശ്ശ്നെയും അമ്മയെയും വീട് ഏൽപ്പിച്ചു പശുക്കളെ എല്ലാം വിറ്റ് അയാൾ പുതിയ സ്ഥലത്തേക്ക് യാത്രയായി. പുതിയ സ്ഥലം  ആളുകൾ വിനുവിനെ ഓഫിസ്സിലുള്ളവർക്കും നാട്ടുകാർക്കും നന്നായി ബോധിച്ചു. സത്സ്വഭാവിയും ഉൽസാഹിയും സർവോപരി പ്രസന്ന വദനനുമായ ആ ചെറുപ്പക്കാരനെ വെറുക്കാൻ പ്രത്യേകിച്ചു കാരണങ്ങൾ ഒന്നും ഇല്ലായിരുന്നു താനും. അവിടെ തന്നെ ഒരു വീട്  വാടകക്ക് എടുത്ത് അവിടെയാണ് താമസം മാസത്തിൽ ഒരിക്കൽ അമ്മയെക്കാണാൻ വരും  കുടെ താമസിക്കാൻ വിളിച്ചാൽ രണ്ടുപേരും വരില്ല നോസ്റ്റാൾജിയ വല്ലാത്തത് തന്നെ. വടക്കൻകേരളത്തിലെ ആ ഗ്രമാപ്രദേശത്ത് നിറയെ സ്ഥലം കിട്ടും നാട്ടിലെ സ്ഥലവും വിറ്റ് കുറച്ച് ലോണും എടുത്താൽ കുറെ സ്ഥലം വാങ്ങാം ജോലികഴിഞ്ഞുള്ള സമയം നന്നായി കൃഷിയും ചെയ്യാം ആരു കേൾക്കാൻ എന്നാലും വാടകക്ക് താമസിക്കുന്ന തൊടിയിൽ കുറെ കൃഷി ചെയുന്നുണ്ട് പച്ചക്കറി കിട്ടുന്നത് ആഹാരം കഴിക്കുന്ന ഹോട്ടലിലും പിന്നെ ഓഫീസിലെ സഹപ്രവർത്തകർക്കും കൊടുക്കും ഒരു സംതൃപ്ത്തി  അല്ലാതെ എന്ത്. ഒരിക്കൽ നാട്ടിൽ എത്തിയപ്പോൾ അമ്മ ബാലന്മാമയെ പറ്റി പറയാൻ തുടങ്ങി അപ്പോൾ തന്നെ തടഞ്ഞു, വേണ്ടമ്മേ അത് അടഞ്ഞ അദ്ധ്യയമാണ് ഇനി ഓർമ്മിപ്പിക്കരൂത്, പിന്നെ അമ്മയും ഒന്നും പറയാറില്ല. പലപ്പഴും നാട്ടിൽ വരുന്പോൾ ആ വീടിന്റെ മുന്നിൽ കുടി പോകാറുണ്ട്, ഒന്ന് പാളി നോക്കും പഴയ പ്രതാപത്തിൽ ഇപ്പഴും കാണാം, എല്ലാർക്കും നൻമ വരുത്തട്ടെ എന്ന് പ്രാർത്ഥിക്കാറുണ്ട്. 


           അന്നൊരിക്കൽ ഓഫീസിൽ കുടെ ജോലി ചെയ്യുന്ന അശോകേട്ടൻ ഒന്ന് ഒറ്റക്ക് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഇതാണ് കാര്യം എന്നറിഞ്ഞില്ല കേട്ടപ്പോൾ തന്നെ താമസിക്കുന്ന വീട്ടിലേക്ക് വന്നോളു എന്ന് പറഞ്ഞു, വന്നകാര്യം കേട്ടപ്പോൾ ചിരിക്കാൻ ആണ് തോന്നിയത്. ഇനി ഒരു കല്യാണം കഴിക്കണം പോലും, ആ നാട്ടുകാർ അല്ലെങ്കിലും വളരെ നിഷ്കളങ്ക്കർ ആണ്, അതിനാൽ ആണല്ലോ പരസ്പരം ഉള്ള വെട്ടിനും കുത്തിനും പേര് കേട്ടത്. ഓഫീസിൽ കുടെ ജോലി ചെയ്യുന്ന ലതികയാണ് വധു ജോലിയിൽ ഇരിക്കെ മരിച്ചുപോയ ഗോപാലേട്ടന്റെ മകൾ ആശ്രിതനിയമനം ആയതിനാൽ ആ നാട്ടിൽ തന്നെ നിയമനം കിട്ടി. അവന്റെ പൊട്ടിച്ചിരി കേട്ടപ്പോൾ അശോകൻ ചോദിച്ചു എന്താ ഞാൻ വല്ല തെറ്റും പറഞ്ഞോ? അതോ ആ കുട്ടിക്ക് വല്ല കുഴപ്പവും, ഇത് എന്റെ മാത്രം അഭിപ്രായം അല്ല എല്ലാവരുടെയും ആണ് അവരാണ് എന്നെ ഈ ദൗത്യം ഏൽപ്പിച്ചത്. ഗോപാലേട്ടൻ ഞങ്ങളുടെ കുടെ നിരവധി വർഷങ്ങൾ ജോലിചെയ്ത ആളാണ്, ആ കുടുംബം, ആൾക്കാർ എല്ലാം നല്ലതും, ആ കുട്ടി വളരെ മിടുക്കിയും നല്ല സ്വഭാവക്കരിയും പിന്നെ എന്താണ്. അശോകേട്ടാ നിങ്ങൾ പറഞ്ഞതും ചിന്തിച്ചതും എല്ലാം നല്ലത് താന്നെ നുറ് മേനി, കുഴപ്പം എനിക്കാണ്. എന്നുവച്ചാൽ അയാൾ പുരികം ചുളിച്ചു. അവൻ അവനെപ്പറ്റിയുള്ളതെല്ലാം പറഞ്ഞു, കല്യാണം മുതൽ വധു വർഷങ്ങളായി വിദേശത്താണ് എന്നതും എല്ലാം. ഇനി താൽക്കാലികമായ തന്നെ ഒഴിവാക്കി വേറെ വിവാഹം കഴിച്ചും കാണും എന്നും. അത്രെയേ ഒള്ളോ? അയാൾ പുഞ്ചിരിച്ചു, അതൊന്നും വിനുവിന്റെ കുഴപ്പം കൊണ്ടല്ലോ, ഇനി നിയമപരമായി പ്രശ്നങ്ങൾ വരാതെ നോക്കണം അത്രതന്നെ. ലതികയുമായുള്ള വിവാഹത്തിന് തനിക്ക് എതിർപ്പില്ലല്ലൊ? അശോകൻ ചോദിച്ചു, ബാക്കി എനിക്കുവിടുക. ഇനി എന്ത് പ്രശ്നം ചേട്ടാ, പഴയതൊന്നും ആവർത്തിക്കരുത് എന്നുമാത്രം. അതൊക്കെ പറഞ്ഞില്ലേ എല്ലാം ഒരു നിമിത്തം പോലെ സംഭവിച്ചു എന്നുമാത്രം. ഒപ്പം അമ്മയുടെ വാക്കിനെ അനുസരിച്ചു, അതിൽ ഇങ്ങനെ ഒരു ചതി ഒരിക്കലും പ്രതീഷിച്ചില്ല പണം കൊടുത്ത് ഭർത്താവിനെയും വാങ്ങാൻ കഴിയും എന്ന് കാലം തെളിയിച്ചു. ലോകം കണ്ടിട്ടില്ലാത്തവർക്ക്  ഇത് ഉൾക്കൊള്ളാൻ കഴിയില്ല എന്ന് മാത്രം. പിന്നെ എല്ലാ സത്യങ്ങളും ആ കുട്ടി അറിയണം പിന്നെ നിങ്ങൾ തന്നെ എന്റെ അമ്മയെ കാര്യങ്ങൾ ധരിപ്പിക്കണം, അത്രമാത്രം. അവൻ പറഞ്ഞു നിർത്തി.

        അടുത്ത ദിവസം അവൻ അശോകേട്ടനുമായി ടൌണിൽ പോയി അവിടെ പ്രശസ്തനായ കുടുംബകോടതി വക്കിലിനെ കാണാൻ ആയിരുന്നു അത്. അയാളുടെ അടുത്ത സുഹൃത്ത് ആയിരുന്നു. കാര്യങ്ങൾ എല്ലാം കേട്ട അയാൾ നിയമപരമായി വിവാഹം വേർപെടുത്തണം അതാണ് നല്ലത് എന്ന് പറഞ്ഞു. കേട്ടിടത്തോളം ഇതിൽ കൂടുതൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. രണ്ടു പേർക്കും താൽപ്പര്യം ഇല്ല, അവർക്ക് പണം ഒരു പ്രശ്നവും അല്ല, ആ സ്ഥിതിക്ക്  ഇനി അവർക്കും ഇത് അവസാനിപ്പിക്കുന്നത് നല്ലത് എന്നെ വിചാരിക്കു. അതിനായി ആദ്യം ചെയ്യേണ്ടത് ഒരു നോട്ടിസ് അയക്കുക എന്നതാണ് അത് അങ്ങ് ചെന്നാൽ അവരുടെ പൂച്ചും അറിയാം, ഇനി കോടതിയിൽ എതിർത്താൽ തന്നെ ന്യായം തന്റെ ഭാഗത്താണ്, നോട്ടിസ് അയക്കാൻ വേണമെങ്കിൽ ഇവിടുന്ന് തന്നെ ചെയ്യാം കുട്ടിയുടെയോ അച്ഛന്റെയോ വിലാസവും മറ്റും തന്നാൽ ഇപ്പത്തന്നെ ചെയ്യാം. വക്കീൽ പറഞ്ഞു നിർത്തി. അന്ന് അവന് ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല, പഴയ ഓർമ്മകൾ ഒന്നന്നായി തിരശീലയിൽ എന്നപോലെ മുന്നിലുടെ കടന്ന് പോയി താൻ എവിടെയോ എപ്പോഴോ രേവതിയെ സ്നേഹിച്ചിരുന്നു എന്ന് മനസ്സ് പറയും പോല. എവിടുന്നോ വന്നു എങ്ങോട്ടോ പോയി അവൾ ഒന്നും തന്നില്ല എങ്കിലും ഒന്ന് പരിഗണിച്ചില്ല എങ്കിലും താനവളെ എന്നും സ്നേഹിക്കുമായിരുന്നു. എന്നാൽ അന്നത്തെ ആ ഇൻസൾട്ട്, അത് തന്നെ വല്ലാതെ ഉലച്ചു, അന്നത്തെ തീരുമാനം ശരി എന്നാണ് ഇന്നും കരുതുന്നത്. പണമില്ലത്തവനും അഭിമാനം ഉണ്ട്. അതിന് മുറിവേറ്റാൽ, പക്ഷെ ഒരിക്കലും ബാലമാമ ഇങ്ങനെ തന്നേ ഉപയോഗിക്കും എന്ന് കരുതിയില്ല  അങ്ങനെ അല്ലോ താൻ അയാളെ കരുതിയത്. പിന്നെ എല്ലാ രക്ഷാ മാർഗ്ഗവും അടഞ്ഞാൽ മനുഷ്യൻ ഇങ്ങനെ ഒക്കെ മാറുമായിരിക്കും കലികാലം എന്ന് മുത്തശ്ശ്ച്ഛനും അമ്മയും പറയുന്നത് ഇതായിരിക്കും ആവോ? അവൻ തിരിഞ്ഞ് കിടന്നു. 


           മാസാവസാനം ആയി നാട്ടിൽ പോകണം വീട്ടിൽ സാധനങ്ങൾ എല്ലാം വാങ്ങികൊടുക്കണം  രണ്ടുപേർക്കുമുള്ള മരുന്നും. ശനിയാഴ്ച രാവിലെ ഒന്ന് ഓഫീസിൽ തലകാണിച്ചു പോയാൽ മതി ഉച്ച കഴിഞ്ഞ് വീട്ടിൽ എത്താം,പിന്നെ തിങ്കളാഴ്ച് മടക്കം. അയാൾ വീട്ടിലേക്കുള്ള വെട്ടുവഴിയിളുടെ നടന്നു വരുകയാണ്  നാട്ടിൽ ജനകീയആസൂത്രണം എല്ലാം വന്നെങ്കിലും ഈ വഴി പഴയ പോലെ കുണ്ടും കുഴിയും നിറഞ്ഞത് തന്നെ. ദുരെനിന്നും കാണാം അമ്മ പടിക്കൽ തന്നെ ഇരിപ്പുണ്ട് എല്ലാം വരവിലും ഇങ്ങനെ തന്നെ. പിന്നെ ആരെ പ്രതീഷിച്ചു ഇരിക്കാൻ അവൻ മനസ്സിൽ ഓർത്ത്.മുറ്റത്ത് എത്തിയതും അമ്മ അവിടുന്ന് എഴുന്നേറ്റു അകത്തേക്ക് പോയി സാധാരണ മുർദ്ദാവിൽ ഒരൂമ്മ തന്നെ പോകാറുള്ളൂ. ഇന്ന് എന്ത് പറ്റി ഇനി സ്പെഷ്യൽ എന്തെങ്കിലും മകനായി അടുപ്പിൽ വച്ചിരിക്കയയിരിക്കും. നീ വരുന്നവഴി വല്ലതും കഴിച്ചോ ഇല്ലങ്കിൽ കൈകഴുകി വരിക എന്ന് പറയാറുണ്ട്, ഇന്ന് അതും ഇല്ല. വീട്ടിൽ കയറി ഉടനെ അവൻ പറഞ്ഞു അമ്മേ ആനേ തിന്നാനുള്ള വിശപ്പുണ്ട് വല്ലതും വിളന്പുക, വന്നോളു എല്ലാം റെഡി തന്നെ, അമ്മ പറഞ്ഞു. അകത്തുനിന്നും മുത്തശ്ശ്ച്ചൻ ചോദിച്ചു, ഉണ്ണിയെ നീ എത്തിയോ അദ്ദേഹം അങ്ങനെയാ വിളിക്ക, കുളിച്ചു  വന്നു ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ ശ്രദ്ദിച്ചു അമ്മയുടെ മുഖം ശരിയല്ല, മനസ്സിൽ എന്തോ ഉടക്കിയിട്ടുണ്ട് എന്താണാവോ? മുഖം മനസ്സിന്റെ കണ്ണാടി എന്നല്ലേ പറയാറ്, അയാൾ ഓർത്തു. കുറച്ചു നേരം അങ്ങനെ പോയി പെട്ടന്നാണ് അമ്മ സംസാരം തുടങ്ങിയത്. എന്നുമുതൽ നീ ഇത്തരക്കാരൻ ആയത്, ഇതുവരെ ഉള്ളതെല്ലാം കുട്ടികളിയായി കാര്യമാക്കിയില്ല, അമ്മക്കെന്നും മക്കൾ കുട്ടികൾ തന്നെയാണല്ലോ പക്ഷേ മുതിർന്നു എന്ന് ഇന്ന് മനസ്സിലായി. അമ്മ എന്താണ് ഇങ്ങനെ സംസാരിക്കുന്നത്, ഞാൻ എന്നും അമ്മയുടെ കുട്ടിതന്നെ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തെളിച്ചുപറ അവൻ പറഞ്ഞു. അപ്പോൾ ഒന്നും നിനക്കറിയില്ലേ? അവർ ചോദിച്ചു, എന്ത്? അവനും. നീ രേവതിയുടെ വീട്ടിലേക്ക് വക്കീൽ നോട്ടിസ് അയച്ചോ? ഓ അത്രെയുള്ളോ?അവൻ അതെ അയച്ചു, അതിൽ എന്ത് പുതുമ? എന്നായി അവൻ ഇല്ലാത്ത ഒരുബന്ധം അങ്ങ് അവസാനിപ്പിക അതല്ലേ എല്ലാവര്ക്കും നല്ലത്? ആർക്ക് നല്ലത്? നിനക്ക്  നിനക്ക് മാത്രം. അത് ഞാൻ ജീവിച്ചിരിക്കുന്പോൾ വേണ്ട,അതുകഴിഞ്ഞ് എന്തുമായിക്കോ. അവർ പറഞ്ഞു വളരെ ക്ഷോഭത്തോടെ. ഈ വീടിന് ഒരു പാരന്പര്യം ഉണ്ട് ഈ മുറ്റത്ത് വന്നു കൈനീട്ടുന്നവർക്ക്  അവരുടെ ദുഖം മാറ്റിക്കൊടുക്കുക അത് സത്യം ആണെങ്കിൽ. ഇന്ന് പണത്തിനെ കുറവ് വന്നിട്ടുള്ളു. അഭിമാനത്തിനും വാക്കിനും വില നഷ്ട്ടപെട്ടില്ല ഞാൻ ജീവിച്ച് ഇരിക്കും വരെ എങ്കിലും. അവർ പറഞ്ഞ ശേഷം ശക്തിയായി ശ്വാസം വിട്ടു. അമ്മയുടെ ആ മുഖം അവൻ ആദ്യമായി കാണുകയായിരുന്നു. അപ്പോൾ ഞാൻ നന്നായി ജീവിക്കണം എന്ന് അമ്മക്കില്ലേ? എന്നെ വെറും ഒരു കോമാളി അക്കിയവരെ ഇനിയും അമ്മ ന്യയീകരിക്കയാണോ? അതെ നിന്നെ കോമാളി ആക്കിയെങ്കിൽ അത് ഞാൻ ആണ് അല്ലാതെ അവരല്ല, പിന്നെ നീ നന്നായി ജീവിക്കണം അത് അവളും ഒപ്പം. അമ്മ എന്താണ് പറയുന്നത്  വർഷങ്ങൾ അയി എല്ലാം വിട്ടു വിദേശത്ത് ജീവിക്കുന്ന അവളുമായോ?എല്ലാം ചെയിതുവച്ചിട്ടു ഒന്ന് വിളിക്കാൻ പോലും തയാറാകാത്ത അയാൾ, നീ ആരെ പറ്റിയാണ് പറയുന്നത്, അമ്മ ഒച്ച ഉയർത്തി. രേവതി അവളെ പ്പറ്റി തന്നെ. എടാ അവൾ ഈ നാട്ടിൽ തന്നെ ഉണ്ട് അവളുടെ വീട്ടിൽ നിങ്ങളുടെ വിവാഹം കഴിഞ്ഞതിൽ പിന്നെ അവൾ വിദേശത്ത് പോയിട്ടില്ല. നീ അവളെ അവിടെ വിട്ടുപോണത്തിൽ പിന്നെ ആ വീടിന് പുറത്തെ ലോകം കണ്ടിട്ടില്ല. ഇന്നും വഴികണ്ണും ആയി നിന്നെ പ്രതീഷിച്ചു ഇരിക്കുന്നു. അമ്മ സത്യം ആണോ ഈ പറയുന്നത്. അതെ നിനക്ക് അമ്മയെ അറിയില്ലേ? അല്ല അമ്മേ അവൻ വാക്കുകൾ തൊണ്ടയിൽ തടഞ്ഞ് മിണ്ടാതെ അവരെ നോക്കി ഇരുന്നു. 


             നീ അവിടെ നിന്നും മടങ്ങി താമസിയാതെ ബാലൻ അവിടെ എത്തി, നടന്ന കാര്യങ്ങൾ അവന്റെ ഭാര്യഅയാളോട് പറഞ്ഞു. അത് കേട്ടതും അയാൾ ക്രുദ്ദനായി ഞാൻ എന്റെ ഡ്യൂട്ടി ചെയ്ത്തു ഇനി അമ്മയും മകളും കുടി അവനെ വിളിച്ചുകൊണ്ട് വരിക എന്ന് പറഞ്ഞു. അതിനുശേഷം അവൻ മകനെയും ഭാര്യെയും കൂട്ടി തിരിച്ച് വിദേശത്തേക്ക് പോയി പിന്നെ ഒന്നുരണ്ടു തവണ അവൻ മാത്രമാണ് നാട്ടിൽ വന്നത് അവന്റെ അമ്മയെ കാണാൻ. മറ്റുള്ളവർ നാട് കണ്ടിട്ടില്ല അവളെയും. അന്നത്തെ സംഭവത്തിന് ശേഷം പിന്നെ അവൾ ആരോടും മിണ്ടാറില്ല പുറത്ത് പോകാറില്ല. സ്വയം തീർത്ത തടവറയിൽ എരിഞ്ഞ് തീരുന്നു. സംസാരിക്കും അവളുടെ മുത്തശ്ശിയോടും എന്നോടും. ഞാൻ അവിടെ ചെന്നാൽ തിരിച്ചു പോരും വരെ എന്നോടൊപ്പം ആണ് അവൾ, എന്റെ ആഹാരവും വെള്ളവും എല്ലാം സ്വയം പാചകം ചെയും. ഒരിക്കൽ ഞാൻ നിന്നോട് പറയാൻ തുടങ്ങി പക്ഷേ നീ അനുവദിച്ചില്ല. അമ്മ ഈ പറയുന്നത് സത്യമാണോ?  നിന്റെ അമ്മ ഒരിക്കലും നിനക്ക് മോശമാകുന്നത് ചെയ്യില്ല മോനെ ഈ ലോകത്ത് എനിക്ക് നീ മാത്രമല്ലേ ഉള്ളു. ഇനിയും അന്ന് വിവാഹ ദിവസം ഉണ്ടായ കാര്യങ്ങൾ കുടി നീ അറിയണം, ആ അമേരിക്കൻ ഡോക്ടർ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനും ആയിരുന്നു, അയാളുടെ കെട്ടുവാർത്ത അറിഞ്ഞ് അയാളുടെ ഭാര്യയായ മദാമ്മ എത്തി അയാളെ ബലമായി തിരിച്ചു കൊണ്ടുപോയി. വരൻ മുങ്ങിയ വാർത്താ ഇവിടെ അറിഞ്ഞാൽ ഘനത്ത നഷ്ട്ടപരിഹാരം കൊടുക്കേണ്ടി വരും എന്നോർത്ത് നമ്മുടെ കുട്ടി ശരിയല്ല എന്നാക്കി അവർ. അപ്പോൾ ബാലൻ സ്വന്തം അഭിമാനം സംരക്ഷിക്കാൻ അവന്റെ ബന്ധുകളുടെ കാലുപിടിച്ചു, ആരും വഴങ്ങിയില്ല  അവസാനം അവന്റെ അമ്മയാണ് നിന്റെ കാര്യം പറഞ്ഞത്, എന്നെ വന്നു കാണാൻ. ഇവിടെ വന്നു കാര്യങ്ങൾ പറഞ്ഞു അവർ പറയുന്നത് കള്ളം ആണന്നു ബോധ്യം ഉള്ളതുകൊണ്ടും എന്റെ ആങ്ങള എന്നോട് കള്ളം പറയില്ല എന്നത് കൊണ്ടും ആണ് ഞാൻ സമ്മതിച്ചത്. അപ്പോൾ ബാലന്മാമ? നിന്റെ സ്വന്തം അമ്മാവൻ ഞങ്ങളുടെ അച്ഛൻ ഒന്നാണ് അമ്മയെ വേറെ എങ്കിലും അവർ എന്റെ പോറ്റമ്മ ആയിരുന്നു. ഈ സത്യം എല്ലാം ഇന്ന് രേവതിക്കും അറിയാം. നിന്റെ ആ വലിയ മനസ്സിനെ അവൾ എന്നെ നമിച്ചു കഴിഞ്ഞു. നിനക്ക് എല്ലാം ഒന്നും അറിയില്ല എന്ന് എനിക്കും ബാലനുമേ അറിയൂ, അവൻ പറയാൻ തുടങ്ങിയതാണ് ഞാനാണ് തടഞ്ഞത്. നീ നിറഞ്ഞ മനസ്സോടെ അവളെ സ്വീകരിക്കണം എന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ വിധി എല്ലാം തകിടം മറിച്ചു. അവനു നിന്നോട് സംസാരിക്കാൻ ജാള്യത ആയിരുന്നു ഇനി നീ എങ്ങനെ പ്രതികരിക്കും എന്നറിയാതെ.  മുന്നോട്ട് എങ്ങനെ വേണം എന്ന് നീ തന്നെ തീരുമാനിക്കുക, എനിക്ക് നീ മാത്രമേ ഉള്ളു നിന്റെ നൻമ അതുമാത്രമാണ് എന്നും എന്റെ പ്രാർത്ഥന. എല്ലാ. കേട്ട് അയാൾ തലയും കുനിച്ച് ഇരിക്കുകയായിരുന്നു, അവിടുന്ന് എഴുന്നേറ്റു അമ്മയോട് പറഞ്ഞു അമ്മ റെഡിയാക് ഇപ്പോൾ തന്നെ പോയി അവളെ വിളിച്ചുകൊണ്ട് വരാം, പെട്ടന്ന് അകത്തെമുറിയിൽ ഒരു വളകിലുക്കവും കൂടെ  കൊലുസ്സിന്റെ ശബ്ദം അടുത്ത് വരുന്നത് കേട്ടു,കുട്ടത്തിൽ ഒരശരീരിയും അവിടം വരെ പോകണം എന്നില്ല ഇവിടെ വന്നു വിളിച്ചാലും ഞാൻ കൂടെ വരും. അമ്മ, രേവതിയെ നോട്ടിസ് കണ്ടപ്പോൾ തന്നെ ഇങ്ങ് വിളിച്ചുകൊണ്ട് വന്നിരുന്നു. ആ പ്രാവിശ്യം വടക്കോട്ടുള്ള ട്രെയിൻ യാത്രയിൽ മധുവിധു ആഘോഷത്തിനായ് യുവമിഥുനങ്ങൾ കൊക്കുരുമ്മി  ഇരുപ്പുണ്ടായിരുന്നു, കാലം നഷ്ട്ടപ്പെടുത്തിയ തേൻ തുള്ളികൾ മടക്കിയെടുത്തും കൊണ്ട്, അത് കണ്ട് നാണത്തോട് കുകിവിളിച്ചും കൊണ്ട് ആ വണ്ടി വടക്കും നോക്കി പാഞ്ഞു. 

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ